കുറ്റബോധമില്ല, വെട്ട് ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു’; താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സനൂപ്

0

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ച സനൂപ്. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തിയ സനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വിപിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തില്‍ സനൂപിന് എതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാരകായുധം ഉപയോഗിച്ച് ആക്രമിക്കല്‍, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും എഫ്‌ഐആര്‍ പറയുന്നു.

അതേസമയം, കുട്ടിയുടെ മരണത്തിന് ശേഷം സനൂപ് ഏറെ അസ്വസ്ഥനായിരുന്നു എന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നു. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാർ പറഞ്ഞിരുന്നതായും സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് പിണറായി അറിയിക്കണം, മുഖ്യമന്ത്രിക്കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്.

അതിനിടെ, താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധദിനം ആചരിക്കും. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്നും കെജിഎംഒഎ പ്രതികരിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിക്കാൻ വാഗ്ദാനം ചെയ്തത് 83 കോടി രൂപ; ഓഫ‌ർ നിരസിച്ച് ആസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും

0

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിച്ച് ടി20 ലീഗുകളിൽ കളിക്കുന്നതിന് വാഗ്ദാനം ചെയ്തത് 10 മില്യൺ ഡോളർ (ഏകദേശം 83 കോടി രൂപ). ഓഫ‌ർ നിരസിച്ച് ആസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും. ഒരു ഐപിഎൽ ടീം ഗ്രൂപ്പിൽ നിന്നാണ് ഇരുവർക്കും 10 മില്യൺ ഡോളർ വാ​ഗ്ദാനം ലഭിച്ചത്.

ഓട്രേലിയൻ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും സൂപ്പർ താരം ട്രാവിസ് ഹെഡിനുമാണ് ആസ്‌ട്രേലിയൻ ക്രിക്കറ്റ് ഉപേക്ഷിച്ച് വിദേശ ടി20 ലീഗുകളിൽ കളത്തിലിറങ്ങാൻ ഓഫർ ലഭിച്ചത്. എന്നാൽ, രാജ്യത്തിന് വേണ്ടിയുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ച ഇരുവരും ഈ വാഗ്ദാനം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. പ്രമുഖ ആസ്ട്രേലിയൻ മാധ്യമമായ സിഡ്‌നി മോണിംഗ് ഹെറാൾഡാണ് ഈ വാർത്ത പുറത്തുവിട്ടത്.

ആസ്‌ട്രേലിയയിലെ മുൻനിര താരങ്ങൾക്ക് വാർഷിക കരാറിലൂടെ 1.5 മില്യൺ ഡോളറാണ് ലഭിക്കുന്നത്. അതേസമയം, ക്യാപ്റ്റൻസി അലവൻസ് കൂടി കണക്കിലെടുക്കുമ്പോൾ കമ്മിൻസിന് ഏകദേശം 3 മില്യൺ ഡോളർ ലഭിക്കുന്നുണ്ട്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളിൽ കമ്മിൻസും ഹെഡുമുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന കമ്മിൻസിന് 18 കോടി രൂപയും ഹെഡിന് 14 കോടി രൂപയുമാണ് ശമ്പളം.

2023ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി വർഷം മുഴുവനും കളിക്കുന്നതിനും അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനുമായി ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചർക്ക് 7.5 മില്യൺ ഡോളറിന്റെ വാഗ്ദാനം ലഭിച്ചിരുന്നു, എന്നാൽ ഈ പേസർ അത് നിരസിച്ചു. ഈ വർഷമാദ്യം ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ കളിക്കുന്നതിനായി ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ താരങ്ങളും വിൻഡീസ് താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് അതിവേഗം നിർത്തുന്നതിനിടെ ആസ്ട്രേലിയയിൽ നിന്നും വരുന്ന ഈ വാർത്തയെ ക്രിക്കറ്റ് പ്രേമികൾ പോസിറ്റീവായാണ് കാണുന്നത്.

സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ മറിഞ്ഞു; കോഴിക്കോട് മുക്കത്ത് റോഡിലേക്ക് തെറിച്ചുവീണ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

0

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്‍റെ മകൻ 3 വയസ്സുകാരനായ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്. മുക്കം നോര്‍ത്ത് കാരശ്ശേരിയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പ്രതിഷേധിച്ച് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോഘിച്ചു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചെന്ന് രാജീവ് ചന്ദ്രശേഖർ; സർവീസ് ആരംഭിക്കുക നവംബർ പകുതിയോടെ

0

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതായി അറിയിച്ചു. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ, നിലവിൽ റെയിൽവേയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ല.

