ശ്രീനഗറിലെ പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനം: അവകാശവാദവുമായി ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന 

ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്ത്.

സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.

അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. 

എന്തൊരു വീഴ്ച്ച; സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞതായി റിപ്പോർട്ട്. ഇന്നലെ രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 91,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കരിയറിലെ ആദ്യ വെബ് സിരീസുമായി  നിവിൻ പോളി

കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിൻ പോളി എത്തുന്നു. തന്‍റെ ഇരുപതുകളില്‍ ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി ജോലി ആരംഭിക്കുന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയിലെ അധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്ന സിരീസ് ആണിത്.

ഫാര്‍മയുടെ വേള്‍ഡ് പ്രീമിയര്‍ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ കഴിഞ്ഞ വർഷം നടന്നിരുന്നു.

ജിയോ ഹോട്സ്റ്റാറാണ് സീരീസ് സ്ട്രീമിംഗ് ചെയ്യുന്നത്. ‘ഫാർമ’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ കമിംഗ് സൂൺ പോസ്റ്റർ ഹോട്സ്റ്റാർ പുറത്തുവിട്ടു.

കപ്സ്യൂളുകൾക്കുള്ളിൽ നിൽക്കുന്ന നിവിനെയും അവയ്ക്ക് മുകളിലായി നിൽക്കുന്ന താരത്തെയും പോസ്റ്ററിൽ കാണാം. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണ്‍ ആണ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്.

പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

ശ്രീനഗറിലെ പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മരണം 9 ആയി:  അട്ടിമറിയെന്ന് സംശയം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച്  മരിച്ചവരുടെ എണ്ണം ഒമ്പതായി.

സ്‌ഫോടകവസ്തുക്കളുടെ പൊട്ടിത്തെറിയിലെ അട്ടിമറി സാധ്യതയും സംശയിക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ദില്ലി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ മുസമ്മില്‍ ഷക്കീല്‍ ഹരിയാണയിലെ ഫരീദാബാദില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.

360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് മുസമ്മില്‍ ഷക്കീലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഇവയുടെ പരിശോധനക്കിടെയായിരുന്നു അപകടം. സ്‌ഫോടനത്തെ തുടര്‍ന്ന് തീയാളിപ്പടരുകയും പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. 

കെ ജയകുമാർ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി ചുമതലയേൽക്കും

കെ ജയകുമാർ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി ചുമതലയേൽക്കും.പി എസ് പ്രശാന്ത് രണ്ടു വർഷക്കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡൻറ് ആയി കെ ജയകുമാർ സ്ഥാനമേൽക്കുന്നത്.

കാലാവധി പൂർത്തിയാക്കിയ ദേവസ്വം ബോർഡ് അംഗം എ അജികുമാറിൻ്റെ ഒഴിവിലേക്ക് കെ രാജുവും ഇന്ന് ചുമതലയേൽക്കും.

നാളെ മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറക്കുകയാണ്. ചുമതലയേറ്റ ഉടൻ തന്നെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താനാണ് കെ ജയകുമാറിന്റെ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ്; വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പതിനേഴ് സീറ്റിൽ പതിനൊന്നിലും സിപിഎം

0

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പതിനേഴ് സീറ്റിൽ പതിനൊന്നിലും സിപിഎം ആണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും രണ്ട് വീതം സീറ്റുകളിലും എൻസിപിയും കേരള കോൺഗ്രസ് എമ്മും ഓരോ സീറ്റുകളിലും മത്സരിക്കും. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കണിയാംപറ്റ ഈ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതോടെ സീറ്റിന്റെ കാര്യത്തിൽ ധാരണയായിരിക്കുകയാണ്. സിപിഎം കളത്തിലിറക്കിയിരിക്കുന്നത് പ്രമുഖരായ മൂന്ന് സ്ഥാനാർത്ഥികളെയാണ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ഭാരവാഹിയുമായ ജിതിൻ കെആർ, സിപിഎം ജില്ലാ കമ്മിറ്റി അംഗം എൻപി കുഞ്ഞുമോൾ, എഴുത്തുകാരി റഹീമ വാളാട് എന്നിവരാണ് സിപിഎമ്മിലെ പ്രമുഖർ.

അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒരുപോലെ വന്ന ഘട്ടത്തിൽ നറുക്കെടുപ്പിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു. പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് വോട്ടു പിടിക്കാനാണ് എൽഡിഎഫിന്റെ നീക്കം. നവംബർ 21നാണ് വയനാട്ടിൽ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നത്

സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി’; നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തും, 18,741 പോലീസുകാരെ വിന്യസിക്കുമെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ

0

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ. ആറ് ഘട്ടങ്ങളായി മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവ് പൂർത്തിയാകുന്നത് വരെയുള്ള എല്ലാ ക്രമീകരണങ്ങളും സഞ്ജാമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു റവാഡ ആസാദ് ചന്ദ്ര ശേഖർ.

മൂന്ന് മേഖലകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ തിരിച്ച് ആണ് സുരക്ഷയൊരുന്നുന്നത്. ഇത്തരത്തിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ എസ്.പിമാർ, അഡീഷണൽ എസ്.പിമാർ, ഡി.വൈ,എസ്.പിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തും.

പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാൻ സ്പെഷ്യൽ ആൻറി തെഫ്റ്റ് സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥിരം ക്രിമിനലുകളെ കണ്ടെത്താൻ എ.ഐ അധിഷ്ഠിത സി.സി.ടി.വിയുടെ സേവനം പ്രയോജനപ്പെടുത്തും. ക്യൂ കോപ്ലെക്സുകളിൽ തിരക്ക് നിയന്ത്രിക്കും. പമ്പാ നദിയുടെ കരയിൽ പുതുതായി നിർമ്മിച്ച ജർമ്മൻ ഷെഡുകളിൽ 4,000 പേരെ വരെ ഉൾക്കൊള്ളാനാകും. ഡോളി ജീവനക്കാർ ഉൾപ്പെടെയുള്ള താത്കാലിക തൊഴിലാളികളെ തിരിച്ചറിയാൻ പമ്പ പൊലീസ് വികസിപ്പിച്ച ആപ്പ് ഉപയോഗിക്കും. ആംബുലൻസുകൾക്ക് പ്രത്യേക പാത ഉറപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.

തീർഥാടകരുടെ സുരക്ഷ മാത്രമല്ല ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാൻ ബൈക്ക്, മൊബൈൽ പട്രോളിംഗ് എന്നിവ ഉണ്ടാകും. പ്രധാന സ്ഥലങ്ങളിൽ കേരള പോലീസിൻറെ കമാൻഡോകളെ വിന്യസിക്കും. പ്രധാന വാഹന പാർക്കിംഗ് ഏരിയ നിലയ്ക്കൽ ആണെന്നും അനധികൃത പാർക്കിംഗ് അനുവദിക്കുകയില്ലെന്നും പോലീസ് മേധാവി പറഞ്ഞു. ഇവിടങ്ങളിൽ ആവശ്യത്തിന് സി.സി.ടി.വി, ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കും. ഇടത്താവളങ്ങളിൽ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാർഡ്, മറ്റ് സുരക്ഷ സംവിധാനങ്ങൾ പമ്പാ തീരത്ത് ക്രമീകരിച്ചിട്ടുണ്ട്.

