അതിവേഗതയിൽ പാഞ്ഞെത്തിയ ബൈക്കിടിച്ചു; തിരുവനന്തപുരത്ത് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, സംഭവം റോഡ് മുറിച്ച് കടക്കുമ്പോൾ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉറിയാക്കോടിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. അതിവേഗതയിൽ പാഞ്ഞെത്തിയ ബൈക്ക് ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശശി പള്ളിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം.

ഉറിയാക്കോട് സിഎസ്ഐ ചർച്ചിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലയ്ക്ക് സമീപം എത്തിയപ്പോൾ അപകടം ഉണ്ടാകുകയായിരുന്നു. രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് മടങ്ങിയ വയോധികനെ, റോഡ് മുറിച്ചു കടക്കുന്നതിനിടെ നി‍യന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടന്ന് നാട്ടുകാർ പറഞ്ഞു. ശശിയെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരണം സംഭവിച്ചു. നട്ടെല്ലിനും തലയിലും ഗുരുതര പരിക്കുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് ബൈക്ക് യാത്രികൻ റോഡിൽ വീഴുകയും പരിക്കുകൾ പറ്റുകയും ചെയ്തിരുന്നു, എന്നാൽ ഇയാൾ ഉടൻ തന്നെ വണ്ടിയെടുത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here