സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്.

തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പത്രികാസമര്‍പ്പണത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പില്‍ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എടുത്തിരുന്നില്ല. തുടർന്നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ചുവര്‍ഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാര്‍. വടകോട് സ്വകാര്യ ഫാമില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു.

എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ; തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നടപടികൾ നിർത്തിവെച്ചില്ലെങ്കിൽ ഭരണസംവിധാനം സ്തംഭിക്കുമെന്ന് ഹർജി

0

ന്യൂഡൽഹി: എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് സുപ്രീം കോടതിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും എസ്ഐആറും ഒരേ സമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചുണ്ട്. എസ്ഐആർ നടപടികൾ ഡിസംബർ 21 വരെ നിർത്തിവെക്കണമെന്ന് ആവശ്യമറിയിച്ചാണ് ഹർജി ഫയൽ ചെയ്തത്.

അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുപീം കോടതിയെ സമീപിച്ചു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം അറിയിച്ചുകൊണ്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്‌ഐആർ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ നടക്കും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് വിഷയം ചർച്ച ചെയ്യാനുള്ള യോഗം നടക്കുക. കേരളം അടക്കം 9 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്. പിസിസി അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ എന്നുവരും യോഗത്തിന്റെ ഭാഗമാകും.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്ത മാസം നാലിന് ഇന്ത്യയിലെത്തും.23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കാണ് പുടിന്റെ ഇന്ത്യാ സന്ദർശനം.

വിവിധ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെക്കുന്ന ഉഭയകക്ഷി കരാറുകളുടെ അന്തിമരൂപീകരണത്തിന് ഒരുങ്ങുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. ഉക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ, അഫ്ഗാനിസ്ഥാനിലെ സഹചര്യം എന്നിവ ചർച്ചയായി.

റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുകയും റഷ്യൻ എണ്ണ കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുടിന്റെ സന്ദർശനം.

വേണുവിൻ്റെ മരണമൊഴിക്ക് വിലയുണ്ടാകണം; മെഡിക്കൽ കോളേജിൻ്റെ അനാസ്ഥ മാത്രമാണ് വേണുവിന്റെ മരണ കാരണമെന്ന് ഭാര്യ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിന് ശേഷവും സഹായിക്കാൻ ആരുമില്ലെന്ന് വ്യക്തമാക്കി വേണുവിൻ്റെ ഭാര്യ സിന്ധു. കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

അതേസമയം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥ മാത്രമാണ് വേണുവിന്റെ മരണ കാരണമെന്നും  വേണുവിൻ്റെ മരണമൊഴിക്ക് വിലയുണ്ടാകണം എന്നും ഭാര്യ വ്യക്തമാക്കി. നടുക്കടലിലാണ് നിൽക്കുന്നതെന്നും ആരോഗ്യ വകുപ്പിൻ്റെ അന്വേഷണത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും വേണുവിന്റെ അമ്മ പ്രതികരിച്ചു. ആരോഗ്യവകുപ്പ് സംഘം ഇന്ന് കുടുംബത്തിൻ്റെ മൊഴിയെടുക്കും.

ബിഎൽഒമാർക്ക് വീണ്ടും എട്ടിന്റെ പണി; വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കയറാൻ നിർദേശം

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ജോലികളിൽ കടുത്ത സമ്മർദം നേരിടുന്നതിനിടെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) വീണ്ടും പണി. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളിൽ വ്യാപൃതരായ ബിഎൽഒമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായുമാണ് നിയോഗിച്ചത്. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിക്ക് കയറണമെന്ന് ജില്ലാ കളക്ടർമാരാണ് നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് ഡ്യൂട്ടി നൽകിയത്. ബിഎൽഒമാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തുമെന്നായിരുന്നു നേരത്തെ എടുത്ത തീരുമാനം. എന്നാൽ അതിന് വിപരീതമാണ് നിലവിലെ നിർദേശം.

ശബരിമല ദർശനത്തിന് വൻ തിരക്ക്; ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്.

അതേസമയം ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ ആണ് ഇപ്പോൾ നീളുന്നത്. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും എന്നാണ് പുറത്തു വരുന്ന വിവരം.

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16 ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സന്നിധാനത്തെ പോലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ വൃശ്ചിക പുലരിയിൽ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ

പത്തനംതിട്ട: ശബരിമലയിൽ വൃശ്ചിക പുലരിയിൽ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ നടന്നു. സന്നിധാനത്ത് രാഷ്ട്രപതി എത്തിയിരുന്നത് തുലാമാസ പൂജ വേളയിലാണ്. അന്ന് നെയ്യഭിഷേകം നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നാണ് നെയ്യഭിഷേകം നടത്തിയത്.

