പിടിച്ചെടുത്തത് എംഡിഎംഎ, ഹാഷിഷ് ഓയിൽ, ഹൈഡ്രോ കഞ്ചാവ് തുടങ്ങി 15 കിലോ ലഹരിവസ്തുക്കൾ; ഇറക്കുമതി ചെയ്തിരുന്നത് വിദേശ പോസ്റ്റ് ഓഫിസുകൾ വഴി, സുഡാൻ സ്വദേശിനി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

0

ബെംഗളൂരു: 23 കോടി രൂപയുടെ ലഹരിമരുന്നുമായി അഞ്ച് അംഗ സംഘം ബെംഗളൂരു പോലീസിന്റെ പിടിയിൽ. മൂന്ന് കേസുകളിലായാണ് സുഡാൻ സ്വദേശിനി ഉൾപ്പെടെ 5 പേരെ പോലീസ് പിടികൂടിയത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങൾ അനുസരിച്ച് ബെംഗളൂരു പോലീസ് നഗരത്തിൽ നടത്തിയ റെയ്ഡിലാണ് രാസലഹരി ഗുളികകൾ (എംഡിഎംഎ), ഹാഷിഷ് ഓയിൽ, ഹൈഡ്രോ കഞ്ചാവ് തുടങ്ങി 15 കിലോ ലഹരിവസ്തുക്കൾ കണ്ടെടുത്തതും പിടികൂടിയതും. ബെംഗളൂരു പോലീസിന് കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് (സിസിബി) റെയ്ഡുകൾ ഏകോപിപ്പിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നും ഇവിടേക്ക് ഇറക്കുമതി ചെയ്തവയാണ് പിടികൂടിയ ലഹരി വസ്തുക്കൾ അധികവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യാന്തര ലഹരി ഇടപാട് സംഘങ്ങളുടെ താവളമായി ബെംഗളൂരു നഗരം മാറിയെന്ന് തെളിയിക്കും വിധമാണ്  ഇത്രയും വലിയ ലഹരിവേട്ട നടന്നത്.

അറസ്റ്റിലായ അഞ്ച് പേരും രാജ്യാന്തര ലഹരികടത്തുകാർക്കും നഗരത്തിലെ ഇടപാടുകാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരാണ് എന്നാണ് പുറത്തുവരുന്ന വിവരം. വിദേശ പോസ്റ്റ് ഓഫിസുകൾ വഴിയാണ് ഇവരുടെ ലഹരി ഇടപാടുകൾ നടക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ മുഖേനയാണ് ഇവർ വിദേശ പോസ്റ്റ് ഓഫിസുകൾ വഴി ലഹരി ഇറക്കുമതി ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് ഫോറിൻ പോസ്റ്റ് ഓഫിസുകളിലെത്തുന്ന പാഴ്സലുകളെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കർശനമാക്കി. കെജിനഗർ ഫോറിൻ പോസ്റ്റ് ഓഫിസിൽ ലഭിച്ച പാഴ്സലിനെ പിന്തുടർന്നുള്ള പരിശോധനയുമായി ബന്ധപ്പെട്ടതാണ് ഇതിൽ ഒരു കേസ്. ഇതിലുൾപ്പെട്ട ഹൈഡ്രോ കഞ്ചാവ് തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.

കുടകിലെ സ്വകാര്യ റെസിഡൻഷ്യൽ സ്‌കൂളിൽ തീ പിടിത്തം; എട്ട് വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ചു

0

ബെംഗളൂരു: കർണാടകയിലെ മടിക്കേരിക്കടുത്തുള്ള കടഗേരി ഗ്രാമത്തിലെ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് വയസ്സുള്ള ആൺകുട്ടി മരിച്ചു. ചെട്ടിമാണി ഗ്രാമവാസിയും സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ പുഷ്പക് (8) ആണ് മരിച്ചത്. വിദ്യാർത്ഥികൾ മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തം ഉണ്ടായത്. സ്കൂൾ ജീവനക്കാരുടെ സഹായത്തോടെ നിരവധി കുട്ടികൾ ഓടി രക്ഷപ്പെട്ടെങ്കിലും പുഷ്പകിന് കൃത്യസമയത്ത് രക്ഷപ്പെടാൻ കഴിയാതെ പൊള്ളലേൽക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ട 29 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികൾ പൂര്‍ത്തിയായിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, മടിക്കേരിയിലെ ഒരു കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലേസ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ ഒരു റിയൽ എസ്റ്റേറ്റ് ഓഫീസാണ് സ്ഥിതി ചെയ്യുന്നത്.

