അറസ്റ്റ് ചെയ്യാം: വിഴിഞ്ഞത്തെ MSC മാൻസ എഫ് കപ്പൽ വിഴിഞ്ഞം തീരം വിടരുതെന്ന് ഹൈക്കോടതി

0

കൊച്ചി: വിഴിഞ്ഞത്തെ MSC മാന്‍സ എഫ് കപ്പൽ വിഴിഞ്ഞം തീരം വിടരുതെന്ന് ഹൈക്കോടതി.

നഷ്ടപരിഹാരം തേടി കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രിയൻ പ്രതാപൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്  പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അറസ്റ്റ് ചെയ്യാമെന്നും കോടതി നിര്‍ദേശം നൽകി. അതേസമയം കൊച്ചിയിൽ മുങ്ങിയ MSC എൽസ 3 കപ്പൽ അപകടത്തിന്‍റെ കാരണമറിയാൻ പ്രാഥമിക അന്വേഷണം തുടരുകയാണെന്ന് കോസ്റ്റൽ എഐജി പഥം സിങ് അറിയിച്ചു.

കപ്പൽ ജീവനക്കാരുടെ മൊഴിയെടുക്കൽ തുടങ്ങി.

കപ്പലിന്‍റെ ക്യാപ്റ്റൻ അടക്കം ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിരീക്ഷണത്തിലാണെന്നും കോസ്റ്റൽ എഐജി പറഞ്ഞു.കപ്പൽ അപകടത്തിൽപ്പെട്ട കേസിൽ പരാതിക്കാരൻ സി.ഷാംജിയുടെ മൊഴി കോസ്റ്റൽ പൊലീസ് രേഖപ്പെടുത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here