അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസ്; സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആൻഡ് മിസ്റ്റർ ’സിനിമയിൽ ഉപയോഗിക്കുന്നത് തടയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി. പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം മിസിസ് ആൻഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജയുടെ വാദം.

അതേസമയം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിർമാതാക്കളുടെ ഭാഗം കേൾക്കണം എന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ മിസ്റ്റർ ആൻഡ് മിസിസ് നിർമാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസ്; സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആൻഡ് മിസ്റ്റർ ’സിനിമയിൽ ഉപയോഗിക്കുന്നത് തടയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി. പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം മിസിസ് ആൻഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജയുടെ വാദം.

അതേസമയം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിർമാതാക്കളുടെ ഭാഗം കേൾക്കണം എന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ മിസ്റ്റർ ആൻഡ് മിസിസ് നിർമാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പട്ടം എസ് യു ടിയി പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യം മെഡിക്കൽ ബോർഡ് ചേ‌ർന്ന് വിലയിരുത്തിയ ശേഷമാണ് ബുള്ളറ്റിൻ പുറത്തിറക്കിയത്.

പ്രതിഫലം വര്‍ദ്ധിപ്പിച്ചു അനിരുദ്ധ് രവിചന്ദര്‍; തുക കേട്ട് ഞെട്ടി ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ ഹിറ്റ് സംഗീത സംവിധായകൻ ആണ് അനിരുദ്ധ് രവിചന്ദര്‍. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍ തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലം ആണ് ചർച്ചയാകുന്നത്.

കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അനിരുദ്ധ് രവിചന്ദര്‍ 15 കോടിയാണ് നിലവില്‍ തെലുങ്ക് സിനിമയ്ക്കായി ആവശ്യപ്പെടുന്നത് എന്നാണ് ഒടിടിപ്ലേ വ്യക്തമാക്കുന്നത്.

എന്നാൽ പശ്ചാത്തല സംഗീതത്തിനായി അനിരുദ്ധ് രവിന്ദര്‍ സമയം അധികമെടുത്തതിനാലാണ് കിങ്‍ഡം വൈകിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മെയ് 30ന് ആണ് ചിത്രത്തിന്റെ റിലീസ്.

പ്രതിഫലം വര്‍ദ്ധിപ്പിച്ചു അനിരുദ്ധ് രവിചന്ദര്‍; തുക കേട്ട് ഞെട്ടി ആരാധകർ

തെന്നിന്ത്യൻ സിനിമയിലെ ഹിറ്റ് സംഗീത സംവിധായകൻ ആണ് അനിരുദ്ധ് രവിചന്ദര്‍. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍ തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലം ആണ് ചർച്ചയാകുന്നത്.

കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അനിരുദ്ധ് രവിചന്ദര്‍ 15 കോടിയാണ് നിലവില്‍ തെലുങ്ക് സിനിമയ്ക്കായി ആവശ്യപ്പെടുന്നത് എന്നാണ് ഒടിടിപ്ലേ വ്യക്തമാക്കുന്നത്.

എന്നാൽ പശ്ചാത്തല സംഗീതത്തിനായി അനിരുദ്ധ് രവിന്ദര്‍ സമയം അധികമെടുത്തതിനാലാണ് കിങ്‍ഡം വൈകിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മെയ് 30ന് ആണ് ചിത്രത്തിന്റെ റിലീസ്.

പി.കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ

പാലക്കാട്: പി.കെ ശശിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി.   സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശശി എന്നും ശ്രമിക്കാറുണ്ട്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ തോൽപ്പിക്കാൻ പി.കെ ശശി ശ്രമിച്ചതായി മണികണ്ഠൻ  പറഞ്ഞു. 

തോൽപ്പിക്കാൻ ശ്രമിച്ച കാര്യം എൽഡിഎഫ് യോഗത്തിൽ പറഞ്ഞിരുന്നു.ശശി കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും സിപിഎമ്മിന് കാര്യങ്ങൾ ബോധ്യപെടാൻ സമയം എടുത്തതാണെന്നും മണികണ്ഠൻ പൊറ്റശ്ശേരി പറഞ്ഞു.  

സിപിഐ ശശിക്ക് എതിരായ കാര്യങ്ങൾ പറഞ്ഞപ്പോൾ സിപിഎമ്മിന് ബോധ്യപ്പെട്ടില്ല. സിപിഐക്ക് അല്ലേ അടികിട്ടുന്നതെന്ന് അവർ ചിന്തിച്ചു. സിപിഎമ്മിന് അടികിട്ടാൻ തുടങ്ങിയപ്പോഴാണ് ശശിയെ തള്ളിപ്പറയുന്നതെന്നും മണികണ്ഠൻ പറഞ്ഞു. 

