കൊച്ചിയിൽ പതിനാലുകാരനെ അമ്മൂമ്മയുടെ ആൺ സുഹൃത്ത് ലഹരിക്കടിമയാക്കി; കേസിൽ മൊഴി മാറ്റി കുട്ടി, ആൺസുഹൃത്തിനെ വെറുതെ വിട്ടു

കൊച്ചിയിൽ അമ്മൂമ്മയുടെ ആൺസുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകിയെന്ന പരാതിയിൽ മൊഴിമാറ്റി പതിനാല് വയസുകാരൻ. മുത്തശ്ശിയുടെ സുഹൃത്ത് ലഹരി നൽകിയിട്ടില്ലെന്ന് കുട്ടിയുടെ മൊഴി. മദ്യവും കഞ്ചാവും നൽകി എന്നായിരുന്നു കേസ്.

14 കാരൻ മൊഴി മാറ്റിയതോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വെറുതെ വിട്ടു. കുടുംബ പ്രശ്നമാകാം കുട്ടി ആദ്യ പരാതി ഉന്നയിക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം. അച്ചൻ മരിക്കുകയും അമ്മ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തതോടെ മറ്റാരു വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.

തനിക്ക് പല തവണ മദ്യം നൽകിയതായി 14 കാരൻ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ അമ്മൂമ്മയുടെ ആൺസുഹൃത്തായ പ്രവീൺ നിർ‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ജൻമദിനത്തിൽ പ്രവീൺ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചുവെന്നും മൊഴി നൽകിയിരുന്നു. കൂട്ടുകാരിൽ നിന്ന് വിവരങ്ങളറിഞ്ഞ പതിനാലുകാരന്‍റെ മാതാപിതാക്കൾ പ്രവീണിനെതിരെ പരാതി നൽകുകയായിരുന്നു.

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

തമിഴ്നാട് ഗൂഡല്ലൂർ ന്യൂഹോപ്പ് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. 63 വയസുകാരനായ മണി ഇന്ന് രാവിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പിന്നിൽ നിന്ന് ഓടിയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആന എടുത്തെറിയുകയും മരണം സംഭവിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ പ്രദേശത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ആറാമത്തെ വ്യക്തിയാണ് മണി. തുടർച്ചയായുള്ള ഇത്തരം സംഭവങ്ങളിൽ രോഷാകുലരായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധം തുടർന്നു.

വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അധികാരികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വോട്ടുകൊള്ള ആരോപണം; രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം; എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി

വോട്ടുകൊള്ള ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം. പാർലമെന്റിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തു. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. വിയോജിപ്പുകൾ മാറ്റിവച്ച് ഇന്ത്യാസഖ്യം ഒന്നിക്കുന്ന കാഴ്ചയ്ക്കും ഡൽഹി വേദിയായി. വോട്ടുകൊള്ള, ബിഹാർ വോട്ടർപട്ടിക പരിഷ്കരണം ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാർച്ച്. എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

റോഡിൽ കുത്തിയിരുന്ന് എംപിമാർ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ മുപ്പത് എംപിമാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും നേതാക്കൾ നിരസിച്ചു. മുഴുവൻ എംപിമാമാരുമായും ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യം. വിഷയം പാർലമെന്റിലും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷബഹളത്തിൽ ഇരുസഭകളും തടസ്സപ്പെട്ടു.

കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് കസ്റ്റഡിയിലായതായി റിപ്പോർട്ട്. സോന എൽദോസിന്റെ മരണത്തിലാണ് പറവൂർ സ്വദേശി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിന് കിട്ടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്.താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിൽ വ്യക്തമാണ്. റമീസിന്റെ വീട്ടുകാരെയും ഉടൻ പ്രതി ചേർക്കും. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഡിജിറ്റൽ സർവകലാശാല നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ല

ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകില്ല. സർക്കാർ നിയമനിർമ്മാണം കേസിന് ബലം പകരാനെന്ന വിലയിരുത്തലിലാണ് ഗവർണർ. ഓർഡിനൻസ് രാജ് ഭവനിൽ എത്തിയെങ്കിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയത്.

താൽക്കാലിക വി.സി നിയമനം സംബന്ധിച്ച കേസ് 13ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. വി.സി നിയമനത്തിൽ സർക്കാരിന് മേൽക്കൈ ലഭിക്കുന്ന തരത്തിലാണ് ഡിജിറ്റൽ സർവകലാശാല നിയമത്തിൽ ഭേദഗതി വരുത്തിയത്. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വി.സി നിയമനം സംബന്ധിച്ച സുപ്രിംകോടതി നിർദ്ദേശം പാലിക്കുന്നതിനും വേണ്ടിയാണ് ഡിജിറ്റൽ സർവകലാശാലാ നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ സ്ഥിരം വിസിയെ നിയമിക്കുമ്പോൾ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമ ഭേദഗതിയെന്ന് വ്യക്തമാണ്.

