ക്ഷേത്രത്തിലെത്തിയ ഭക്തർ കണ്ടത് ഓഫീസ് മുറി കുത്തിത്തുറന്നതായി, മണലിയാര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കവർച്ച; പണം നഷ്ടമായി, മുന്‍കൂട്ടി ആസൂത്രണം ചെയ്ത മോഷണമെന്ന് സംശയം

0

മലപ്പുറം: നന്നംമുക്ക് മണലിയാര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കവർച്ച. ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തിത്തുറന്ന ശേഷം അവിടെയുണ്ടായിരുന്ന പണം മോഷ്ടാക്കൾ കവർന്നു. 12,500 രൂപയോളം നഷ്ടപ്പെട്ടതായാണ് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കുന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് ആദ്യം സംഭവം കാണുന്നത്. വഴിപാട് കൗണ്ടറും ഓഫിസും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ പൂട്ടും വാതിലും തകർത്ത നിലയിലായിരുന്നു. പണം അന്വേഷിക്കുന്നതിനിടെ ഓഫീസിലെ സാധന സാമഗ്രികള്‍ മുഴുവൻ മോഷ്ടക്കൽ നശിപ്പിച്ചിട്ടുണ്ട്.

മോഷ്ടാക്കൾ ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ ഹാന്റില്‍ പൊട്ടിച്ചെങ്കിലും ഉള്ളിൽ കയറാനായില്ല. ഓഫീസിലും പുറത്തുമായുണ്ടായിരുന്ന മൂന്ന് സിസിടിവി കാമറകള്‍ നശിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സി.പി.യു മോഷ്‌ടാക്കൾ കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം സി.ഐ ഷൈന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്‌ടാക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

ക്ഷേത്രവും പരിസരവും നന്നായി അറിയാവുന്ന ഒരാളോ അല്ലെങ്കിൽ ഒന്നിലധികം ആളുകളോ ആയിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷണം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു മോഷണമാണിതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ സംശയം. കേസിൽ ക്ഷേത്ര പരിസരത്തുള്ളവരേയും ദ്യക്‌സാക്ഷികളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാര്‍; ഉന്നതതല ഇന്ത്യന്‍ സംഘം യുഎസിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളുടെ (BTA) ആദ്യ ഘട്ടം സമാപനത്തിലേക്ക്. സമയപരിധിക്കുള്ളില്‍ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇരുപക്ഷവും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കരാറിന്റെ പ്രാരംഭ ഘട്ടം അന്തിമമാക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി ഒരു ഉന്നതതല ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘം ഈ ആഴ്ച വാഷിങ്ടണിലേയ്ക്ക് പോകും.

ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടം നിശ്ചിത സമയത്തിനുള്ളില്‍ അവസാനിക്കുമെന്ന് ഇരുപക്ഷവും പ്രതീക്ഷിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഊര്‍ജ്ജ സഹകരണം പരസ്പര താത്പര്യമുള്ള ഒരു മേഖലയായി തുടരുന്നുവെന്നും യുഎസ് സ്ഥാപനങ്ങളുമായുള്ള ദീര്‍ഘകാല എല്‍എന്‍ജി സംഭരണവും പുനരുപയോഗ ഊര്‍ജ്ജ സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും സ്രോതസുകള്‍ അഭിപ്രായപ്പെട്ടു.

‘കുറ്റവാളികൾ ശിക്ഷിക്കപ്പെടും, വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി വിശദമായ ചർച്ചയ്ക്ക് ശേഷം’, പി എസ് പ്രശാന്ത്

ശബരിമല സ്വര്ണമോഷണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി ഇന്നത്തെ വിശദമായ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റക്കാർ എന്ന് കോടതി ശിക്ഷിച്ചാൽ മാത്രമേ പെൻഷൻ ആനുകൂല്യങ്ങൾ പിടിച്ചുവെക്കാൻ കഴിയൂ. അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