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചതായി റിപ്പോർട്ട്. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം സംഭവിച്ചത്. ഇരുന്നൂറിലധികം സിനിമകളില്‍  വേഷമിട്ടിട്ടുണ്ട്.

അതേസമയം അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ ആണ് ഇവരെ താര പദവിയിൽ എത്തിച്ചത്. കന്നഡ, തമിഴ്, തെലുഗു സിനിമകളിൽ 60-കളിൽ തിളങ്ങി നിന്ന നായികയാണ് സരോജ ദേവി.

ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാർ നായകനായ ‘സാർവ ഭൗമ’ (2019) ആണ്. രാജ്യം നടിയെ ആജീവാനന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പദ്‍മശ്രീ, പത്മഭൂഷണ്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചതായി റിപ്പോർട്ട്. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം സംഭവിച്ചത്. ഇരുന്നൂറിലധികം സിനിമകളില്‍  വേഷമിട്ടിട്ടുണ്ട്.

അതേസമയം അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ ആണ് ഇവരെ താര പദവിയിൽ എത്തിച്ചത്. കന്നഡ, തമിഴ്, തെലുഗു സിനിമകളിൽ 60-കളിൽ തിളങ്ങി നിന്ന നായികയാണ് സരോജ ദേവി.

ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാർ നായകനായ ‘സാർവ ഭൗമ’ (2019) ആണ്. രാജ്യം നടിയെ ആജീവാനന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പദ്‍മശ്രീ, പത്മഭൂഷണ്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

ഇരട്ട ന്യൂന മർദ്ദം, വരാനിരിക്കുന്നത് കിടിലൻ മഴ; കേരളത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായി ഇരട്ട ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നതാണ് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

കേരളത്തിൽ നിലവിലെ സ്ഥിതി അടുത്ത രണ്ട് ദിവസം കൂടി തുടരും. തുടർന്നുള്ള ദിവസങ്ങളിൽ ബംഗാൾ ഉൾക്കടൽ, വടക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രങ്ങൾ സജീവമാകുന്നതിന് അനുസരിച്ചു കൂടുതൽ വർധനവിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പതിനാറാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിലും 17ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന്  കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, 16ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 17ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അഹമ്മദാബാദ് വിമാനാപകടം; കോക് പിറ്റ് റെക്കോര്‍ഡറിലെ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പൈലറ്റുമാരുടെ സംഘടനകളെ കാണാൻ കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന അപകടത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പ്രതിഷേധം ഉയരുമ്പോൾ പൈലറ്റുമാരുടെ സംഘടനകളെ കാണാൻ കേന്ദ്ര സർക്കാർ. വിമാനത്തിലെ എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും കട്ട് ഓഫ് പൊസിഷനിലായതിന് പിന്നില്‍ പൈലറ്റുമാരാണെന്ന ധ്വനിയാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. കോക് പിറ്റ് റെക്കോര്‍ഡറിലെ പൈലറ്റുമാരുടെ സംഭാഷണം അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ഉയർത്തിയിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൈലറ്റുമാരെ വേട്ടയാടരുതെന്നും അപകടത്തിന് പിന്നിൽ യന്ത്ര തകരാര്‍ ഉണ്ടായോയെന്ന് അന്വേഷിക്കണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണം മാത്രം കണക്കിലെടുത്ത് അന്വേഷണം നടത്തില്ലെന്നും എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷണം തുടരുമെന്നും കേന്ദ്രമന്ത്രി മുരളി മഹോൾ പറഞ്ഞു. കോക് പിറ്റ് റെക്കോര്‍ഡറിലെ പൈലറ്റുമാരുടെ സംഭാഷണം മുഴുവന്‍ പുറത്ത് വിടാതെ സംശയം ജനിപ്പിക്കുന്ന ഒരു ഭാഗം മാത്രമാണ് റിപ്പോര്‍ട്ടില്‍ പങ്ക് വച്ചിരിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം അടക്കം ആരോപണമുന്നയിക്കുന്നു. പൈലറ്റുമാരിലേക്ക് മാത്രം ചര്‍ച്ച കേന്ദ്രീകരിക്കുന്നതില്‍ കടുത്ത അതൃപ്തി ഉയരുന്നുണ്ട്.

എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്ന് എടുത്തത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. ബ്ലാക്ക് ബോക്സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലാബിൽ ഡൗൺലോഡ് ചെയ്തു. ജൂൺ 13നാണ് ബ്ലാക് ബോക്സിന്റെ ആദ്യത്തെ ഭാഗം കണ്ടെടുത്തത്.

രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. ജൂൺ 24ന് ബ്ലാക്ക് ബോക്സുകൾ അഹമ്മദാബാദിൽ നിന്നും ഡൽഹിയിൽ എത്തിച്ചാണ് പരിശോധിച്ചത്. ജൂൺ 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം സെക്കൻ്റുകൾക്കുള്ളിൽ തകർന്നുവീണത്. അപകടത്തില്‍ 275 പേർ മരിച്ചു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. വടക്കൻ കേരളത്തിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ വന്‍ നാശനഷ്ടം. ധാസന്‍ നദി അപകടനിലക്ക് മുകളില്‍ ഒഴുകുന്നു. എട്ട് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടു. മേഖലയില്‍ വ്യാപക കൃഷിനാശം. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. മധ്യപ്രദേശില്‍ മന്ദാകിനി നദിയും കരകവിഞ്ഞു ഒഴുകുന്നു. ബംഗാളില്‍ മഴക്കെടുതിയില്‍ മൂന്നു മരണം. 13 വാര്‍ഡുകളില്‍ വെള്ളക്കെട്ട്. രാജസ്ഥാനില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

കുളത്തിൽ വീണ കുട്ടിയുമായി ചീറിപ്പാഞ്ഞ് ആംബുലൻസ്, വഴിമുടക്കി ബൈക്ക് യാത്രികന്റെ അഭ്യാസപ്രകടനം; കുട്ടിയുടെ നില ഗരുതരം

0

കണ്ണൂർ: കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിലെത്താൻ പായുന്ന ആംബുലൻസിന് വഴിമുടക്കി ബൈക്ക് യാത്രികൻ. പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് മുന്നിലായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് ബൈക്ക് യാത്രികൻ തടസം സൃഷ്‌ടിച്ചത്.

താഴെ ചൊവ്വ മുതൽ കാൾടെക്സ് ജംങ്ഷൻ വരെയാണ് ബൈക്ക് ആംബുലൻസിന് മുന്നിൽ വഴി മുടക്കി സഞ്ചരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ആംബുലൻസിന് മുന്നിൽ ബൈക്ക് യാത്രികകൻ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിട്ടുണ്ട്. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാപക ആക്രമണം; ഒറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത് 92 പേര്‍, ഗാസയിൽ നരഹത്യ തുടര്‍ന്ന് ഇസ്രായേൽ

0

ടെൽ അവിവ്: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഇന്നലെ നടന്ന ആക്രമണത്തിൽ 92 പേര്‍ കൊല്ലപ്പെട്ടു. അഭയാർത്ഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം വെള്ളം നിറക്കാൻ ക്യൂ നിന്നവർക്ക് നേരെ ഇസ്രായേൽ കഴിഞ്ഞ ദിവസം ആക്രണം നടത്തിയിരുന്നു. വ്യാപക ആക്രമണം തുടരുന്നതിനിടെയും ദോഹ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച്​ അമേരിക്ക. കരാറുമായി മുന്നോട്ടു പോയാൽ മന്ത്രിസഭയിൽ നിന്ന്​ രാജിവയ്ക്കുമെന്ന്​ തീ​വ്ര വലതുപക്ഷ മന്ത്രിമാർ പ്രഖ്യാപിച്ചു.

ദോഹ ചർച്ച വഴിമുട്ടിയെങ്കിലും ഗാസയിൽ വെടിനിർത്തൽ വൈകില്ലെന്ന്​ അമേരിക്കയുടെ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ് അറിയിച്ചു​. മധ്യസ്ഥ രാജ്യങ്ങളുമായി ആശയവിനിമയം നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിർ, സ്​മോട്രിക്​ എന്നിവരുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഇന്നലെ വിശദമായ ചർച്ച നടത്തി. യുദ്ധവിരാമവുമായി ബന്​ധപ്പെട്ട ഉറപ്പ്​ നൽകാതെ താൽക്കാലിക വെടിനിർത്തലിന്​ ഹമാസ്​ സന്നദ്ധമാകില്ലെന്ന്​ നെതന്യാഹു ഇവരെ അറിയിച്ചതായാണ്​ റിപ്പോർട്ട്​. കരാറിൽ ഒപ്പുവെച്ചാൽ മന്ത്രിസഭയിൽ നിന്ന്​ രാജി വെക്കുമെന്ന്​ ഇരു മന്ത്രിമാരും നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

