സിനിമയുടെ പ്രൊമോഷന് ഇല്ലെന്ന് പറഞ്ഞ അജിത് കോല പരസ്യത്തിൽ; സിനിമയ്ക്ക് നൽകാത്ത പ്രാധാന്യം പരസ്യത്തിനെന്ന് വിമർശനം

0

സിനിമകളുടെ പ്രചാരണ പരിപാടികളിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുന്ന തമിഴ് സൂപ്പർതാരം അജിത് കുമാർ, ഒരു ശീതളപാനീയത്തിന്റെ (Cola) പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയാകുന്നു. സ്വന്തം റേസിംഗ് ടീമിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് താരം ഈ പരസ്യ കരാർ ഏറ്റെടുത്തതെന്നാണ് വിവരം. എന്നാൽ, നിലപാടുകളിലെ മാറ്റം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരാധകർ താരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

“നല്ല സിനിമകൾക്ക് പരസ്യം ആവശ്യമില്ല” എന്ന് വിശ്വസിക്കുകയും തന്റെ സിനിമകളുടെ പ്രൊമോഷനുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. എന്നാൽ ഒരു ശീതളപാനീയത്തിന് വേണ്ടി അദ്ദേഹം ഈ നയം തിരുത്തിയത് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനോ പരസ്യങ്ങളിൽ അഭിനയിക്കാനോ അജിത് തയ്യാറായിരുന്നില്ല. സിനിമയ്ക്ക് പ്രൊമോഷൻ വേണ്ടെന്ന് പറയുന്ന താരം, ബിസിനസ്സ് താല്പര്യങ്ങൾ വരുമ്പോൾ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

നിലവിൽ അബുദാബിയിൽ നടക്കുന്ന അന്താരാഷ്ട്ര കാർ റേസിങ് ചാമ്പ്യൻഷിപ്പുകളുടെ തിരക്കിലാണ് അജിത്. തന്റെ ഉടമസ്ഥതയിലുള്ള റേസിംഗ് ടീമിനെ പ്രൊമോട്ട് ചെയ്യുന്നതിനാണ് അദ്ദേഹം ഈ പരസ്യത്തിൽ അഭിനയിച്ചത്. റേസിംഗിനായി സിനിമയിൽ നിന്ന് ഒൻപത് മാസത്തോളം അദ്ദേഹം അവധിയെടുത്തിരുന്നു.

റേസിംഗ് ടൂർണമെന്റുകൾക്ക് ശേഷം ഫെബ്രുവരിയിൽ അജിത് വീണ്ടും സിനിമാ സെറ്റുകളിലേക്ക് മടങ്ങിയെത്തും. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ച ‘ഗുഡ് ബാഡ് അഗ്ലി’ ആണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ഉംറ തീർത്ഥാടകരുടെ യാത്ര മുടങ്ങി; ഇറാൻ വ്യോമപാത അടച്ചതോടെ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി 46 യാത്രക്കാർ

0

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയെത്തുടർന്ന് ഇറാൻ വ്യോമപാത അടച്ചതോടെ രാജ്യാന്തര വിമാന സർവീസുകൾ പ്രതിസന്ധിയിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 46 ഉംറ തീർത്ഥാടകരുടെ യാത്ര ഇതേത്തുടർന്ന് മുടങ്ങി. ആകാശ എയർ വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരെയാണ് അവസാന നിമിഷം ഒഴിവാക്കിയത്.

നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായ മറ്റ് പാതകളിലൂടെ പറക്കുമ്പോൾ കൂടുതൽ ഇന്ധനം കരുതേണ്ടി വരുന്നതിനാലാണ് യാത്രക്കാരുടെ എണ്ണം വെട്ടിക്കുറച്ചതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. എന്നാൽ ഇവർക്ക് പകരം യാത്ര എന്ന് നൽകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചുകൊണ്ട് ഉത്തരവിറക്കിയത്.

ഇറാൻ്റെ തീരുമാനത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികളെല്ലാം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വഴിതിരിച്ചുവിടാൻ സാധിക്കാത്ത വിമാനങ്ങൾ റദ്ദാക്കി. ചില സർവീസുകൾ റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ സർവീസുകളിൽ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഭൂരിഭാഗം വിമാനങ്ങളും വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയത്തിൽ വലിയ വർധനവുണ്ടാകും.

ഇറാൻ വ്യോമപാത അടയ്ക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇൻഡിഗോയുടെ ഒരു വിമാനം ആ പ്രദേശത്ത് കൂടി പറന്നിരുന്നു. ജോർജിയയിലെ ത്‌ബിലിസിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന 6E1808 വിമാനമാണ് പുലർച്ചെ 2:35-ഓടെ ഇറാൻ അതിർത്തി കടന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ആകാശം അടച്ചുകൊണ്ടുള്ള നോട്ടീസ് വന്നത്. ഈ വിമാനം രാവിലെ 7:03-ന് സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു.

യാത്രക്കാർ ശ്രദ്ധിക്കാൻ: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് കൃത്യത വരുത്തേണ്ടതാണ്.

25 വർഷത്തിനിടെ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ അടിയന്തര ഒഴിപ്പിക്കൽ നടത്തിയത് എന്തുകൊണ്ടാണ് ? അറിയാം സുപ്രധാന വിവരങ്ങൾ

0

വാഷിംഗ്ടൺ : 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നാസ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ബഹിരാകാശയാത്രികരെ അടിയന്തരമായി ഒഴിപ്പിച്ചു. ഈ ഒഴിപ്പിക്കലിന്റെ ഭാഗമായി വ്യാഴാഴ്ച നാല് ബഹിരാകാശയാത്രികരെ പസഫിക് സമുദ്രത്തിൽ ഇറക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ബഹിരാകാശയാത്രികരെ ഭൂമിയിലേക്ക് കൊണ്ടുവരാൻ സ്പേസ് എക്സ് ഡ്രാഗൺ കാപ്സ്യൂൾ എൻഡവർ ഉപയോഗിച്ചു. ഈ യാത്രയ്ക്ക് അവർക്ക് 11 മണിക്കൂർ എടുത്തു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.11 ന് സ്പേസ് എക്സ് ഡ്രാഗൺ കാപ്സ്യൂൾ എൻഡവർ സാൻ ഡീഗോ തീരത്ത് ഇറങ്ങി.

ഏതൊക്കെ ബഹിരാകാശ സഞ്ചാരികളെയാണ് ഒഴിപ്പിച്ചത് ?

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ആകെ നാല് ബഹിരാകാശയാത്രികരെ നാസ ഒഴിപ്പിച്ചു. ജെന്ന കാർഡ്മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരിൽ ഉൾപ്പെടുന്നു. 2025 ഓഗസ്റ്റിൽ ബഹിരാകാശത്തേക്ക് പോയ കാർഡ്മാൻ, ഫിൻകെ, ജപ്പാനിലെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവർ 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശ നിലയത്തിൽ തുടരാൻ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും 2026 ജനുവരി 7 ന് അടുത്ത ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന കാർഡ്മാനും ഫിൻകെയും നടത്തിയ ബഹിരാകാശ നടത്തം നാസ പെട്ടെന്ന് റദ്ദാക്കുകയും പിന്നീട് ടീമിന്റെ നേരത്തെയുള്ള തിരിച്ചുവരവ് പ്രഖ്യാപിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് ബഹിരാകാശയാത്രികരെ അടിയന്തര ഒഴിപ്പിക്കലിന് വിധേയമാക്കിയത് ?

വാസ്തവത്തിൽ 2025 ഓഗസ്റ്റിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ നാല് ബഹിരാകാശയാത്രികരിൽ ഒരാൾക്ക് അസുഖം വന്നു. മെഡിക്കൽ അടിയന്തരാവസ്ഥ കാരണം നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) ഒരു ബഹിരാകാശയാത്രികനെ ഭൂമിയിലേക്ക് തിരിച്ചയക്കുന്നത് ഇതാദ്യമാണ്. വൈദ്യസഹായം ആവശ്യമുള്ള ബഹിരാകാശയാത്രികനെ തിരിച്ചറിയാനോ പ്രശ്നം എന്താണെന്ന് പറയാനോ ഉദ്യോഗസ്ഥർ വിസമ്മതിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡർ എന്താണ് പറഞ്ഞത് ?

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനമൊഴിയുന്ന മൈക്ക് ഫിൻകെ ഈ ആഴ്ച ആദ്യം സോഷ്യൽ മീഡിയയിൽ പറഞ്ഞത് രോഗബാധിതനായ ബഹിരാകാശയാത്രികന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ പരിചരിച്ചുവരികയാണെന്നുമാണ്. ഭൂമിയിൽ ശരിയായ മെഡിക്കൽ വിലയിരുത്തൽ നടത്തുന്നതിന് വേണ്ടി ശ്രദ്ധാപൂർവ്വം പരിഗണിച്ച ശേഷമാണ് ബഹിരാകാശയാത്രികരെ അയയ്ക്കാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ യാത്രയുടെ സമയം അപ്രതീക്ഷിതമായിരുന്നു, പക്ഷേ ഈ സംഘം ഒരു കുടുംബം പോലെ പരസ്പരം എങ്ങനെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്തു എന്നതാണ് എനിക്ക് അതിശയകരമല്ലായിരുന്നു,” – നാസ ബഹിരാകാശയാത്രിക ജെന്ന കാർഡ്മാൻ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് മുമ്പ് പറഞ്ഞു.

അയോണയുടെ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു; പാറശാല സ്വദേശിയായ 27 വയസുകാരിക്ക് പുതുജീവനേകും

0

തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച പതിനേഴുകാരിയായ അയോണ മോൺസന്റെ കിഡ്‌നി അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലൂടെയാണ് വൃക്ക തലസ്ഥാനത്തെത്തിച്ചത്. രാവിലെ 10.42ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച അവയവം, പൊലീസിന്റെ സഹായത്തോടെയാണ് റോഡ് മാർഗം 11 മണിയോടെ മെഡിക്കൽ കോളജിൽ എത്തിച്ചത്. 27 വയസ്സുള്ള പാറശാല സ്വദേശിയായ യുവതിക്കാണ് അവയവം ലഭിക്കുക.

ആദ്യ ഘട്ടത്തിൽ ഹെലികോപ്റ്റർ വഴി അവയവം കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനെ തുടർന്ന് യാത്രാവിമാനത്തിലേക്ക് പദ്ധതി മാറ്റുകയായിരുന്നു. ഇതാദ്യമായാണ് കേരളത്തിൽ യാത്രാവിമാനത്തിലൂടെ അവയവം എത്തിക്കുന്നത് എന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കെ-സോട്ടോ നോഡൽ ഓഫീസർ ഡോ. നോബിൾ അറിയിച്ചു. കണ്ണൂർ മെഡിക്കൽ കോളജിലെ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ നമിതയാണ് വൃക്കയുമായി വിമാനത്തിൽ തിരുവനന്തപുരത്തേക്ക് എത്തിയത്.

ചികിത്സയിൽ തുടരവേ കഴിഞ്ഞ രാത്രിയോടെയാണ് അയോണയ്ക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബത്തിന്റെ സമ്മതത്തോടെ രണ്ട് വൃക്കകളും കരളും കോർണിയയും ദാനം ചെയ്യുകയായിരുന്നു. അയോണയുടെ അവയവങ്ങൾ നാല് രോഗികൾക്ക് പുതുജീവൻ നൽകി.

വൃക്കകളിൽ ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റൊന്ന് കോഴിക്കോട് ആസ്റ്റർ മിംസിലേക്കുമാണ് കൈമാറിയത്. കരൾ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്കും കോർണിയ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുമാണ് നൽകിയത്.

സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അയോണയ്ക്ക് മരണം സംഭവിച്ചത്. സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നായിരുന്നുവെന്ന് പ്രാഥമിക വിവരം.

മലബാറിൻ്റെ മണിമുത്തായി രാകേഷ് ബാബു; മലയാളികളുടെ മനസ് കീഴടക്കി ഒറ്റശിഖിരത്തിലെ ഹരിഹരൻ

0

മലബാർ മണ്ണിൽ നിന്ന് ടെലിവിഷൻ രംഗത്തേക്ക് മറ്റൊരു മുഖം കൂടി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘ഒറ്റശിഖിരം’ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് മലപ്പുറം സ്വദേശിയായ രാകേഷ് ബാബു.

ആദ്യ സീരിയലിൽ തന്നെ നായകതുല്യമായ ശക്തമായ കഥാപാത്രം അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് താരം.
അസിസ്റ്റന്റ് ഡയറക്ടർ രഞ്ജിത്ത് മൗക്കോടിന്റെ അപ്രതീക്ഷിത ഫോൺവിളിയാണ് പ്രമുഖ സീരിയൽ സംവിധായകൻ രാജീവ് നെടുങ്കണ്ടം ഒരുക്കുന്ന ‘ഒറ്റശിഖിരം’ എന്ന പരമ്പരയിലേക്കുള്ള രാകേഷ് ബാബുവിന്റെ പ്രവേശനത്തിന് വഴിയൊരുക്കിയത്.

സീരിയലിലെ ഹരിഹരൻ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്. പ്രമുഖ നിർമ്മാണ സ്ഥാപനമായ ശ്രീമൂവീസാണ് ‘ഒറ്റശിഖിരം’ നിർമ്മിക്കുന്നത്.
2012ൽ മമ്മാസ് ചന്ദ്രൻ സംവിധാനം ചെയ്ത ‘സിനിമാ കമ്പനി’ എന്ന ചിത്രത്തിലൂടെയാണ് രാകേഷ് ബാബു അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന് മാധ്യമപ്രവർത്തകനായ യു. ഹരീഷ് സംവിധാനം ചെയ്ത സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയ ‘ആംബുലൻസ്’, ‘മറക്കരുത്’ എന്നീ ഷോർട് ഫിലിമുകളിലും, ബിജു മേനോൻ–ഉമേഷ് കൃഷ്ണ ടീമിന്റെ സംവിധാനത്തിലുള്ള ബിഗ് ബജറ്റ് പൈലറ്റ് ഷോർട് ഫിലിം ‘യൂദാസിന്റെ ളോഹ’യിലും അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

സംഗീത ആൽബം രംഗത്തും രാകേഷ് ബാബു ശ്രദ്ധേയനായിരുന്നു. മഴവിൽ മനോരമ ഇന്ത്യൻ വോയിസ് (2013) ജേതാവ് സെലിൻ ജോസ് ആലപിച്ച ‘ഫെയ്ഡ് ഓഫ്’, അഭിജിത് കൊല്ലം ആലപിച്ച ‘ഹൃദയത്തിൽ’ എന്നീ ആൽബങ്ങളിൽ സുഹൃത്തായ ഷോജി സെബാസ്റ്റ്യന്റെ സംവിധാനത്തിൽ നായകനായി അഭിനയിച്ചു.

പിന്നീട് ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘പിപ്പലാന്ത്രി’, ‘എൽ’ എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി. വിഷയവൈവിധ്യവും അവതരണ ശൈലിയുമാണ് ഈ ചിത്രങ്ങളെ ഏറെ ചർച്ചയാക്കിയത്.

എറണാകുളം കാക്കനാട്ടെ കേരള പ്രസ്സ് അക്കാഡമിയിൽ നിന്ന് പി.ജി. പബ്ലിക് റിലേഷൻസും അഡ്വർടൈസിങ്ങും പൂർത്തിയാക്കിയ രാകേഷ് ബാബു, കേരളത്തിലെ പ്രമുഖ അച്ചടി–ദൃശ്യ മാധ്യമങ്ങളിൽ പരസ്യവിഭാഗത്തിൽ മാനേജറായി 18 വർഷത്തിലധികം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഫ്രീലാൻസ് ബ്രാൻഡിംഗ് & മീഡിയ അഡ്വർടൈസിങ് കൺസൾട്ടന്റായാണ് പ്രവർത്തനം.

