യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം; മാധ്യമങ്ങളെ കണ്ട്  അബിൻ വർക്കി അതൃപ്തി പരസ്യമാക്കുമോ?

0

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കാൻ അബിൻ വർക്കി. ഇന്നലെയാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്.

അബിൻ വർക്കിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചായിരുന്നു സമവാക്യ ശ്രമം. എന്നാൽ, അബിനെ ഒതുക്കി എന്നാണ് ഐ ഗ്രൂപ്പിൻറെ പരാതി.

ഒജെ ജനീഷിനെ സംസ്ഥാന അധ്യക്ഷനാക്കിയതിനൊപ്പം കെ.സി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വർക്കിങ് പ്രസിഡൻറായും നിയമിച്ചിട്ടുണ്ട്.

അതേസമയം തന്റെ അതൃപ്തി അറിയിക്കാൻ അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണും. അധ്യക്ഷനാക്കാത്തതിലെ അതൃപ്തി പരസ്യമാക്കുമെന്നാണ് സൂചന.

സംസ്ഥാന അധ്യക്ഷനാകുമെന്ന് കരുതിയ അബിൻ വർക്കിയെയും കെ.എം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് താൽപ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here