കൊച്ചിയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ആറ് യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

0

കൊച്ചി: കൊച്ചി ന​ഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിലായി. പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരായ രണ്ടുപേരും ആറ് യുവതികളും ഒരു ഇടപാടുകാരനും പിടിയിലായി. മറ്റു സംസ്ഥാനങ്ങളില്‌‍ നിന്നുള്ളവരാണ് യുവതികൾ. സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിലായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്.

മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയുടെ നേതൃത്വത്തിലായിരുന്നു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് എന്നാണ് സൂചന. വാടകയ്ക്കെടുത്ത വീട്ടിൽ അന്യസംസ്ഥാന യുവതികളെ ഉപയോ​ഗിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.

വിവാഹിതയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചു; നേഹയുടെ വിവാഹം കഴിഞ്ഞത് ആറുമാസം മുമ്പ്

0

തൃശൂർ: വിവാഹിതയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് മരിച്ചത്. ഇരുപത്തിരണ്ടുകാരിയായ നേഹയുടെ വിവാഹം ആറുമാസം മുമ്പായിരുന്നു. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ്.

ഞായറാഴ്ച്ചയാണ് നേഹ ഭർത്താവ് പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തിനൊപ്പം ആലപ്പാട്ടെ വീട്ടിലെത്തിയത്. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. അമ്മ: മനു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ നടത്തും.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ കാട്ടിലും വീട്ടിലും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽവെച്ച് ബലാത്സംഗം ചെയ്തു; വിവാഹിതയായ യുവതിയുടെ പരാതിയിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

0

പത്തനംതിട്ട: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട ചെങ്ങറ സ്വദേശി വിഷ്ണുശങ്കറിനെയാണ് മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിരണ്ടുകാരനായ വിഷ്ണു ശങ്കർ മാസങ്ങളോളം പലസ്ഥലങ്ങളിൽവെച്ച് ബലാത്സം​ഗം ചെയ്തെന്ന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ പരാതിയിലാണ് പൊലീസിന്റെ നടപടി. ഹരിപ്പാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പല സ്ഥലങ്ങളിൽവെച്ച് ബലാത്സം​ഗം ചെയ്തെന്നും പണവും മൊബൈൽ ഫോണും തട്ടിയെടുത്തു എന്നുമാണ് യുവതിയുടെ പരാതി. തന്റെ ന​ഗ്നചിത്രങ്ങളെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തെന്നും യുവതി പരാതിയിൽ പറയുന്നു. ഫോണിലുള്ള ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. വീട്ടിലെത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്.

കഴിഞ്ഞ ജനുവരി ഏഴ് മുതൽ ജൂൺ വരെ പലയിടത്തു വച്ചായി കണ്ടുമുട്ടി ബലാൽസംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹിതയും കുഞ്ഞിന്റെ മാതാവുമായ യുവതി വിഷ്ണുശങ്കറിനെ പരിചയപ്പെടുന്നത്. പരിചയപ്പെട്ട കാലത്ത് തന്നെ ഒരു ഫോണും പണവും കൈക്കലാക്കി.പിന്നീട് കാറിൽ യാത്ര ചെയ്തപ്പോൾ ഫോട്ടോ എടുത്തു. പിന്നീട് സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി കാട്ടിൽ വച്ചും യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയും ലൈംഗികമായി ചൂഷണം ചെയ്തു.ഇതിനിടെ നഗ്നചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തെന്നും പരാതിയിൽ പറയുന്നു.

ഫോണിലുള്ള ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി.ഇത് ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയും ലൈംഗിക ചൂഷണം തുടർന്നു.പിന്നീട് പരസ്യമായി അസഭ്യം പറയുകയും ഫോട്ടോകൾ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കഴിഞ്ഞ ഏഴാംതീയതി രാത്രി യുവതിയുടെ വീടിൻറെ ജനലിന് അരികിൽ വന്ന് കൊല്ലുമെന്നും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.ഇതോടെയാണ് മലയാലപ്പുഴ പൊലീസിനെ സമീപിച്ചതും ഹരിപ്പാട്ട് നിന്ന് പിടികൂടിയതും.

