പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ കാട്ടാന ആക്രമണത്തിൽ 40കാരന് ജീവൻ നഷ്ടമായി. വെള്ളിങ്കിരിയാണ് മരിച്ചത്. ഇന്നലെ പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ കാണാതാവുകയായിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആണ് വനത്തിനോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രണ്ടു മാസങ്ങൾക്കു മുൻപും കാട്ടാന ആക്രമണത്തിൽ ഈ മേഖലയിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.

