കൊച്ചിയിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ആറ് യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

0

കൊച്ചി: കൊച്ചി ന​ഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിലായി. പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരായ രണ്ടുപേരും ആറ് യുവതികളും ഒരു ഇടപാടുകാരനും പിടിയിലായി. മറ്റു സംസ്ഥാനങ്ങളില്‌‍ നിന്നുള്ളവരാണ് യുവതികൾ. സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിലായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്.

മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയുടെ നേതൃത്വത്തിലായിരുന്നു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് എന്നാണ് സൂചന. വാടകയ്ക്കെടുത്ത വീട്ടിൽ അന്യസംസ്ഥാന യുവതികളെ ഉപയോ​ഗിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here