അതേസമയം ഇന്ന് മണ്ഡലകാലത്തിൻ്റെ ആരംഭത്തെ തുടർന്ന് ഭക്തജനങ്ങളുടെ നീണ്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. ഡിസംബര്‍ 26നാണ് അങ്കി ചാർത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27നാണ്. 27ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും.

ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രം, ബ്ലാക്മെയിലിങ്ങിന് വഴങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ല; കരസേനാമേധാവി

ഡല്‍ഹി: പാകിസ്താന്  മുന്നറിയിപ്പുമായി കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂരിനെ “വെറും ട്രെയിലർ” മാത്രമാണെന്നും ബ്ലാക്മെയിലിങ്ങിന് വഴങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ജനറല്‍ ദ്വിവേദി ഡല്‍ഹിയില്‍ ചാണക്യ ഡിഫന്‍സ് ഡയലോഗില്‍ പറഞ്ഞു.

‘ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ കാണും, ഒരുപോലെ തിരിച്ചടിക്കും എന്നതാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സമീപനം.

ചര്‍ച്ചയും ഭീകരതയും ഒന്നിച്ചുപോകില്ല. മറുവശത്തുള്ളവര്‍ സമാധാനത്തിന് ശ്രമിച്ചാല്‍ ഇന്ത്യ സഹകരിക്കും.’ ബ്ലാക്മെയിലിങ്ങിന് വഴങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ജനറല്‍ ദ്വിവേദി ഡല്‍ഹിയില്‍ ചാണക്യ ഡിഫന്‍സ് ഡയലോഗില്‍ പറഞ്ഞു.

പാകിസ്ഥാൻ ഭീകരതയെ വളർത്തുമ്പോൾ, അത് ഞങ്ങൾക്ക് ആശങ്കാജനകമാണ്. ഞങ്ങൾ പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ആരെങ്കിലും തടസ്സങ്ങൾ സൃഷ്ടിച്ചാൽ, ഞങ്ങൾ നടപടിയെടുക്കേണ്ടിവരും. തീവ്രവാദികൾക്കും അവരെ കൈകാര്യം ചെയ്യുന്നവർക്കും ഞങ്ങൾ തീർച്ചയായും മറുപടി നൽകും.  ആർക്കാണ് മറുപടി നൽകേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം.” ജനറല്‍ ദ്വിവേദി കൂട്ടിച്ചേർത്തു.

ഇക്കാലത്തെ യുദ്ധങ്ങള്‍ ബഹുതലത്തിലുള്ളതും ബഹുമുഖവുമാണ്. തുടങ്ങിയാല്‍ എത്രകാലം നീളുമെന്ന് പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിന് പടക്കോപ്പുകള്‍ കയ്യിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണെന്നും ജനറല്‍ ദ്വിവേദി പറഞ്ഞു.

5 വർഷത്തിനുള്ളിൽ ഭവനരഹിതർക്ക് വീട്, 20 ലക്ഷം സ്ത്രീകൾക്ക് ജോലി; പ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന പ്രഖ്യാപനങ്ങളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) പ്രകടന പത്രിക പുറത്തിറക്കി. നവംബർ 17, 2025-നാണ് മുന്നണി നേതാക്കൾ ചേർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയുടെ കാതൽ.

സംസ്ഥാനത്തെ ഭവനരഹിതർക്ക് അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പാക്കുമെന്നതാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. നിലവിലെ ഭവന പദ്ധതികളുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത മുഴുവൻ ഭവനരഹിതർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന സമഗ്രമായ പദ്ധതിയാണിത്.