ഈ പുതിയ സർവ്വീസ് കേരളത്തിലെയും ബെംഗളൂരുവിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകും എന്ന പ്രതീക്ഷയിലാണ് മന്ത്രി രാജീവ് ചന്ദ്രശേഖർ. അദ്ദേഹം പങ്കുവെച്ച പ്രധാന വിവരങ്ങൾ ഇവയാണ്:

എറണാകുളത്തുനിന്ന് പുറപ്പെട്ട് തൃശൂർ, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ആണ് റൂട്ട്. ഐടി മേഖലയിലടക്കം നിരവധി മലയാളികൾ ജോലി ചെയ്യുന്ന ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ഈ ആവശ്യം ഒരു മാസം മുൻപ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നും അനുകൂല തീരുമാനം ഉടൻ ഉണ്ടായതിൽ അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നവംബർ പകുതിയോടെ ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഉത്സവ സീസണുകളിലും പ്രത്യേക ദിവസങ്ങളിലും ഈ റൂട്ടിൽ കടുത്ത തിരക്കും അമിത യാത്രാക്കൂലിയും നിലനിൽക്കുന്നുണ്ട്. പുതിയ വന്ദേഭാരത് സർവ്വീസ് വരുന്നതോടെ ബെംഗളൂരുവിലെ മലയാളികൾക്ക് ഇത് വലിയ ആശ്വാസമാകും.

കേരളത്തിന്റെ വികസനം മുൻനിർത്തി അനുകൂലമായ തീരുമാനമെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു.

സ്വകാര്യ ബസുകൾക്കെതിരെ പൊതുജനങ്ങൾ: കെ എസ് ആർ ടി സി സർവീസ് വേണമെന്ന് ആവശ്യം: ആർ ടി എ യോഗത്തിൽ താരം ആനവണ്ടി തന്നെ

0

തിരുവനന്തപുരം: നഗരത്തിൽ സർവീസ് നടത്തുന്ന 74 സ്വകാര്യ ബസുകളുടെ കാലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്നിൽ ചേർന്ന റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (RTA) യോഗം ശക്തമായ വാദപ്രതിവാദങ്ങൾ കൊണ്ട് യുദ്ധസമാനമായി. സ്വകാര്യ ബസുകൾ അനുവദിക്കപ്പെട്ട റൂട്ടുകളിൽ സർവീസ് നടത്താതെ ലാഭം മാത്രം ലക്ഷ്യമാക്കി KSRTC ബസുകൾക്ക് മുന്നിലായി സർവീസ് നടത്തുന്നു എന്ന ഗുരുതരമായ ആരോപണവുമായി KSRTC യും ജില്ലയിലെ വിവിധ റെസിഡൻസ് അസോസിയേഷനുകളും രംഗത്തെത്തി.

എസ് കെ ടൈംസ്
AKG നഗർ പെർമിറ്റുള്ള ഒമ്പത് സ്വകാര്യ ബസുകൾ വർഷങ്ങളായി അതുവഴി സർവീസ് നടത്തുന്നില്ലെന്നും, റൂട്ട് കട്ട് ചെയ്ത് സർവീസ് നടത്തുന്ന ഈ ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യണമെന്നും AKG നഗർ റെസിഡൻസ് അസോസിയേഷനുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് മൂലമാണ് ഓടിക്കാത്തതെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ മറുവാദം. എന്നാൽ, KSRTC സ്ഥിരമായി സർവീസ് നടത്തിയിരുന്ന സ്ഥലമാണിതെന്ന് പേരൂർക്കട മുൻ കൗൺസിലർ ശ്രീമതി അനിത വാദിച്ചതോടെ, ഒമ്പത് സ്വകാര്യ ബസുകളുടെയും പെർമിറ്റ് റദ്ദ് ചെയ്താൽ ഉടൻ സർവീസ് തുടങ്ങാൻ തയ്യാറാണെന്ന് KSRTC നിലപാടെടുത്തു. തുടർന്ന്, വിഷയം പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് RTA ചെയർമാൻ കൂടിയായ കളക്ടർ നിർദ്ദേശം നൽകി.

