മുഹമ്മദ് അലിയുടെ വെളിപ്പെടുത്തൽ; കൊലപാതകമെന്ന് 1989ൽ തോന്നിയിരുന്നു എന്ന് മുൻ എസ്‌പി എൻ സുഭാഷ് ബാബു

മൂന്നരപ്പതിറ്റാണ്ട് മുൻപ് രണ്ടുപേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ എസ്‌പി എൻ സുഭാഷ് ബാബു രംഗത്ത്. 1989 വെള്ളയിൽ ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് അന്ന് തന്നെ തോന്നിയിരുന്നുവെന്നാണ് എൻ സുഭാഷ് ബാബു വ്യക്തമാക്കിയത്.

39 വർഷങ്ങൾക്കുമുൻപ് കോഴിക്കോട് കൂടരഞ്ഞിയിൽ വച്ച് താൻ രണ്ടുപേരെ വെള്ളത്തിലേക്ക് വീഴ്ത്തി കൊലപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം മുഹമ്മദലി വെളിപ്പെടുത്തിയിരുന്നത്. കൊലപ്പെടുത്താൻ തന്നെ സഹായിച്ചെന്ന് മുഹമ്മദ് അലി പറഞ്ഞ കഞ്ചാവ് ബാബു എന്നയാൾ ബാംഗ്ലാദേശ് കോളനിയിൽ ഉണ്ടായിരുന്നുവെന്നും അന്ന് നടക്കാവ് സിഐ ആയിരുന്ന എൻ സുഭാഷ് ബാബു പ്രതികരിച്ചു.

അതേസമയം മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഏഴാംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചു.

വെന്റിലേറ്ററില്‍ ചികിത്സ തുടരാന്‍ തീരുമാനം; വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രി മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി.

അതേസമയം മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വിഎസിന്റെ അടുത്ത കുടുംബാംഗങ്ങളുമായി ആരോഗ്യനിലയും തുടര്‍ ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ സംസാരിച്ചിരുന്നു. ചികിത്സ തുടരാനാണ് കുടുംബം ആശുപത്രി അധികൃതരോട് പറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. വിഎസ് അച്യുതാനന്ദന് വെന്റിലേറ്ററില്‍ ചികിത്സ തുടരാന്‍ ആശുപത്രി തീരുമാനിച്ചു. അതിനുപിന്നാലെയാണ് ഒറ്റ വരിയില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയത്.

ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:  ഇന്‍ഫ്‌ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.

ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലേക്ക് വന്നതിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘കാലങ്ങളായി ടൂറിസത്തില്‍ മാര്‍ക്കറ്റിംഗ് രീതികള്‍ എങ്ങനെയാണോ അതുതന്നെയാണ് ഞാന്‍ മന്ത്രിയായപ്പോഴും തുടര്‍ന്നത്. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുളള ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ കൊണ്ടുവന്ന് അവരുടെ പ്രദേശത്തും ലോകത്തിനും കേരളത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടുത്താനാണ്. ഇവരെ തെരഞ്ഞെടുക്കുന്നത് എംപാനല്‍ഡ് ഏജന്‍സികളാണ്. അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ല. ബോധപൂര്‍വം വിവാദം സൃഷ്ടിക്കുകയാണ്.

ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് ജനുവരിയിലാണ്. പിന്നീടാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇവര്‍ അപകടകാരിയാണെന്ന വിവരം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ജനുവരിയില്‍ ഒരുപാട് വ്‌ളോഗര്‍മാര്‍ വന്നു. ഈ വ്‌ളോഗര്‍മാരുടെ സ്വഭാവമെന്താണ് ഭാവിയില്‍ ഇവര്‍ എന്താവും എന്ന് വിദൂരകാഴ്ച്ചയോടെ കാണാന്‍ നമുക്കാവില്ല. ജ്യോതി മല്‍ഹോത്ര വേറെയും പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