അതോടൊപ്പം, തൊഴിൽ രംഗത്ത് സ്ത്രീ ശാക്തീകരണം ഉറപ്പാക്കാനുള്ള വിപുലമായ പദ്ധതിയും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസം നേടിയവരും അല്ലാത്തവരുമായ സ്ത്രീകൾക്ക് വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വേഗത കൂട്ടാൻ സാധിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

നൂതനമായ ക്ഷേമ പദ്ധതികൾ, വികസന കാഴ്ച്ചപ്പാടുകൾ, സാമ്പത്തിക പരിഷ്കരണങ്ങൾ എന്നിവയെല്ലാം പ്രകടന പത്രികയിൽ ഊന്നൽ നൽകിയിരിക്കുന്ന മറ്റ് വിഷയങ്ങളാണ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ കേരളത്തെ രാജ്യത്തെ മുൻനിര സംസ്ഥാനമാക്കി മാറ്റാൻ സാധിക്കുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചത്.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം 20 മുതൽ; ഗുണഭോക്താക്കൾക്ക് ഈ മാസം ലഭിക്കുക 3600 രൂപ

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത. പുതുക്കിയ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 20-ന് ആരംഭിക്കും. നവംബർ മാസത്തെ പെൻഷൻ തുകയായ 2000 രൂപയാണ് ഈ ഘട്ടത്തിൽ വിതരണം ചെയ്യുക. ഇതോടൊപ്പം, ഗുണഭോക്താക്കൾക്ക് ലഭിക്കാനുള്ള കുടിശ്ശിക തുകയുടെ അവസാന ഗഡുവും സർക്കാർ കൈമാറും.

അവസാന ഗഡുവായി ലഭിക്കുന്ന കുടിശ്ശിക 1600 രൂപയാണ്. നവംബറിലെ 2000 രൂപയും ഈ കുടിശ്ശിക തുകയും ഒരുമിച്ച് വിതരണം ചെയ്യുമ്പോൾ, ഓരോ ഗുണഭോക്താവിനും ആകെ 3600 രൂപ ഈ മാസം ലഭിക്കും. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പെൻഷൻ വിതരണം കൃത്യ സമയത്ത് ആരംഭിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.

നേരത്തെ വിവിധ കാരണങ്ങളാൽ വിതരണം മുടങ്ങിയ പെൻഷൻ കുടിശ്ശികയുടെ അവസാന ഭാഗമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. അതോടെ, മുഴുവൻ കുടിശ്ശികയും പൂർണമായും കൊടുത്തുതീർക്കാൻ സർക്കാരിന് സാധിക്കും. ക്ഷേമനിധി ബോർഡുകൾ വഴിയും സഹകരണ ബാങ്കുകൾ വഴിയുമാണ് പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് എത്തുന്നത്.

സംസ്ഥാന സർക്കാരിൻ്റെ പ്രധാനപ്പെട്ട സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് ക്ഷേമ പെൻഷൻ. ഈ തുക കൃത്യമായി വിതരണം ചെയ്യുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും വയോജനങ്ങളുടെയും ദൈനംദിന ജീവിതത്തിന് വലിയ പിന്തുണ നൽകുന്നുണ്ട്.

പ്രസവ മുറിയിലെ ദൃശ്യങ്ങൾ ഓൺലൈനിൽ വിൽപനയ്ക്ക്! ഹാക്കിംഗ് സംഘത്തിലെ 8 പേർ പിടിയിൽ

0

അഹമ്മദാബാദ്: ആശുപത്രികളിലെ പ്രസവ മുറിയിൽ ഇൻജക്ഷൻ നൽകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ വിൽപനയ്ക്ക്. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിലെ വന്ധ്യത, പ്രസവ ചികിത്സാ രംഗത്ത് പ്രസിദ്ധമായ ഒരു ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റഴിക്കുന്നതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയുടെ പേരോ, മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

സിസിടിവി ക്യാമറകൾ സാധാരണമായ ഒരു രാജ്യത്ത് സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് പുറത്ത് വരുന്ന വിവരം. ഈ വർഷം ആദ്യത്തിൽ ഗുജറാത്തിലെ പ്രമുഖ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു

ഇത് ഗുജറാത്തിൽ നിന്നുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് ഒപ്പമുണ്ടായിരുന്ന ലിങ്ക് സമാനമായ മറ്റ് വീഡിയോകൾ വാങ്ങാൻ സഹായിക്കുന്നതായിരുന്നു.

50000ത്തിലേറെ സിസിടിവികളിൽ നിന്നുള്ള സമാന രീതിയിലെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ പൊലീസിന് കണ്ടെത്താനായത്. സൈബർ കുറ്റവാളികളുടെ വൻ സംഘമാണ് സിസിടിവി ഹാക്കിംഗിന് പിന്നിൽ.

ഡോക്ടർമാരുടെ സുരക്ഷയെ കരുതിയാണ് പ്രസവ വാർഡിൽ സിസിടിവി ക്യാമറ വച്ചതെന്നാണ് ഹോസ്പിറ്റൽ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.