വഞ്ചിയൂർ വഴി പെർമിറ്റ് വാങ്ങിയ സ്വകാര്യ ബസുകൾ അതുവഴി പോകുന്നില്ല എന്ന പരാതിയുമായി ബാർ അസോസിയേഷനും യോഗത്തിലെത്തി. ഒരു സ്വകാര്യ ബസുടമ എതിർവാദം ഉന്നയിച്ച് ബഹളം വെച്ചതോടെ കളക്ടർ താക്കീത് നൽകി.

പെർമിറ്റ് വാങ്ങിയ ശേഷം സ്വകാര്യ ബസുകൾ നടത്തുന്ന നിരവധി ക്രമക്കേടുകൾ തെളിവുകൾ സഹിതം KSRTC യോഗത്തിൽ അവതരിപ്പിച്ചതോടെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറും സിറ്റി പോലീസ് കമ്മീഷണറും വെട്ടിലായി. തെളിവ് സഹിതം പരാതി നൽകിയിട്ടും യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്നത് കളക്ടർക്ക് നേരിട്ട് ബോധ്യപ്പെട്ടു.

കിഴക്കേകോട്ടയിൽ ഗതാഗതക്കുരുക്ക് മാറിയ സാഹചര്യത്തിലും ചില സ്വകാര്യ ബസുകൾ KSRTC സ്റ്റാൻഡിന് സമീപം വളരെ നേരം പാർക്ക് ചെയ്യുന്നതും ചർച്ചയായി. കൊച്ചുവേളി വരെ പെർമിറ്റ് ലഭിച്ച 11 സ്വകാര്യ ബസുകൾ വേളി ടൂറിസ്റ്റ് വില്ലേജ് വരെ മാത്രം സർവീസ് നടത്തുന്നതും, പെർമിറ്റ് ഇല്ലാത്ത ലുലു മാളിലേക്ക് സർവീസ് നടത്തുന്നതും KSRTC പരാതിയായി ഉന്നയിച്ചു.

KSRTCക്ക് പിന്തുണയുമായി റെസിഡൻസ് അസോസിയേഷനുകളും, KSRTC-യിലെ മൂന്ന് പ്രധാന ട്രേഡ് യൂണിയനുകളും (CITU, INTUC, BMS) രംഗത്തിറങ്ങിയതോടെ സ്വകാര്യ ബസുടമകൾ സമ്മർദ്ദത്തിലായി. AKG നഗർ വഴി കുടപ്പനക്കുന്നിലേക്ക് സർവീസ് നടത്താനുള്ള അപേക്ഷയെ AKG നഗർ നിവാസികൾ എതിർത്തു.

RTA ചെയർമാൻ ശ്രീമതി അനു കുമാരി IAS (കളക്ടർ), അംഗങ്ങളായ തോമസ് ജോസഫ് IPS (സിറ്റി പോലീസ് കമ്മീഷണർ), ജോഷി K (ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ), സോജു K തോമസ് (തിരുവനന്തപുരം RTO) തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. KSRTC-യെ പ്രതിനിധീകരിച്ച് ലെയ്സൺ ഓഫീസർ രജ്ജു ഗോപി, ഇൻസ്പെക്ടർ SJ പ്രദീപ്, വർഗ്ഗീസ് ATO CP പ്രസാദ് എന്നിവരും പങ്കെടുത്തു.

റെസിഡൻസ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ശ്രീമതി അനിത (മുൻ കൗൺസിലർ), S മോഹനൻ, V ഗോപാലകൃഷ്ണപിള്ള (AKG നഗർ), ശ്രീവർദ്ധകുമാർ, ജയിംസ് S മാത്യു (ഗുരുകുലം), ഡോ. ശിവസുബ്രഹ്മണ്യം (കൃഷ്ണനഗർ), ബോബി ജോൺ, K വിജയകുമാർ, രാജു (ഹാർവിപുരം) എന്നിവർ പങ്കെടുത്തു. KSRTC ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് CITU സെക്രട്ടറി അനിൽ കുമാർ, INTUC സെക്രട്ടറി സുജീഷ്, BMS വെസ്റ്റ് ജില്ലാ സെക്രട്ടറി ഷാജി എന്നിവരും സ്വകാര്യ ബസുകൾക്കായി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകരും യോഗത്തിൽ പങ്കെടുത്തു.

നാളെ  സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിക്കും

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ  തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ കെ ജി എം ഒ എ അതിശക്തമായി പ്രതിഷേധിച്ചു.