കുംഭമേളയ്ക്ക് പോയിട്ടുണ്ട്. ബിജെപിക്ക് യോഗി ആദിത്യനാഥിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പറയാന്‍ തോന്നുന്നുണ്ടോ? മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരും ടൂറിസം മന്ത്രിയും ഉത്തരവാദികളാണെന്ന് ആരെങ്കിലും പറയുന്നുണ്ടോ? ബോധപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതുകൊണ്ട് ദോഷമുണ്ടാകുന്നത് കേരളത്തിന്റെ ടൂറിസത്തിനാണ്. ഇത്തരം വിവാദങ്ങള്‍ ടൂറിസത്തിന് ഗുണകരമല്ല. ബോധപൂര്‍വം കുപ്രചരണം നടത്തുകയാണ്. ജനങ്ങള്‍ മനസിലാക്കേണ്ട കാര്യമാണത്’- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

നിപയിൽ വലിയ ആശ്വാസം; പാലക്കാട്ടെ രോഗിയുടെ സമ്പർക്ക പട്ടികയിലെ മുഴുവൻ പേരുടെയും സാമ്പിൾ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ് ആയതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം നിപ ബാധിതയായ തച്ചനാട്ടുകര സ്വദേശിയായ 38കാരിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കുട്ടിയുടെ ഫലമാണ് നെഗറ്റീവായത്. ഇതോടെ യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവായി.

പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാം; സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് 2027ൽ നടക്കാനിരിക്കുന്ന സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്രസർക്കാർ. മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാകും ഡാറ്റ ശേഖരിക്കുക. പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാൻ ഓപ്ഷൻ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ ആകും ആപ്പുകൾ. ഡാറ്റ ശേഖരണത്തിനായി ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണുകൾ ആകും ഉപയോഗിക്കുക.

രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടമായ ഭവന സെൻസസ് 2026 ഏപ്രിലിൽ ആരംഭിക്കും, രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടത്തും. 2027 മാർച്ച് 1, ആണ് സെൻസസിന്റ റഫറൻസ് തിയ്യതി. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ2026 ഒക്ടോബർ 1 ആണ് റഫറൻസ് തിയ്യതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കും.

സെൻസസിനായി, ഇന്ത്യയിലുടനീളമുള്ള ഭരണ അതിർത്തികൾ 2026 ജനുവരി 1-ന് മരവിപ്പിക്കും. 34 ലക്ഷം സെൻസസ് ഉദ്യോഗസ്ഥർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകും. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെൻസസ് ആണ് നടക്കുക. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏറ്റവും പുതിയ സെൻസസ് നടക്കുന്നത്. അവസാന സെൻസസ് നടത്തിയത് 2011 ലാണ്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്.

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്; 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റെയ്ഡിൽ 50 ലക്ഷം രൂപയോളം പിടികൂടിയതായും വിവരം.

കർണാടക രാജസ്ഥാൻ ഛത്തീസ്ഗഡ് ഉത്തർപ്രദേശ് ഡൽഹി മധ്യപ്രദേശ് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കോളജുകളിലാണ് റെയ്ഡ് നടന്നത്.1300 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി. ഉദ്യോഗസ്ഥർ അടക്കം 36 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും വിവരം.

രഹസ്യ റെഗുലേറ്ററി വിവരങ്ങൾ അനധികൃതമായി പങ്കുവയ്ക്കൽ, നിയമപരമായ പരിശോധനാ പ്രക്രിയകളിൽ കൃത്രിമം കാണിക്കൽ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുകൂലമായ പരിഗണന ഉറപ്പാക്കാൻ വ്യാപകമായ കൈക്കൂലി എന്നിവ കേന്ദ്രീകരിച്ചാണ് ക്രിമിനൽ ഗൂഢാലോചന നടന്നതെന്ന് സിബിഐ ഉഗ്യോഗസ്ഥൻ പറഞ്ഞു.

ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥരുടെ രഹസ്യ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര മന്ത്രാലയ ഫയലുകളുടെ ഫോട്ടോയെടുത്ത് സ്വകാര്യ മൊബൈൽ ഉപകരണങ്ങൾ വഴി സ്വകാര്യ കോളജുകളിൽ പ്രവർത്തിക്കുന്ന ഇടനിലക്കാർക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്നു.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില; വിലയിരുത്താൻ വിശാല മെഡിക്കൽ ബോർഡ് ചേരും

തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആലോചിക്കാൻ വിശാല മെഡിക്കൽ ബോർഡ് ചേരും. വി.എസിന്റെ കുടുംബാംഗങ്ങളെയും മെഡിക്കൽ ബോർഡിൽ പങ്കെടുപ്പിക്കും. ജൂൺ 23നാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വൃക്കകളുടെ പ്രവർത്തനം സുഗമമല്ലാത്തതിനാൽ ഡയാലിസിസും നടക്കുന്നുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആറു വയസുകാരിയെ വിവാഹം കഴിക്കാനെത്തിയത് നാൽപ്പത്തഞ്ചുകാരൻ; മൂന്നു വർഷം കൂടി കാത്തിരിക്കാൻ താലിബാൻ നിർദ്ദേശം

0

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ആറു വയസുകാരിയും നാൽപ്പത്തഞ്ചുകാരനും തമ്മിലുള്ള വിവാഹം തടഞ്ഞ് താലിബാൻ. മൂന്നു വർഷം കൂടി കാത്തിരിക്കാനും പെൺകുട്ടിക്ക് ഒമ്പത് വയസാകുമ്പോൾ വിവാഹം നടത്താനുമാണ് താലിബാൻ നിർദ്ദേശം നൽകിയത്. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രണ്ടു ഭാര്യമാരുള്ള നാൽപ്പത്തഞ്ചുകാരനാണ് ആറു വയസുകാരിയുടെ വരൻ.

പെൺകുട്ടിക്ക് ഒമ്പതു വയസായിൽ മാത്രമേ വിവാഹം കഴിക്കാൻ പറ്റുകയൊള്ളൂവെന്നാണ് താലിബാൻറെ വിലപാടെന്ന് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പെൺകുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വറ്റതാണെന്നും ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് നാൽപ്പത്തഞ്ചുകാരനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

നാൽപ്പത്തഞ്ചുകാരന് നിലവിൽ രണ്ട് ഭാര്യമാരുണ്ടെന്ന് അമു ടിവി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവരം അറിഞ്ഞെത്തിയ താലിബാൻ സംഘം വിവാഹം നടത്താൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. പെൺകുട്ടിക്ക് ആറ് വയസ് മാത്രമേയുള്ളൂവെന്നും ഒമ്പത് വയസാകാതെ വിവാഹം നടത്താൻ പറ്റില്ലെന്നുമായിരുന്നു താലിബാൻറെ നിർദ്ദേശം.

പെൺകുട്ടിയെയും പുരുഷനെയും താലിബാൻ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സംഭവത്തിൽ കേസെടുത്തിട്ടില്ല. പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കുകയും മൂന്നു വർഷം കൂടി കാത്തിരിക്കാൻ നാൽപ്പത്തഞ്ചുകാരനോട് നിർദ്ദേശിക്കുകയുമായിരുന്നു. താലിബാൻ രണ്ടാം തവണ അഫ്​ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തെ ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ.

