വിമാന ദുരന്തത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബി ജെ മെഡിക്കല്‍ കോളേജ് പി ജി വിദ്യാര്‍ത്ഥിനി ഡോ.എലിസബത്ത്

0

അഹമ്മദബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ബി ജെ മെഡിക്കല്‍ കോളേജ് ആൻഡ് സിവിൽ ആശുപത്രിയിലെ പി ജി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ഡോ. എലിസബത്ത്.

അതേസമയം വാട്‌സ്ആപ്പില്‍ 63 പേര്‍ ഉള്‍പ്പെടുന്ന മലയാളി ഗ്രൂപ്പുണ്ട്എന്നും അതിലുള്ള ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല എന്നും എലിസബത്ത് വ്യക്തമാക്കി. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മരിക്കുകയും ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികളെ കാണാതായിട്ടുണ്ടെന്നുമാണ് മനസിലാക്കുന്നതെന്നും എലിസബത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here