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും  വ്യക്തമാക്കുന്നതാണ് ഈ സംഭവം. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്ന് കെ ജി എം ഒ എ  പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശുപത്രി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

ഡോക്ടർ വന്ദനാദാസിൻ്റെ ദാരുണമായ കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് കാതലായ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായിരുന്നു. ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും എന്നും എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കും തിരക്കുള്ള സമയത്ത് അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും എന്നുമുള്ള വാഗ്ദാനങ്ങൾ ഇപ്പോഴും ജലരേഖയായി അവശേഷിക്കുകയാണ്. ട്രയാജ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് 2021-ൽ തന്നെ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും മാനവവിഭവശേഷിക്കുറവ് മൂലം കാര്യക്ഷമമായ ട്രയാജ് സംവിധാനം നടപ്പിലാക്കിയിട്ടില്ല.

ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോഡ് ഗ്രേ  പ്രോട്ടോകോൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭാഗമായിട്ടുള്ള നിർദ്ദേശങ്ങൾ  പലയിടത്തും യാഥാർത്ഥ്യമായിട്ടില്ല.   ഇതിന്റെ ഭാഗമായി വിമുക്തഭടന്മാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്നതിനും ആശുപത്രികളിൽ സിസിടിവികൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ടുകൾ വകയിരുത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പലയിടത്തും പരാജയപ്പെടുന്നു. അതോടൊപ്പം സർക്കാർ  ആശുപത്രികളിൽ പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ തിരക്ക് പലപ്പോഴും ആശുപത്രി അക്രമങ്ങളിലേക്ക് വഴിതെളിക്കുന്നു.

ഈ സാഹചര്യങ്ങളിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തരമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ ആശുപത്രികൾ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുകയും, എല്ലാ പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റുകൾ അടിയന്തരമായി സ്ഥാപിക്കുകയും, ആശുപത്രികളുടെ സുരക്ഷാജോലിക്കായി സായുധരായ  വിമുക്തഭടന്മാരെ നിയമിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് സംഘടന ആവശ്യപ്പെടുന്നു. അതോടൊപ്പം അത്യാഹിത വിഭാഗങ്ങളിൽ ഒരേസമയം രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന വിധത്തിൽ പ്രധാന ആശുപത്രികളിൽ ഏറ്റവും കുറഞ്ഞത് 8 ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ ഉടൻതന്നെ സൃഷ്ടിക്കേണ്ടതാണ്.    കോഡ് ഗ്രേ പ്രോട്ടോകോൾ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി ആവശ്യത്തിനുള്ള ഫണ്ടുകൾ വകയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകണമെന്നും സംഘടന ആവശ്യപ്പെടുന്നു.

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ സമരത്തിലേക്ക്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ.ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലേയും ഡോക്ടർമാർ അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങൾ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.നിലവിൽ താമരശ്ശേരി ആശുപത്രിയിൽ എല്ലാ സേവനങ്ങളും നിർത്തിവെച്ചു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്.തലക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്.കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ആക്രമണം നടത്തിയ സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്.

അതേസമയം, താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും ആക്രമണം അത്യന്തം അപലപനീയമാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു: പുരസ്‌കാരം മെറ്റല്‍  ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക് വികസനത്തിന്

സ്‌റ്റോക്കാം: രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം യാഗി എന്നിവര്‍ക്കാണ് പുരസ്‌കാരം. മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക് വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

സാഹിത്യ നൊബേല്‍ വ്യാഴാഴ്ചയും സമാധാന നൊബേല്‍ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.11 മില്യന്‍ സ്വീഡിഷ് ക്രോണര്‍ (1.2 മില്യന്‍ യുഎസ് ഡോളര്‍) ആണ് പുരസ്‌കാര തുക.

2025 രസതന്ത്ര നൊബേൽ ജേതാക്കളെ പരിചയപ്പെടാം:
ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറാണ് സുസുമു കിറ്റഗാവ. ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ പ്രൊഫസറാണ് റിച്ചാർഡ് റോബ്‌സൺ. യുഎസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറാണ് ഒമർ എം. യാഗി.