ഇന്നലെ ഏകദേശം 11 മണിയോടെ, റിയൽ എസ്റ്റേറ്റ് ഓഫീസിലെ ജീവനക്കാർ എയർ കണ്ടീഷണർ യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിയില്‍പ്പെടുകയും ഉടൻ തന്നെ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്കൂൾ അധികൃതർക്കൊപ്പം, പ്ലേസ്കൂളിലെ കുട്ടികളെ സമീപത്തെ ഒരു താമസസ്ഥലത്തേക്ക് സുരക്ഷിതമായി ഒഴിപ്പിച്ചു.

എയർ കണ്ടീഷണർ യൂണിറ്റിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന്റെ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഡെപ്യൂട്ടി കമ്മീഷണർ വെങ്കടരാജു, ഡിഡിപിഐ ബസവരാജ്, മടിക്കേരി പോലീസ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വാർത്ത കേട്ടയുടനെ മാതാപിതാക്കൾ സ്കൂളിലേക്ക് ഓടിയെത്തി. കൂടുതൽ വിവരങ്ങൾ പുലത്ത് വരാനുണ്ട്.

ശബരിമലയിലെ സ്വർണ്ണ വിവാദം; മൊഴി നല്‍കാന്‍ ഹാജരാകാതെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളിയുടെ തൂക്കകുറവുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിനായി സ്മാർട്ട് ക്രിയേഷൻസ് ഉടമ ഹാജരായില്ല.

തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇന്നലെ ഹാജരാകാനായിരുന്നു പങ്കജ് ഭണ്ഡാരിക്ക് ദേവസ്വം വിജിലൻസ് നിർദേശം നൽകിയത്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഹാജരാകാൻ സാധിക്കില്ലെന്നാണ് പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.

നാളെ ഹൈക്കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നതിനാൽ ഇനി ഇദ്ദേഹത്തെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് അന്വേഷണസംഘം എത്തിയെന്നാണ് വിവരം.

2019 ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചായിരുന്നു സ്വർണം പൂശിയത്

ട്രംപിന് നന്ദി, ഇസ്രായേലിന് ഇന്ന് വലിയ ദിനമെന്ന് നെതന്യാഹു

വാഷിംഗ്‌ടൺ : ബന്ദികളെ കൈമാറാനുള്ള കരാറിൽ ഇസ്രായേലും ഹമാസും എത്തിയതിൽ യുഎസ് പ്രസിഡന്റ് ട്രംപിന് നന്ദി പറഞ്ഞ്  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഈ കരാറിനെ ‘ഇസ്രായേലിന് ഒരു വലിയ ദിനം’ എന്നാണ് വിശേഷിപ്പിച്ചത്. കരാർ അംഗീകരിക്കുന്നതിനായി അദ്ദേഹം മന്ത്രിസഭയെ വിളിച്ചുചേർക്കുമെന്നും എല്ലാ ബന്ദികളെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും പറഞ്ഞു.

ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഈ ചരിത്രപരമായ നേട്ടത്തിൽ ഇരുവർക്കും പരസ്പരം അഭിനന്ദനം അറിയിച്ചതായും നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. ഇസ്രായേലിലെ പാർലമെൻ്റായ കെനെസെറ്റിൽ പ്രസംഗിക്കാൻ ട്രംപിനെ നെതന്യാഹു ക്ഷണിച്ചു.

‘എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല’ എന്നും നെതന്യാഹു വ്യക്തമാക്കി. സൈനിക നടപടികളും ട്രംപിൻ്റെ ശ്രമങ്ങളും ഈ നിർണായക ഘട്ടത്തിലെത്തിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം ഒക്ടോബർ 7ന് ഇസ്രായേലിനെതിരെയുണ്ടായ ആക്രമണത്തെത്തുടർന്നുണ്ടായ യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ച മധ്യസ്ഥർക്കും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും ഹമാസ് നന്ദി അറിയിച്ചു. കരാർ പൂർണ്ണമായി നടപ്പാക്കാൻ ഇസ്രായേൽ സർക്കാർ ബാധ്യസ്ഥരാണെന്നും, അവർ ഇതിൽ നിന്ന് പിന്മാറുകയോ കാലതാമസം വരുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ചുമ മരുന്ന് ദുരന്തം; തമിഴ്നാട്ടിലെ ശ്രീശൻ ഫാർമ കമ്പനി ഉടമ പിടിയിൽ

ചെന്നൈ: ചുമ മരുന്ന് ദുരന്തത്തിൽ തമിഴ്നാട്ടിലെ ശ്രീശൻ ഫാർമ കമ്പനി ഉടമ ജി.രംഗനാഥൻ അറസ്റ്റിൽ.  വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്.