പള്ളി പെരുന്നാളിനിടെ സിപിഎം നേതാക്കളെ മർദിച്ചു; കുന്നംകുളം സ്റ്റേഷൻ ഇൻസ്‌പെക്ടറെ സ്ഥലം മാറ്റി

0

തൃശൂർ: തൃശൂർ കുന്നംകുളത്ത് പള്ളി പെരുന്നാളിനോടനുബന്ധിച്ച് റോഡരികിൽ ഇരിക്കുകയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകരെ അകാരണമായി മർദിച്ച സംഭവത്തിൽ കുന്നംകുളം സ്റ്റേഷൻ ഇൻസ്‌പെക്ടർ വൈശാഖിന് സ്ഥലം മാറ്റം. ഇദ്ദേഹത്തെ തൃശൂർ ഒല്ലൂർ സ്റ്റേഷനിലേക്കാണ് മാറ്റിയത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽനിന്ന് ഉത്തരവ് ലഭിച്ചതിനെ തുടർന്ന് വൈശാഖ് വ്യാഴാഴ്ച ഉച്ചയോടെ ഒല്ലൂരിൽ ചുമതലയേറ്റു. തുടർന്ന് അവധിയെടുത്ത് അദ്ദേഹം വൈകുന്നേരം സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങി.

സിപിഎം പ്രവർത്തകരോട് ഇൻസ്‌പെക്ടർ വൈശാഖ് മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചതെന്ന് സിപിഎം കുന്നംകുളം ഏരിയാ നേതൃത്വം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ ഇൻസ്‌പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് പാർട്ടി നേതൃത്വം പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു.

നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറുക്കൻപാറയിൽ വെച്ച് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിപിഎം പ്രവർത്തകരെ മർദിച്ചുവെന്നായിരുന്നു പരാതി. സംഭവത്തിൽ ഏരിയാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും വൈശാഖിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ സ്ഥലം മാറ്റമെന്ന നടപടി ഉണ്ടായിരിക്കുന്നത്. വൈശാഖിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കുറുക്കൻപാറ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സിപിഎം പ്രവർത്തകർ നഗരസഭാ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പ് പാർട്ടി ഏരിയാ നേതൃത്വത്തിന്മേൽ വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു; ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കേസിൽ കേരള ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ മലയിൻകീഴ് സ്വദേശിയായ ശ്രേയസ് (19) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതി ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

ചിത്രങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ മാധ്യമങ്ങൾ വഴി ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി വീട്ടിൽ വിവരം അറിയിക്കുകയും തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയുമായിരുന്നു.

തുടർന്ന് ശ്രേയസ് ഒളിവില്‍ പോയിരുന്നു. തുടർന്ന്, വിളപ്പിൽശാല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പേയാട് ഭാഗത്ത് നിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ പേരിൽ സമാനമായ കേസുകൾ നിലവിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

പോസ്റ്ററിന് പിന്നിൽ രാഷ്‌ട്രീയ എതിരാളികൾ; കോൺഗ്രസിനുള്ളിൽ ഭിന്നത ഇല്ലെന്ന് ബിന്ദു കൃഷ്ണ

കൊല്ലം: തനിക്കെതിരെ കൊല്ലം ഡിസിസിക്ക് മുമ്പിൽ പോസ്റ്റർ പതിപ്പിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ. പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണ് എന്നാണ് ബിന്ദു കൃഷ്ണയുടെ പ്രതികരണം.

അതേസമയം കോൺഗ്രസിനുള്ളിൽ ഭിന്നത ഇല്ലെന്നും, ഇനിയും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടേക്കാമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൂട്ടായ തീരുമാനമാണ് കോൺഗ്രസിൽ ഉണ്ടാകുന്നത്. യുഡിഎഫ് വിജയം മുന്നിൽ കണ്ടാണ് ഇത്തരത്തിൽ പോസ്റ്ററുകൾ പ്രചരിക്കുന്നതെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

ചെങ്കോട്ട സ്ഫോടനം;   മസൂദ് അസറിൻ്റെ കുടുംബവുമായി ഡോ.ഷഹീന് ബന്ധം

ദില്ലി: ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ ഇന്ന് അന്വേഷണ സംഘം കണ്ടെത്തിയി. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്.

അതേസമയം സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കാണ്.

അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്നാണ്  കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നു എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്.

ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജെയ്ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.

ജെയ്ഷേ തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.