‘VS എന്നാൽ വലിയ സഖാവ്, ആ വാക്കിന്റെ യഥാർഥ അർഥം പഠിപ്പിച്ച നേതാവാണ്’: ബെന്യാമിൻ

VS എന്നാൽ വലിയ സഖാവ്, ആ വാക്കിന്റെ യഥാർഥ അർഥം പഠിപ്പിച്ച നേതാവെന്ന് എഴുത്തുകാരൻ ബെന്യാമിൻ.ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണെന്ന് ബെന്യാമിൻ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ തമ്മിൽ നോക്കുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ടെന്നും ബെന്യാമിൻ പറഞ്ഞു. എഴുത്തുക്കാരെക്കാൾ സാധാരക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞു എന്നും ബെന്യാമിൻ പറഞ്ഞു.

ഒരുകാലത്ത് നിരോധിക്കപ്പെട്ട ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്ങ്ങളിൽ ഇടപെട്ട് അവരുടെ മനസ്സിൽ ഇടം നേടിയെടുത്ത പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്നയാളാണ് വി.എസ് എന്ന് ബെന്യാമിൻ. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു.

ജനസാഗരത്തിന് നടുവിലൂടെ വി എസിന്റെ അന്ത്യയാത്ര; ആലപ്പുഴ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാര സമയങ്ങളിൽ മാറ്റം വരുത്തേണ്ടിവരും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെ ക്യൂ തിരുവമ്പാടി വരെ നീണ്ടു.

അരമണിക്കൂർ ആക്കി ചുരുക്കിയതായി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഓഫീസിന് മുന്നിൽ കാത്തുനിൽക്കുന്നവർ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്താൻ നിർദ്ദേശം നൽകി. ലക്ഷക്കണക്കിന് ആളുകളാണ് വിഎസിനെ കാണാനായി കാത്തുനിൽക്കുന്നത്. എല്ലാവർക്കും വിഎസിനെ അവസാനമായി കാണാനുള്ള അവസരം ഉണ്ടാകും എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

രാവിലെ ഏഴിനു ശേഷമാണ് വിലാപയാത്ര ഓച്ചിറയിൽ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. വഴിയിൽ വി എസിനെ കാണാൻ ജനങ്ങൾ നിൽക്കുന്നയിടത്തെല്ലാം അന്ത്യാഭിവാദ്യം അർപ്പിക്കാൻ അവസരമൊരുക്കുന്നുണ്ട്. രാത്രി മുതൽ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചും പതിനായിരങ്ങളാണ് പലയിടങ്ങളിലായി പ്രിയ സഖാവിനെ കാത്തുനിൽക്കുന്നത്.

മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകുന്നു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

വിലാപയാത്ര ആലപ്പുഴ ജില്ലയിൽ കടന്നുപോകുന്ന വഴി  ഇങ്ങനെ

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ  ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര  ദേശീയപാത വഴി വരുന്ന വിലാപയാത്ര കുറവൻതോട് നിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി വിഎസിന്റെ വീട്ടിലേക്ക് പ്രവേശിക്കും.

  ഭൗതികദേഹം പഴയ നടക്കാവ്, കൈതവന, പഴവീട് വഴി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവമ്പാടി, ജനറൽ ഹോസ്പിറ്റൽ, കളക്ടറേറ്റ്, ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും.

ഇവിടുത്തെ പൊതുദർശനത്തിനു ശേഷം സി.സി.എസ്.ബി റോഡ്, കണ്ണൻവർക്കി പാലം, കളക്ടറേറ്റ്, വലിയകുളം, പുലയൻ വഴി, തിരുവമ്പാടി വഴി വലിയ ചുടുകാട് എത്തിക്കും.

‘ചര്‍ച്ച നടത്തിയതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങളുമായി ബന്ധമില്ല’; പുതിയ വെളിപ്പെടുത്തലുമായി തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി ബന്ധപ്പെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നത്. വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വിവരം.

വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകര്‍പ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയും ചെയതിരുന്നു. എന്നാല്‍ വിഷയത്തില്‍ തലാലിന്റെ സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍ വന്നതോടെ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

‘വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ ?’; വഴിയരികില്‍ കാത്തു നിന്ന് രമേശ് ചെന്നിത്തല; വിപ്ലവമണ്ണിലൂടെ വിലാപയാത്ര

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ സൂര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വിപ്ലവ നാടായ ആലപ്പുഴ ജില്ലയിലെത്തി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്തെത്തിയത്. 104 കിലോമീറ്റര്‍ ദൂരം ഏതാണ്ട് 18 മണിക്കൂറോളം കൊണ്ടാണ് പിന്നിട്ടത്. രാത്രിയെയും മഴയെയും അവഗണിച്ച് കൊല്ലത്തും ആലപ്പുഴയിലുമെല്ലാം സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയസഖാവിനെ അവസാനമായി ഒരു നോക്കു കാണാനും, അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി തടിച്ചു കൂടിയത്.