കുട്ടികളുടെ മരണത്തിന് പിന്നാലെ  ഒളിവിലായിരുന്ന ജി.രംഗനാഥനെ ചെന്നൈ പൊലീസിൻറെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്.  ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. അതേസമയം തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന Sresan ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ എടുത്തിരുന്നു.

ഈ സാഹചര്യത്തിൽ ആ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിർത്തിവയ്പ്പിച്ചിരുന്നു.

ജാഗ്രത വേണം; സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്തിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്നതിന് ഇടയിലാണ് രോഗബാധ കണ്ടെത്തിയത്.

അതേസമയം ഇയാള്‍ക്ക് രോഗം പി‍ടിപ്പെട്ടതിന്‍റെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. നിലവിൽ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണുള്ളത്. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. 22 പേരുടെ മരണവും സ്ഥീരീകരിച്ചു.

ഭൂട്ടാന്‍ വാഹനക്കടത്ത്: ചോദ്യം ചെയ്യലിന് ഹാജരാകാനായി  ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടപടികള്‍ കടുപ്പിക്കുന്നു. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യലിലേക്ക് കടക്കുക.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ചോദ്യം ചെയ്യലിന് ഹാജരാകാനായി നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും.

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളായിരുന്നു ഒരേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്.

തുടര്‍ന്ന് രേഖകള്‍ പിടച്ചെടുത്തിരുന്നു. ഭൂട്ടാന്‍ വാഹനക്കടത്തില്‍ ‘ഓപ്പറേഷന്‍ നുംഖൂര്‍’ എന്നപേരില്‍ കസ്റ്റംസ് അന്വേഷണം നടത്തിവരവെയാണ് ഇഡി അന്വേഷണവും.

ഫെമ നിയമലംഘനം നടന്നെന്ന നിഗമനത്തിലായിരുന്നു ഇ ഡി പരിശോധന.

പ്രതിഷേധത്തിൽ സ്തംഭിച്ച് സഭ; നിയമസഭാ സമ്മേളനം ഒരു ദിവസം നേരത്തെ അവസാനിപ്പിക്കാൻ നീക്കം

0

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം പ്രതിപക്ഷ പ്രതിഷേധം കാരണം തുടർച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തിൽ, നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് അവസാനിപ്പിക്കാൻ ആലോചന. സമ്മേളനം നാളെ വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇന്നത്തെ നടപടികൾക്ക് ശേഷം നിയമസഭ പിരിയുന്ന കാര്യം പരിഗണനയിലാണ്.

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതാണ് സഭാ നടപടികൾ സ്തംഭിക്കാൻ കാരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം മൂലം സഭ കാര്യമായി ചേരാനാകാതെ പിരിയേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിൽ, ശേഷിക്കുന്ന ദിവസവും സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് നാളെ രാവിലെ അന്തിമ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. പ്രതിഷേധങ്ങൾ കാരണം പൊതു ചർച്ചകളും ചോദ്യോത്തര വേളയും ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ നടക്കാതെ പോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നീക്കം.

വലയിൽ നിറയെ കുടുങ്ങിയത് മത്തിക്കുഞ്ഞുങ്ങള്‍; ഒന്നും നോക്കിയില്ല, തിരികെ കടലിലേക്ക് വിട്ട് മത്സ്യത്തൊഴിലാളികള്‍

0

കൊല്ലം: വലയില്‍ക്കുടുങ്ങിയ വളര്‍ച്ചയെത്താത്ത മത്തിക്കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് സ്വതന്ത്രരാക്കി മാതൃകയായി മത്സ്യത്തൊഴിലാളികള്‍. കരുനാഗപ്പള്ളി വെള്ളനാതുരുത്ത് സ്വദേശി സനലിന്റെ ‘കാര്‍മല്‍’ എന്ന താങ്ങുവള്ളത്തിലെ തൊഴിലാളികളാണ് നന്മയുടെ മാതൃക കാട്ടിയത്.