വി.സിയായി നിയമിക്കുന്നയാളുടെ പ്രായം ഉയർത്തിയതാണ് പ്രധാന ഭേദഗതി. നിലവിൽ 61 വയസായിരുന്ന പ്രായപരിധി 65 വയസായിട്ടാണ് ഉയർത്തിയത്. ഇതിനായി സർവകലാശാലാ നിയമത്തിന്റെ ആറാം ഉപവകുപ്പിൽ ഭേദഗതി വരുത്തി. വി.സി നിയമനത്തിനുളള സെർച് കമ്മിറ്റിയുടെ ഘടനയിലും അഴിച്ചുപണി നടത്തിയിട്ടുണ്ട് 5അംഗ സെർച്ച് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ കൌൺസിൽ നിർദ്ദേശിക്കുന്ന പ്രതിനിധി കൺവീനറാകും.

ഇതിന് പുറമെ ചാൻസലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി എന്നിവർ അടങ്ങിയതായിരിക്കും സെർച് കമ്മിറ്റി. ഇതിലൂടെ 5അംഗ സെർച് കമ്മിറ്റിയിൽ 3 പേരുടെ പിന്തുണ സർക്കാരിന് ഉറപ്പാക്കാനാവും.സർക്കാറുമായോ സർവകലാശാലയുമായോ നേരിട്ട് ബന്ധമുള്ളവർ സെർച് കമ്മിറ്റികളിൽ പാടില്ലെന്നാണ് വി.സി നിയമനവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീംകോടതി ഉത്തരവ്.

വോട്ടുകൊള്ള ആരോപണം; കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടുകൊള്ള ആരോപണത്തിൽ പ്രതിപക്ഷ എംപിമാർക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ എത്താൻ നിർദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് 30 പേർക്ക് പങ്കെടുക്കാം. കോൺഗ്രസ് എം പി ജയറാം രമേശിന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് നൽകിയത്.

എല്ലാ എംപിമാരെയും കാണണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം പറഞ്ഞു. അതേസമയം പതിനൊന്നരയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാർച്ചിൽ മുന്നൂറോളം പാർലമെന്റംഗങ്ങൾ അണിനിരക്കും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാർച്ച്. ഇന്ന് പാർലമെന്റിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും.

വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന വാദത്തിലെ തുടർ നടപടികൾ ചർച്ചചെയ്യാൻ കോൺഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4 മണിക്ക് എഐസിസിയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. വോട്ടർപട്ടിക ക്രമക്കേടിൽ സംസ്ഥാനവ്യാപകമായി ക്യാമ്പയിൻ ആരംഭിക്കാനാണ് തീരുമാനം. വൈകിട്ട് 7 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യ മുന്നണി നേതാക്കൾക്കായി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്

വോട്ടര്‍പട്ടിക ക്രമക്കേട് : ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം വേണം

തിരുവനന്തപുരം: സംസ്‌കാരത്തിന്റെയും പൂരത്തിന്റെയും തലസ്ഥാനമെന്ന് പുകഴ്‌പെറ്റ തൃശ്ശൂരിനെ ബി.ജെ.പി അഭിനയപാടവം മുറ്റിയ രാഷ്ട്രീയ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .

തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥന്മാരായി മാറുന്നതായി രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും വന്നു കൊണ്ടിരിക്കുന്ന വിവരങ്ങൾ അങ്ങേയറ്റം ആശങ്കാജനകവും ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ഉലയ്ക്കുന്നതുമാണ്.

ബീഹാറിൽ രാഷ്ട്രീയ പാർട്ടികളോട് ചർച്ച പോലും ഇല്ലാതെ വോട്ടർ പട്ടികയുടെ തീവ്ര പുനപരിശോധന നടത്തി 65 ലക്ഷം പൗരന്മാരുടെ വോട്ടവകാശം ഹനിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്.

കർണ്ണാടകയിൽ നടന്നതായി രാഹുൽഗാന്ധി ആരോപിച്ച കൃത്രിമങ്ങളെപ്പറ്റി വ്യക്തമായ മറുപടി പറയാൻ കഴിയാതെ തെരഞ്ഞടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃശ്ശൂരിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളിൽ ആൾതാമസമില്ലാത്ത ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് വ്യാജമേൽവിലാസങ്ങളുണ്ടാക്കി വൻക്രമക്കേട് നടത്തിയതായ വസ്തുതകളും ഉൾപ്പെടുന്നു. സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞടുപ്പ് സമ്പ്രദായത്തോട് അൽപമെങ്കിലും കൂറുണ്ടെങ്കിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിന്മേൽ സമഗ്ര അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിൽ മാരക കീടനാശിനിയെന്ന് കൃഷിവകുപ്പിന്റെ കണ്ടത്തൽ

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി – പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം.  പച്ചക്കറിയിലൂടെയും പഴവർഗങ്ങളിലൂടെയും മാരക കീടനാശിനി മലയാളിയുടെ ഉള്ളിലേക്ക് ചെന്നു തുടങ്ങിയിട്ട് വർഷം കുറെയായി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും മുമ്പെങ്ങും ഇല്ലാത്ത വിധം കീടനാശിനി പ്രയോഗിക്കുന്നു. നിശ്ചിത അളവിനും അപ്പുറത്തേക്ക് കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് പരിശോധന കൂടുതൽ കർശനമാക്കിയത്.