മഹത്തായ ഒരു പദവിയെ ഈ വിധം അപഹാസ്യമാക്കരുത്; പാദപൂജ വിവാദത്തിൽ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

0

കേരളത്തിൽ ഒന്നിലേറെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പാദപൂജയെ എതിർത്ത് വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തിയപ്പോൾ, പാദപൂജയെ അനുകൂലിച്ച് ​ഗവർണർ വരെയെത്തി. ഇപ്പോഴിതാ, പാദപൂജയെ വിമർശിക്കുന്ന ഒരു കുറിപ്പാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മുൻ അസോസിേറ്റ് പ്രൊഫസർ ദീപ സെയ്റയാണ് പാദപൂജയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

അധ്യാപകരുടെ കാലുകളിൽ, കമഴ്ന്നു കിടന്നു പൂജ ചെയ്യുന്നതാണ് ‘ബഹുമാനം’ എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ അതിനെ എതിർക്കാനുള്ള അറിവ് കുട്ടികൾക്ക് ഉണ്ടാവണമെന്ന് ദീപ സെയ്റ പറയുന്നു. ലോകം മുന്നോട്ട് സഞ്ചരിക്കുമ്പോൾ, കുഞ്ഞുങ്ങളെ അതിനൊപ്പം മുന്നോട്ട് നീക്കാനുമാണ് അധ്യാപകരെ വേണ്ടത്. അല്ലാതെ നൂറ്റാണ്ടുകൾ പിന്നോട്ട് നടത്താനല്ലെന്നും ദീപ സെയ്റ ഫെയ്സ്ബുക്കിൽ കുറിച്ചു.

ദീപ സെയ്റയുടെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹൗ ന്റെ അധ്യാപഹയരെ.. പാദപൂജ

കഴിഞ്ഞ ദിവസം അമ്മയെയും കൊണ്ട് ഞാൻ ആസ്റ്റർ ആശുപത്രിയിൽ പോയി. അവിടെ വച്ച്, ഞാൻ പഠിപ്പിച്ച ചില കുട്ടികൾ എന്നെകണ്ട് ഓടി വന്നു. ( എനിക്കവർ കുട്ടികളാണ്, പക്ഷെ എല്ലാവരും വളരെ മുതിർന്ന കുടുംബസ്ഥരൊക്കെയാണ് കേട്ടോ ഇപ്പോൾ )

അവരിൽ ചിലരെ ഞാൻ മെഡിക്കൽ ട്രസ്റ്റിന്റെ കോളേജിൽ പഠിപ്പിച്ചതാണ്. ചിലരെ ‘യൂണിക് മെന്റർസിൽ’ വിദേശത്തേക്കുള്ള ലൈസൻസിംഗ് പരീക്ഷയ്ക്കായി പഠിപ്പിച്ചതും..

” മാഡം ഞങ്ങളെ പഠിപ്പിച്ചതാണ്,…….. ബാച്ചിൽ.. ഓർമ്മയുണ്ടോ? ” എന്ന് ചോദിച്ച് അവരെന്റെ കൈയിൽ പിടിച്ചു, ചേർത്ത് നിർത്തി,ചിരിച്ചു, സ്നേഹം പങ്കിട്ടു…

പരീക്ഷ പാസായി, അടുത്ത ദിവസങ്ങളിൽ വിദേശത്തേക്ക് ജോലിയ്ക്കായി പോവുകയാണ് എന്നവർ പറഞ്ഞപ്പോൾ ഉള്ളു നിറഞ്ഞു. ഇതാണ് എന്റെ വിദ്യാർത്ഥികളുടെ അടുത്തുനിന്ന് ആകെ ഞാൻ പ്രതീക്ഷിക്കുന്നത്.. നല്ല റിസൾട്ട്, അവരുടെ സുരക്ഷിതമായ ഭാവി, വല്ലപ്പോഴും കാണുമ്പോൾ ദേ ഇങ്ങനെ ഓടി വന്നൊന്ന് കെട്ടിപിടിക്കുക…

ഞാനും കഴിഞ്ഞ 16 വർഷമായി അധ്യാപനം എന്ന മഹത്തായ ജോലിയിലാണ്. എന്നെ അവർക്ക് തുല്യരായി കാണണമെന്നും, അവരെക്കാൾ കൂടുതലായി എനിക്കറിയാവുന്ന ചിലത് അവർക്ക് പകർന്നു നല്കാനും, അവരിൽ നിന്ന് ചിലത് പഠിക്കാനും കൂടെ കൂടുന്ന ഒരു കൂട്ടുകാരിയായി എന്നെ കണ്ടാൽ മതിയെന്നാണ് ആദ്യത്തെ ക്ലാസ്സിൽതന്നെ ഞാൻ അവരോടൊക്കെ പറയുന്നത്.