എന്നാൽ സർക്കാറിനുള്ള പിന്തുണ ഇവർ പിൻവലിക്കാൻ ഇടയില്ലെന്ന പ്രതീക്ഷയിലാണ്​ നെതന്യാഹു. ഫലസ്തീൻ ജനതയുടെ ലക്ഷ്യവും അഭിലാഷവും മുൻനിർത്തിയുള്ള കരാറിന്​ മാത്രമേ വഴങ്ങൂ എന്ന്​ ഹമാസും ഇസ്‍ലാമിക്​ ജിഹാദും വ്യക്​തമാക്കി. തെൽ അവീവിൽ നെതന്യാഹുവിന്‍റെ ഓഫീസിനു മുമ്പാകെ ഉടൻ വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട്​ ആയിരങ്ങൾ റാലി നടത്തി.

അതേസമയം ഗാസയിൽ വ്യാപക വ്യോമാക്രമണങ്ങളിലൂടെയും മറ്റുമായി 92 പേരെയാണ്​ ഇസ്രായേൽ സേന ഇന്നലെ വധിച്ചത്​. അൽ അഹ്‍ലി അറബ് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. അഹ്മദ് ഖൻദീലും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 150 വ്യോമാക്രമണങ്ങളാണ്​ ഗാസക്ക്​ നേരെ ഉണ്ടായത്​.

ഗസ്സയിൽ അഭയാർത്ഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം വെള്ളം നിറക്കാൻ ക്യൂ നിന്നവർക്ക് നേരെ ഇസ്രായേലി​ന്റെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ആറ് കുട്ടികൾ ഉൾപ്പെടെ പത്ത് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അടിയന്തര സേവന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ മൃതദേഹങ്ങൾ നുസൈറത്തിലെ അൽ-ഔദ ആശുപത്രിയിലേക്ക് അയച്ചതായും ഏഴ് കുട്ടികൾ ഉൾപ്പെടെ 16 പേർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സിയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അൽ-നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം ഒഴിഞ്ഞ ജെറി ക്യാനുകളുമായി ക്യൂ നിന്ന ജനക്കൂട്ടത്തിന് നേരെയാണ് ഡ്രോൺ മിസൈൽ പ്രയോഗിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കഴിഞ്ഞ ആറ് ആഴ്ചക്കുള്ളിൽ തെക്കൻ ഗസ്സയിലെ റാഫ ഫീൽഡ് ആശുപത്രിയിൽ കൂടുതൽ കൂട്ട മരണ കേസുകൾ ചികിത്സിച്ചതായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു.

മധ്യ ഗസ്സയിലും ഗസ്സ സിറ്റിയിലും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഞായറാഴ്ച നടന്ന മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് പറഞ്ഞു. സഹായം സ്വീകരിക്കുന്നതിന് വേണ്ടി വരിനിൽകുന്ന ആളുകൾക്ക് നേരെയുള്ള ആക്രമങ്ങൾ ഇസ്രായേൽ പതിവാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ നടന്ന ആക്രമണങ്ങളിൽ 789 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.

വിപഞ്ചികയുടെയും ഒന്നര വയസുള്ള മകളുടെയും മരണം; ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തു

0

കൊല്ലം: ഷാര്‍ജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് കുണ്ടറ പൊലീസ്. കുടുംബം നിയമപോരാട്ടം തുടരുകയാണ്. ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്‍റെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.

നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിപഞ്ചികയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്. മൃതദേഹങ്ങൾ നാട്ടിൽ റീപോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്ന് അഭിഭാഷകൻ മനോജ് കുമാർ പറഞ്ഞു ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിന് തുല്യമായി കാണാൻ കഴിയും. സ്ത്രീധന പീഡനത്തിനും മർദ്ദനത്തിനും വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ഒരു വാർത്ത ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങൾ ഷാർജയിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആരോപണം. അതേസമയം, യുവതിയുടെയും മകളുടെയും പോസ്റ്റുമോർട്ടം തിങ്കളാഴ്ച്ച ഷാർജയിൽ നടക്കും.

