അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തിയേക്കും; സർക്കാരുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ടീം മാർക്കറ്റിങ് മേധാവി

ദുബായ്: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിയ്ക്കാൻ സാധ്യത. ഇതുസംബന്ധിച്ച് കേരളം സർക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു. ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ലോകകപ്പിന് മുന്‍പുതന്നെ കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരാധകരുടെ മുമ്പിൽ കളിയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലയണല്‍ മെസ്സിയും ടീമും ഒക്ടോബറില്‍ കേരളത്തിൽ കളിയ്ക്കാൻ എത്തുമെന്നാണ് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത്. ജനുവരിയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഇത് നടപ്പായില്ല. ഒക്ടോബറില്‍ അര്‍ജന്റീന ടീം ചൈനയിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ജൂണ്‍ ആറിന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാണ് ടീം കേരളത്തിലെത്തുകയെന്ന് വ്യക്തമല്ല.

അബുദാബായിൽ മലയാളി വനിതാ ഡോക്ടർ മരിച്ചനിലയിൽ; ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത് താമസസ്ഥലത്ത്

0

അബുദാബി: അബുദാബായിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു അമ്പത്തിനാലുകാരിയായ ധനലക്ഷ്മി. തിങ്കളാഴ്ച്ച രാത്രിയിലാണ് മുസഫയിലെ താമസസ്ഥലത്ത് ഡോ. ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസമായി ധനലക്ഷ്മിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തിങ്കളാഴ്ച ജോലി സ്ഥലത്തും എത്തിയിരുന്നില്ല. പത്ത് വർഷത്തിലേറെയായി പ്രവാസ ലോകത്ത് തുടരുന്നു. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമയായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ് ധനലക്ഷ്മി. ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്. കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ മുൻപ് സേവനമനുഷ്ഠിച്ചിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കും.

വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ; സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

അന്തരിച്ച സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയയ്ക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വി.എസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു

വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.

അതേസമയം മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം SUT ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് തിരശീല വീണത്.

രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.

വായിക്കാത്ത ചാറ്റുകൾ സംഗ്രഹിക്കും. എഐ ഫീച്ചറുമായി വാട്സ്ആപ്പ്

വായിക്കാത്ത സന്ദേശങ്ങൾ സംഗ്രഹിക്കുന്നതിനായി വാട്ട്‌സ്ആപ്പ് AI ഫീച്ചർ പുറത്തിറക്കുന്നു. ചാറ്റുകൾ വേഗത്തിലാക്കാനും ഉപയോക്താക്കളുടെ സമയം ലാഭിക്കാനും വേണ്ടിയാണ്  പുതിയ AI ഫീച്ചർ പുറത്തിറക്കാൻ വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നത്.

വാബിറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താവിന് ഇഷ്ടമുള്ള ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കുന്നതിനായി പുതുതായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും.

ഉപയോക്താക്കൾക്ക് സംഗ്രഹിക്കാൻ ആഗ്രഹിക്കുന്ന ചാറ്റുകൾ തിരഞ്ഞെടുക്കാനും മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യാനും അതിൽ ക്വിക്ക് റീക്യാപ്പ് തിരഞ്ഞെടുക്കാനും കഴിയും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും മുൻഗണന നൽകുന്നുണ്ട്.

വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾ സംഗ്രഹിക്കുന്നതിനായി ക്വിക്ക് റീക്യാപ്പ് ഓപ്ഷൻ തെരഞ്ഞെടുക്കാം. എന്നാൽ അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചാറ്റുകൾ ക്വിക്ക് റീക്യാപ്പിൽ ഉൾപ്പെടുത്തില്ല. പുതിയ ഫീച്ചർ എന്നുമുതൽ നിലവിൽവരുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചു: ശശി തരൂരും പരിഗണനയിൽ?

ഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി  രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു.

വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.

നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻതൂക്കമുണ്ടെന്നാണ് സൂചന.

