പടിയൂർ‌ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയാറാകാതെ ബന്ധുക്കൾ

0

തൃശ്ശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്ത് സ്ഥിരീകരണം വരുത്തിയിരുന്നു. പ്രേംകുമാറിന്റെ മരണം ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പോലീസ്. കാലാവസ്ഥ പ്രതികൂലമായതിനാൽ അന്വേഷണ സംഘത്തിന് കേദാർനാഥിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് പ്രേംകുമാർ.

അതേസമയം മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശികളായ രേഖയെയും രേഖയുടെ മാതാവ് മണിയെയും ആണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രേഖയുടെ ഭർത്താവായ പ്രേംകുമാറിനെ സംഭവത്തിന് ശേഷം കാണാതായതോടെയാണ് ഇയാളിലേക്ക് പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. പക്ഷേ, കൃത്യം നടത്തി നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. കൊലപാതകത്തിന് ശേഷം പ്രതി ഫോൺ ഉപയോഗിച്ചിട്ടില്ലായിരുന്നു. പ്രേംകുമാറിനായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രേംകുമാറിനെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം; ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രൻ കസ്റ്റഡിയിൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി നായരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പൊലീസാണ് എ. പവിത്രനെ താലൂക്ക് ഓഫീസിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ ഹോസ്ദുർഗ് പോലീസിന് കൈമാറും.

രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.

ഇയാൾ മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനെതിരെ മോശം പരാമർശം നടത്തിയതിന് സസ്പെൻഷനിലായിരുന്നു. ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന നേതാവാണ്. വിവാദമായതോടെ ഇയാൾ കമൻ്റ് പിൻവലിച്ചു. വിഷയത്തിൽ റവന്യൂ വകുപ്പ് നടപടി എടുക്കുന്നതിന് കാസർകോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

ഇറാൻ ഡ്രോൺ ആക്രമണം തുടങ്ങി; ഇസ്രയേൽ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അയത്തൊള്ള അലി ഖമനേയി

ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം തുടങ്ങി ഇറാൻ. ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇസ്രയേലിന്‍റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതികരണം.

സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കുമെന്ന് അയത്തൊള്ള അലി ഖമനേയി പറഞ്ഞു.

സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി.

ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കുമെന്ന് ഖമേനി പറയുന്നു.

ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും ഇറാൻ അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഉപദേശകന്‍ അലി ഷംഖാനിയും കൊല്ലപ്പെട്ടു. വീട് തകർത്ത് ഷംഖാനിയെ കൊലപ്പെടുത്തിയാതായാണ് ഇസ്രായേൽ പറയുന്നത്. അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്ക് നേതൃത്വം നൽകിയ ജനറലാണ് കൊല്ലപ്പെട്ടത്.

സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകും: രഞ്ജിതയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോർജ്

അഹമ്മദാബാദ്:  വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്.

രഞ്ജിതയുടെ  അമ്മയെയും മക്കളെയും ആശ്വസിപ്പിച്ചാണ് മന്ത്രി വീട്ടിൽ നിന്നും പോയത്.  ‘വേദനാജനകമായ സംഭവമാണ്, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും’ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

നിയമപപരമായി ചെയ്യേണ്ടത് എല്ലാം ചെയ്യും. സംസ്ഥാന സർക്കാർ എയർ ഇന്ത്യയായും ഗുജറാത്ത്‌ സർക്കാരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന്’ മന്ത്രി പറഞ്ഞു.

‘പത്തനംതിട്ട ജില്ലാ കളക്ടറും ഗുജറാത്ത് സ്പെഷ്യൽ ഓഫീസറുമായി ചർച്ച നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരൻ ഇന്ന് വൈകിട്ട്  അഹമ്മദാബാദിലേക്ക് പോകും, ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്യും. സാമ്പിൾ സ്ഥിരീകരണം ഉണ്ടായാൽ ഉടൻ തന്നെ മൃതദേഹങ്ങൾ വിട്ടുനൽകും’.

ഡിഎൻഎ പരിശോധന ഫലം ലഭിക്കാൻ 72 മണിക്കൂർ സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.  

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ആശ്രിതർക്ക്  1.5 കോടി രൂപ ഇൻഷുറൻസ് തുക ലഭിക്കും

ഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു.