സ്മാർട്ട് ക്രിയേഷനിൽ രേഖകൾ കാണാതായ സംഭവം എസ്ഐടി സംഘം അന്വേഷിക്കട്ടെ. സത്യം എന്തായാലും പുറത്തുവരും.കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല. സ്വർണ കൊള്ള മണ്ഡല മകരവിളക്ക് തീർത്ഥാടനത്തെ ബാധിക്കില്ല. അക്കാര്യത്തിൽ ബോർഡിന് ആശങ്കയില്ലെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

1999 മുതലുള്ള കാര്യങ്ങൾ അന്വേഷിക്കണം. 2007, 2011,2016 കാലത്ത് ആരായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റുമാർ. ഇവരെല്ലാം ദിവ്യന്മാരും ഇപ്പോൾ ഉള്ളവർ കള്ളന്മാരും എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

അതേസമയം, അതേസമയം, ശബരിമല സ്വർണമോഷണ വിവാദത്തിൽ കോൺഗ്രസിന്റെ വിശ്വാസസംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കമാകും. നാലു മേഖലകളിൽ നിന്നാണ് കോൺഗ്രസ് ജാഥ സംഘടിപ്പിക്കുന്നത്. കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം എന്നീ മേഖലകളിൽ നിന്നുള്ള ജാഥയാണ് ഇന്ന് ആരംഭിക്കുക. മൂവാറ്റുപുഴയിൽ നിന്ന് ആരംഭിക്കുന്ന മേഖലാജാഥ നാളെ തുടങ്ങും. പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷും, കാസർഗോഡ് നിന്ന് കെ മുരളീധരനും, തിരുവനന്തപുരത്ത് നിന്ന് അടൂർ പ്രകാശും മൂവാറ്റുപുഴയിൽ നിന്ന് ബെന്നി ബഹന്നാനുമാണ് ജാഥ നയിക്കുക. നാല് ജാഥകളും ഈ മാസം 17ന് ചെങ്ങന്നൂരിൽ സംഗമിക്കും. 18 ന് പന്തളത്ത് മഹാസമ്മേളനത്തോടെ ജാഥ സമാപിക്കും

രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ കൊമ്പന്‍ ഗോകുലിന് നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം; വനം വകുപ്പ് അന്വേഷണം തുടങ്ങി

തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞതില്‍ വനം വകുപ്പ്  അന്വേഷണം തുടങ്ങി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞത് മര്‍ദ്ദനത്തിന് പിന്നാലെയാണെന്നാണ് കണ്ടെത്തല്‍. രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ ഗോകുല്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കോടനാട് വെച്ച് ആനയെ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഒന്നാം പാപ്പാന്‍ അവധി ആയ ദിവസം ആനയെ നിയന്ത്രിക്കാന്‍ വേണ്ടി രണ്ടാം പാപ്പാന്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ രണ്ടാം പാപ്പാന്‍ ഗോകുലിനെയും മൂന്നാം പാപ്പാന്‍ സത്യനെയും സസ്പെന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12:30-ഓടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഗോകുല്‍ ചരിഞ്ഞത്. 35 വയസായിരുന്നു പ്രായം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കല്‍ അറയ്ക്കല്‍ ഹൗസില്‍ എ.എസ് രഘുനാഥന്‍ നടയ്ക്കിരുത്തിയ ആനയാണ് ഗുരുവായൂര്‍ ഗോകുല്‍. കഴിഞ്ഞ വര്‍ഷം കൊയിലാണ്ടിയിലെ ഒരു ഉത്സവത്തിനിടെ പീതാംബരന്‍ എന്ന ആനയുടെ കുത്തേറ്റ ഗോകുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആഴത്തിലുള്ള പരിക്കായതിനാല്‍ ഏറെ നാളത്തെ ചികിത്സയും നല്‍കി. പിന്നീട് ക്ഷീണിതനായ ഗോകുല്‍ കുറച്ച് നാളായി വിശ്രമത്തിലായിരുന്നു.

വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ കെ.എൽ. രാഹുൽ അർധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.
സായ് സുദർശനാണ് അവസാന ദിവസം ആദ്യ സെഷനിൽ തന്നെ പുറത്തായത്. 76 പന്തിൽ 39 റൺസടിച്ച സായ് സുദർശൻ വിൻഡീസ് ക്യാപ്ടൻ റോസ്റ്റൻ ചെയ്‌സിന്റെ പന്തിൽ പുറത്താകുകയായിരുന്നു.

ഒരു സിക്‌സും ഒരു ഫോറും നേടിയ ക്യാപ്ടൻ ശുഭ്മാന ഗിൽ മികച്ച തുടക്കം നേടിയെങ്കിലും അധിക സമയം നീണ്ടില്ല. 13 റൺസെടുത്ത ഗില്ലിനെ ചെയ്‌സിന്റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്‌സ് ക്യാച്ചെടുത്തു പുറത്താക്കി. എന്നാൽ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 140 റൺസിനും ഇന്ത്യ വിജയിച്ചിരുന്നു.

നെന്മാറ സജിത കൊലക്കേസ്;  ചെന്താമര കുറ്റക്കാരൻ, മറ്റന്നാൾ ശിക്ഷ  വിധിക്കും

പാലക്കാട് : നെന്മാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബോയൻ കോളനി സ്വദേശിയും  അയൽവാസിയുമായ ചെന്താമര കുറ്റക്കാരനെന്ന് കോടതി.  2019 ഓഗസ്റ്റ് 31ന് ആയിരുന്നു കൊലപാതകം.

പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു.

മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു.

രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് നേരത്തെ അതുല്യയും അഖിലയും പ്രതികരിച്ചത്.

സജിത കൊലക്കേസിൽ റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. 

സുരക്ഷാ ജീവനക്കാർ നോക്കിനിൽക്കെ കാന്റീനിലേക്ക് തക്കാളി എടുക്കാൻ തടവുകാരിയെ ജയിലിന് വെളിയിലേക്ക് കടത്തി; വൻ സുരക്ഷാ വീഴ്ച

0

ലണ്ടൻ: കാന്റീനിലേക്ക് തക്കാളി എടുക്കാൻ തടവുകാരിയെ ജയിലിന് വെളിയിലേക്ക് കടത്തി പുറത്തേക്ക് കൊണ്ടുപോയ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ബ്രിട്ടനിൽ ചർച്ചാ വിഷയം. ജയിൽ ജീവനക്കാരൻ ഉണ്ടാക്കിയ വലിയൊരു സുരക്ഷാ ഭീഷണിയാണ് ആളുകളെ നടുക്കിയത്. ബ്രിട്ടനിലുള്ള സറേയിലെ ബാൻസ്റ്റെഡിന്റെ പ്രാന്തപ്രദേശത്തുള്ള വനിതാ ജയിലായ എച്ച്എംപി ഡൗൺവ്യൂവിലാണ് സംഭവം നടന്നത്. ജയിൽ ജീവനക്കാരന്റെ അശ്രദ്ധയാണ് സുരക്ഷാ പിഴവായി മാറിയത്.

അടുക്കളയിലെ ഒരു ജീവനക്കാരനാണ് ഇതേ ജയിലിന് അടുത്തുള്ള പുരുഷ ജയിലായ എച്ച് എംപി ഹൈഡൗണിൽ നിന്ന് തക്കാളി ശേഖരിക്കേണ്ടിയിരുന്നത്. ഇതിന് സഹായത്തിനായി ഇയാൾ ഒരു തടവുകാരിയെ ഒപ്പം കൂട്ടാൻ തീരുമാനമാനിക്കുകയായിരുന്നു. ഗേറ്റിനടുത്ത് സുരക്ഷാ ജീവനക്കാർ നോക്കിനിൽക്കെയാണ് ജീവനക്കാരൻ തടവുകാരിയുമായി ഡൗൺവ്യൂ ജയിലിന്റെ ഗേറ്റിലൂടെ പുറത്തേക്ക് നടന്നുപോയത്. സംഭവം ഗാർഡുമാർ കണ്ണുചിമ്മാതെ കണ്ടുനിന്നെന്നാണ് വിവരം.