പുടിൻ അധികാരത്തിൽ നിന്നും പുറത്താക്കി; റഷ്യയുടെ മുൻ ഗതാഗതമന്ത്രി ആത്മഹത്യ ചെയ്തു

0

മോസ്കോ: റഷ്യയുടെ മുൻ ​ഗതാ​ഗതമന്ത്രി ആത്മഹത്യ ചെയ്തു. പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ അധികാരത്തിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റ് (53) ജീവനൊടുക്കിയത്. കാറിനുള്ളിൽവെച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുക്രൈൻ ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കിയ നടപടി റഷ്യയിൽ വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുടിൻ ​ഗതാ​ഗതമന്ത്രിയായിരുന്ന റൊമാനെ മാറ്റി നൊവ്‌ഗൊരോഡ് മേഖലയുടെ ഗവർണറായിരുന്ന ആൻഡ്രി നികിറ്റിനെ ഇടക്കാല ഗതാഗത മന്ത്രിയായി നിയമിച്ചത്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ ഡ്രോൺ ആക്രമണ ഭീഷണി നിലനിന്നിരുന്നു. ഇതേത്തുടർന്ന് ജൂലൈ അഞ്ച്, ആറ് തീയതികളിൽ മുന്നൂറോളം റഷ്യൻ വിമാനങ്ങൾ റദ്ധാക്കി. ഇതോടെ രാജ്യത്ത് യാത്രാ ബുദ്ധിമുട്ടുകൾ നേരിട്ടെന്ന പേരിലാണ് റൊമാൻ സ്റ്ററോവോയിറ്റിനെ തൽസ്ഥാനത്ത് നിന്ന് പുട്ടിൻ നീക്കം ചെയ്തത് എന്നാണ് റിപ്പോർട്ട്.

റഷ്യയുടെ വ്യോമയാന മേഖലയ്ക്ക് പുറമെ ഷിപ്പിങ് മേഖലകളിലെ ‍പ്രശ്‌നങ്ങളും റൊമാന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനു കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, കുർസ്‌കിലെ അഴിമതിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് റൊമാന് മന്ത്രിസ്ഥാനം നഷ്ടമായതെന്നും വാദങ്ങളുണ്ട്.

2024 മേയിലാണ് റൊമാൻ സ്റ്ററോവോയിറ്റ് റഷ്യയുടെ ഗതാഗത മന്ത്രിയായി അധികാരത്തിലെത്തിയത്. ഗതാഗത മന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മുൻപ് അഞ്ചുവർഷത്തോളം കുർസ്‌കിലെ ഗവർണറായിരുന്നു റൊമാൻ. മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി മണിക്കൂറുകൾക്കുള്ളിലാണ് റൊമാൻ ജീവനൊടുക്കിയത്. റൊമാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നുവെന്നുളള ഉത്തരവ് റഷ്യയുടെ ലീഗൽ ഇൻഫർമേഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ ഉത്തരവിൽ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

കേരളത്തിലേക്ക് വരുന്ന ലക്ഷ്വറി ബസുകളിൽ എന്താണ് നടക്കുന്നത്? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

0

തിരുവനന്തപുരം: കേരളത്തിൽ ലഹരി ഇടപാട് സംഘങ്ങൾ സജീവമാണെന്ന് മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ലഹരി ഇടപാടുകളുടെ ഭാ​ഗമാകുന്നവരിൽ ഏറെയും യുവാക്കളാണെന്നും ഒരിക്കൽ പിടിക്കപ്പെട്ടാലും ഇവർ ലഹരികച്ചവടം ഉപേക്ഷിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. ജീവിക്കാൻ മറ്റു മാർ​ഗമില്ലാത്തതിനാലാണ് ലഹരികച്ചവടത്തിലേക്ക് തിരിഞ്ഞത് എന്നാണ് ഇക്കൂട്ടരുടെ ന്യായീകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവെയാണ് ഋഷിരാജ് സിംഗ് കേരളത്തിലെ ലഹരി കച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.

കേരളത്തിൽ ലഹരി ഉപയോഗം വ്യാപകമാണെങ്കിലും ലഹരി മാഫിയ എന്ന ഒരു സംഗതി ഇല്ലെന്നാണ് ഋഷിരാജ് സിംഗ് പറയുന്നത്. മുംബയ്, ബംഗളൂരു, മൈസൂരു, ഗോവ എന്നീ നാല് സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്നുകൾ പ്രധാനമായും എത്തുന്നത്. കേരളത്തിൽ ഒരു ദിവസം നടക്കുന്നത് കോടികളുടെ മയക്കുമരുന്ന് ഇടപാടാണ്. എന്നാൽ, പലപ്പോഴും പ്രധാന കണ്ണികൾ രക്ഷപ്പെടുന്നതാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡ് മാർഗവും, ട്രെയിൻ മാർഗവും കടൽ മാർഗവും കേരളത്തിലേക്ക് ലഹരി മരുന്ന് എത്താറുണ്ട്. എന്നാൽ പലപ്പോഴും പിടിയിലാകുന്നത് ക്യാരിയർമാർ മാത്രമാണ്. പ്രധാന കണ്ണികളെ പിടികൂടാൻ കഴിയാറില്ല. വിമാനം വഴിയും കേരളത്തിലേക്ക് സാധനം എത്താറുണ്ട്. എന്നാൽ കടത്ത് പിടികൂടുക അത്ര എളുപ്പമല്ലെന്നാണ് സിംഗ് പറയുന്നത്. ഒരു ദിവസം 300 തീവണ്ടികളാണ് കേരളത്തിലെത്തുകയോ കേരളത്തിലൂടെ കടന്നു പോകുകയോ ചെയ്യുന്നത്.

ഒരു ട്രെയിനിൽ 25 ഓളം ബോഗികളുണ്ട്. ആർപിഎഫ്, റെയിൽവേ പൊലീസ്, കേരള പൊലീസ് ഇവരൊക്കെ ചേർന്ന് ഇത്രയധികം യാത്രക്കാരുടെയും ലഗേജുകൾ പരിശോധിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല. 600 ലക്ഷ്വറി ബസുകൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഇതിലെല്ലാം ലഗേജുകൾ നിറച്ച് വരികയല്ലേ. കോയമ്പത്തൂരിൽ നിന്നു കയറുന്ന ആളുകളുടെ കയ്യിൽ മയക്കുമരുന്ന് പാക്കറ്റുകൾ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലേക്ക് കൊടുത്തു വിട്ട സംഭവങ്ങൾ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ലക്ഷ്വറി ബസുകളിൽ ഒരുതവണ ലഹരി കടത്തുന്നതിന് രണ്ടായിരം രൂപയാണ് പ്രതിഫലമെന്നും ഋഷിരാജ് സിം​ഗ് പറയുന്നു. ഈ പണം ആദ്യമേതന്നെ നൽകുമത്രെ. ഇത്തരത്തിൽ ലഹരി പാക്കറ്റുകൾ കിട്ടിയാലുടൻ യാത്രക്കാർ അത് അവരുടെ ബാ​ഗുകളിലേക്ക് മാറ്റും. ഒരു ബസിലെ മുഴുവൻ യാത്രക്കാരുടെയും ല​ഗേജുകൾ തുറന്നു പരിശോധിക്കുക പ്രായോ​ഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു; സമാധാനത്തിന് തടസ്സമാകുന്നത് ഹമാസിന്റെ കടുംപിടുത്തമെന്ന് റിപ്പോർട്ട്

0

ദോഹ: ​ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ പുരോ​ഗമിക്കുമ്പോഴും തടസ്സമാകുന്നത് ഹമാസിന്റെ കടുംപിടുത്തമെന്ന് റിപ്പോർട്ട്. തങ്ങളുടെ നിർദ്ദേശങ്ങളെല്ലാം അതേപടി വെടിനിർത്തൽ കരാറിൽ ഉൾപ്പെടുത്തണമെന്നാണ് ഹമാസിന്റെ ആവശ്യം. അങ്ങനെയെങ്കിൽ ശേഷിക്കുന്ന മുഴുവൻ ബന്ദികളെയും കൈമാറുമെന്ന നിലപാടിലാണ് ഹമാസ് സംഘം. ഇത് ചർച്ചയുടെ പുരോഗതിയെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് സൗദി ഉടമസ്ഥതയിലുള്ള അൽ അറബിയയും ഖത്തറിന്റെ അൽ അറബി നെറ്റ്‌വർക്കുകളും റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ സ്വതന്ത്രമായി എത്തിക്കുന്നതിനുള്ള വ്യവസ്ഥകൾ അംഗീകരിക്കാൻ ഇസ്രയേൽ വിസമ്മതിക്കുന്നതാണ് ചർച്ചകളിലെ പുരോഗതിക്ക് പ്രധാന തടസ്സമെന്ന് പലസ്തീൻ ആരോപിക്കുന്നു. പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വ്യാഴാഴ്ചയോടെ ഗാസയിലെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമെന്ന് പലസ്തീൻ വൃത്തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ദോഹയിലാണ് ഹമാസ് – ഇസ്രയേൽ പ്രതിനിധികൾ വെടിനിർത്തൽ ചർച്ച നടത്തുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ചർച്ചകൾ നടക്കുന്നത്. ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ തയാറായാൽ ശേഷിക്കുന്ന ബന്ദികളെയും കൈമാറുമെന്ന് ഹമാസ് നേതൃത്വവും അറിയിച്ചു.

മുൻ ശ്രമങ്ങളെ അപേക്ഷിച്ച് നിലവിലെ ചർച്ചകൾ കൂടുതൽ ഗൗരവമുള്ളതാണെന്ന് ഹമാസ് വക്താവ് പറഞ്ഞു. പലസ്തീനികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാനുള്ള ഇസ്രയേലിന്റെ സന്നദ്ധതയെയാണ് ചർച്ചയുടെ പുരോഗതി പ്രധാനമായും ആശ്രയിച്ചിരിക്കുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു. സമഗ്രമായ വെടിനിർത്തൽ, ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങൽ, അനിയന്ത്രിതമായ മാനുഷിക സഹായം, രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ബാധിക്കുന്ന ഉപരോധം അവസാനിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും.

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു; സമാധാനത്തിന് തടസ്സമാകുന്നത് ഹമാസിന്റെ കടുംപിടുത്തമെന്ന് റിപ്പോർട്ട്

0

ദോഹ: ​ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ പുരോ​ഗമിക്കുമ്പോഴും തടസ്സമാകുന്നത് ഹമാസിന്റെ കടുംപിടുത്തമെന്ന് റിപ്പോർട്ട്. തങ്ങളുടെ നിർദ്ദേശങ്ങളെല്ലാം അതേപടി വെടിനിർത്തൽ കരാറിൽ ഉൾപ്പെടുത്തണമെന്നാണ് ഹമാസിന്റെ ആവശ്യം. അങ്ങനെയെങ്കിൽ ശേഷിക്കുന്ന മുഴുവൻ ബന്ദികളെയും കൈമാറുമെന്ന നിലപാടിലാണ് ഹമാസ് സംഘം. ഇത് ചർച്ചയുടെ പുരോഗതിയെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് സൗദി ഉടമസ്ഥതയിലുള്ള അൽ അറബിയയും ഖത്തറിന്റെ അൽ അറബി നെറ്റ്‌വർക്കുകളും റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ സ്വതന്ത്രമായി എത്തിക്കുന്നതിനുള്ള വ്യവസ്ഥകൾ അംഗീകരിക്കാൻ ഇസ്രയേൽ വിസമ്മതിക്കുന്നതാണ് ചർച്ചകളിലെ പുരോഗതിക്ക് പ്രധാന തടസ്സമെന്ന് പലസ്തീൻ ആരോപിക്കുന്നു. പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വ്യാഴാഴ്ചയോടെ ഗാസയിലെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമെന്ന് പലസ്തീൻ വൃത്തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ദോഹയിലാണ് ഹമാസ് – ഇസ്രയേൽ പ്രതിനിധികൾ വെടിനിർത്തൽ ചർച്ച നടത്തുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ചർച്ചകൾ നടക്കുന്നത്. ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ തയാറായാൽ ശേഷിക്കുന്ന ബന്ദികളെയും കൈമാറുമെന്ന് ഹമാസ് നേതൃത്വവും അറിയിച്ചു.

