ചെങ്കോട്ട സ്ഫോടനം; അല്‍ഫലാ സർവകലാശാലയുടെ ചെയർമാന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അല്‍ഫലാ സർവകലാശാലയുടെ ചെയർമാന് ദില്ലി പൊലീസ് നോട്ടീസ്. ചെയർമാൻ ജാവേദ് അഹമ്മദിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചത്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലുമാണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാർത്ഥികളും ഇവർക്ക് വീട് വാടകയ്ക്ക് നൽകിയവരും ഉൾപ്പെടെ 2000 പേരിൽ നിന്ന് വിവരങ്ങൾ തേടിയെന്ന് ഫരീദാബാദ് പൊലീസ് വ്യക്തമാക്കി. രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്തുള്ള ഭീകര സംഘടനകളുടെ പങ്കിന് കൂടുതൽ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

ചെങ്കോട്ട സ്ഫോടനം;  ഭീകരർ പദ്ധതിക്ക് പേരിട്ടിരുന്നത് D-6 മിഷൻ എന്ന്

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിന് ഭീകരർ  പേരിട്ടിരുന്നത് D-6 മിഷൻ എന്ന് റിപ്പോർട്ടുകൾ.

ഡോ. ഷഹീൻ ഷാഹിദ് വൈറ്റ് കോളർ ഭീകരരിലെ പ്രധാന കണ്ണിയാണെന്നും ബാബരി മസ്ജിദിന് പകരം ചോദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്

പാകിസ്താൻ, തുർക്കി ഹാൻഡ്‌ലർമാരുമായി പ്രധാനമായും ആശയവിനിമയം നടത്തിയത് ഡോ. ഷഹീൻ ഷാഹിദ് ആണ്. മാഡം സർജൻ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.

ഇവരിൽ നിന്നും ഡിജിറ്റൽ തെളിവുകൾ, രേഖകൾ, ഡയറിക്കുറിപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നിതീഷ് കുമാർ രാജി സമർപ്പിച്ചു; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബീഹാർ: ബിഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു.

പുതിയ മന്ത്രിസഭയില്‍ ബി.ജെ.പിക്ക് 16 മന്ത്രിമാരും ജെ.ഡി.യുവിന് 15 മന്ത്രിമാരും ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ചിരാഗ് പാസ്വാന്‍റെ എല്‍.ജെ.പി അവകാശവാദം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.

2005 ന് ശേഷം ഇത് പത്താം തവണയാണ് നിതീഷ് സത്യപ്രതിജ്ഞ ചെയ്യുന്നത്. നവംബർ 20 ന് ഗാന്ധി മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാൻ സാധ്യതയുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെ മറ്റ് പ്രമുഖരും പങ്കെടുക്കും.

ഇന്ന് ചേരുന്ന ജെ.ഡി.യു നിയമസഭാ കക്ഷി യോഗത്തില്‍ നിതീഷ് കുമാറിനെ സഭാ നേതാവായി തിരഞ്ഞെടുക്കും. നാളെ ബി.ജെ.പി നിയമസഭാ കക്ഷി യോഗവും എന്‍.ഡി.എ നേതൃയോഗവും ചേരും. തുടര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. 36 അംഗ മന്ത്രിസഭയില്‍ ബി.ജെ.പിക്ക് 16 അംഗങ്ങളും ജെ.ഡി.യുവിന് 15 അംഗങ്ങളും ഉണ്ടാവും.

ബംഗ്ലാദേശ് കലാപ കേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ

0

ധാക്ക : 2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൻ്റേതാണ് വിധി.ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ.

കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമ സാധ്യതയുണ്ടെങ്കിൽ വെടിവയ്ക്കാൻ ധാക്ക മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്

ടി.പി. വധക്കേസ്: കുറ്റവാളികൾക്ക് ജാമ്യം നൽകുന്നത് മനോവീര്യം കെടുത്തുന്നു; കെ.കെ. രമ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ടി.പി. കൊലപാതകക്കേസിലെ കുറ്റവാളികൾക്ക് ലഭിക്കുന്നത് അഭൂതപൂർവമായ ഇളവുകൾ എന്ന് കെ.കെ. രമ. വ്യവസ്ഥയുടെ നിഷ്പക്ഷതയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ഇത് ഇളക്കിമറിച്ചുവെന്ന് കെ.കെ. രമ സുപ്രീം കോടതിയിൽ പറഞ്ഞു.