താങ്ങുവള്ളത്തിലെ കോരുവലയിലാണ് കാത്തിരിപ്പിനൊടുവില്‍ ചാകര പോലെ മത്സ്യങ്ങള്‍ കയറിയത്. പിടിക്കുമ്പോള്‍ ഇവയുടെ വലിപ്പമൊന്നും അറിയാനാകില്ല. കോരി നോക്കിയപ്പോള്‍ മത്തിക്കുഞ്ഞുങ്ങള്‍ ആണെന്ന് കണ്ട മത്സ്യത്തൊഴിലാളികള്‍ വല തുറന്ന് അവയെ സ്വതന്ത്രരാക്കുകയായിരുന്നു

പാലായിൽ വിദ്യാർഥി കൺസഷൻ തർക്കം: ബസ് ജീവനക്കാരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷം

0

കോട്ടയം: പാലായിൽ വിദ്യാർഥി കൺസഷൻ സംബന്ധിച്ച തർക്കത്തെത്തുടർന്ന് ബസ് ജീവനക്കാരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലാണ് സംഭവം.

ദിവസങ്ങൾക്ക് മുൻപ് ഒരു കോളേജ് വിദ്യാർഥിക്ക് കൺസഷൻ നിരക്ക് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ വിദ്യാർഥികളെ ബസ് ജീവനക്കാർ മർദ്ദിച്ചുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ. കൊട്ടാരമറ്റം സ്റ്റാൻഡിൽ പ്രതിഷേധ മാർച്ചും തുടർന്ന് യോഗവും സംഘടിപ്പിച്ചു.

സി.പി.എം. നേതാവ് ലാലിച്ചൻ ജോർജ്ജ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഘർഷം ഉടലെടുത്തത്. ഈ സമയത്ത് പ്രതിഷേധക്കാർ ബസ് ജീവനക്കാരിൽ ഒരാളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും വിദ്യാർഥികളും ജീവനക്കാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ സ്റ്റാൻഡിലേക്ക് എത്തിക്കേണ്ടിവന്നു. പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് സംഘർഷം ശാന്തമായത്.

അമിത് ഷായെ അമിതമായി വിശ്വസിക്കരുത്, കരുതിയിരിക്കുക’: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമതയുടെ മുന്നറിയിപ്പ്

0

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടികൾ ഒരു ‘ആക്ടിങ് പ്രധാനമന്ത്രിയുടേത്’ പോലെയാണ് എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷായിൽ അമിതമായി വിശ്വാസമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മമത, ഒരുകാലത്ത് ഷാ മോദിയുടെ ‘മിർ ജാഫർ’ ആയി മാറിയേക്കാം എന്നും ശക്തമായ മുന്നറിയിപ്പ് നൽകി.

ബ്രിട്ടീഷുകാർക്ക് വേണ്ടി ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയെ ഒറ്റിക്കൊടുത്ത് അധികാരം നേടിയ, പതിനെട്ടാം നൂറ്റാണ്ടിലെ സൈനിക മേധാവിയായിരുന്നു മിർ ജാഫർ. ഈ ചരിത്രപരമായ ഒറ്റിക്കൊടുക്കലിനെ സൂചിപ്പിച്ചുകൊണ്ടാണ് മമത ബാനർജി പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടികയുടെ തീവ്രമായ പരിഷ്കരണം നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി ഉന്നത നേതൃത്വം സ്വാധീനിക്കുന്നു എന്നും മമത ബാനർജി ആരോപിച്ചു.

നിലവിലെ വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരുകൾ നീക്കം ചെയ്യുമെന്ന് ബിജെപി നേതാവ് ബംഗാളിൽ വന്ന് പറയുന്നത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ വിമർശനം. “നമ്മളിപ്പോൾ പ്രകൃതിദുരന്തങ്ങൾ, കനത്ത മഴ, ഉത്സവങ്ങൾ എന്നിവയുടെയെല്ലാം മധ്യത്തിലാണ്. നിലവിലെ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പുതുക്കൽ പൂർത്തിയാക്കാനും പുതിയ പേരുകൾ അപ്‌ലോഡ് ചെയ്യാനും കഴിയുമോ?” അവർ ചോദിച്ചു.

“തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി പാർട്ടിയുടെ നിർദ്ദേശമനുസരിച്ചാണോ അതോ ജനങ്ങളുടെ ജനാധിപത്യപരവും പൗരാവകാശപരവുമായ താൽപ്പര്യങ്ങൾക്കനുസരിച്ചാണോ പ്രവർത്തിക്കേണ്ടത്?” മമത ചോദ്യമുയർത്തി.

