കുണ്ടും കുഴിയുമായി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടായ ജനത റോഡ് അടിയന്തരമായി ടാർ ചെയ്‌ത് യാത്രയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് CPIയുടെ നേതൃത്വത്തിൽ ജനത റോഡ് ഉപരോധിച്ചു. CPI ജില്ലാ കമ്മിറ്റി അംഗം താരാ ദിലീപ് ഉപരോധം ഉദ്ഘാടനം ചെയ്തു. ബൈജു തോട്ടാളി അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ദിലീപ് അഭിവാദ്യം ചെയ്തു.
ജനത റോഡ് അസോസിയേഷൻ പ്രസിഡന്റ് പോൾ വലിയപറമ്പിൽ, മേജർ റോഡ് അസോസിയേഷൻ പ്രസിഡന്റ് ജോർജ്ജ് വനത്തിൽ, സീനിയർ സിറ്റിസൺ പ്രസിഡന്റ് എ. എസ്. എൻ. മേനോൻ എന്നിവർ പ്രസംഗിച്ചു.