ടി.പി. കേസിലെ കുറ്റവാളികൾക്ക് ജാമ്യം നൽകുന്നത് തെറ്റായതും അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രമ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രേരിതമായ കൊലപാതകങ്ങളിലും സാമൂഹിക ഘടനയെ ബാധിക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളിലും ജാമ്യം പരിഗണിക്കുമ്പോൾ, സമൂഹത്തിലും പൊതു വിശ്വാസത്തിലും നീതിന്യായ വ്യവസ്ഥയിലും അത് ചെലുത്തുന്ന സ്വാധീനം കോടതികൾ പരിഗണിക്കണമെന്നും രമ ആവശ്യപ്പെട്ടു.


ടി പി വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കെ കെ രമ കേസിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന ഇളവുകൾ വിശദീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രൻ 1081 ദിവസം പരോളിൽ കഴിഞ്ഞെന്നാണ് രമ ചൂണ്ടിക്കാട്ടുന്നത്.

ആറാം പ്രതി സിജിത്ത് 1078 ദിവസവും, രണ്ടാം പ്രതി മനോജ് 1068 ദിവസവും, നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും ആണ് പരോളിൽ കഴിഞ്ഞത്. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോൾ ലഭിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ടി.പി. വധക്കേസ്: കുറ്റവാളികൾക്ക് ജാമ്യം നൽകുന്നത് മനോവീര്യം കെടുത്തുന്നു; കെ.കെ. രമ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ടി.പി. കൊലപാതകക്കേസിലെ കുറ്റവാളികൾക്ക് ലഭിക്കുന്നത് അഭൂതപൂർവമായ ഇളവുകൾ എന്ന് കെ.കെ. രമ. വ്യവസ്ഥയുടെ നിഷ്പക്ഷതയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ഇത് ഇളക്കിമറിച്ചുവെന്ന് കെ.കെ. രമ സുപ്രീം കോടതിയിൽ പറഞ്ഞു.

ടി.പി. കേസിലെ കുറ്റവാളികൾക്ക് ജാമ്യം നൽകുന്നത് തെറ്റായതും അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രമ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രേരിതമായ കൊലപാതകങ്ങളിലും സാമൂഹിക ഘടനയെ ബാധിക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളിലും ജാമ്യം പരിഗണിക്കുമ്പോൾ, സമൂഹത്തിലും പൊതു വിശ്വാസത്തിലും നീതിന്യായ വ്യവസ്ഥയിലും അത് ചെലുത്തുന്ന സ്വാധീനം കോടതികൾ പരിഗണിക്കണമെന്നും രമ ആവശ്യപ്പെട്ടു.


ടി പി വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കെ കെ രമ കേസിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന ഇളവുകൾ വിശദീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രൻ 1081 ദിവസം പരോളിൽ കഴിഞ്ഞെന്നാണ് രമ ചൂണ്ടിക്കാട്ടുന്നത്.

ആറാം പ്രതി സിജിത്ത് 1078 ദിവസവും, രണ്ടാം പ്രതി മനോജ് 1068 ദിവസവും, നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും ആണ് പരോളിൽ കഴിഞ്ഞത്. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോൾ ലഭിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിവാദങ്ങൾ തന്റെ കലാജീവിതത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി റാപ്പർ വേടൻ

കൊച്ചി: വിവാദങ്ങൾ തന്റെ കലാജീവിതത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി റാപ്പർ വേടൻ. അംബേദ്കറെ വായിച്ചാണ് തന്റെയുള്ളിലെ രാഷ്ട്രീയം ഉടലെടുത്തതെന്നും സമത്വവാദമാണ് തന്റെ രാഷ്ട്രീയമെന്നും ആണ് വേടൻ വ്യക്തമാക്കുന്നത്.

അതേസമയം തുടർച്ചയായി ഉയരുന്ന വിവാദങ്ങളിൽ തളരില്ലെന്നും താൻ പറയുന്ന രാഷ്ട്രീയവും വിവാദങ്ങൾക്ക് കാരണമാകുന്നു എന്നും വേദന പറഞ്ഞു. ഇന്ത്യ ഒരു സെക്യലുർ രാജ്യമായി നിലനിൽക്കണമെങ്കില്‍ രൂഢമൂലമായി നിൽക്കുന്ന ജാതിയെ ഇല്ലാതാക്കണം. അതിന് ഒരു കരുവായി മാറുക എന്നതാണ് തന്റെ കടമ. അത് ഒരു ആർട്ടിസ്റ്റിന്റെ കടമ കൂടിയാണെന്ന് വേടൻ പറഞ്ഞു.

“ജെന്‍ സി കുട്ടികൾ അരാഷ്ട്രീയവാദികളാണ് എന്ന് പറയുന്നത് മോശം സ്റ്റേറ്റ്‍മെന്റാണ്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും വായിക്കാനും പഠിക്കാനും പറ്റുന്ന ഒരു കാലത്താണ് അവർ ജീവിക്കുന്നത്. സാങ്കേതിക വിദ്യയുടേതായ ഭവിഷ്യത്തുകൾ ഉണ്ടെങ്കിൽ കൂടി പിള്ളാരൊക്കെ ഭയങ്കര തിരിച്ചറിവ് ഉള്ളവരാണ്. ജെൻ സി പിള്ളാര് അത്ര മോശമല്ല” എന്നും വേടൻ കൂട്ടിച്ചേർത്തു

സ്വർണ്ണം വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും ശ്രദ്ധയ്ക്ക്!   സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്

സ്വർണ്ണം വാങ്ങുന്നവരെക്കാൾ തിരക്കാണ് സ്വർണ്ണം വിൽക്കാനെത്തുന്നവർ. പലരും ഓരോ ദിവസത്തെയും വലി അതീവ ശ്രദ്ധയോടെയാണ് നോക്കുന്നത്.

സംസ്ഥാനത്ത്  സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 91,640 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 11,455 രൂപ യാണ് വില. അതേസമയം 24 കാരറ്റിന്‍റെ സ്വര്‍ണത്തിന് ഗ്രാമിന് 12,497 രൂപയാണ് നല്‍കണം. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,373 രൂപയാണ് വില.

വെള്ളാപ്പള്ളിയെ ഉപയോഗിച്ച് മുഖ്യമന്ത്രി വിദ്വേഷം പ്രചരിപ്പിക്കുന്നു;  വി.ഡി. സതീശൻ

കോട്ടയം: വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച്  സിപിഎം  വിദ്വേഷം പടർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തീപ്പെട്ടിക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഒരു സംഭവമാണിത്. എസ്.എൻ.ഡി.പി.യുമായി യു.ഡി.എഫിന് ശത്രുതയില്ലെന്നും വോട്ടുകൾ കിട്ടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ ആണി അടിച്ചിട്ടേ ഇറങ്ങു. രാജീവ് ബി.ജെ.പി. അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാണ് തന്റെയും ആഗ്രഹം. ബിജെപിയിലെ ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക കാര്യങ്ങളാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിയെ ഉപയോഗിച്ച് മുഖ്യമന്ത്രി വിദ്വേഷം പ്രചരിപ്പിക്കുന്നു;  വി.ഡി. സതീശൻ

കോട്ടയം: വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച്  സിപിഎം  വിദ്വേഷം പടർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തീപ്പെട്ടിക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഒരു സംഭവമാണിത്. എസ്.എൻ.ഡി.പി.യുമായി യു.ഡി.എഫിന് ശത്രുതയില്ലെന്നും വോട്ടുകൾ കിട്ടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ ആണി അടിച്ചിട്ടേ ഇറങ്ങു. രാജീവ് ബി.ജെ.പി. അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാണ് തന്റെയും ആഗ്രഹം. ബിജെപിയിലെ ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക കാര്യങ്ങളാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സർവ്വ സ്വാതന്ത്ര്യം നൽകി: ജീവനക്കാരുടെ മൊഴി ഇങ്ങനെ

ശബരിമല: ‍‍‍ ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എഫ്ഐആർ,അനുബന്ധ മൊഴികൾ തുടങ്ങിയ രേഖകളുടെ പകർപ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു.  പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവും നൽകിയിരുന്നെന്നാണ് ജീവനക്കാരുടെ മൊഴി.

പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്‍റിന്‍റെ മുറിയാണ്. പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന ലഭിച്ചുവെന്നും ജീവനക്കാരുടെ മൊഴിയിൽ പറയുുന്നു. 

അമിത ജോലിഭാരം, ജില്ലാ കളക്ടർമാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നു’, നാളെ മുതൽ എസ്ഐആര്‍ നടപടികളുമായി സഹകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ റവന്യു ജീവനക്കാര്‍

0

ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട്ടിലെ റവന്യു ജീവനക്കാര്‍. നാളെ മുതൽ എസ്ഐആര്‍ നടപടികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ജീവനക്കാർ അറിയിച്ചു. അമിത ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ നടപടികളുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുള്ളത്. ജില്ലാ കലക്ടര്‍മാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നുവെന്നും വേണ്ട വിധത്തിലുള്ള പരിശീലനം പോലും നൽകാതെയാണ് നടപടികൾക്കായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും ജീവനക്കാരുടെ സംഘടനയായ ഫെറ വ്യക്തമാക്കി. മാത്രമല്ല ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

ബിഎൽഒമാരായി ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാർ, മുൻസിപ്പൽ – കോര്‍പ്പറേഷൻ ജീവനക്കാർ, അധ്യാപകർ, പാചക തൊഴിലാളികൾ തുടങ്ങിയവരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് റവന്യു ജീവനക്കാരുടെ സംഘടന പറയുന്നത്. ഇന്ന് എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും ഇവർ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടർമാർ അർധരാത്രി വരെ നടത്തുന്ന അവലോകന യോഗങ്ങളും ദിവസം മൂന്ന് തവണയുള്ള വിഡിയോ കോൺഫറന്‍സുകളും അവസാനിപ്പിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

ചെറിയ ചില പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ എസ്ഐആർ നടപടിക്രമങ്ങൾ നല്ലരീതിയിൽ നടക്കുന്നുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫിസറുടെ ഓഫിസ് അറിയിച്ചു. 6.47 കോടി വോട്ടർമാരിൽ 92% പേർക്കും ഇതിനകം ഫോമുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വാടകക്കാർ, താമസസ്ഥലം മാറിയവർ, വിവാഹശേഷം ഭർത്താവിന്റെ സ്ഥലത്തേക്ക് താമസം മാറിയ സ്ത്രീകൾ തുടങ്ങിയ ആളുകൾക്ക് ഫോമുകൾ ലഭ്യമായിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ബിഎൽഒമാർക്ക് ചില നടപടിക്രമങ്ങളെപ്പറ്റിയോ, ചില പ്രത്യേക കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റിയോ വ്യക്തമായ ധാരണയില്ലെന്ന തരത്തിലുള്ള ആരോപണം ഉയരുന്നുണ്ട്. ഇത്തരം ആശങ്കകൾ അറിയിക്കുമ്പോൾ ഫോമുകളുടെ വിതരണം നന്നായി നടക്കുന്നുണ്ടെന്നും ഫോമുകൾ പൂരിപ്പിക്കുന്നതിൽ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ ഫോമുകൾ തിരികെ ശേഖരിക്കുന്ന സമയത്ത് പരിഹരിക്കുമെന്നും ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.

മകനൊപ്പം ബൈക്കിൽ പോകുന്നതിനിടെ തേനീച്ച ആക്രമിച്ചു; മുൻ പ്രധാന അധ്യാപകന് ദാരുണാന്ത്യം

0

കൊൽക്കത്ത: മകനുമൊന്നിച്ച് ബൈക്കിൽ പോകുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റ വയോധികന് ദാരുണാന്ത്യം. മുൻ പ്രധാന അധ്യാപകനായ 62 -കാരനായ നിർമ്മൽ ദത്ത എന്നയാളാണ് തേനീച്ച കുത്തേറ്റ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ നടന്ന സംഭവത്തിൽ നിർമ്മൽ ദത്തയുടെ മുഖത്തും തലയിലുമായി 890ലേറെ കുത്തുകളാണ് കിട്ടിയത്. ദുർഗാപൂറിലെ ആർ ഇ മോഡൽ സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു നിർമ്മൽ ദത്ത.

ദുർഗാപൂരിൽ നിന്ന് സുകാന്തപ്പള്ളിയിലുള്ള വീട്ടിലേക്ക് ഡോക്ടർ കൂടിയായ മകനൊപ്പം പോകുമ്പോഴാണ് നിർമ്മൽ ദത്തയെ തേനീച്ച ആക്രമിച്ചത്. മേജർ പാർക്കിന് സമീപത്ത് വച്ച് നിർമ്മൽ ദത്തയുടെ കഴുത്തിലായി എന്തോ കുത്തിയത് പോലെ തോന്നി. ഇതോടെ ഇവർ ബൈക്ക് നിർത്തി എന്താണ് സംഭവമെന്ന് പരിശോധിക്കാൻ നോക്കുന്നതിനിടെയാണ് നിർമ്മൽ ദത്തയെ തേനീച്ച വളഞ്ഞിട്ട് കുത്തിയത്. നിർമ്മൽ ദത്ത ഹെൽമറ്റ് ഊരി മകന് കുത്തേറ്റതായി പറഞ്ഞ സ്ഥലം നോക്കുന്നതിനിടെ കൂട്ടമായി എത്തിയ തേനീച്ചകൾ അദ്ദേഹത്തിന്റെ മുഖത്ത് ആക്രമിച്ചു. 890 തവണയാണ് കുത്തിയത്. ഇതോടെ വയോധികൻ റോഡിൽ കുഴഞ്ഞ് വീണു.

പിന്നാലെ മകനെയും തേനീച്ച ആക്രമിച്ചു. ഇയാൾ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ഏറെ വൈകി സംഭവ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ പുതപ്പുകളിൽ പൊതിഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മകനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും നിർമ്മൽ ദത്ത മരണത്തിന് കീഴടങ്ങുകയായിരുന്നു. പാർക്കിലെ മരത്തിലുണ്ടായിരുന്ന കൂട്ടിൽ പക്ഷി തട്ടിയതോടെയാണ് തേനീച്ച കൂട്ടം ഇളകിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

KFPPL  [കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയർ ലീഗ് ] സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെൻറിൽ ക്ലബ് ടീം പ്രൊഡ്യൂസേഴ്സ് കിംഗ് മേക്കേഴ്സിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി

0

സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രാറ്റേർനിറ്റി
[C C F] യുടെ കീഴിൽ കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടിൽ വച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് ടീമായ ക്ലബ്ബ് ടീം പ്രൊഡ്യൂസേഴ്സ് സംഘടിപ്പിച്ച ഏഴാമത് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെൻ്റ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയർ ലീഗ് [KFPPL] CCF ന് കീഴിലുള്ള 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഒരു മാച്ചു പോലും പരാജയപ്പെടാതെയാണ് ക്ലബ് ടീം പ്രൊഡ്യൂസേഴ്സ് ജേതാക്കളായത്. മലയാള സിനിമാ താരവും, അമ്മ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റനുമായ ഉണ്ണി മുകുന്ദൻ, ബിഗ് ബോസ് താരം അഖിൽ മാരാർ, നടൻ അർജ്ജുൻ നന്ദകുമാർ , CCL താരം അരുൺ ബെന്നി എന്നിവർ ക്ലബ്ബ് ടീം പ്രൊഡ്യൂസേഴ്സിന്റെ ഭാഗമായിരുന്നു. സിനിമാ താരങ്ങളായ സിജു വിൽസൻ, സാജു നവോദയ, മണികണ്ഠൻ ആചാരി, സിദ്ധാർത്ഥ് മേനോൻ, ഗായകരായ നിഖിൽ മേനോൻ, രമേഷ് ബാബു, സംവിധായകരായ ശ്യാം ധർ, ആദിത്യൻ, എന്നിവർക്ക് പുറമേ മലയാള സിനിമയിലെ എല്ലാ മേഖലയിലേയും താരങ്ങളും, പ്രവർത്തകരും ടൂർണമെൻ്റിൽ പങ്കെടുത്തു.
നവമ്പർ 10 മുതൻ 15 വരെയായിരുന്നു ടൂർണമെൻ്റ് സംഘടിപ്പിക്കപ്പെട്ടത്.
സമാപന സമ്മേളനത്തിൽ മുഖ്യ അതിഥികളായി സിനിമാ താരങ്ങളായ മഡോണ സെബാസ്‌റ്റ്യൻ , അനുമോൾ
എന്നിവർ പങ്കെടുത്തു.
CCF പ്രസിഡൻ്റ് , അനിൽ തോമസ്, സെക്രട്ടറി ശ്യാം ധർ, ട്രഷറർ സുധീപ് കാരാട്ട് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.