ഒരേ ഒരു വി എസ് മാത്രം…  വൈകാരിക കുറിപ്പുമായി വി എസിന്റെ മുൻ പിഎ സുരേഷ് കുമാർ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മുൻ പിഎ എ സുരേഷ് കുമാർ. തന്റെ മാതാപിതാക്കൾ മരിച്ചപ്പോൾ ഇല്ലാത്തത്ര വേദനയാണ് വി എസിന്റെ വേർപാടിൽ അനുഭവിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 

എ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പ്രതീക്ഷകൾ വിഫലമായി…

വല്ലാത്ത അനാഥത്വം അനുഭവിക്കുന്നു…

മാതാപിതാക്കൾ

ചേതനയറ്റ് കിടന്നപ്പോൾ ഇല്ലാത്ത വേദന..

ഇന്നും പതിവ് പോലെ എസ് യു ടി യിൽ രാവിലെ മുതൽ ഉണ്ട്. ഒരു പന്ത്രണ്ട് മണി ആയെന്ന് തോന്നുന്നു.

വി എസിന്റെ രക്ത സമ്മർദത്തിൽ നേരിയ വ്യതിയാനം ഉണ്ടന്ന് അറിഞ്ഞു.

വലിയ പ്രശ്‌നം തോന്നിയില്ല.

രണ്ട് മണിയായപ്പോൾ അദ്ദേഹത്തിന്റെ രക്തസമ്മർദം കുറയുന്നില്ല എന്നറിഞ്ഞു.

മനസ്സു വല്ലാതെ പിടഞ്ഞു.

ഒരു വല്ലാത്ത നീറ്റൽ.

ഒറ്റക്കായിരുന്നു.

വിനോദിനെയും ശശി മാഷെയും വിളിച്ചു വിവരം പറഞ്ഞു. പിന്നീട് സിഎമ്മും ഗോവിന്ദൻ മാഷ് ഉൾപ്പെടെ ഉള്ള പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തി.

മനസ്സ് പതറി.

3.20ന് സഖാവ് പോയി.

അപ്പോഴും ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല.

ചേതനയറ്റ സഖാവിനെ കാണാൻ എസ് യു ടി യിൽ കാത്ത് നിൽക്കുന്നു.

മണ്ണിനും മനുഷ്യനും ഇനി ആര് കാവൽ നിൽക്കും.

അശരണർക്ക് അഭയമായി ഇനി ആരുണ്ടാവും.

പാർശ്വവൽകരിക്കപ്പെട്ടവന്റെ കരച്ചിൽ ഇനി ആര് കേൾക്കും

സ്ത്രീത്വം അപമാനിക്കപ്പെടുമ്പോൾ അവർക്ക് വേണ്ടി ശബ്ദിക്കാൻ ആരുണ്ടാവും.

വി എസിന് പകരംവെയ്ക്കാൻ ഒരേ ഒരു വി എസ് മാത്രം..

കണ്ണേ കരളേ വി എസ്സേ

തിരുവനന്തപുരത്ത്   ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം:  വി എസ് അച്യുതാനന്ദൻ്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.

പൊതു ജനങ്ങൾ പുളിമൂട് , ഹൗസിങ് ബോർഡ് ജംഗ്കഷൻ , രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകേണ്ടതാണ്. പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ് , വെളളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട് , ജിമ്മി ജോർജ്ജ് സ്റ്റേഡിയം ഗ്രൗണ്ട് , ടാഗോർ തിയേറ്റർ ഗ്രൗണ്ട് , തെെക്കാട്, പി റ്റി സി ഗ്രൌണ്ടിലും വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും , കവടിയാറിലെ സാ‍ൽവ്വേഷൻ ആർമി ഗ്രൗണ്ടിലും , പൂജപ്പുര ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാനറോഡിലും ഇടറോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വിലാപയാത്ര കടന്നു പോകുന്ന സെക്രട്ടറിയേറ്റ് , പി എം ജി , പട്ടം , കേശവദാസപുരം , ഉളളൂർ, പോങ്ങുംമൂട്, ശ്രീകാര്യം , പാങ്ങപ്പാറ, കാര്യവട്ടം , കഴക്കൂട്ടം, വെട്ട്റോഡ് വരെയുളള റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ

പാടില്ല. വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനം വഴി തിരിച്ച് വിടുമെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 0471-2558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.

വി എസ് അച്യുതാനന്ദൻ അന്തരിച്ചു; പാവങ്ങളുടെ പടനായകൻ വിടവാങ്ങി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.

വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോഗത്തോടെ ഒരു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്. 1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജയം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.
1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ അവിടെനിന്ന് കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായം തുടങ്ങുകയായിരുന്നു.

1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 1980 മുതൽ 1992 വരെ തുടർച്ചയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1985ൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായി. 1967ൽ അമ്പലപ്പുഴയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1970ൽ ജയം ആവ‍ർത്തിച്ചെങ്കിലും 77ൽ പരാജയമറിഞ്ഞു. 1991ൽ മാരാരിക്കുളത്ത് നിന്ന് നിയമസഭയിലേക്ക് തിരിച്ചെത്തി. എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. 2001ൽ മലമ്പുഴയിലേക്ക് തട്ടകം മാറിയ വിഎസ് പിന്നീട് പരാജയം അറിഞ്ഞിട്ടില്ല. 2001-2006, 2011-2016 കാലയളവിൽ പ്രതിപക്ഷനേതാവായി. 2016ൽ കേരളത്തിൻ്റെ 20-ാമത് മുഖ്യമന്ത്രിയായി. 2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.

വി എസ് അച്യുതാനന്ദൻ അന്തരിച്ചു; പാവങ്ങളുടെ പടനായകൻ വിടവാങ്ങി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.

വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോഗത്തോടെ ഒരു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്. 1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജയം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.
1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ അവിടെനിന്ന് കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായം തുടങ്ങുകയായിരുന്നു.

1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 1980 മുതൽ 1992 വരെ തുടർച്ചയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1985ൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായി. 1967ൽ അമ്പലപ്പുഴയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1970ൽ ജയം ആവ‍ർത്തിച്ചെങ്കിലും 77ൽ പരാജയമറിഞ്ഞു. 1991ൽ മാരാരിക്കുളത്ത് നിന്ന് നിയമസഭയിലേക്ക് തിരിച്ചെത്തി. എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. 2001ൽ മലമ്പുഴയിലേക്ക് തട്ടകം മാറിയ വിഎസ് പിന്നീട് പരാജയം അറിഞ്ഞിട്ടില്ല. 2001-2006, 2011-2016 കാലയളവിൽ പ്രതിപക്ഷനേതാവായി. 2016ൽ കേരളത്തിൻ്റെ 20-ാമത് മുഖ്യമന്ത്രിയായി. 2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.

ട്രെയിന്‍ യാത്ര ഭിന്നശേഷി സൗഹൃദമാക്കാന്‍ ആപ്പുമായി തിരുവനന്തപുരം റെയില്‍വേ; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീല്‍ചെയര്‍ ഉപയോഗിക്കുന്ന യാത്രക്കാരെ സഹായിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍.

ആദ്യമായാണ് റെയില്‍വേ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കും റെയില്‍വേ സ്‌റ്റേഷന്‍ ഉപയോഗിക്കാന്‍ തക്കവണ്ണം മാറ്റങ്ങള്‍ കൊണ്ടുവന്ന തിരുവനന്തപുരം ഡിവിഷന്‍, ഇത്തരക്കാരുടെ യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്നതിനായാണ് ഡിജിറ്റല്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

2017 ല്‍ ട്രെയിന്‍ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന റാമ്പുകള്‍ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷനെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

വീല്‍ചെയറുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് യാത്രയെക്കുറിച്ച് സ്‌റ്റേഷന്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കാന്‍ അനുവദിക്കാനാണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നത്.

ഇതിനായി സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടക്കുകയാണ്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ പുറപ്പെടുന്ന സ്‌റ്റേഷന്‍, അവര്‍ എത്തിച്ചേരുന്ന സ്‌റ്റേഷനുകള്‍ എന്നിവ മുന്‍കൂട്ടി അധികൃതരെ ആപ്പ് മുഖേന അറിയിക്കുകയാണ് ലക്ഷ്യം.

നിലവില്‍, വീല്‍ചെയര്‍ യാത്രക്കാര്‍ക്കു റെയില്‍വേയുടെ 139 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയോ സഹായത്തിനായി സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയോ ചെയ്യാം. എന്നാല്‍ പുതിയ ആപ്പിന്റെ സേവനം ലഭ്യമാകുന്നതോടെ മുഴുവന്‍ പ്രക്രിയയും ലളിതമാകും.

