ബിബിസിക്കെതിരായ നിയമനടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് ട്രംപ്; ഏകദേശം 44,344 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അമേരിക്കൻ പ്രസിഡന്റ്

0

വാഷിങ്ടൺ: തന്റെ പ്രസംഗം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ എഡിറ്റുചെയ്ത് ‘പനോരമ’ എന്ന ബിബിസി പരിപാടിയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 500 കോടി ഡോളർ (ഏകദേശം 44,344 കോടി രൂപ) വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരി 6-ലെ കാപ്പിറ്റോൾ കലാപത്തിനുമുമ്പ് നടത്തിയ തന്റെ പ്രസംഗം തെറ്റായ സൂചനകൾ നൽകുന്ന രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിലാണ് വിവാദം ശക്തമാകുന്നത്. സംഭവത്തിൽ ബിബിസി മാപ്പ് പറഞ്ഞുവെങ്കിലും നഷ്ടപരിഹാരം നൽകാൻ തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ട്രംപ് നിലപാട് കടുപ്പിക്കുന്നത്.

“100 കോടി മുതൽ 500 കോടി ഡോളർ വരെയുള്ള തുക ആവശ്യപ്പെട്ട് അടുത്തയാഴ്ചക്കുള്ളിൽ കേസ് ഫയൽ ചെയ്യും. അവർ ചെയ്തിരിക്കുന്നത് വഞ്ചനയാണ്. അതിന് അവർ തന്നെ സമ്മതിക്കുകയും ചെയ്തു,” – എയർഫോഴ്‌സ് വൺ വിമാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. മുമ്പ് 100 കോടി ഡോളറിന്റെ നഷ്ടപരിഹാരവുമായി കേസ് കൊടുക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഈ തുക ബിബിസിയുടെ വാർഷിക വരുമാനത്തിന്റെ 13 ശതമാനത്തോളം വരുമെന്ന് റിപ്പോ‌ർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിലെ ജനങ്ങളിൽ നിന്ന് ഈടാക്കുന്ന ലൈസൻസ് ഫീസാണ് ബിബിസിയുടെ മുഖ്യ ധനസ്രോതസ്സ്.

സംഭവം യുഎസും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിരിക്കുകയാണ്. വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി നേരിട്ട് ചർച്ച ചെയ്യുമെന്നും ട്രംപ് തുറന്നുപറഞ്ഞു. “ഈ വാരാന്ത്യത്തിൽ ഞാൻ അദ്ദേഹത്തെ വിളിക്കും. വാസ്തവത്തിൽ എന്നെ വിളിക്കേണ്ടത് അദ്ദേഹമാണ്. ബിബിസിയുടെ പ്രവർത്തനം അദ്ദേഹത്തിനും നാണക്കേട് സൃഷ്ടിച്ചു,” – ട്രംപ് വിമർശിച്ചു.

2024-ൽ സംപ്രേഷണം ചെയ്ത ‘പനോരമ’ എപ്പിസോഡിൽ, ട്രംപ് നേരിട്ട് കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന തോന്നൽ സൃഷ്ടിക്കുന്ന തരത്തിലായിരുന്നു എഡിറ്റിങ്. വിവാദം ഉയർന്നതോടെയാണ് ബിബിസി ഡയറക്ടർ ജനറലും ന്യൂസ് സിഇഒയും രാജിവെച്ചിരുന്നു. എഡിറ്റിങ് തെറ്റായിരുന്നുവെന്ന് ബിബിസി സമ്മതിച്ചെങ്കിലും, നഷ്ടപരിഹാരത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന നിലപാടാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ബിബിസിയുടെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും, ട്രംപിനെതിരെ നേരിട്ട് വിമർശനം ഉന്നയിക്കാൻ സ്റ്റാമർ തയ്യാറായിട്ടില്ല.

ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിലെ സ്ഫോടനം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം, സഹായധനം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ

0

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ചില കുടുംബങ്ങളെ ജമ്മു കശ്മീർ ആരോഗ്യമന്ത്രി സക്കീന ഇറ്റൂ സന്ദർശിച്ച് അനുശോചനം അറിയിച്ചു.