ബിബിസിക്കെതിരായ നിയമനടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് ട്രംപ്; ഏകദേശം 44,344 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അമേരിക്കൻ പ്രസിഡന്റ്

0

വാഷിങ്ടൺ: തന്റെ പ്രസംഗം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ എഡിറ്റുചെയ്ത് ‘പനോരമ’ എന്ന ബിബിസി പരിപാടിയിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 500 കോടി ഡോളർ (ഏകദേശം 44,344 കോടി രൂപ) വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരി 6-ലെ കാപ്പിറ്റോൾ കലാപത്തിനുമുമ്പ് നടത്തിയ തന്റെ പ്രസംഗം തെറ്റായ സൂചനകൾ നൽകുന്ന രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിലാണ് വിവാദം ശക്തമാകുന്നത്. സംഭവത്തിൽ ബിബിസി മാപ്പ് പറഞ്ഞുവെങ്കിലും നഷ്ടപരിഹാരം നൽകാൻ തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ട്രംപ് നിലപാട് കടുപ്പിക്കുന്നത്.

“100 കോടി മുതൽ 500 കോടി ഡോളർ വരെയുള്ള തുക ആവശ്യപ്പെട്ട് അടുത്തയാഴ്ചക്കുള്ളിൽ കേസ് ഫയൽ ചെയ്യും. അവർ ചെയ്തിരിക്കുന്നത് വഞ്ചനയാണ്. അതിന് അവർ തന്നെ സമ്മതിക്കുകയും ചെയ്തു,” – എയർഫോഴ്‌സ് വൺ വിമാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. മുമ്പ് 100 കോടി ഡോളറിന്റെ നഷ്ടപരിഹാരവുമായി കേസ് കൊടുക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഈ തുക ബിബിസിയുടെ വാർഷിക വരുമാനത്തിന്റെ 13 ശതമാനത്തോളം വരുമെന്ന് റിപ്പോ‌ർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനിലെ ജനങ്ങളിൽ നിന്ന് ഈടാക്കുന്ന ലൈസൻസ് ഫീസാണ് ബിബിസിയുടെ മുഖ്യ ധനസ്രോതസ്സ്.

സംഭവം യുഎസും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിരിക്കുകയാണ്. വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി നേരിട്ട് ചർച്ച ചെയ്യുമെന്നും ട്രംപ് തുറന്നുപറഞ്ഞു. “ഈ വാരാന്ത്യത്തിൽ ഞാൻ അദ്ദേഹത്തെ വിളിക്കും. വാസ്തവത്തിൽ എന്നെ വിളിക്കേണ്ടത് അദ്ദേഹമാണ്. ബിബിസിയുടെ പ്രവർത്തനം അദ്ദേഹത്തിനും നാണക്കേട് സൃഷ്ടിച്ചു,” – ട്രംപ് വിമർശിച്ചു.

2024-ൽ സംപ്രേഷണം ചെയ്ത ‘പനോരമ’ എപ്പിസോഡിൽ, ട്രംപ് നേരിട്ട് കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന തോന്നൽ സൃഷ്ടിക്കുന്ന തരത്തിലായിരുന്നു എഡിറ്റിങ്. വിവാദം ഉയർന്നതോടെയാണ് ബിബിസി ഡയറക്ടർ ജനറലും ന്യൂസ് സിഇഒയും രാജിവെച്ചിരുന്നു. എഡിറ്റിങ് തെറ്റായിരുന്നുവെന്ന് ബിബിസി സമ്മതിച്ചെങ്കിലും, നഷ്ടപരിഹാരത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന നിലപാടാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ബിബിസിയുടെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും, ട്രംപിനെതിരെ നേരിട്ട് വിമർശനം ഉന്നയിക്കാൻ സ്റ്റാമർ തയ്യാറായിട്ടില്ല.