വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കൊല്ലത്തേക്ക് കൊണ്ടുപോകുക മെഡിക്കൽ കോളജിലെ റീ പോസ്റ്റുമോർട്ടത്തിന് ശേഷം

0

ദുബായ്: ഷാർജയിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഇന്നലെ വൈകിട്ട് 5.40ന് ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ റീ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മാത്രമേ കൊല്ലത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുകയുള്ളു.

ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്.

തനിക്ക് യാത്രാ വിലക്കുള്ളതിനാൽ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭർത്താവ് നിതീഷിൻറെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. കുഞ്ഞിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന ഭർത്താവിൻറെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ഈ മാസം എട്ടാം തീയതിയാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അൽ നഹ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനാണ് വിപഞ്ചികയുടെ ഭർത്താവ്. യുവതിയുടെ മരണത്തിൽ ഇയാളെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.

ഗാസയിൽ പട്ടിണി മരണവും വർധിക്കുന്നു; മൂന്നു ദിവസത്തിനിടെ പട്ടിണിമൂലം മരിച്ചത് 21 കുഞ്ഞുങ്ങൾ

0

ഗാസ സിറ്റി: ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ ​ഗാസയിൽ പട്ടിണി മരണവും വർധിക്കുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 21 കുഞ്ഞുങ്ങളാണ് പട്ടിണിമൂലം മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ​ഗാസ ന​ഗരത്തിലെ മൂന്നു ആശുപത്രികളിലായാണ് ഇത്രയേറെ കുഞ്ഞുങ്ങൾ മരിച്ചത്. കഴിഞ്ഞ ദിവസം ആറാഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞും പട്ടിണിമൂലം മരിച്ചിരുന്നു.

കുഞ്ഞുങ്ങളും മുതിർന്നവരും ഉൾപ്പെടെ 101 പേരാണ് കഴിഞ്ഞാഴ്ച ഗാസയിൽ മരിച്ചത്. മതിയായ ഭക്ഷണം ലഭിക്കാതെ സന്നദ്ധപ്രവർത്തകരുൾപ്പെടെ കുഴഞ്ഞ് വീഴുന്ന അവസ്ഥയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാൽമിയ പറഞ്ഞു. ഇരുപത് ലക്ഷത്തിലധികം പേരാണ് ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നത്. ഇതിനിടയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെടുന്നത്.

ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ ലഭിക്കാതെ കഷ്ടപ്പെടുകയാണ് ഗാസയിലെ ജനത. അഞ്ച് വയസിന് താഴെയുള്ള നിരവധി കുഞ്ഞുങ്ങളാണ് പട്ടിണി ഭീതിയിൽ ഗാസയിലുള്ളത്. ചൊവ്വാഴ്ച ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് പുറമേ മരുന്നിന്റെ ലഭ്യത കുറവും പട്ടിണിമൂലം അവശരായി എത്തുന്ന കുഞ്ഞുങ്ങളെ ഉൾപ്പെടെ പരിചരിക്കാൻ കഴിയാത്ത സാഹചര്യം ആശുപത്രികളിലുണ്ടാക്കുന്നു.

അതേസമയം ഭക്ഷണവിതരണ കേന്ദ്രത്തിലെത്തുന്ന പലസ്തീനികളെയും ഇസ്രയേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയാണ്. ഭക്ഷണം തേടിയെത്തുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഭക്ഷണം തേടിയെത്തുന്നവരെ കൊലപ്പെടുത്തുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ജൂലൈ 23നു നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റി വെച്ചു

തിരുവനന്തപുരം: നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റി വെച്ചു.

പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ – 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പിഎസ്‍സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

ഹോങ്കോങ്ങില്‍ നിന്നെത്തി ഡെല്‍ഹിയിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടുത്തം

ന്യൂഡെല്‍ഹി: ഹോങ്കോങ്ങില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ  തീപിടിത്തമുണ്ടായി. എഐ315 വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ വിമാനത്തില്‍ പുറത്തിറങ്ങുന്നതിനിടെയാണ് തീപിടിത്തം കണ്ടെത്തിയതെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഓക്‌സിലറി പവര്‍ യൂണിറ്റിലാണ് (എപിയു) തീ കണ്ടത്. തുടര്‍ന്ന് സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്തു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി ഇറങ്ങുന്നത് തുടര്‍ന്നെന്നും എയര്‍ലൈന്‍ അറിയിച്ചു.

തീപിടുത്തത്തില്‍ എയര്‍ബസ് എ321 വിമാനത്തിന് ചില കേടുപാടുകള്‍ സംഭവിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. സാങ്കേതിക പരിശോധന പൂര്‍ത്തിയാകും വരെ ഈ വിമാനം പറത്തില്ലെന്ന് എയര്‍ ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചിട്ടുണ്ട്.

ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിംഗ് ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണതിന് ശേഷം എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നു. എന്നിരുന്നാലും ആശങ്കയുയര്‍ത്തുന്ന സംഭവങ്ങള്‍ പിന്നെയും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.

അടുത്ത ഉപരാഷ്ട്രപതി ആര്? മുന്‍തൂക്കം ജെഡിയു നേതാവ് ഹരിവംശ് സിങ്ങിന്; ഗവര്‍ണര്‍മാര്‍ക്കും സാധ്യത

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിന് പിന്നാലെ പിന്‍ഗാമിയാര് എന്ന ചോദ്യം സജീവമായിരിക്കുകയാണ്. രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറില്‍ നിന്നുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിനാണ് മുന്‍തൂക്കം. സര്‍ക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിന് പുറമേ ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഹരിവംശിന് പദവി നല്‍കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ട്.

സംസ്ഥാന ഗവര്‍ണര്‍ പദവി അലങ്കരിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപി പരിഗണിച്ചേക്കുമെന്നും ചില വാര്‍ത്താ ഏജന്‍സികള് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ധന്‍കര്‍ ഉപരാഷ്ട്രപതി ആകുന്നതിനുമുന്‍പ് ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്നു. കൂടാതെ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെയും പാര്‍ട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പരിഗണിച്ചേക്കാം. ധന്‍കറും മുന്‍പ് പദവി വഹിച്ചിരുന്ന വെങ്കയ്യാ നായിഡുവും ഉപരാഷ്ട്രപതിമാര്‍ ആകുന്നതിന് മുന്‍പ് ബിജെപിയുടെ പ്രധാന നേതാക്കളായിരുന്നു.

തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകും. ഭരണഘടനയുടെ 68(2) അനുച്ഛേദം പ്രകാരം ഉപരാഷ്ട്രപതി രാജിവച്ചാല്‍ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അനുശാസിക്കുന്നത്. അഞ്ച് വര്‍ഷമാണ് കാലാവധി. പദവി ഒഴിവ് വന്നാല്‍ വേറെ ആര് ആ ചുമതലകള്‍ വഹിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. രാജ്യസഭയില്‍ ഉപരാഷ്ട്രപതി ഇല്ലെങ്കില്‍ ആ ചുമതല ഉപാധ്യക്ഷന് നിര്‍വഹിക്കാം. 35 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം. 2022 ഓഗസ്റ്റിലാണ് ധന്‍കര്‍ ഉപരാഷ്ട്രപതി പദവിയില്‍ എത്തിയത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.

ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ വിലാപ യാത്ര രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം

തിരുവനന്തപുരം: തലസ്ഥാനത്തോട് വിടപറഞ്ഞ് വി എസ്സിന്റെ ഭൗതികദേഹം ആലപ്പുഴയിലേക്ക് പോകുകയാണ്.

വിഎസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രമാണ്.

ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെയാണ് സംസ്കാരം.നിലവിൽ പട്ടം – കേശവദാസപുരം പിന്നിടുകയാണ് വിലാപയാത്ര. ഇവിടെ അര മണിക്കൂറിൽ കൂടുതലാണ് ചെലവഴിച്ചത്. ഉള്ളൂരിൽ വൻജനാവലിയാണ് വിഎസിനെ അവസാന നോക്കു കാണാൻ തടിച്ചുകൂടിയിരിക്കുന്നത്.

റോഡരികിൽ‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്.

യൂട്യൂബിലെ ‘ട്രെന്‍ഡിങ് ലിസ്റ്റ്’ ഓർമയായി; പകരം ഇനി ‘ചാര്‍ട്ടുകള്‍’

യൂട്യൂബിലെ ട്രെന്‍ഡിങ്, ട്രെന്‍ഡിങ് നൗ പേജുകള്‍ ഒഴിവാക്കി കമ്പനി. ഇവയ്ക്ക് പകരം ചാര്‍ട്‌സ് എന്ന പേരില്‍ പുതിയ ഫീച്ചർ നിലവിൽ വന്നു.

കാറ്റഗറി അടിസ്ഥാനമാക്കിയുള്ള വീഡിയോകളുടെ പട്ടികയായിരിക്കും ചാര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദ കാലമായി യൂട്യൂബിലെ കാഴ്ചക്കാരുടെ സ്വഭാവത്തില്‍ മാറ്റം വരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ട്രെന്‍ഡിങ് എന്നതിന്റെ അര്‍ത്ഥത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് യൂട്യൂബ് പറയുന്നു.

ടോപ്പ് മ്യൂസിക് വീഡിയോകള്‍, ടോപ്പ് പോഡ്കാസ്റ്റ് വീഡിയോകള്‍, മൂവീ ട്രെയിലറുകള്‍ അങ്ങനെ വിവിധ വിഭാഗങ്ങളായാണ് ചാര്‍ട്ടില്‍ വീഡിയോകള്‍ ക്രമീകരിക്കുക. നിലവിലെ ട്രെന്‍ഡിങ് നൗ ലിസ്റ്റില്‍ എല്ലാ ഉള്ളടക്കങ്ങളും ഒന്നിച്ചാണ് കാണുക.

ഇതിന് പുറമെ മ്യൂസിക്, ഗെയിമിങ്, മൂവീസ് എക്‌സ്‌പ്ലോര്‍ വിഭാഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം, വ്യക്തിഗതമായ വീഡിയോ നിര്‍ദേശങ്ങള്‍ നല്‍കുന്നത് യൂട്യൂബ് തുടരും.

യൂട്യൂബ് എക്‌സ്‌പ്ലോര്‍ പേജില്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ക്രിയേറ്റര്‍മാരുടെ ചാനലുകളും അവരുടെ സബ്‌സ്‌ക്രൈബര്‍ ഫീഡും കാണാനാവും.

കീഴില്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറി; നെടുമ്പാശേരി സ്വദേശിക്ക് ദാരുണാന്ത്യം

0

കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ മുഹമ്മദ് ആണ് മരിച്ചത്. ഭാര്യ റാഷിദക്ക് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്പെരുമ്പാവൂർ മൂവാറ്റുപുഴ എം.സി റോഡിൽ പരത്തുവയലിപ്പടിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴയിൽ വരികയായിരുന്ന ടൂറിസ്റ്റ് ബസും പെരുമ്പാവൂരിൽ നിന്നും വരികയായിരുന്ന കാറും നേർക്കുനേർ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാറിന്റെ ഡോറുകൾ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. കപ്രശേരി സ്വദേശികളായ ദമ്പതികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ മൂവാറ്റുപുഴയിലുള്ള ബന്ധു വീട്ടിൽ പോവുകയായിരുന്നു എന്നാണ് വിവരം. രണ്ടുപേരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദിന്റെ ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദിന്റെ ഭാര്യ റാഷിദ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. നാലമ്പല ദർശനത്തിനു പോയവരാണ് ബസിൽ ഉണ്ടായിരുന്നത്.

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; 40 വയസ്സുകാരന് ദാരുണാന്ത്യം

0

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ കാട്ടാന ആക്രമണത്തിൽ 40കാരന് ​ജീവൻ നഷ്ടമായി. വെള്ളിങ്കിരിയാണ് മരിച്ചത്. ഇന്നലെ പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ കാണാതാവുകയായിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആണ് വനത്തിനോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രണ്ടു മാസങ്ങൾക്കു മുൻപും കാട്ടാന ആക്രമണത്തിൽ ഈ മേഖലയിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.

കനത്ത മഴ; നദികളിൽ ജലനിരപ്പ് ഉയരുന്നു, അലർട്ടുമായി സംസ്ഥാന ജലസേചന വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പാണ് അലർട്ട് നൽകിയിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

കാസർകോട് മൊ​ഗ്രാൽ (മധുർ സ്റ്റേഷൻ), പത്തനംതിട്ട മണിമല (തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ), എന്നീ നദികളിലാണ് അലർട്ട് നൽകിയിരിക്കുന്നത്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കാൻ തയ്യാറാകണമെന്നും മുന്നറിയിപ്പിലുണ്ട്. ‌‌അതേസമയം, കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ഉണ്ട്.

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്.

നിലവിലെ സാഹചര്യത്തിൽ ജൂലൈ 24 ന് വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. 24 -ാം തിയതി മുതൽ സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. 25 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഒഡിഷക്കു മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതും മഴ പെയ്യാൻ അനുകൂല സാഹചര്യമാണ്.

സംസ്ഥാനത്ത് ജൂലൈ 26 വരെ കനത്ത മഴ; ജാഗ്രത നിർദേശം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ജൂലൈ 26 വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ ജൂലൈ 26 വരെ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ഓറഞ്ച് അലർട്ട്

25-07-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

26-07-2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

മഞ്ഞ അലർട്ട്

22-07-2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

23-07-2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

24-07-2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

25-07-2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

26-07-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ്

ിർദേശം

ഖത്തറിലെ ആദ്യകാല ഇന്ത്യൻ പ്രവാസികളിൽ ഒരാൾ, മലയാളി വ്യവസായി, പ്രഥമ ഇന്ത്യൻ സ്കൂളായ എം.ഇ.എസിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ; പി.പി.ഹൈദർ ഹാജി അന്തരിച്ചു

0

ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ തൊഴിയൂർ മത്രംകോട്ട് പി.പി.ഹൈദർ ഹാജി (90) (ഹൈസൺ ഹൈദര്‍ ഹാജി) അന്തരിച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്നതിനിടെ ദോഹയിൽ വെച്ചായിരുന്നു അന്ത്യം. ഖബറട്ടം ഖത്തറില്‍ നടത്തി.

അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം ഖത്തറില്‍ താമസിച്ച അദ്ദേഹം 1962ൽ ​ക​പ്പ​ൽ വ​ഴി ഖ​ത്ത​റി​ൽ എ​ത്തി​യ ആ​ദ്യ​കാ​ല ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ളാ​ണ്. ഖ​ത്ത​റി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​യ ഫാ​മി​ലി ഫു​ഡ്‌ സെ​ന്‍ററിന്‍റെ സ്ഥാ​പ​ക​നാ​ണ്‌. 1978ൽ ​ആ​ണ് അ​ദ്ദേ​ഹം ഫാ​മി​ലി ഫു​ഡ് സെ​ന്റ​ർ സ്ഥാ​പി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ഹൈ​സ​ൺ ഹോ​ട്ട​ൽ, ഹൈ​സ​ൺ മോ​ട്ടോ​ർ​സ് എ​ന്നി​വ​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. ഹൈ​ദ​ർ ഹാ​ജി ഖ​ത്ത​റി​ലെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ്കൂ​ളാ​യ എം.​ഇ.​എ​സി​ന്റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. നാ​ട്ടി​ലും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം ദ​യാ​പു​രം അ​ൽ ഇ​സ് ലാം ​ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്റെ തു​ട​ക്ക​ക്കാ​രി​ൽ ഒ​രാ​ളും ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു. ഐ​ഡി​യ​ൽ എ​ജു​ക്കേ​ഷ​ൻ സൊ​സൈ​റ്റി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക ചെ​യ​ർ​മാ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഖത്തറിൽ ദുരിതം അനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പിന്തുണ നൽകാനായി രൂ​പ​വ​ത്ക​രി​ച്ച ഇ​ന്ത്യ​ൻ എം​ബ​സി അ​പ​ക്സ് സം​ഘ​ട​ന​ക​ളാ​യ ഐ.​സി.​സി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) എ​ന്നി​വ​യു​ടെ സ്ഥാ​പ​കാം​ഗ​മാ​ണ്. ഖ​ത്ത​ർ ഇ​ൻ​കാ​സി​ന്റെ പ്ര​ഥ​മ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും ഖ​ത്ത​ർ എം.​ഇ.​എ​സ് പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ആരോഗ്യ പ്രശനങ്ങളെത്തുടർന്ന് അദ്ദേഹം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ഭാര്യ: പരേതയായ ജമീല. മക്കൾ: ഫൈസൽ, ജമാൽ, അൻവർ, ആഷിഖ് (നാലുപേരും ഫാമിലി ഫുഡ് സെന്റർ, ഖത്തർ), നസീമ. മരുമക്കൾ: അഷ്റഫ് ഷറഫുദ്ദീൻ (ന്യു ഇന്ത്യൻ സൂപ്പർ മാർക്കറ്റ്, ഖത്തർ), ഷക്കീല, റജീന, റജി, റൈസ ഖദീജ.