വിപഞ്ചിക ഡയറിയിൽ കുറിച്ചത് ഇങ്ങനെ…

‘ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും, ഒരേ സമയം എന്നോടും നിതീഷിന്റെ പെൺസുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും, ആ പെണ്ണിന്റെ ഭർത്താവിനു കാര്യങ്ങളറിയാം, ഒരു തവണ നിതീഷിനെ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്, വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്, കാണാൻ പാടില്ലാത്ത വിഡിയോ കണ്ടിട്ട് അതെല്ലാം ബെഡിൽ വേണമെന്ന് ആവശ്യപ്പെടും. ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് ഡിസ്കസ് ചെയ്യും, സഹിക്കാൻ വയ്യ, പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു, അത് ഞാൻ വാങ്ങിയതും വലിയ പ്രശ്നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവർക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം, എന്റെ ഓഫീസിലെ എല്ലാവർക്കും കൂട്ടുകാർക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവർക്കുമറിയാം’

‘ഒരുപാട് കാശ് ഉള്ളവരാണ്, എന്നാലും എന്റെ സാലറിക്കുവേണ്ടി ദ്രോഹിക്കും, നിതീഷിന്റെ പെങ്ങൾ എന്റെയും കുഞ്ഞിന്റേയും സ്വർണമുൾപ്പെടെ കൈക്കലാക്കി, ഒരു മാലക്ക് വേണ്ടി ദ്രോഹിച്ചോണ്ടിരിക്കുകയാണ്, ഈ കൊലയാളികളെ വെറുതേവിടരുത്, മരിക്കാൻ ആഗ്രഹമില്ല,എന്റെ കുഞ്ഞിന്റെ ചിരികണ്ട് കൊതി തീർന്നിട്ടില്ല, കല്യാണം ആഢംബരമായി നടത്തിയില്ല, കാർ കൊടുത്തില്ല, സ്ത്രീധനം കുറഞ്ഞു, കാശില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ, എന്നു പറഞ്ഞതെല്ലാം നിതിഷിനോടുള്ള സ്നേഹംകൊണ്ട് ഞാൻ ക്ഷമിച്ചു, പക്ഷേ അമ്മായിയപ്പൻ എന്നോട് മിസ് ബിഹേവ് ചെയ്തിട്ടും ഭർത്താവ് നിതീഷ് ഒന്നും പ്രതികരിച്ചില്ല, പകരം എന്നെ കല്യാണം കഴിച്ചത് അയാൾക്ക് കൂടിവേണ്ടിയാണ് എന്നു പറഞ്ഞു. നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല, നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി’

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു; വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു

0

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തു വിട്ട് പൊലീസ്. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവര പ്രകാരം പ്രേംദാസ് എന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ആണ് രേഖാചിത്രം വരച്ചത്. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. ചിത്രം 80 ശതമാനം കൃത്യമെന്ന് വിലയിരുത്തൽ.

പ്രതിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയിൽ കൊലപാതകത്തിൽ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിൻ്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബർ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാൽ മരിച്ചത് ആരെന്ന് തിരിച്ചറിയാൻ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസിൽ അന്വേൽണം പുരോ​ഗമിക്കുന്നതിനിടെയായിരുന്നു 39 വർഷം മുമ്പ് കൂടരഞ്ഞിയിൽ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊലപ്പെടുത്തിയെന്നും ഞാൻ ചവിട്ടിയതിനാലാണ് അയാൾ കൊല്ലപ്പെട്ടതെന്നുമായിരുന്നു ഇയാളുടെ മൊഴി. ഇയാളുടെ കുറ്റ സമ്മതം പോലീസ് ഗൗരവത്തിൽ എടുത്തിരിക്കുകയാണ്.

അതേസമയം ശാരീരികമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. ആ ആൾ തോട്ടിൽ വീണു. രണ്ടു ദിവസം കഴിഞ്ഞ് മുഹമ്മദലി അറിയുന്നത് ഇയാൾ മരിച്ചു എന്നാണ്.

പിന്നീട് മുഹമ്മദലി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മകൻ മരിച്ചതിന്റെ സങ്കടത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവമ്പാടി പൊലീസിന് കൈമാറുകയായിരുന്നു. കൂടരഞ്ഞിയിലെ തോട്ടിനടുത്ത് തെളിവെടുപ്പ് നടത്തി, അന്ന് ഒരാൾ തോട്ടിൽ വീണു മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. പക്ഷേ ഇതുവരെയും മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ വെള്ളം കയറി മരിച്ചതാണ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണമായിരുന്നു അന്ന് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.