കൃഷി വകുപ്പ് ഓണക്കാലത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിവിധ ജില്ലകളിൽ എത്തിച്ച പച്ചക്കറിയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഓണം വിപണിയിൽ ആഭ്യന്തര പച്ചക്കറി കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടൽ കൃഷി വകുപ്പ് നടത്തുന്നുണ്ട്. 

എല്ലാ മാസവും കൃത്യമായി പച്ചക്കറികൾ കൃഷിവകുപ്പ് പരിശോധിക്കാറുണ്ട്. ഓണത്തിന് മുന്നോടിയായി വിപണിയിലെ പച്ചക്കറിയും പഴങ്ങളും പരിശോധിച്ചപ്പോഴാണ് കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പച്ചക്കറികളിൽ കീടനാശിനി കൂടുതലായതോടെ ആഭ്യന്തര പച്ചക്കറി ഉൽപാദനത്തിനുള്ള വഴി കൃഷിവകുപ്പ് നേരത്തെ തുറന്നിരുന്നു. ഇത് പ്രകാരം ഹോർട്ടികോർപ്പിലൂടെ ഓണക്കാലത്ത് പരമാവധി വിലകുറച്ച് ജൈവ പച്ചക്കറികൾ ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യം.കേരളത്തിൽ ഉൽപാദിപ്പിക്കാൻ കഴിയാത്ത പച്ചക്കറികൾ തമിഴ്നാട് – മഹാരാഷ്ട്രയിലെ നാസിക് തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഹോർട്ടികോർപ് നേരിട്ട് കേരളത്തിൽ എത്തിക്കും.

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം; നിർബന്ധിത മതപരിവർത്തനം തങ്ങളുടെ പണിയല്ലെന്നും പ്രതികരണം

0

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റെടുക്കാൻ ചിലർ ശ്രമിച്ചെന്നും കാന്തപുരം പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് എസ്എസ്എഫ് സാഹിത്യോത്സവ വേദിയിൽ സംസാരിക്കവെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇക്കാര്യങ്ങൾ പറഞ്ഞത്.

ചിലർ ക്രെഡിറ്റ്‌ എടുക്കാൻ ശ്രമിച്ചു. ഞങ്ങൾക്ക് അതിൽ ക്രെഡിറ്റ് വേണ്ട. അതൊക്കെ അവരെടുത്തോട്ടെ. കടമ മാത്രമാണ് നിർവഹിച്ചത്. – കാന്തപുരം പറഞ്ഞു. നിർബന്ധിച്ച് മതപരിവർത്തനം നടത്തുക തങ്ങളുടെ പണി അല്ലെന്നും കാന്തപുരം കൂട്ടിച്ചേർത്തു. ഒരു വ്യക്തി കൊല്ലപ്പെട്ടാൽ അതിൽ മാപ്പ് കൊടുക്കാനുള്ള അധികാരം കുടുംബങ്ങൾക്കുണ്ട്. ഒന്നും വാങ്ങാതെയും പണം വാങ്ങിയും മാപ്പ് കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരത്തിന്റെ ഓഫീസിൽനിന്ന് അടുത്തിടെ പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാൽ ഇത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അവകാശപ്പെട്ടത്. വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടലൊ അവകാശവാദങ്ങളോ കേന്ദ്രസർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും വധശിക്ഷ ഉടൻ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തു തീർപ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരൻ മെഹദി കത്തിൽ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്.

അതേസമയം, നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. അത്തരം പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

വിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും ഞങ്ങൾക്കു ഭയമില്ല; വിനാശകന് മാപ്പില്ലെന്ന് സമം

0

നടൻ വിനായകൻ ​ഗായകൻ യേശുദാസിനെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം. വിനായകൻ യേശുദാസിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവർഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണെന്ന് സംഘടന ഫേസ്ബുക്കിൽ കുറിച്ചു. ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് വിനായകൻ ക്ഷമാപണം നടത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ലെന്നും കുറിപ്പിൽ പറയുന്നു.

സമം പങ്കുവച്ച പോസ്റ്റിൻറെ പൂർണരൂപം

വിനാശകന് മാപ്പില്ല!

