ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ

0

ഡൽഹി: ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയിൽ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇത് കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here