360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാൽ 1999-ലെ മോൺട്രിയൽ കൺവെൻഷൻ ഉടമ്പടിയിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

2009-ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

കത്തി കയറി സ്വർണ വില; സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപ വര്‍ധിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

അതേസമയം ഗ്രാമിന് 195 രൂപയാണ് വര്‍ധിച്ചത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിൽ; ദുരന്ത ഭൂമി സന്ദർശിക്കുന്നു, ആശുപത്രിയിലുമെത്തി പരിക്കേറ്റവരെ കാണും

അഹമ്മദാബാദ്: അഹമ്മദാബാദിലെ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമത്രി സന്ദർശിക്കും. എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണും സംഭവ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു.
290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ 49 പേർ പ്രദേശവാസികളാണ്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

അതേസമയം അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ ഇന്ന് വീട്ടിലെത്തും. രാവിലെ കോഴിക്കോട് വിമാനം ഇറങ്ങിയശേഷം ആയിരിക്കും ഇദ്ദേഹം പുല്ലാട്ടെ വീട്ടില്‍ എത്തുക. വിദേശത്തെ ജോലി സ്ഥലത്തുനിന്നാണ് സഹോദരന്‍ രതീഷ് നാട്ടിലേക്ക് എത്തുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി രതീഷ് അഹമ്മദാബാദിലെത്തും.

രഞ്ജിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും ആയിരിക്കും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകുക. തിരുവല്ല തഹസില്‍ദാറില്‍ നിന്ന് രേഖകള്‍ കൈപ്പറ്റിയശേഷം അഹമ്മദാബാദിലേക്ക് യാത്ര തിരിക്കും.

പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയിൽ കുടുങ്ങി; നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവ് അന്തരിച്ചു

0

പ്രശസ്ത പോളോ താരം സഞ്ജയ് കപൂർ അന്തരിച്ചു. ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവാണ് അമ്പത്തിമൂന്നുകാരനായ സഞ്ജയ് കപൂർ. ഇന്നലെ ഇംഗ്ലണ്ടിലെ ഗാർഡ്സ് പോളോ ക്ലബിൽ മത്സരത്തിനിടെയാണ് സംഭവം. പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു.

മത്സരത്തിനിടെ ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ സഞ്ജയ് മത്സരം നിർത്തിവക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടൻ ഹൃദയാഘാതമുണ്ടായി. അറിയപ്പെടുന്ന ബിസിനസുകാരൻ കൂടിയാണ് സഞ്ജയ്. ‘ഓറിയസ്’എന്ന പോളോ ടീമിന്റെ ഉടമയാണ് സഞ്ജയ് കപൂർ.

കരിഷ്മ കപൂറിനും സഞ്ജയ്ക്കും സമൈറ, കിയാൻ എന്നീ രണ്ട് മക്കളുമുണ്ട്. കരിഷ്മയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചിരുന്നു. ഗുരുഗ്രാം ആസ്ഥാനമായ മൊബിലിറ്റി ടെക്നോളജി കമ്പനി സോന കോംസ്റ്റാറിന്റെ ചെയർമാൻ കൂടിയായ സഞ്ജ‌യ്, ഡൂൺ സ്കൂൾ പൂർവവിദ്യാർഥിയാണ്.

പന്തീരങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം കവർന്ന കേസിൽ ഷിബിൻ ലാൽ പിടിയിലായി; പണം കണ്ടെത്താൻ കഴിയാതെ പോലീസ്

0

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പ്രതി ഷിബിൻ ലാലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, പണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പണവുമായി പ്രതി ഷിബിന്‍ലാല്‍ കടന്നു കളയാന്‍ ഉപയോഗിച്ച സ്കൂട്ടർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അതേസമയം, പന്തീരങ്കാവില്‍ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ചതില്‍ ദുരൂഹതകള്‍ ഏറെ നിലനിൽക്കുകയാണ്. ജീവനക്കാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴികളാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. പണം തട്ടിപ്പറിച്ച ഷിബിലാല്‍ ബാങ്കിനെ സമീപിച്ചത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം അവിടെ നിന്നും ഇസാഫിലേക്ക് മാറ്റണം എന്ന് പറഞ്ഞാണ്. ഇതേ ആവശ്യവുമായി മറ്റ് പല ബാങ്കുകളേയും ഇയാള്‍ സമീപിച്ചിരുന്നു. എന്നാല്‍ ആ ബാങ്കിലെ ജീവനക്കാര്‍ വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചതോടെ ഇടപാടിന് നില്‍ക്കാതെ പിന്‍വാങ്ങി. എന്നാല്‍ ഇസാഫിലെ ജീവനക്കാര്‍ മാത്രമാണ് പരിശോധന നടത്തിയ ശേഷം ഇയാളുമായി ഇടപടിന് തീരുമാനിച്ചത്.