ഇൻഡ്യൻ സിനിമാസംഗീതത്തിലെ ഏറ്റവും മുതിർന്ന ഗായകനും കേരളത്തിന്റെ അഭിമാനവും സമം ചെയർമാനുമായ സംഗീതജ്ഞൻ പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ചലച്ചിത്ര നടൻ വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവർഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണ്. വിനായകൻ എന്ന വ്യക്തി കഴിഞ്ഞ ഏതാനും വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും നിത്യജീവിതത്തിലും കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധപ്രവൃത്തികൾ നാം കണ്ടതാണ്. ഇവയിലൂടെ അപമാനിക്കപ്പെടുന്നത് അഭിവന്ദ്യരായ മുതിർന്ന വ്യക്തിത്വങ്ങളും കേരളീയ സമൂഹവുമാണ്.

കഴിഞ്ഞ അഞ്ചു വർഷത്തിലേറെക്കാലമായി അമേരിക്കയിൽ ഇളയപുത്രന്റെയും കുടുംബത്തിന്റെയുമൊപ്പം ജീവിച്ച് നിത്യേന സംഗീതതപസ്യ തുടരുകയും കേരളത്തിലെ ആനുകാലികസംഭവങ്ങളിലൊന്നും ഇടപെടാതിരിക്കുകയും ചെയ്തു വരുന്ന ഗന്ധർവ്വഗായകൻ തനിക്കെതിരെ സമകാലികവിഷയങ്ങളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വന്ന അപവാദങ്ങൾക്കെതിരെ പ്രതികരിച്ചിട്ടില്ല. “ശ്രീ വിനായകം നമാമ്യഹം” എന്നു പാടിയ കണ്ഠത്തിൽ നിന്ന് മറിച്ച് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ടതുമില്ല. മലയാളത്തിലെ എല്ലാ പിന്നണിഗായകരും അംഗങ്ങളായ സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിനു നേരെയുണ്ടായ പരാമർശങ്ങൾ – ഞങ്ങളോരോരുത്തരുടെയും മാനനഷ്ടം കൂടിയാകുന്നു.

മുമ്പൊരിക്കൽ സൈബർ അക്രമങ്ങൾ അതിരു കടന്നപ്പോൾ സമം സൈബർ സെല്ലിൽ പരാതിയും പത്രങ്ങളിൽ പ്രതിഷേധക്കുറിപ്പും കൊടുത്തിരുന്നു. സമാരാധ്യനായ ഞങ്ങളുടെ ചെയർമാൻ ഇത്തവണയും പ്രതികരിക്കാതിരിക്കുകയും ഒരു യോഗിയുടെ മനസ്സോടെ തികഞ്ഞ നിസ്സംഗത പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമവും, അദ്ദേഹത്തിന്റെ യും കുടുംബാംഗങ്ങളുടെയും താൽപര്യം മാനിച്ച് അതിനെതിരെ പ്രതികരിക്കാതിരുന്നത്. അതേസമയം, ഈ വിനാശകനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രിക്കും, നടപടി ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും AMMA സംഘടനക്കും പരാതി നൽകിയിട്ടുണ്ട്.

സമത്തിന്റെ പ്രതിഷേധക്കുറിപ്പിൽ, സമുന്നതനായ ഗന്ധർവ്വഗായകന്റെ പേരിനൊപ്പം പ്രതിസ്ഥാനത്താണെങ്കിൽ പോലും ഒരു സാമൂഹ്യവിരുദ്ധന്റെ പേര് എഴുതിച്ചേർക്കപ്പെട്ടരുതെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ, യേശുദാസ് എന്ന മഹാസംഗീതജ്ഞന്റെ സംഗീതം ജീവവായുവായിക്കരുതുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലേറ്റ മുറിവുണക്കാൻ ഞങ്ങളുടെ ചുരുങ്ങിയ വാക്കുകളിലെ പ്രതിഷേധം പര്യാപ്തമല്ല എന്നു തിരിച്ചറിയുന്നു. “വിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും ഞങ്ങൾക്കു ഭയമില്ല.” ഈ സംസ്കാരശൂന്യതയ്ക്കെതിരെ – സൈബർ ഗുണ്ടായിസത്തിനെതിരെ ഞങ്ങൾ ഏതറ്റം വരെയും പോകും.

മലയാളികളുടെ സ്വന്തം ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം (വെറുമൊരു Sorry അല്ല) വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ല. പ്രതിഭയുണ്ടായിട്ടും സംസ്കാരശൂന്യമായ പെരുമാറ്റം കൊണ്ട് നാടിന്നപമാനമായിത്തീർന്ന വിനായകനെ മര്യാദ പഠിപ്പിക്കണമെന്നു കലാകേരളത്തോടും കലാപ്രേമികളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു