യുഎസിൽ യാത്രാവിമാനത്തിന് നേരെ യുദ്ധവിമാനം, പൈലറ്റിന്റെ കരുതലിൽ

0

 
വാഷിങ്ടൻ∙ അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനവുമായി കൂട്ടിയിടിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രാ വിമാനം. അമേരിക്കൻ വ്യോമസേനയുടെ ബി 52 ബോംബർ വിമാനമാണ് ഡെൽറ്റ എയർലൈൻസിന്റെ യാത്രവിമാനത്തിന്റെ അതേപാതയിൽ എതിർദിശയിൽ നിന്നെത്തിയത്. കൂട്ടിയിടി ഒഴിവാക്കാൻ ഡെൽറ്റ എയർലൈൻസിന്റെ പൈലറ്റ് വിമാനം വേഗത്തിൽ ദിശമാറ്റി പറന്നതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂലൈ 18ന് നോർത്ത് ഡക്കോട്ടയിലായിരുന്നു സംഭവം. മിനിയാപൊളിസ്–സെന്റ് പോളിൽ നിന്ന് മിനോട്ടിലേക്കുള്ള പതിവ് 90 മിനിറ്റ് പറക്കലിനിടെയാണ് സംഭവം. പൈലറ്റിന്റെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാക്കിയത്.

അപകടകരമാംവിധം അടുത്തുകൂടെയാണ് വിമാനം പറന്നതെന്നും വലതുവശത്തുള്ള യാത്രക്കാർക്ക് കാണാവുന്ന അത്രയും അടുത്തുകൂടെയാണ് വിമാനം പറന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചു. അമേരിക്കൻ വ്യോമസേന വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടിൽ പറയുന്നു. അത്യാധുനിക ബോംബർ വിമാനമാണ് ബി 52. ആണവായുധങ്ങളും മറ്റ് ആയുധങ്ങളും വഹിച്ച് ലോകത്തെവിടെയും ആക്രമണം നടത്താൻ സാധിക്കുന്ന അത്യാധുനിക ബോംബറാണ് ബി 52. ബോയിങ് കമ്പനിയാണ് നിർമാതാക്കൾ. 5 പേരാണ് ക്രൂവിലുണ്ടാകുക. 31,500 കിലോഭാരം വഹിക്കാൻ കഴിയും. 1962ൽ സേനയുടെ ഭാഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here