ഷിബിലാല്‍ ആവശ്യപ്പെട്ട പണവുമായി ഇസാഫിലെ എട്ട് ജീവനക്കാരാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് എത്തിയത്. കൈമാറാനായി കാറില്‍ നിന്ന് പണം പുറത്തെടുത്ത ഉടന്‍ തട്ടിപ്പറിച്ചോടി എന്നാണ് ബാങ്ക് ജീവനക്കാരനായ അരവിന്ദന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇത് മറ്റ് ഏഴ് ജീവനക്കാരും കണ്ടില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇത്രയും അധികം പണവുമായി ഒരാള്‍ ഓടി രക്ഷപ്പെട്ടിട്ടും ഇയാളുടെ പിന്നാലെ ഓടാനോ പിടിക്കാനോ ഒരു ശ്രമവും ഉണ്ടായില്ല. പോലീസില്‍ വിവരം അറിയിക്കാനും വൈകി. ഇതോടെയാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ഷിബിലാല്‍ മാത്രമല്ലെന്ന സംശയം പോലീസിന് തോന്നി തുടങ്ങിയത്.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജീവനക്കാരനില്‍ നിന്നും പണം തട്ടിയെടുത്തപ്പോള്‍ സമീപത്തു തന്നെ മറ്റ് ഏഴു ജീവനക്കാരും ഉണ്ടായിരുന്നു. തട്ടിപ്പറിച്ച ബാഗുമായി പ്രതിക്ക് ഇത്രയും തിരക്കേറിയ സ്ഥലത്തു എങ്ങനെ സ്കൂട്ടറില്‍ കടന്നുകളയാന്‍ കഴിഞ്ഞു എന്നതും ആശ്ചര്യമുണ്ടാക്കുന്നതാണ്. പിടിയിലായ പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി; പരുക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു; അഹമ്മദാബാദിൽ ഉന്നതതല യോഗം

അഹമ്മദാബാദിലെ വിമാന ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെയെത്തിയത് ദുരന്തഭൂമിയിലേക്കായിരുന്നു. ഇവിടെ നിന്ന് ആണ് പ്രധാനമന്ത്രി സിവിൽ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചത്. അമ്പതോളം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. അഹമ്മദാബാദ് മേയർ പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ദുരന്തഭൂമിയിലെത്തിയ മോദി സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ജല ശക്തി മന്ത്രി സി ആര്‍ പട്ടീല്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 15 മിനിറ്റോളം ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ചിലവഴിച്ചു. ആശുപത്രിയിലെ സന്ദർശനം വേഗം പൂർത്തിയാക്കി പ്രധാനമന്ത്രി വേഗം മടങ്ങി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. തുടർനടപടികൾ ഉൾപ്പെടെ ഈ യോഗത്തിൽ ചർച്ച ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രിയും യോഗത്തിൽ പങ്കെടുക്കും.

വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തെ പ്രധാനമന്ത്രി കാണുമെന്ന് സൂചനയുണ്ട്. 290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്.വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ 49 പേർ പ്രദേശവാസികളാണ്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.

എയർ ഇന്ത്യ വിമാനാപകടം; വിജയ് രൂപാണിയുടെ ഭാര്യ ലണ്ടനിൽ നിന്ന് അഹമ്മദാബാദിലെത്തി

ഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണി അഹമ്മദാബാദിലെത്തിയതായി റിപ്പോർട്ട്. അഞ്ജലിയെയും മകളെയും കാണാനായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് യാത്ര തിരിച്ചത് എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

അതേസമയം വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതാക്കൾ. 2016 മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. ഘനശ്യാം ഓസയ്ക്കും കേശുഭായ് പട്ടേലിനും നരേന്ദ്ര മോദിയ്ക്കും ശേഷം രാജ്‌കോട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി.