കൊച്ചി: കീഴില്ലത്ത് വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. നെടുമ്പാശേരി കപ്രശേരി മണപ്പാട്ട്എം കെ മുഹമ്മദ് ആണ് മരിച്ചത്. ഭാര്യ റാഷിദക്ക് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്പെരുമ്പാവൂർ മൂവാറ്റുപുഴ എം.സി റോഡിൽ പരത്തുവയലിപ്പടിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴയിൽ വരികയായിരുന്ന ടൂറിസ്റ്റ് ബസും പെരുമ്പാവൂരിൽ നിന്നും വരികയായിരുന്ന കാറും നേർക്കുനേർ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാറിന്റെ ഡോറുകൾ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. കപ്രശേരി സ്വദേശികളായ ദമ്പതികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ മൂവാറ്റുപുഴയിലുള്ള ബന്ധു വീട്ടിൽ പോവുകയായിരുന്നു എന്നാണ് വിവരം. രണ്ടുപേരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദിന്റെ ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദിന്റെ ഭാര്യ റാഷിദ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. നാലമ്പല ദർശനത്തിനു പോയവരാണ് ബസിൽ ഉണ്ടായിരുന്നത്.