അതേസമയം സ്ഫോടനത്തിൽ തകർന്ന പോലീസ് സ്റ്റേഷൻ കെട്ടിടവും, അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. സ്ഫോടന കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ​ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

ചെങ്കോട്ട സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്നും രാജ്യം മുക്തമാകും മുൻപേയാണ് അടുത്ത സ്ഫോടനം നടന്നത്. ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകര സംഘം ഒളിപ്പിച്ചിരുന്ന സ്ഫോടക വസ്തുക്കൾ 9 നും പത്തിനും ഫരീദാബാദിൽനിന്നടക്കം പിടിച്ചെടുത്തിരുന്നു. ഈ സ്ഫോടക വസ്തുക്കൾ ജമ്മുകശ്മീരിലെത്തിച്ച് നൗ​ഗാം സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. നൗഗാം സ്റ്റേഷൻ അതിർത്തിയിൽ ജയിഷ് എ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ കണ്ടതിനെ തുടർന്നുള്ള അന്വേഷണമാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചത്.

രണ്ട് ദിവസമായി ഫോറൻസിക് സംഘം അടക്കം ഈ സ്ഫോടക വസ്തുക്കളുടെ പരിശോധന നടത്തി വരികയായിരുന്നു. ഈ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി തുറസ്സായ സ്ഥലത്താണ് സൂക്ഷിച്ചതെന്നും അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ ഏജൻസികളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് എത്തിച്ചത്.

വിദ​ഗ്ധരുടെ സഹായത്തോടെയാണ് കൊണ്ടുപോയത്. രാത്രി 11.20 ഓടെ സ്ഫോടനം സംഭവിച്ചത്. ഇതിൽ 9 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ജമ്മു കാശ്മീർ ഡിവിഷൻ ജോയിന്റ് സെക്രട്ടറി പ്രകാശ് ലോകാന്ദേ പറഞ്ഞു.

കെട്ടിടത്തിന് കേടുപാടുകളുണ്ട്. സ്ഫോടന സ്ഥലം പരിശോധിച്ചു വരികയാണ്. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ അനാവിശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.

ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി. ഫരീദാബാദിൽ ഭീകരരുടെ കയ്യിൽ നിന്ന് പിടികൂടിയ അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു.

ഒക്ടോബർ മധ്യത്തിൽ നൗഗാമിലെ ബൻപോറയുടെ ചുമരുകളിൽ പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് സ്ഫോടനം നടന്നത്. സംഭവത്തെ ഗൗരവമേറിയ വിഷയമായി കണക്കാക്കി ശ്രീനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി ഒരു സമർപ്പിത സംഘത്തെ രൂപീകരിക്കുകയും ചെയ്തു.

അതിനിടെ, ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സുരക്ഷാ സേന നടപടികൾ ശക്തമാക്കി. സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുൽവാമയിലുള്ള വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തത്.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തീവ്രവാദ സംഘടനയായ ജെയ്‌ഷെയുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായാണ് വിവരം. ഈ യാത്രകൾക്ക് സൗകര്യമൊരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫർ റാത്തറാണ്. ആദിൽ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. മുസാഫർ റാത്തർ ദുബായ്, തുർക്കി, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് ഭീകരർക്ക് യാത്ര ചെയ്യാൻ സൗകര്യം നൽകി. മുസാഫർ റാത്തറിന് ജെയ്‌ഷെയുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തി.