പുറത്ത് ഡ്യൂട്ടിക്ക് എത്തിയ മറ്റ് ഓഫീസർമാർ തടവുകാരിയെ കണ്ടതോടെ ഞെട്ടി. ഉടൻ തന്നെ അവരെ തിരികെ ജയിലിനുള്ളിലേക്ക് എത്തിച്ചു. സംഭവത്തെ തുടർന്ന് ജയിലിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ജയിലിലെ എല്ലാ ജീവനക്കാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. പുറത്തുപോയ തടവുകാരിയെ ഏകാന്ത തടവിൽ പാർപ്പിച്ച ശേഷം മറ്റൊരു ജയിലിലേക്ക് മാറ്റി.

പത്ത് മിനിട്ടിൽ താഴെ മാത്രം നീണ്ടുനിന്ന എച്ച്എംപി ഡൗൺവ്യൂവിലെ സുരക്ഷാ വീഴ്ച തങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ വിധേയമായി രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പ്രിസൺ സർവീസ് വക്താവ് അറിയിച്ചു.നേരത്തെയും ഗേറ്റിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളെക്കുറിച്ച് ഡൗൺവ്യൂവിലെ ഇൻഡിപെൻഡന്റ് മോണിറ്ററിംഗ് ബോർഡ് (ഐഎംബി) അടുത്തിടെ നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഏഴ് വർഷമായി ഇവിടെ സേവനമനുഷ്ഠിക്കുന്ന ബോർഡ് അംഗങ്ങളെപ്പോലും ജയിലിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരിക്കലും പരിശോധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഡൗൺവ്യൂവിന് 356 പേരെ ഉൾക്കൊള്ളാൻ കഴിയും. ഇതിൽ ശിക്ഷിക്കപ്പെട്ട സ്ത്രീകളും 18 വയസ്സിനു മുകളിലുള്ള യുവ കുറ്റവാളികളും ഉൾപ്പെടുന്നു. യുകെയിലെ ഉയർന്ന അപകടസാധ്യതയുള്ള ട്രാൻസ്‌ജെൻഡർ തടവുകാർക്കുള്ള വിഭാഗവും ഈ ജയിലിൽ ഉണ്ട്.

നെന്മാറ പോത്തുണ്ടി സജിത വധക്കേസ്; ‘ചെന്താമര കുറ്റക്കാരാണെന്ന വിധിയിൽ ആശ്വാസം,അയാൾ പുറത്തിറങ്ങാൻ കോടതി അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അതുല്യയും അഖിലയും

0

പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയെ കുറ്റക്കാരനായി കോടതി വിധിച്ചത് ആശ്വാസമെന്ന് കുടുംബം. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ പ്രതിക്ക്  ലഭിക്കണമെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും. ചെന്താമരയെ പുറത്തിറങ്ങാൻ കോടതി അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജിതയുടെ കുടുംബം പ്രതികരിച്ചു. കോടതിയിൽ വിശ്വാസമർപ്പിക്കുന്നുവെന്നും കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും പറഞ്ഞു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അതേസമയം കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാ വിധി പ്രഖ്യാപിക്കുക ഈ മാസം 16ന് ആയിരിക്കും. ഇന്ന് ശിക്ഷാ വിധി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് മറ്റന്നാളത്തെക്ക് മാറ്റിവെക്കുകയായിരുന്നു. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളക്കരയെ നടുക്കിയ സംഭവമായിരുന്നു. സജിത കൊല്ലപ്പെട്ട് ആറ് വർഷങ്ങൾക്കിപ്പുറമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി ചെന്താമരയ്ക്ക് ശിക്ഷ വിധിക്കാൻ പോകുന്നത്.