പറഞ്ഞുവന്നത് അധ്യാപകരെ എങ്ങനെയൊക്കെ ബഹുമാനിക്കണം എന്ന് കുട്ടികൾ അറിഞ്ഞിരിക്കണം. ദേ ഇത്‌ പോലെ അവരുടെ കാലുകളിൽ, നിങ്ങൾ കമഴ്ന്നു കിടന്നു പൂജ ചെയ്യുന്നതാണ് ‘ബഹുമാനം’ എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ അതിനെ എതിർക്കാനുള്ള അറിവ് കുട്ടികൾക്ക് ഉണ്ടാവണം.

വിദ്യാഭ്യാസത്തിലും ജീവിതത്തിലും നിങ്ങൾ കൈവരിക്കുന്ന വിജയമുഹൂർത്തങ്ങൾ, അധ്യാപകരിൽ നിന്ന് ജീവിതത്തിലേക്ക് നിങ്ങൾ പകർത്തുന്ന മൂല്യങ്ങളും അറിവും കഴിവും കൊണ്ട് ലോകത്തിന്റെ നെറുകയിൽ മുന്നിൽ നിങ്ങൾ തലയുയർത്തി നിൽക്കുന്ന മനോഹരമായ നിമിഷങ്ങൾ – ഇതൊക്കെ അധ്യാപകരുമായി പങ്കുവച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ അധ്യാപകരെ ബഹുമാനിക്കുക. ആരുടേയും മുന്നിൽ നിങ്ങൾ തലകുനിക്കുന്നതും കമഴ്ന്നു കിടന്നു കാലിൽ വീഴുന്നതും ഒരു നല്ല അധ്യാപകനും പ്രോത്സാഹിപ്പിക്കില്ല.

അധ്യാപകരോടാണ്… കൊച്ചുപിള്ളേർക്ക് മുന്നിൽ ഈ വക പ്രഹസനങ്ങൾക്ക് ഇങ്ങനെ ഇരുന്നുകൊടുത്തു മഹത്തായ ഒരു പദവിയെ ഈ വിധം അപഹാസ്യമാക്കരുത്. ലോകം മുന്നോട്ട് സഞ്ചരിക്കുമ്പോൾ, കുഞ്ഞുങ്ങളെ അതിനൊപ്പം മുന്നോട്ട് നീക്കാനുമാണ് അധ്യാപകരെ വേണ്ടത്. അല്ലാതെ നൂറ്റാണ്ടുകൾ പിന്നോട്ട് നടത്താനല്ല…!!

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് മദ്രസയിലെ ബാത്ത്‌റൂമിൽ വെച്ച്; മലപ്പുറത്തെ മദ്രസ അധ്യാപകന് 86 വർഷം കഠിനതടവ്

0

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത മദ്രസാധ്യാപകന് 86 വർഷം കഠിനതടവ്. ജാബിർ അലി എന്നയാളെയാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ പ്രതി 4.5 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി. ഈ പണം ബലാത്സം​ഗത്തിനിരയായ പെൺകുട്ടിയുടെ പുനരധിവാസത്തിന് ഉപയോ​ഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

മലപ്പുറം വേങ്ങരയിൽ 12 വയസ്സുകാരിയെയാണ് ജാബിർ അലി ബലാത്സംഗം ചെയ്തത്. 2022 ഏപ്രിൽ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ ബാത്ത്‌റൂമിൽ വെച്ച് രാവിലെയാണ് അധ്യാപകനായ ജാബിർ അലി കുട്ടിയെ ബലാത്സംഗം ചെയ്തത്. എട്ടരയോടെ കുട്ടി വീട്ടിലെത്തി സഹോദരിയോട് കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനു പിന്നാലെ കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മലപ്പുറം വനിതാ പൊലീസാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പിന്നാലെ അധികം വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. കേസിൽ 19 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതി ജാബിർ അലിയെ തവനൂർ ജയിലിലേക്ക് മാറ്റി.

സ്കൂളിലെ പാചകപ്പുരയിലെ വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്ജ്യം കലർത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

0

ചെന്നൈ: സ്കൂളിലെ പാചകപ്പുരയിലെ വെള്ളത്തിൽ സാമൂഹിക വിരുദ്ധർ മനുഷ്യ വിസർജ്യം കലർത്തി. തമിഴ്നാട്ടിലെ തിരുവാരൂരിലാണ് സംഭവം. കുടിവെള്ളത്തിനും പാചകത്തിനുമായി ഉപയോ​ഗിക്കുന്ന വെള്ളം ശേഖരിക്കുന്ന ടാങ്കിലാണ് അക്രമികൾ മാലിന്യം കലർത്തിയത്. ചെന്നൈയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ അകലെ തിരുവാരൂരിനടുത്തുള്ള കരിയകുടി ഗ്രാമത്തിലെ സ്കൂളിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