നേട്ടത്തിന് കാരണമായ കണ്ടെത്തൽ:
പുതിയ തരം തന്മാത്ര ഘടന വികസിപ്പിച്ചെടുത്തതിനാണ് മൂന്ന് ശാസ്‌ത്രജ്ഞർ പുരസ്‌കാരത്തിന് അർഹരായത്. മെറ്റൽ അയോണുകൾ നീണ്ട ജൈവ (കാർബൺ അധിഷ്‌ഠിത) തന്മാത്രകളാൽ ബന്ധിപ്പിച്ചാണ് പുതിയ തന്മാത്ര ഘടന ഉണ്ടാക്കിയത്. ലോഹ അയോണുകളും തന്മാത്രകളും ഒരുമിച്ച് ക്രമീകരിച്ചിരിക്കുന്നത് ഇടയിൽ സുഷിരങ്ങളുള്ള ക്രിസ്റ്റൽ രൂപപ്പെടുന്നതിനാണ്. ഈ സുഷിരങ്ങളുള്ള വസ്‌തുക്കളെയാണ് ലോഹ-ജൈവ ചട്ടക്കൂടുകൾ അഥവാ മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകൾ(MOF) എന്ന് വിളിക്കുന്നത്.

ഇവയിൽ ഉപയോഗിക്കുന്ന നിർമ്മാണ ബ്ലോക്കുകൾ വ്യത്യാസപ്പെടുത്തുന്നതിലൂടെ, സുഷിരങ്ങളിൽ പ്രത്യേക പദാർത്ഥങ്ങൾ സംഭരിക്കാനാവും. ഇങ്ങനെ മരുഭൂമിയിലെ വായുവിൽ നിന്ന് വെള്ളം ശേഖരിക്കാനും കഴിയും. കൂടാതെ ഇതിന് രാസപ്രവർത്തനങ്ങൾ നടത്താനോ വൈദ്യുതി കടത്തിവിടാനോ കഴിയും.

മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്കുകൾക്ക് വലിയ സാധ്യതകളാണുള്ളതായി നോബൽ കമ്മിറ്റിയുടെ ചെയർമാനായ ഹൈനർ ലിങ്ക് പറഞ്ഞു. ഇതിന്‍റെ പഠനം ആരംഭിക്കുന്നത് 1989ൽ റിച്ചാർഡ് റോബ്‌സൺ ആറ്റങ്ങളുടെ അന്തർലീനമായ ഗുണങ്ങളെ പുതിയ രീതിയിൽ ഉപയോഗിക്കുന്നത് പരീക്ഷിച്ചപ്പോഴാണ്.

ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ട്; പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഭാവിയിൽ ഇന്ത്യയുമായുള്ള ഒരു യുദ്ധത്തിൽ നിന്ന് പാകിസ്ഥാന് കൂടുതൽ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ചാനലായ സമ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ ഉദ്ധരിച്ച് മറ്റൊരു യുദ്ധത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും യുദ്ധത്തിന് സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകണമെന്ന് തനിക്ക് ആഗ്രഹമില്ല. എന്നാൽ, അതിനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാനാവില്ല. ഇനിയൊരു യുദ്ധമുണ്ടായാൽ പാകിസ്താന് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന് ഇപ്പോൾ കൂടുതൽ രാജ്യങ്ങളുടെ പിന്തുണയുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയെ പിന്തുണച്ച പല രാജ്യങ്ങളുംഇപ്പോൾ അവർക്കൊപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ കാലഘട്ടത്തിലൊഴികെ മറ്റൊരു സമയത്തും ഇന്ത്യ ഒരു ഏകീകൃത രാഷ്ട്രമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ച സ്‌ത്രീ ക്യാൻസർ ബാധിച്ച് മരിച്ചു; 8,000 കോടി രൂപയോളം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

0

കാലിഫോർണിയ: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ച സ്‌ത്രീ ക്യാൻസർ വന്ന് മരിച്ചുവെന്ന പരാതിയിൽ കമ്പനിയോട് 966 മില്യൺ ഡോളർ (85,76,67,93,000 രൂപ ) നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. 15 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതിയുടെ വിധി വന്നിരിക്കുന്നത്. ജീവിതകാലം മുഴുവൻ ബേബി പൗഡർ ആണ് മേ മൂർ എന്ന സ്ത്രീ ഉപയോഗിച്ചിരുന്നത്. അതിനാലാണ് ക്യാൻസർ വന്നതെന്നാരോപിച്ചായിരുന്നു കുടുംബത്തിന്റെ പരാതി.