ഈ നീക്കങ്ങൾക്ക് പിന്നിൽ അമിത് ഷായുടെ കളികളാണ് എന്നും അദ്ദേഹം രാജ്യത്തിന്റെ ആക്ടിങ് പ്രധാനമന്ത്രിയെപ്പോലെയാണ് പെരുമാറുന്നതെന്നും മമത ആരോപിച്ചു. പ്രധാനമന്ത്രിക്ക് ഇതെല്ലാം അറിയാമെന്ന ദുഃഖകരമായ കാര്യവും അവർ പങ്കുവെച്ചു.

അവസാനമായി, “അമിത് ഷായെ എപ്പോഴും വിശ്വസിക്കരുതെന്ന് ഞങ്ങൾക്ക് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കാം. ഒരുനാൾ, അദ്ദേഹം നിങ്ങളുടെ ഏറ്റവും വലിയ മിർ ജാഫറായി മാറും. കരുതിയിരിക്കുക, കാരണം പ്രഭാതം ദിവസത്തിന്റെ തുടക്കമാണ്,” എന്നും പറഞ്ഞാണ് മമത ബാനർജി തന്റെ മുന്നറിയിപ്പ് അവസാനിപ്പിച്ചത്.

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ വീട്ടിലെ 13 മണിക്കൂർ നീണ്ട ഇ ഡി റെയ്‌ഡ്‌ പൂർത്തിയായി

0

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ED ഉദ്യോഗസ്ഥർ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നടത്തിയ 13 മണിക്കൂർ നീണ്ട റെയ്‌ഡ്‌ പൂർത്തിയായി. രാത്രി 8 മണിയോടുകൂടിയാണ് പരിശോധന പൂർത്തിയായത്. വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവരങ്ങളാണ് ഇ ഡി നടനിൽ നിന്നും തേടിയത്. ഭൂട്ടാൻ ആഢംബര കാർ കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ ഇന്ന് രാവിലെയാണ് ഇഡി കൊച്ചിയിലേക്ക് വിളിപ്പിച്ചത്.

ഭൂട്ടാൻ വാഹനക്കടത്തിൽ ഹവാല ഉൾപ്പെടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇ ഡി പരിശോധന. ദുൽഖർ സൽമാന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്ന താരത്തിന്റെ മൊഴിയെടുക്കാനായി ഇ ഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകൾ അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയാണ് ഇപ്പോൾ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് എടുത്തതിനെ പിന്നാലെ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. പിന്നാലെയാണ് താരങ്ങളുടെ അടക്കം വീട്ടിലെ റെയ്ഡ്. ഫെമ നിയമലംഘനങ്ങളും ഹവാലാ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. ദുൽഖറിൻറെ മൂന്ന് വീടുകളിലാണ് പരിശോധന. പൃഥ്വിരാജിൻറെ തേവരയിലെ ഫ്‌ലാറ്റിലും അമിത് ചക്കാലക്കലിൻറെ കൊച്ചിയിലെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്ത ശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം.

ദുൽഖർ സൽമാൻറെ ചെന്നൈയിലെ നിർമാണ കമ്പനിയിലും വാഹനക്കടത്ത് സംഘം സജീവമാണെന്ന് കണ്ടെത്തിയ കസ്റ്റംസ് കോയമ്പത്തൂരും പരിശോധന നടത്തുന്നുണ്ട്. താരങ്ങൾക്ക് പുറമേ വാഹന ഡീലർമാരുടെ വീടുകളും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തൃശൂർ പാലിയേക്കരയിലുള്ള ബാഡ് ബോയ് എന്ന ആഡംബര വാഹന സ്ഥാപനത്തിലും കോഴിക്കോട് തൊണ്ടയാടുള്ള കാർ ഷോറൂമിലും ഇടുക്കി അടിമാലിയിലെ ഗാരേജിലും ഇടി പരിശോധന നടത്തുന്നുണ്ട്. അടിമാലിയിലെ ഗാരേജിൽ നിന്നും നേരത്തെ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ കാർ കസ്റ്റഡിയിൽ എടുത്തിരുന്നു.

കഴിഞ്ഞ മാസമാണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ താരങ്ങളുടെയും മറ്റ് ചിലരുടേയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്. രണ്ട് ഘട്ടമായി ദുൽഖറിന്റെ രണ്ട് വാഹനമാണ് പിടിച്ചെടുത്തത്. നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് പരിശോധിക്കാതെ കസ്റ്റംസ് വാഹനം കൊണ്ടുപോയെന്നുമാണ് ദുൽഖർ ഹർജിയിൽ പറയുന്നത്.