സർക്കാർ പ്രൈമറി സ്കൂളിലെ കുടിവെള്ള ടാങ്കിൽ മനുഷ്യ വിസർജ്ജ്യം കണ്ടെത്തിയതായി ആരോപിക്കപ്പെടുന്നു. 30 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലേക്ക് രാത്രി വൈകി അജ്ഞാതരായ ആളുകൾ അതിക്രമിച്ചു കയറി. അക്രമികൾ വെള്ളം മനഃപൂർവ്വം മലിനമാക്കുകയും സ്കൂളിന്റെ അടുക്കള നശിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ സ്കൂൾ അധികൃതർ നൽകിയ പരാതി പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് ലക്കുകെട്ട മൂന്നുപേർ സ്കൂൾ പരിസരത്തേക്ക് അതിക്രമിച്ച് കടന്നാണ് ഇത്തരത്തിൽ ദ്രോഹം ചെയ്തതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ ഊർജിതമായി അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ വെറുതേ വിടില്ലെന്നും പൊലീസ് വ്യക്തമാക്കി.

2022 ഡിസംബറിൽ വെങ്കൈവയലിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പുതുക്കോട്ടൈ ജില്ലയിലെ വെങ്കൈവയൽ ഗ്രാമത്തിൽ പട്ടികജാതിക്കാർ കൂടുതലായി താമസിക്കുന്ന ഭാഗത്തെ കുടിവെള്ള ടാങ്കിലാണ് അന്ന് സമൂഹിക വിരുദ്ധർ മനുഷ്യ വിസർജ്യം കലർത്തിയത്. ടാങ്ക് പരിശോധിക്കാനെത്തിയ യുവാക്കളാണ് വിസർജ്യം കിടക്കുന്നത് കണ്ടതും ചിത്രം പകർത്തി പൊലീസിൽ പരാതി നൽകിയതും. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയതായി സിബിസിഐഡി ജനുവരി 24ന് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡൻറിൻറെ ഭർത്താവിനോടുള്ള വൈരാഗ്യത്തെ തുടർന്ന് മൂന്നുപേർ ചേർന്നാണ് ഈ അക്രമം നടത്തിയതെന്നായിരുന്നു സിബിസിഐഡിയുടെ കണ്ടെത്തൽ.

ശ്രീധരൻപിള്ളയെ മാറ്റി; ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ

ഗോവ: ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ഗോവയുടെ പുതിയ ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്.

ഹരിയാനയിൽ പുതിയ ഗവർണറായി അസിം കുമാർ ഘോഷ്, ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ഗവർണറായി കബീന്ദ്ര സിംഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ഗജപതി രാജു. ചെന്നൈയിലായിരുന്നു പശുപതി അശോക് ഗജപതി ജനിച്ചത്. 2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.

മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി; ശ്രീചിത്രഹോമിൽ 3 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് കുട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ പതിനാലാം വാർഡിലാണ് രണ്ടു കുട്ടികൾ ചികിത്സയിൽ ഉള്ളത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം.

ശ്രീചിത്ര ഹോമിലെ മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുട്ടികളുടെ പരാതി. വിഷയം ശ്രീചിത്ര ഹോമിലെ അധികാരികളോട് പരാതിപ്പെട്ടിട്ടും ഇടപെടൽ ഉണ്ടായില്ല എന്നുമാണ് കുട്ടികളുടെ പരാതി.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം: വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

ദില്ലി:  നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

  വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്‍കി.

ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു.  കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്.

നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിയ എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം 89.85 ശതമാനം, തൃശൂര്‍ മണലൂര്‍ കുടുംബാരോഗ്യ കേന്ദ്രം 94.32 ശതമാനം, കൊല്ലം വേളമാനൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം 86.89 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

തൃശൂര്‍ കൊടകര കുടുംബാരോഗ്യ കേന്ദ്രം 87.64 ശതമാനം, തൃശൂര്‍ മുണ്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം 96.63 ശതമാനം, കോഴിക്കോട് കല്ലുനിര വടകര നഗര കുടുംബാരോഗ്യ കേന്ദ്രം 86.37 ശതമാനം, കോഴിക്കോട് പയ്യാനക്കല്‍ നഗര കുടുംബാരോഗ്യ കേന്ദ്രം 84.87 ശതമാനം എന്നിങ്ങനെ സ്‌കോറോടെ പുന:അംഗീകാരവും ലഭിച്ചു.

7 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 154 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 10 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷത്തെ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./യു.പി.എച്ച്.സികള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ

ഡൽഹി: ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയിൽ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇത് കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.