കണ്ണീര്‍ വാര്‍ത്തും മുദ്രാവാക്യം മുഴക്കിയും തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായിരുന്ന പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുകയാണ് അണമുറിയാതെത്തുന്ന ജനസാഗരം. വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. മഴയെ പോലും അവഗണിച്ചാണ് ആളുകള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.

ഹരിപ്പാട് വിഎസിനെ കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും വഴിയരികില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഹരിപ്പാടിലൂടെ വി എസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടേ എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. കുട്ടിക്കാലം മുതല്‍ നമ്മള്‍ കാണുന്ന നേതാവാണ് വി എസ്. ഞങ്ങള്‍ വ്യത്യസ്ത രാംഗത്താണെങ്കില്‍പ്പോലും വ്യക്തിപരമായ അടുപ്പമുണ്ട്. പുറമെ പരുക്കനാണെന്ന് തോന്നുമെങ്കിലും വളരെ ആര്‍ദ്രതയുള്ള ഒരു മനസ്സ് വിഎസ്സിന് ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഒറ്റയ്ക്ക് കാണുമ്പോഴെല്ലാം പഴയ കാര്യങ്ങള്‍, പുന്നപ്ര വയലാര്‍ സമരകഥകളൊക്കെ പറയുമായിരുന്നു. എപ്പോഴും പോരാട്ടവീര്യം നിറഞ്ഞ വ്യക്തിത്വമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി എപ്പോഴും ഇടപെട്ടു നിന്ന നേതാവാണ്. ആലപ്പുഴയുടെ കാര്യത്തില്‍ വി എസിന് വലിയ വികാരമുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തനമേഖല മാറുന്നത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. നമുക്കെല്ലാം വളരെ അടുപ്പമുള്ള നേതാവാണ് വി എസ് അച്യുതാനന്ദന്‍. എപ്പോഴും തന്നോട് വലിയ സ്‌നേഹവും താല്‍പ്പര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യയാത്ര വരുമ്പോള്‍ താന്‍ ഇവിടെ ഉണ്ടായിരിക്കേണ്ടെയെന്നും ചെന്നിത്തല ചോദിച്ചു.

മുസ്ലിം ലീഗിൽ നിന്ന് വി എസ്സിലേക്കൊരു കോണി, സി പി എമ്മിലെ ആഭ്യന്തര കലഹത്തിൽ വി എസ്സിനെ പിന്തുണച്ച ലീഗുകാർ
ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് തിരുവനന്തപുരത്തെ പൊതുദർശനം അവസാനിപ്പിച്ച് ദർബാർ ഹാളിൽ നിന്നും വിലാപയാത്ര ആരംഭിച്ചത്. വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. വളരെ വൈകിയാണ് കൊല്ലം ജില്ലയിലെത്തിയത്. പുന്നപ്രയിലെ വിഎസിന്റെ വീട്ടിൽ ഭൗതികദേഹം എത്തിച്ചശേഷം, അവിടെ നിന്നും രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് വെക്കും. ഇതിനുശേഷം ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടർന്ന് വൈകീട്ട് പോരാളികളുടെ മണ്ണായ ആലപ്പുഴ വലിയചുടുകാട്ടിലാണ് വി എസിന്റെ സംസ്‌കാരം നടക്കുക.

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദിയും; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, അമ്മയും രണ്ട് മക്കളും ചികിത്സയിൽ

0

ബെംഗളൂരു: കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചതിന് പിന്നാലെ അച്ഛനും 2 പെൺമക്കളും മരിച്ചു. വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ ആയിരുന്നു സംഭവം. അമ്മയെയും രണ്ട് മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സിരവാർ തിമ്മപ്പുർ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണ് മരിച്ചത്. രമേശിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നിലയും ഗുരുതരമാണ്.

വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പരുത്തിയും രമേശ് തന്റെ രണ്ടേക്കർ വരുന്ന ഭൂമിയിൽ കൃഷി ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളിൽ കീടനാശിനി തളിച്ചിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങൾ എല്ലാവരും തങ്ങളുടെ തോട്ടത്തിൽ കൃഷി ചെയ്ത അമരക്കയും കൂട്ട റൊട്ടിയും ചോറും കഴിച്ചു. ഇതിന് പിന്നാലെ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ കുടുംബാംഗങ്ങൾക്ക് വയറുവേദനയും ഛർദിയും ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് രമേശിന്റേയും പെൺമക്കളുടെയും മരണം സ്ഥിരീകരിച്ചത്. ഭാര്യയും മറ്റ് രണ്ട് മക്കളും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

വിഎസിനെനെതിരെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപ പോസ്റ്റ്: കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു

0

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപ പോസ്റ്റിട്ട സംഭവത്തിൽ സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ കോൺ​ഗ്രസ് പ്രവർത്തക വൃന്ദ വിമ്മിക്കെതിരെയാണ് കേസെടുത്തത്.

ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വിഎസ് ദ്രോഹിച്ചത് കോൺ​ഗ്രസ് പ്രവർത്തകർ മറക്കരുത് എന്ന ആശയത്തിൽ ആയിരുന്നു പോസ്റ്റ്. ഇതിൽ വിഎസിനെതിരെ അധിക്ഷേപ പരാമർശങ്ങളും ഉണ്ടായിരുന്നു.

നേരത്തെ വിഎസിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെയും ഒരു അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിമിഷപ്രിയയുടെ മോചനം; കേസിൽ കൂടുതൽ നീക്കങ്ങൾ നടന്നിട്ടില്ല, വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. കേസിൽ കൂടുതൽ നീക്കങ്ങൾ നടന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഔദ്യോഗികമായുള്ള വിവരങ്ങൾ വന്നിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ റ​ദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകൻ കെ.എ പോൾ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്.

യെമനിലെയും ഇന്ത്യയിലെയും വിവിധ നേതാക്കളുടെ ഇടപെടലുകളാണ് ഈ അനുകൂല തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. നിമിഷപ്രിയ ഉടൻ മോചിതയാവുകയും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. പോൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഡോ. പോൾ നന്ദി രേഖപ്പെടുത്തി. വിവിധ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ, അവകാശവാദം വ്യാജമാണെന്ന് യെമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമും പറഞ്ഞു.

അതേസമയം, നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും രം​ഗത്തെത്തിയിരുന്നു. വധശിക്ഷയിൽ നിന്നും പിന്നോട്ടില്ലെന്നാണ് തലാലിന്റെ സഹോദരൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം നടന്ന ഉന്നതതല ഇടപെടലുകളെ തുടർന്ന് ശിക്ഷ നീട്ടിവെക്കുകയായിരുന്നു. സർക്കാർ തലത്തിലുള്ള ഇടപെടലുകൾക്ക് പുറമെ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും യെമനിലെ പണ്ഡിതരുമായി ചർച്ച നടത്തിയിരുന്നു.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ; ചർച്ച നടത്തിയെന്ന് അവകാശപ്പെടുന്ന വ്യക്തികൾക്ക് തന്റെ കുടുംബവുമായി ബന്ധമില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി

0

സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി തന്റെ കുടുംബം ഒരു ചർച്ചകളും നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെടുകയോ ചർച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വ്യക്തമാക്കുന്നത്. അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വിവരം.

വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയതിരുന്നു. എന്നാൽ വിഷയത്തിൽ തലാലിന്റെ സഹോദരന്റെ പുതിയ വെളിപ്പെടുത്തൽ നടത്തിയതോടെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

അതേസമയം, നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയതായി ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. പോൾ സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു. യെമനിലെയും ഇന്ത്യയിലെയും വിവിധ നേതാക്കളുടെ ഇടപെടലുകളാണ് ഈ അനുകൂല തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. നിമിഷപ്രിയ ഉടൻ മോചിതയാവുകയും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. പോൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഡോ. പോൾ നന്ദി രേഖപ്പെടുത്തി. വിവിധ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം നടന്ന ഉന്നതതല ഇടപെടലുകളെ തുടർന്ന് ശിക്ഷ നീട്ടിവെക്കുകയായിരുന്നു. സർക്കാർ തലത്തിലുള്ള ഇടപെടലുകൾക്ക് പുറമെ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും യെമനിലെ പണ്ഡിതരുമായി ചർച്ച നടത്തിയിരുന്നു.

2015-ൽ യെമനിലെ സനായിൽ തലാൽ എന്നയാളുടെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ഒരു ക്ലിനിക്ക് ആരംഭിച്ചിരുന്നു. 2017 ജൂലൈയിൽ തലാൽ കൊല്ലപ്പെട്ട സംഭവത്തിൽ നിമിഷപ്രിയയെയും സഹപ്രവർത്തകയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 2020-ൽ വിചാരണക്കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. ഈ വിധിക്കെതിരെ നൽകിയ അപ്പീലുകളെല്ലാം വിവിധ കോടതികൾ തള്ളിയിരുന്നു. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ശിക്ഷ റദ്ദാക്കിയെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കൊല്ലത്തേക്ക് കൊണ്ടുപോകുക മെഡിക്കൽ കോളജിലെ റീ പോസ്റ്റുമോർട്ടത്തിന് ശേഷം

0

ദുബായ്: ഷാർജയിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഇന്നലെ വൈകിട്ട് 5.40ന് ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ റീ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മാത്രമേ കൊല്ലത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുകയുള്ളു.

ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്.

തനിക്ക് യാത്രാ വിലക്കുള്ളതിനാൽ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭർത്താവ് നിതീഷിൻറെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. കുഞ്ഞിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന ഭർത്താവിൻറെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ഈ മാസം എട്ടാം തീയതിയാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അൽ നഹ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനാണ് വിപഞ്ചികയുടെ ഭർത്താവ്. യുവതിയുടെ മരണത്തിൽ ഇയാളെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.