മെസോതെലിയോമ എന്ന ക്യാന്‍സറാണ് കാലിഫോര്‍ണിയ നിവാസിയായ മേ മൂറിനെ ബാധിച്ചത്. മെസോതെലിയോമ ഉണ്ടാകാനുള്ള പ്രധാന കാരണം ആസ്ബറ്റോസുമായുള്ള സമ്പര്‍ക്കമാണ്. ജോണ്‍സണ്‍സിന്റെ ബേബി പൗഡറില്‍ ആസ്ബറ്റോസ് നാരുകള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് മേ മുറിന്റെ കുടുംബം കേസ് നല്‍കുകയായിരുന്നു.

ഇതിന് മുമ്പും ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് സമാനമായ കേസിൽ നഷ്‌ടപരിഹാരം നൽകാൻ വിധിച്ചിട്ടുണ്ട്. 2023ൽ ലോകമെമ്പാടുമുള്ള വിപണിയിൽ നിന്ന് ഈ പൗഡർ താൽക്കാലികമായി പിൻവലിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നുമാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വൈസ് പ്രസിഡന്റായ എറിക് ഹാസ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. ഇപ്പോഴും പല കേസുകളും ജോൺസൺ ആൻഡ് ജോൺസൺ കമ്പനി നേരിടുന്നുണ്ട്.

2021ൽ 88-ാം വയസിലാണ് ഇവർ മരിച്ചത്. മേ മൂറിന്റെ കുടുംബത്തിനാണ് നഷ്‌ടപരിഹാരത്തുക ലഭിക്കുക. കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നാണ് മൂറിന്റെ അഭിഭാഷകയായ ജെസീക്ക ഡീൻ പറഞ്ഞത്.

ട്രെയിൻ കോച്ചുകൾ വൃത്തിയാകാൻ ഡ്രോണുകൾ പരീക്ഷിച്ച് ഇന്ത്യൻ റെയിൽവേ; ഇതിലും ചിലവുകുറഞ്ഞ രീതിയിൽ ട്രെയിനുകള്‍ വൃത്തിയാക്കാനുണ്ടെന്ന് വിമർശനം

0

ഗുവാഹത്തി: ട്രെയിൻ വൃത്തിയാക്കാൻ ഡ്രോണുകൾ പരീക്ഷിച്ച് ഇന്ത്യൻ റെയിൽവേ. കോച്ചുകൾ കഴുകി വൃത്തിയാക്കുന്നതിനായി ഉയർന്ന മർദ്ദമുള്ള ഡ്രോൺ ക്ലീനിംഗ് സംവിധാനങ്ങൾ ആണ് റെയിൽവേ പരീക്ഷിക്കാനാരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡ്രോണുകളുടെ സഹായത്തോടെ അമൃത് ഭാരത് എക്‌സ്‌പ്രസ് വൃത്തിയാക്കുന്ന ഒരു വീഡിയോയും റെയിൽ‌വേ മന്ത്രാലയം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. എന്നാൽ വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും രൂക്ഷമായ വിമർശനമാണ് പോസ്റ്റിന് താഴെ ഉന്നയിക്കുന്നത്. ഇതിലും ചിലവ് കുറഞ്ഞ രീതികള്‍ ട്രെയിനുകള്‍ വൃത്തിയാക്കാനുണ്ടെന്നായിരുന്നു നിരവധി ആളുകൾ അഭിപ്രായമറിയിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ മുന്‍ഗണനകളെ കുറിച്ചും ശക്തമായ വിമര്‍ശനങ്ങളാണ് ആളുകൾ ഉന്നയിച്ചത്.

ഡ്രോൺ ക്ലീനിംഗ് സംവിധാനം ഉപയോഗിച്ച് ഗുജറാത്തിലെ ഉദ്‌ന-ബ്രഹ്മപൂർ അമൃത് ഭാരത് എക്‌സ്പ്രസ് വൃത്തിയാക്കുന്ന വീഡിയോ ആണ് റെയിൽ‌വേ മന്ത്രാലയം എക്‌സിൽ പങ്കുവെച്ചത്. വീഡിയോ വളരെ വേഗം വൈറലായി. പരമ്പരാഗത മാനുവൽ സ്‌ക്രബ്ബിംഗിനെ ആശ്രയിക്കുന്നതിനുപകരം ഡ്രോണുകൾ ഉപയോഗിച്ച് ട്രെയിൻ മുഴുവനും കഴുകുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ. ഡ്രോൺ ട്രെയിനിലേക്ക് വെള്ളം തളിക്കുന്നതും പുറത്തുനിന്ന് വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം. ‘ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ലീനിംഗ് അമൃത് ഭാരത് എക്‌സ്പ്രസിന് കളങ്കമില്ലാത്ത തിളക്കം നൽകുന്നു”- എന്ന അടിക്കുറിപ്പോടെയാണ് റെയിൽവേ മന്ത്രാലയം ഈ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

അമൃത് ഭാരത് എക്‌സ്പ്രസിന്‍റെ 25 കോച്ചുകളും അര മണിക്കൂർ കൊണ്ട് ഈ ഡ്രോണുകൾ വൃത്തിയാക്കിയതായാണ് പറയുന്നത്. മൂന്ന് മണിക്കൂർ വരെ എടുക്കുന്ന സാധാരണ മാനുവൽ പ്രക്രിയയെ വെച്ച് നോക്കുമ്പോൾ സമയവും ലാഭമാണ്. ഡ്രോണുകൾ കോച്ചുകളുടെ മുകളിലേക്ക് പറക്കുകയും അവിടെ അഴുക്കും പൊടിയും നീക്കം ചെയ്യുന്നതിനായി ഉയർന്ന മർദ്ദത്തിൽ വെള്ളം തളിക്കുകയും ചെയ്യുന്നു. കോച്ചുകൾ വൃത്തിയാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഡ്രോണുകൾ. റെയിൽവേ സ്റ്റേഷൻ മേൽക്കൂരകൾ ഉൾപ്പെടെ എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലും വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാം. ഉയർന്ന മർദ്ദത്തിലുള്ള സ്പ്രേ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഡ്രോണുകൾ ആണിത്.

മൂന്ന് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ നിർമ്മാണ ചെലവ് വരുന്ന ഈ ട്രോൺ വികസിപ്പിച്ചെടുത്തത് സൂറത്തിൽ നിന്നുള്ള രണ്ട് യുവ ടെക്കികളാണ്. ഇത് നൂതനമാണെന്ന് മാത്രമല്ല, സാമ്പത്തികമായി ലാഭകരവുമാണ്. ഈ ഡ്രോൺ ക്ലീനിംഗ് സംവിധാനത്തിന്‍റെ വിപുലമായ നടപ്പാക്കലിനായി റെയിൽവേ ബോർഡിന് ഉദ്യോഗസ്ഥർ ഒരു നിർദ്ദേശം അയച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ, ഈ സാങ്കേതികവിദ്യ ഉടൻ തന്നെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഉപയോഗിക്കും. പ്രത്യേകിച്ച് എക്‌സ്‌പ്രസ്, ദീർഘദൂര ട്രെയിനുകളില്‍ ഇതൊരു പതിവ് സവിശേഷതയായി മാറും. ഇത് മനുഷ്യാധ്വാനത്തിന്‍റെ ആവശ്യകത കുറയ്ക്കുന്നതിനൊപ്പം ശുചിത്വം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ റയിൽവെയുടെ ഈ നൂതന സംവിധാനത്തിന് പ്രശംസ ലഭിച്ചുവെങ്കിലും ട്രോൺ ഉപയോഗിച്ച് ട്രെയിൻ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ള വീഡിയോക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീഡിയോ കണ്ട  ആളുകൾ ഇന്ത്യൻ റെയിൽവേയുടെ മുൻഗണനകളെ ചോദ്യം ചെയ്‌തു. ട്രെയിനിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെയാണ് കൂടുതൽ പേരും ചൂണ്ടിക്കാണിച്ചത്. ആദ്യം ട്രെയിനുകള്‍ കൃത്യസമയത്ത് ഓടിക്കാൻ നോക്കണമെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ട്രെയിൻ വൃത്തിയാക്കുന്നതൊക്കെ നല്ലതാണ് എന്നാൽ അവ കൃത്യസമയം പാലിച്ചിരുന്നെങ്കിൽ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനായേനെ എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. മറ്റെന്തിനേക്കാളും മുൻപ് ചെയ്യേണ്ടത് ട്രെയിനുകളിലെയും പ്ലാറ്റ്‌ഫോമുകളിലെയും ടോയ്‌ലറ്റുകൾ വൃത്തിയാക്കുകയും നവീകരിക്കുകയുമാണെന്നാണ് വേറൊരു സമൂഹ മാധ്യമ ഉപയോക്താവ് അഭിപ്രയപ്പെട്ടത്.