കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്

കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി.

സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായത്. വിദ്യാർഥികൾക്ക് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എത്തിയിരുന്നു.

അതേസമയം, കേരള സർവകലാശാല രജിസ്ട്രാർ കെ എസ്. അനിൽകുമാറിനെതിരെ സിസ തോമസ് നോട്ടീസ് നൽകി. കെ എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകി. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്.

ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂര്‍ പൊതുപണിമുടക്ക് തുടങ്ങി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാല്‍ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ജീവനക്കാര്‍ക്ക് സുരക്ഷിതമായി ഓഫിസിലെത്താനുള്ള സാഹചര്യം വകുപ്പു മേധാവികളും കളക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള  മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകള്‍ തള്ളി. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും പറഞ്ഞു. കെഎസ്ഇബിയിലും കെഎസ്ആര്‍ടിസിയിലും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ

ദില്ലി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ, ശിക്ഷിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം.

അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാൽ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നൽകിയാൽ വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിലവിൽ യെനിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

സിഎംആര്‍എല്‍ എക്‌സലോജിക കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

ഡൽഹി: സിഎംആര്‍എല്‍ എക്‌സലോജിക കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം മുന്‍പ് കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതി നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ പാടില്ലെന്നും ഡല്‍ഹി കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

സിഎംആര്‍എല്‍ ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. എസ്എഫ്ഐഒയും വകുപ്പും തമ്മില്‍ ആശയ വിനിമയത്തില്‍ ഉണ്ടായ കുറവ് കാരണമാണ് അഡീഷണല്‍ സെഷന്‍സ് കോടതിയിൽ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതെന്നും ഇത് മനപ്പൂര്‍വ്വം ഉണ്ടായതല്ലെന്നുമാണ് ഇതിൽ കേന്ദ്രസർക്കാർ നൽകിയ വിശദീകരണം.

സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല, തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സൗബിൻ

0

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മരട് പൊലീസ്. സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം കണക്കുകൾ പൊലീസിനെ ബോധിപ്പിച്ചുവെന്ന് സൗബിനും വ്യക്തമാക്കിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സൗബിൻ പ്രതികരിച്ചു. തെറ്റിധാരണ മൂലമുണ്ടായ കേസാണ്. തന്ന മുതൽ മടക്കി നൽകിയിരുന്നു. ലാഭവിഹിതം സംബന്ധിച്ച തർക്കങ്ങളാണ് നിലനിൽക്കുന്നതെന്നും നടൻ വ്യക്തമാക്കി.

ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി രംഗത്ത്. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് ആണ് സിംഗിൾ ബെഞ്ച് രംഗത്ത് എത്തിയത്.

ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. 2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്നാണ് കോടതി വ്യക്തമാക്കിയത്.

നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കും

സനാ: യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും.

ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു.

യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്ന  കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ.

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.

ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ   കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി SFI

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി.

കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തി. എന്നാൽ വിസി ഓഫീസിൽ ഇല്ല. വിസിയുടെ ചേംബറിന് മുൻവശം എസ്എഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. പ്രവർ‌ത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

അതേസമയം കാലിക്കറ്റ്- കണ്ണൂർ-കേരളാ സർവലാശാലകളിലും എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കായിരുന്നു എസ്എഫ് ഐ മാർച്ച്/ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

‘ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കാൻ ശ്രമം, പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാർ’: മന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവം ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിപക്ഷനേതാവ് അതിന് നേതൃത്വം നൽകുന്നു. ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.

വലിയ മാറ്റം ഉണ്ടായ മേഖലയാണ് കേരളത്തിലെ ആരോഗ്യവകുപ്പ്. അത് ജനങ്ങൾ തന്നെ സംസാരിക്കും. നമ്മുടെ മുന്നിൽ വസ്തുതകൾ ഉണ്ട്.പ്രതിപക്ഷ നേതാവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാർ. അദ്ദേഹം അതിന് തയ്യാറാകട്ടെ. വസ്തുതകൾ ജനങ്ങൾ അറിയണം. കേരളം കാണട്ടെ. ജനങ്ങൾ അറിയട്ടെ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാനായ തന്റെ ജീവന്‍ കിട്ടിയത് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോളെന്ന മന്ത്രി സജി ചെറിയാന്റെ മറുപടിയിൽ ആരോഗ്യമന്ത്രി പ്രതികരിച്ചു. വിവാദത്തിൽ മന്ത്രി സജി ചെറിയാൻ ഇന്നലെ തന്നെ വിശദീകരണം നൽകിയതാണ്. അദ്ദേഹം തന്നെ പറഞ്ഞു 2019 ലെ കാര്യമാണ് അത് എന്നും വീണാ ജോർജ് മറുപടി നൽകി.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാനായ തന്റെ ജീവന്‍ കിട്ടിയത് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോളെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ പറഞ്ഞിരുന്നു.

2019ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ തന്നെ അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെന്നും അവിടെ 14 ദിവസം ബോധമില്ലാത്ത അവസ്ഥയില്‍ നിന്നു ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

സാമ്പത്തിക തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിനായി സൗബിൻ ഷാഹിർ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിനായി നടൻ സൗബിൻ ഷാഹിർ ഇന്നും പൊലീസിന് മുന്നിലെത്തി. മരട് പൊലീസ് സ്റ്റേഷനിൽ ആണ് സൗബിൻ ഹാജരായത്.

അതേസമയം ഇതേ സ്റ്റേഷനില്‍ സൗബിന്‍ അടക്കമുള്ളവര്‍ ഇന്നലെയും ഹാജരായിരുന്നു. പരാതിക്കാരന് മുഴുവൻ പണവും താൻ നൽകിയതാണെന്ന് ആണ് സൗബിൻ വ്യക്തമാക്കിയത്. ലാഭവിഹിതവും നൽകാൻ താൻ തയ്യാറാണെന്നും. ലാഭവിഹിതം താന്‍ മാറ്റി വച്ചിട്ടുണ്ടെന്നും. ഇതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും സൗബിൻ പറഞ്ഞു.