മുൻ ശ്രമങ്ങളെ അപേക്ഷിച്ച് നിലവിലെ ചർച്ചകൾ കൂടുതൽ ഗൗരവമുള്ളതാണെന്ന് ഹമാസ് വക്താവ് പറഞ്ഞു. പലസ്തീനികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാനുള്ള ഇസ്രയേലിന്റെ സന്നദ്ധതയെയാണ് ചർച്ചയുടെ പുരോഗതി പ്രധാനമായും ആശ്രയിച്ചിരിക്കുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു. സമഗ്രമായ വെടിനിർത്തൽ, ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങൽ, അനിയന്ത്രിതമായ മാനുഷിക സഹായം, രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ബാധിക്കുന്ന ഉപരോധം അവസാനിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും.

കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നു എന്നാരോപണം; 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർദ്ധരാത്രിമുതൽ

തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർദ്ധരാത്രിമുതൽ ആരംഭിക്കും. ഇന്ന് അർദ്ധരാത്രി മുതൽ ഒമ്പതിന്‌ അർധരാത്രിവരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്‌,- ഇൻഷുറൻസ്‌ ജീവനക്കാരും സമരത്തിൽ പങ്കാളികളാകും.

കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർ‌ക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ ഉയർത്തും. സംയുക്ത കിസാൻ മോർച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്‌, യുടിയുസി, എച്ച്‌എംഎസ്‌, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു, എൻഎൽയു, കെടിയുസി എസ്‌, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി തുടങ്ങിയവ പങ്കെടുക്കും. തൊഴിലാളികൾ ഒമ്പതിന്‌ 1020 സമരകേന്ദ്രങ്ങളിൽ ഒത്തുചേരും.

അതേസമയം, കേരളത്തിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ബസുടമകൾ പണിമുടക്കിലേക്ക് പോയത്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ബസുടമകൾ പണിമുടക്കിലേക്ക് പോയത്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

കോന്നി പാറമട അപകടം; ക്രഷറിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞു; അനധികൃത പ്രവർത്തനങ്ങൾക്കെതിരെ മുൻപും പരാതികൾ

0

കോന്നി: പത്തനംതിട്ടയിലെ കോന്നി പയ്യനാമൺ ചെങ്കുളത്തുള്ള പാറമടയിലുണ്ടായ അപകടം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാറമടയിലെ ക്രഷർ യൂണിറ്റിന്റെ ലൈസൻസ് ഈ വർഷം ജൂൺ 30-ന് അവസാനിച്ചിരുന്നതായും, അനധികൃത പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാർ മുൻപും പരാതി ഉന്നയിച്ചിരുന്നതായും വെളിപ്പെടുത്തൽ. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതിനിടെ സഹായിയായ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയെന്ന പ്രാഥമിക വിവരവുംപുറത്ത് വന്നിട്ടുണ്ട്.

120 ഏക്കർ വിസ്തൃതിയുള്ള ഈ പാറമടയിലെ ക്രഷറിന്റെ ലൈസൻസ് കഴിഞ്ഞ മാസം 30-ന് അവസാനിച്ചിരുന്നു. ഇതേക്കുറിച്ച് മുൻ പഞ്ചായത്ത് അംഗം ബിജി കെ. വർഗീസ് കോന്നി പഞ്ചായത്തിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. ഈ നിയമലംഘനങ്ങൾ അവഗണിച്ച് പ്രവർത്തനം തുടർന്ന പാറമടയിലാണ് ഇപ്പോൾ തൊഴിലാളികൾക്ക് ജീവാപായം സംഭവിച്ചിരിക്കുന്നത്. ഇത് പാറമടയുടെ പ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചകളെയും നിയമ ലംഘനങ്ങളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഉച്ചഭക്ഷണത്തിന് ശേഷം ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പാറമടയിൽ ഹിറ്റാച്ചി ഉപയോഗിച്ച് വഴി ശരിയാക്കുന്നതിനിടെ വലിയ പാറക്കൂട്ടങ്ങൾ യന്ത്രത്തിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഒഡീഷ സ്വദേശികളായ മഹാദേവ് (51), അജയ് രാജ് (38) എന്നിവരാണ് ഹിറ്റാച്ചിക്ക് അടിയിൽ കുടുങ്ങിയത്.