നീലഗിരിയിൽ തേയില നുള്ളാനെത്തിയ സ്ത്രീയ്ക്ക് നേരെ കടുവയുടെ ആക്രമണം; ദേഹത്തേക്ക് ചാടിവീണു കൈയ്ക്കും കാലിനും പരിക്ക്

0

നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ കടുവ ആക്രമിച്ചു. ദേവിയെന്ന 60 വയസുകാരിക്ക് നേരെയായിരുന്നു കരടിയുടെ ആക്രമണമുണ്ടായത്. ഇവരുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോത്തഗിരിയിലെ തോട്ടത്തിൽ തേയില നുള്ളാൻ വന്ന ദേവിയെയാണ് കരടി ആക്രമിച്ചത്. എസ്റ്റേറ്റിൽ ഒളിച്ചിരുന്ന കരടി ദേവിയുടെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ ഇടതുകൈയ്ക്കും ഇടതുകാലിനും ആണ് പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ അവരെ കോത്തഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീലഗിരിയിൽ തേയില നുള്ളാനെത്തിയ സ്ത്രീയ്ക്ക് നേരെ കടുവയുടെ ആക്രമണം; ദേഹത്തേക്ക് ചാടിവീണു കൈയ്ക്കും കാലിനും പരിക്ക്

0

നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ കടുവ ആക്രമിച്ചു. ദേവിയെന്ന 60 വയസുകാരിക്ക് നേരെയായിരുന്നു കരടിയുടെ ആക്രമണമുണ്ടായത്. ഇവരുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോത്തഗിരിയിലെ തോട്ടത്തിൽ തേയില നുള്ളാൻ വന്ന ദേവിയെയാണ് കരടി ആക്രമിച്ചത്. എസ്റ്റേറ്റിൽ ഒളിച്ചിരുന്ന കരടി ദേവിയുടെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ ഇടതുകൈയ്ക്കും ഇടതുകാലിനും ആണ് പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ അവരെ കോത്തഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീലഗിരിയിൽ തേയില നുള്ളാനെത്തിയ സ്ത്രീയ്ക്ക് നേരെ കടുവയുടെ ആക്രമണം; ദേഹത്തേക്ക് ചാടിവീണു കൈയ്ക്കും കാലിനും പരിക്ക്

0

നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ കടുവ ആക്രമിച്ചു. ദേവിയെന്ന 60 വയസുകാരിക്ക് നേരെയായിരുന്നു കരടിയുടെ ആക്രമണമുണ്ടായത്. ഇവരുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോത്തഗിരിയിലെ തോട്ടത്തിൽ തേയില നുള്ളാൻ വന്ന ദേവിയെയാണ് കരടി ആക്രമിച്ചത്. എസ്റ്റേറ്റിൽ ഒളിച്ചിരുന്ന കരടി ദേവിയുടെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ ഇടതുകൈയ്ക്കും ഇടതുകാലിനും ആണ് പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ അവരെ കോത്തഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാരകമായ മാർബഗ് വൈറസ് വ്യാപനം; അടിയന്തര സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന

0

എത്യോപ്യയിൽ വീണ്ടും മാരകമായ മാർബഗ് വൈറസ് റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഉയരുന്നു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ ഓമോ മേഖലയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. ഇതുവരെ ഒൻപത് പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മരണനിരക്ക് 88 ശതമാനം വരെ ഉയർന്ന ഈ വൈറസിന് നിലവിൽ പ്രത്യേക ചികിത്സയോ വാക്സിനോ ഇല്ലെന്നതാണ് ഏറ്റവും വലിയ ഭീഷണി.

കടുത്ത പനി, തലവേദന, പേശിവേദന എന്നിവയാണ് മാർബഗ് വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങൾ. രോഗം രൂക്ഷമാകുന്നതിനോടൊപ്പം ശക്തമായ വയറിളക്കം, ഛർദി, രക്തസ്രാവം തുടങ്ങിയ ഗൗരവമായ പ്രശ്നങ്ങളും പ്രത്യക്ഷപ്പെടും. 1967ൽ ജർമനിയിലെ മാർബഗ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലായിരുന്നു ആദ്യമായി വൈറസ് കണ്ടെത്തിയത്. എബോള പോലെയുള്ള ഈ വൈറസ് ആദ്യം വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് പകരുന്നത്; രോഗബാധിതരുമായി അടുത്തിടപഴകൽ, ശരീരദ്രവങ്ങൾ, രോഗാണുക്കളുള്ള പ്രതലങ്ങൾ എന്നിവയിലൂടെ കൂടി വ്യാപനം സാധ്യമാണ്.

കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മുമ്പും മാർബഗ് വൈറസ് പടർന്നിട്ടുണ്ട്. അന്നത്തെ അതേ വകഭേദമാണ് ഇപ്പോൾ എത്യോപ്യയിൽ കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രത്യേക വിദഗ്ധ സംഘത്തെ എത്യോപ്യയിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

കഴിഞ്ഞ വർഷം റുവാണ്ടയിലും മാർബഗ് ബാധ സ്ഥിരീകരിച്ചിരുന്നു. പഴംതീനി വവ്വാലുകൾ താമസിച്ചിരുന്ന ഗുഹയിൽ നടന്ന ഖനന പ്രവർത്തനത്തിന്റെ സമയത്താണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. സമീപകാലത്ത് മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, എത്യോപ്യയിലെ പുതിയ കേസുകൾ വൈറസ് പുനരാവർത്തനത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

‘തലൈവർ 173’-ൽ നിന്ന് സുന്ദർ സി പുറത്തായതിന് കാരണം? മൗനം വെടിഞ്ഞ് കമലഹാസൻ

സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘തലൈവർ 173’-നെക്കുറിച്ച് നിർമ്മാതാവായ കമലഹാസൻ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ഏറെക്കാലമായി വാർത്തകളിലുണ്ടായിരുന്ന സംവിധായകൻ സുന്ദർ സി ചിത്രത്തിൽ നിന്ന് പിൻമാറിയതിനെക്കുറിച്ചാണ് കമലഹാസൻ പ്രതികരിച്ചത്.

കമലിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ (RKFI) ആണ് രജനികാന്തിന്റെ അടുത്ത ചിത്രം നിർമ്മിക്കുന്നത്. തമിഴകത്തെ രണ്ട് ഇതിഹാസ താരങ്ങളായ രജനികാന്തും കമലഹാസനും ഒരുമിക്കുന്നു എന്ന പ്രത്യേകത കാരണം പ്രഖ്യാപന സമയം മുതൽ ഈ പ്രോജക്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ, ചിത്രത്തിന്റെ സംവിധാന ചുമതലയിൽ നിന്ന് സുന്ദർ സി മാറിയത് സിനിമാ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് ഈ അപ്രതീക്ഷിത മാറ്റം സംഭവിച്ചതെന്ന് പലരും ഉറ്റുനോക്കി. ഇപ്പോഴിതാ, ഈ വിഷയത്തിൽ കമലഹാസൻ തന്നെ മൗനം വെടിഞ്ഞിരിക്കുകയാണ്.


രജനികാന്തിനെപ്പോലൊരു താരത്തിനായി ഏറ്റവും അനുയോജ്യമായ തിരക്കഥ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും, ശരിയായ സ്ക്രിപ്റ്റ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കമലഹാസൻ വ്യക്തമാക്കി. തിരക്കഥയുടെ പൂർണ്ണത ഉറപ്പുവരുത്തുന്നതിനും, പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഒരുങ്ങുന്നതിനും വേണ്ടി പ്രോജക്റ്റിൽ മാറ്റങ്ങൾ വരുത്താൻ നിർമ്മാതാവ് എന്ന നിലയിൽ അദ്ദേഹം നിർബന്ധം പിടിച്ചതായാണ് സൂചന. മികച്ചൊരു തിരക്കഥ ഉറപ്പാക്കിയ ശേഷം മാത്രമേ ചിത്രത്തിന്റെ ഷൂട്ടിംഗ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കൂ എന്ന് കമലഹാസൻ കൂട്ടിച്ചേർത്തു.

‘തലൈവർ 173’-ൽ നിന്ന് സുന്ദർ സി പുറത്തായതിന് കാരണം? മൗനം വെടിഞ്ഞ് കമലഹാസൻ

സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘തലൈവർ 173’-നെക്കുറിച്ച് നിർമ്മാതാവായ കമലഹാസൻ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ഏറെക്കാലമായി വാർത്തകളിലുണ്ടായിരുന്ന സംവിധായകൻ സുന്ദർ സി ചിത്രത്തിൽ നിന്ന് പിൻമാറിയതിനെക്കുറിച്ചാണ് കമലഹാസൻ പ്രതികരിച്ചത്.

കമലിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ (RKFI) ആണ് രജനികാന്തിന്റെ അടുത്ത ചിത്രം നിർമ്മിക്കുന്നത്. തമിഴകത്തെ രണ്ട് ഇതിഹാസ താരങ്ങളായ രജനികാന്തും കമലഹാസനും ഒരുമിക്കുന്നു എന്ന പ്രത്യേകത കാരണം പ്രഖ്യാപന സമയം മുതൽ ഈ പ്രോജക്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ, ചിത്രത്തിന്റെ സംവിധാന ചുമതലയിൽ നിന്ന് സുന്ദർ സി മാറിയത് സിനിമാ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് ഈ അപ്രതീക്ഷിത മാറ്റം സംഭവിച്ചതെന്ന് പലരും ഉറ്റുനോക്കി. ഇപ്പോഴിതാ, ഈ വിഷയത്തിൽ കമലഹാസൻ തന്നെ മൗനം വെടിഞ്ഞിരിക്കുകയാണ്.


രജനികാന്തിനെപ്പോലൊരു താരത്തിനായി ഏറ്റവും അനുയോജ്യമായ തിരക്കഥ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും, ശരിയായ സ്ക്രിപ്റ്റ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കമലഹാസൻ വ്യക്തമാക്കി. തിരക്കഥയുടെ പൂർണ്ണത ഉറപ്പുവരുത്തുന്നതിനും, പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഒരുങ്ങുന്നതിനും വേണ്ടി പ്രോജക്റ്റിൽ മാറ്റങ്ങൾ വരുത്താൻ നിർമ്മാതാവ് എന്ന നിലയിൽ അദ്ദേഹം നിർബന്ധം പിടിച്ചതായാണ് സൂചന. മികച്ചൊരു തിരക്കഥ ഉറപ്പാക്കിയ ശേഷം മാത്രമേ ചിത്രത്തിന്റെ ഷൂട്ടിംഗ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കൂ എന്ന് കമലഹാസൻ കൂട്ടിച്ചേർത്തു.

ചെങ്കോട്ട സ്ഫോടനം; അൽഫലാ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു

ദില്ലി : ദില്ലി സ്ഫോടനത്തിന് പിന്നാലെ അൽഫലാ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു.വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ എന്നിവ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.യുജിസി, എൻഎഎസി എന്നിവയുടെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

നേരത്തെ അല്‍ഫലാ സര്‍വകലാശാലയ്ക്ക് അംഗീകാരമില്ലെന്ന് യുജിസി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ എഐയു അൽഫലാ സർവകലാശാലയുടെ അംഗത്വം ഇന്നലെ സസ്പെൻഡ് ചെയ്‌തിരുന്നു.ഡൽഹി സ്‌ഫോടന കേസിൽ അൽഫലാ സർവകലാശാലയിലെ ഡോക്‌ടർമാരുടെ പേരുകൾ ഉൾപ്പെട്ടതോടെയാണ് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് കടുത്ത നടപടിയിലേക്ക് കൂടി കടന്നത്.

സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിൽ വീണ്ടും രാജി

കോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോഴിക്കോട് കോൺഗ്രസിൽ വീണ്ടും രാജി. ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് രാജിവെച്ചു.

ജനറൽ സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ബാബുരാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

‘നാലര വർഷമായി പാർട്ടിയിൽ യാതൊരു പ്രവർത്തനവും നടത്താത്ത ഒരു മുൻ ബ്ലോക്ക് പ്രസിഡന്റിനെ വാർഡ് 65ൽ നൂലിൽ കെട്ടി സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ്.