2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന സജിതയെ ചെന്താമര എന്ന ചെന്താമരാക്ഷൻ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയെ ഭാര്യ ഉപേക്ഷിച്ച് പോകാൻ കാരണക്കാരി സജിതയാണെന്ന് എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര. ഇയാളുടെ കുടുംബം തകർന്നതിന് പിന്നിൽ മുടിനീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് വിശ്വസിച്ച ചെന്താമര തൊട്ടടുത്ത വീട്ടിലെ സജിതയെയും പുഷ്പയെയും സംശയിച്ചിരുന്നു. സജിത ഫോണിൽ സംസാരിക്കുമ്പോൾ അത് തന്റെ ഭാര്യയോടാണെന്ന് കരുതി. ജോത്സ്യന്റെ വാക്കു വിശ്വസിച്ച് സജിതയുടെ കുടുംബത്തെ നശിപ്പിക്കാൻ മനസിൽ വൈരാഗ്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു.

വീട്ടിൽ മറ്റാരുമില്ലാത്ത നേരം പിറകിലൂടെത്തി കത്തികൊണ്ട് കഴുത്തിൽ വെട്ടിയാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്. കൊല നടന്ന ദിവസം മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു. സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയൽവാസി ചെന്താമര കൊടുവാളുമായെത്തിയത്. ശരീരത്തിൽ തുടരെ തുടരെ വെട്ടി വീഴ്ത്തി. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാൾ വീട്ടിൽ വെച്ച് നെല്ലിയാമ്പതി മലയിൽ ഒളിവിൽ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലാകുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടു.സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്.

ഇതേ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയത്. വിയ്യൂർ ജയിലിലെ വിചാരണത്തടവുകാരനായി രണ്ടു വർഷവും ഒൻപതു മാസത്തേയും ജയിൽവാസത്തിന് ശേഷം ആയിരുന്നു ജാമ്യം ലഭിച്ച ചെന്താമര പുറത്തെത്തിയത്. കർശന ഉപാധികളോടെയായിരുന്നു ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചിരുന്നത്. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കേരളത്തിൽ നിന്ന് പുറത്ത് പോകരുതെന്നുമായിരുന്നു ഈ ഉപാധികൾ. 7 മാസങ്ങൾക്കും ശേഷം ജാമ്യത്തിൽ ഇളവു തേടി ചെന്താമര കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി. പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ജോലി നോക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടിൽ ഇടക്കിടെ ചെന്താമരയെത്തി. ഇതിനിടെ ഇക്കഴിഞ്ഞ ജനുവരി 27 നായിരുന്നു സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടിൽ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മെയ് 27 ന് കുറ്റപത്രം വായിച്ചു കേൾപ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു.

ഫോറൻസിക് ലാബ് റിപ്പോർട്ട് പോലീസിന് ലഭിച്ചതോടെ ഓഗസ്റ്റ് നാലിന് വിചാരണ നടപടികൾ തുടങ്ങി. ആകെ 66 സാക്ഷികളിൽ 16 പേരെ ഒഴിവാക്കി. ചെന്താമരയുടെ ഭാര്യയെ ആണ് ആദ്യം വിസ്തരിച്ചത്. കൊലയ്ക്കുപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നുമാണ് ഭാര്യയുടെ മൊഴി. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 52 പേരെ പ്രൊസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികൾ പൂർത്തിയായി. സജിതയുടെ വീട്ടിലെ രക്തത്തിൽ പ്രതി ചെന്താമരയുടെ കാൽപാടുകൾ, ഷർട്ടിന്‍റെ കീശയുടെ ഭാഗം, സാഹചര്യ തെളിവുകള്‍, പ്രതി കൃത്യം നടത്തി പുറത്തിറങ്ങിയത് കണ്ട അയൽവാസി പുഷ്പയുടെ മൊഴി തുടങ്ങിയവയാണ് കേസിൽ നിർണായകമായത്.