മാധ്യമങ്ങളെ തടഞ്ഞുവെച്ച് സിപിഐഎം പ്രവർത്തകർ; മേൽക്കൂര തകർന്ന് വീണ കാർത്തികപ്പള്ളി സ്കൂളിൽ മാധ്യമവിലക്ക്

മേൽക്കൂര തകർന്ന് വീണ ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ നിന്ന് മാധ്യമങ്ങൾ സ്കൂളിന് പുറത്ത് പോകണമെന്ന് അധികൃതർ. പിടിച്ചിറക്കുമെന്ന് സിപിഐഎം പഞ്ചായത്തംഗത്തിന്റെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സിപിഐഎം വാര്‍ഡ് അംഗം നിപുവിന്‍റെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തത്. മാധ്യമങ്ങളെ പിടിച്ചിറക്കുമെന്ന് സിപിഐഎം പഞ്ചായത്ത്‌ അംഗം നിബു ഭീഷണിപ്പെടുത്തി. മാധ്യമങ്ങൾ സ്കൂളിൽ പ്രവേശിച്ചാൽ സ്കൂൾ പ്രവർത്തനം തടസപ്പെടുമെന്ന് വാദം.

ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്.ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ് തകർന്നത്. അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്‌ളാസിന്റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു. ഇന്ന് പുതിയ കെട്ടിടത്തില്‍ വെച്ച് ക്ലാസുകള്‍ നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് അധികൃതര്‍ ഭീഷണിപ്പെടുത്തിയത്.

മേൽകൂര തകർന്ന് വീണ സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് പുതിയ കെട്ടിടം തുറന്ന് കൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഇന്നലെ രാത്രിയോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക് ഇന്ന് കെ എസ് യുവും, യൂത്ത്കോൺഗ്രസും മാർച്ച് നടത്തും

ചക്രവാത ചുഴി, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾകടലിൽ ആന്ധ്രാ-ഒഡിഷ തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതിന് പിന്നാലെ ആണ് മഴ മുന്നറിയിപ്പിൽ മാറ്റം ഉണ്ടായത്. കനത്ത മഴ സാധ്യതയെത്തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 25ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ചക്രവാത ചുഴി, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾകടലിൽ ആന്ധ്രാ-ഒഡിഷ തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതിന് പിന്നാലെ ആണ് മഴ മുന്നറിയിപ്പിൽ മാറ്റം ഉണ്ടായത്. കനത്ത മഴ സാധ്യതയെത്തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 25ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ:  തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിവ് പ്രഭാത നടത്തത്തിനിടെ നേരിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ആരോഗ്യം ഇപ്പോൾ ഭേദപ്പെട്ട നിലയിലാണ്. മെഡിക്കൽ വിലയിരുത്തലിന്റെ ഭാഗമായി ആവശ്യമായ രോഗനിർണയ പരിശോധനകൾ നടത്തിവരികയാണ്. ഉപമുഖ്യമന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയും  പിതാവിനൊപ്പം  ആശുപത്രിയിൽ ഉണ്ട്.

മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എ.പി.കെ ഫയലുകൾ വന്നാൽ ഇൻസ്റ്റാൾ ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ apk ഫയലുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്.

apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും കേരളാ പൊലീസ് അറിയിച്ചു.

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ ട്രാഫിക് ചെല്ലന്റെ എപികെ ഫയലുകൾ അയച്ച് തട്ടിപ്പിന് ശ്രമം നടത്തിയതിന്‍റെ സ്ക്രീൻ ഷോട്ട് പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചാണ് മുന്നറിയിപ്പ് നൽകിയത്.

മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ മറ്റോ നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന ഇത്തരം .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം. ഇത് തട്ടിപ്പാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും ഇത്തരം ഫയലുകൾ വന്നേക്കാം.

ഒരിക്കലും ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആയാൽ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കുമെന്ന് പൊലീസ് അറിയിച്ചു.

പിന്നാലെ. നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ അപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്യും.

അതുകൊണ്ട് ഇത്തരം മെസേജുകൾ വന്നാൽ ജാഗ്രത പാലിക്കണമെന്നും ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും കേരള പൊലീസ് അറിയിച്ചു. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പൊലീസിനെ വിവരമറിയിക്കാം.