നീലഗിരിയിൽ തേയില നുള്ളാനെത്തിയ സ്ത്രീയ്ക്ക് നേരെ കടുവയുടെ ആക്രമണം; ദേഹത്തേക്ക് ചാടിവീണു കൈയ്ക്കും കാലിനും പരിക്ക്

0

നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ കടുവ ആക്രമിച്ചു. ദേവിയെന്ന 60 വയസുകാരിക്ക് നേരെയായിരുന്നു കരടിയുടെ ആക്രമണമുണ്ടായത്. ഇവരുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോത്തഗിരിയിലെ തോട്ടത്തിൽ തേയില നുള്ളാൻ വന്ന ദേവിയെയാണ് കരടി ആക്രമിച്ചത്. എസ്റ്റേറ്റിൽ ഒളിച്ചിരുന്ന കരടി ദേവിയുടെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ ഇടതുകൈയ്ക്കും ഇടതുകാലിനും ആണ് പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ അവരെ കോത്തഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here