പാർട്ടിക്കല്ല, സിസ്റ്റത്തിനാണ് തകരാർ. കോഴിക്കോട് സിപിഐഎം- കോൺഗ്രസ് നെക്‌സസാണ്. അഴിമതിയുടെ കൂടാരത്തിലെ പങ്ക് കച്ചവടക്കാരാണ്. കോൺഗ്രസിൽ പ്രതികരിക്കാൻ ആളില്ലാതായി’, ബാബുരാജ് പറഞ്ഞു.

നേരത്തെ നടക്കാവ് കൗൺസിലർ അൽഫോൻസ രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും ദീപാ ദാസ് മുൻഷിക്കും ബാബുരാജ് പരാതി നൽകിയിട്ടുണ്ട്.

‘കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നു’; ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു

പട്‌ന: ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണെന്നാണ് സൂചന.

അതേസമയം തന്റെ കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് രോഹിണി എക്‌സില്‍ കുറിച്ചു. തേജസ്വിയുടെ ഉപദേശകനായ സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും കുറ്റമെല്ലാം താന്‍ ഏറ്റെടുക്കുന്നുവെന്നും രോഹിണി കുറിച്ചു.

‘ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് … ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് … എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു’ എന്നാണ് രോഹിണി കുറിച്ചത്. 2022 ൽ ലാലു പ്രസാദിന് വൃക്ക ദാനംചെയ്തത് മകളായ രോഹിണിയായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപണം; തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ് – ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ.

തൃക്കണ്ണാപുരത്ത് മണ്ണ് മാഫിയക്കാരനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. ചെറുപ്പം തൊട്ടേ ആർഎസ്എസ് പ്രവർത്തകനായിട്ടും സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാത്തതിൽ വളരെയധികം മനോവിഷമത്തിലാണ് എന്ന് കൂട്ടുകാർക്ക് അയച്ച സന്ദേശത്തിൽ ആനന്ദ് പറയുന്നുണ്ട്.തൻ്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും ഒറ്റ ആർഎസ്എസുകാരനെയോ ബിജെപിക്കാരനെയോ കാണാൻ അനുവദിക്കരുതെന്നും ആനന്ദ് കുറിച്ചിട്ടുണ്ട്.

“ഞാൻ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ് പ്രവർത്തകരുടെയും ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദം എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു. എൻ്റെ അടുത്ത സുഹൃത്തുക്കൾ പോലും എന്നിൽ നിന്ന് അകന്നു പോവുകയാണ്. കുടുംബം പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല”, ആനന്ദ് കുറിപ്പിൽ പറഞ്ഞു.

ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു, 21 പേരെ കാണാതായി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

0


ഇന്തോനേഷ്യയിലെ സെൻട്രൽ ജാവ പ്രവിശ്യയിലെ സിലകാപ്പ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും 21 പേർ കാണാതാവുകയും ചെയ്തു. കാണാതായവരെ കണ്ടെത്തുന്നതിനായി ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും ചേർന്നുള്ള രക്ഷാപ്രവർത്തകർ വ്യാപകമായ തിരച്ചിൽ തുടരുകയാണ്.

വ്യാഴാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെത്തുടർന്ന് ഡസൻ കണക്കിന് വീടുകൾ മണ്ണിടിച്ചിലിൽ തകർന്നിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ സംയുക്ത സംഘം തിരച്ചിലും രക്ഷാപ്രവർത്തനവും ശക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. പ്രവർത്തനം വേഗപ്പെടുത്താൻ കനത്ത യന്ത്രോപകരണങ്ങളും വിന്യസിച്ചിരിക്കുകയാണ്.

തിരച്ചിലിൽ ഇതുവരെ 23 പേരെ ജീവനോടെ കണ്ടെത്തിയതായി ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ വക്താവ് അബ്ദുൽ മുഹാരി അറിയിച്ചു. രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 21 പേർ ഇപ്പോഴും കാണാതായിരിക്കുകയാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടെങ്കിലും പ്രവർത്തനം ശക്തമായി തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ തിരച്ചിലും രക്ഷാപ്രവർത്തന ഏജൻസിയും പുറത്തുവിട്ട ദൃശ്യങ്ങളിൽ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന രക്ഷാപ്രവർത്തകരെ കാണാം. അപകടമേഖലയിലെത്താൻ ഭാരമേറിയ യന്ത്രങ്ങളും വേർതിരിച്ചെടുക്കൽ ഉപകരണങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്.

കാലാവസ്ഥാ നിരീക്ഷണവും ജിയോഫിസിക്‌സ് ഏജൻസിയും ഈ ആഴ്ച ശക്തമായ മഴയും അതിതീവ്ര കാലാവസ്ഥയും സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്തോനേഷ്യയിലെ 17,000 ദ്വീപുകൾ അടങ്ങിയ ദ്വീപുസമൂഹത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ പെയ്യുന്ന കനത്ത മഴ പലപ്പോഴും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകാറുണ്ട്. പർവതപ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള സമതലങ്ങളിലുമായുള്ള ജനവാസം കാരണം ഇവിടത്തെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.




Tags (comma separated):

ദേശീയപാതയിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന്‌ കുടുംബം

0

കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിലെ വെള്ളക്കെട്ടിൽ വീണ് സ്വിഗ്ഗി ജീവനക്കാരൻ രഞ്ജിത്ത് മരിച്ച സംഭവത്തിൽ ഗുരുതര അവഗണന ഉണ്ടായിട്ടും ദേശീയപാത വിഭാഗവും ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിനു ശേഷമുള്ള പത്ത് മാസത്തിനിടെ പല ഓഫീസുകളിലേക്കും പരാതികൾ നൽകിയിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ വാദം.

മനുഷ്യാവകാശ കമ്മീഷൻ കേസിൽ ഇടപെട്ടിട്ടും തുടർന്ന് നടപടികളൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ലീഗൽ സർവീസസ് അതോറിറ്റിയുടെ അദാലത്തിലേക്ക് ഹാജരാകാൻ നിരവധി തവണ നോട്ടീസ് നൽകിയിട്ടും കരാർ കമ്പനിയും എൻഎച്ച് അധികൃതരും ഹാജരായില്ലെന്നും അവർ പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിലാണ് ചേവരമ്പലത്ത് അപകടം സംഭവിച്ചത്. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശമായിട്ടും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നത് ഗുരുതര അലംഭാവമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ബംഗീ ജംപിങിനിടെ കയർ പൊട്ടി താഴെ വീണു; 23 വയസുകാരന് നെഞ്ചിലടക്കം ഗുരുതര പരിക്ക്; സംഭവം റിഷികേശിലെ അഡ്വഞ്ചർ പാർക്കിൽ

0

ഡൽഹി: ബംഗീ ജംപിങിനിടെ കയർ പൊട്ടി 35 മീറ്ററോളം താഴേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. ഗുഡ്‌ഗാവ് സ്വദേശിയായ സോനു എന്ന 23 വയസുകാരനാണ് അപകടത്തിൽ പരിക്കേറ്റത്. റിഷികേശിലെ ശിവപുരി ത്രിൽ ഫാക്‌ടറി എന്ന അഡ്വഞ്ചർ പാർക്കിൽ ആയിരുന്നു സംഭവം. ബുധനാഴ്ചയാണ് ബംഗീ ജംപിങ് നടത്തുന്നതിനിടെ കയർ പൊട്ടി സോനു 35 മീറ്ററോളം താഴേക്ക് പതിച്ചത്.

അപകടത്തെത്തുടർന്ന് യുവാവിനെ റിഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലടക്കം ഗുരുതരമായി പരിക്കേറ്റ സോനുവിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും യുവാവ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാകുന്നത്. അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ അപകടവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും ആണ് പോലീസ് അറിയിച്ചത്. ഉത്തരാഖണ്ഡിലെ തെഹ്റി ഗർവാളിലെ മുനി കി റേടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. എങ്ങനെയാണ് ഇത്തരമൊരു അപകടമുണ്ടായതെന്ന് കണ്ടെത്താനായി ടെക്നിക്കൽ ടീമിനെ ചുമത്തപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.