തൃശൂർ: വിവാഹിതയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് മരിച്ചത്. ഇരുപത്തിരണ്ടുകാരിയായ നേഹയുടെ വിവാഹം ആറുമാസം മുമ്പായിരുന്നു. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ്.
ഞായറാഴ്ച്ചയാണ് നേഹ ഭർത്താവ് പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തിനൊപ്പം ആലപ്പാട്ടെ വീട്ടിലെത്തിയത്. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. അമ്മ: മനു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ നടത്തും.