സിനിമയാണ് അന്തിമ ലക്ഷ്യമെങ്കിലും, ‘ഒറ്റശിഖിരം’യിലെ ഹരിഹരൻ പോലുള്ള ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുവെങ്കിൽ സീരിയൽ രംഗത്തും സജീവമായി തുടരാനാണ് രാകേഷ് ബാബുവിന്റെ തീരുമാനം.

ശബരിമല സ്വർണക്കവർച്ച; ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, കട്ടിളപാളി കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുക ജയിലിലെത്തി, വെള്ളിയാഴ്ച കസ്റ്റഡി അപേക്ഷ നൽകും

0

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ ഇന്ന് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപാളി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തന്ത്രിയുടെ അറസ്റ്റ് ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുക. വെള്ളിയാഴ്ച കസ്റ്റഡി അപേക്ഷ നൽകാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താന് അന്വേഷണ സംഘം ഒരുങ്ങുന്നത്. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ ഇന്നലെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിന്റെ അന്വേഷണ പരിധിയിൽ ഇനി കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടും. 2017ലാണ് ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചത്. ഈ കൊടിമര നിർമാണവും ഇനി എസ്ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയിരുന്ന കാലത്താണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് കൊടിമര നിർമ്മാണവും എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷിക്കുന്നത്.

അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ്ഐടി സംഘം മൊഴിയെടുത്തിരുന്നു. അപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് 2017ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്. പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിക്കുന്നത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാര്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. രാജാവിന്‍ കാലഘട്ടത്തില്‍ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകളില്‍ പറയുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ ഈ വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരരുടെ കയ്യിലെയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് വർഷങ്ങളുടെ പഴക്കമുണ്ട്. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് വാജിവാഹനം. ശബരിമലയില്‍ ഉണ്ടായിരുന്ന ഈ അമൂല്യ വാജിവാഹനം 2017 ലാണ് തന്ത്രി കണ്ഠരര് രാജീവര് വീട്ടിലേക്ക് കൊണ്ടുപോയത്. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാജിവാഹനം കണ്ടെടുത്തിരുന്നു.

അതിനിടെ, സന്നിധാനത്തെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ രംഗത്തെത്തിയിരുന്നു. ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നതാണ് കീഴ്വഴക്കം. അതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നായിരുന്നു അജയ് തറയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നാണ് ഞങ്ങൾക്ക് കിട്ടിയ റിപ്പോർട്ട്. അന്ന് വാജി വാഹനം കൈമാറിയതിന് രേഖകൾ ഉണ്ടാക്കിയിട്ടില്ല. അഡ്വക്കറ്റ് കമ്മീഷൻ എ എസ് പി കുറുപ്പിന്‍റെ നിർദ്ദേശവും ഉണ്ടായിരുന്നു. സ്വർണ്ണം പൂശിയ പറകൾ, അഷ്ടദിക് പാലകർ, അടക്കം പഴയ കൊടിമരത്തിന്‍റെ എല്ലാഭാഗങ്ങളും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് മഹസർ തയ്യാറാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഇപ്പോൾ ഇവയെല്ലാം സ്ട്രോങ്ങ് റൂമിൽ ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ല. കൊടിമരത്തിന് സ്വർണ്ണം സ്പോൺസർ ചെയ്തത് ആന്ധ്രയിൽ നിന്നുള്ള ഫിനിക്സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വർണം നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. ദേവസ്വം മാന്വവൽ അനുസരിച്ചായിരുന്നു നിർമ്മാണം. മാന്നാറിലെ നിർമ്മാണവേളയിൽ ആചാരപരമായി ചിലർ സ്വർണം സംഭാവന നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപിയും താനും എല്ലാം അങ്ങനെ സംഭാവന നൽകിയതാണെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആഭ്യന്തര വിമാന സർവീസ് വഴി ആദ്യ അവയവദാനം; കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 17 വയസ്സുകാരിയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിക്കും

0

തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 17 വയസ്സുകാരി അയോന മോൺസണിന്റെ അവയവം ദാനം ചെയ്യുന്നു. പയ്യാവൂർ സ്വദേശിനിയുടെ വൃക്കയാണ് അവയവദാനത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ച് വൃക്ക തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്.

വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കി അവയവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കും. രാവിലെ 10.55ന് വിമാനമെത്തുമെന്നാണ് വിവരം.

സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നായിരുന്നുവെന്ന് പ്രാഥമിക വിവരം.

‘ബോർഡർ 2’വിലെ ആറ് പുതിയ ഗാനങ്ങൾ പുറത്തിറങ്ങി, അതിലൊന്ന് ആരാധകരുടെ കണ്ണിനെ ഈറനണിയിപ്പിച്ചു ; സോനു നിഗത്തിന് ഏറെ പ്രശംസ

0

മുംബൈ : ബോളിവുഡിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുദ്ധചിത്രമായ “ബോർഡർ 2” അതിന്റെ ഗാനങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാമിനെയും യൂട്യൂബിനെയും കീഴടക്കി. നിർമ്മാതാക്കൾ “മിട്ടി കെ ബേട്ടെ” എന്ന പുതിയ ദേശഭക്തി ഗാനം പുറത്തിറക്കിയപ്പോൾ അത് ആരാധകരെ ഏറെ സ്വാധീനിച്ചു.

രാജ്യത്തെ സംരക്ഷിക്കാൻ സ്വമേധയാ ജീവൻ ത്യജിക്കുന്ന സൈനികരുടെ വികാരങ്ങൾ ഈ ഗാനം പകർത്തി. അത് കേട്ടപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു. ഗാനത്തിന്റെ ഓഡിയോ മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ, പക്ഷേ ഒരു വീഡിയോ ഉടൻ പുറത്തിറങ്ങും. സോനു നിഗം ​​പാടിയിരിക്കുന്ന പുതിയ ഗാനം മിഥൂൺ ആണ് സംഗീതം നൽകിയിരിക്കുന്നത്. മനോജ് മുൻതാഷിർ ആണ് വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിന്റെ റിലീസിനോട് ആരാധകരും മികച്ച പ്രതികരണമാണ് നേടുന്നത്.

‘ബോർഡർ 2’വിലെ 5 ഗാനങ്ങൾ കൂടി പുറത്തിറങ്ങി

ഈ ഗാനത്തിന് പുറമേ, “ബോർഡർ 2” ലെ മറ്റ് അഞ്ച് ഗാനങ്ങളുടെ ഓഡിയോയും പുറത്തിറങ്ങി. സണ്ണി ഡിയോൾ, മോന സിംഗ് എന്നിവർ അഭിനയിച്ച ബി. പ്രാക് ആലപിച്ച “ഗുർമോ” എന്ന ഗാനമാണ് രണ്ടാമത്തേത്. അനു മാലിക്, മിഥുൻ, മോഹിത് ചൗഹാൻ, ബി. പ്രാക് എന്നിവർ ചേർന്നാണ് “ഹിന്ദുസ്ഥാൻ മേരി ജാൻ” ആലപിച്ചിരിക്കുന്നത്. ജാവേദ് അക്തർ, മനോജ് മുൻതിഷാർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.

വരുൺ ധവാൻ അവതരിപ്പിക്കുന്ന മൂന്നാമത്തേത് വിശാൽ മിശ്ര, തുളസി കുമാർ എന്നിവർ ചേർന്ന് ആലപിച്ച “പ്യാരി ലഗെ” എന്ന ഗാനമാണ്. നാലാമത്തേത്, “താര റാം പം പം”, വരുൺ, ദിൽജിത്, അഹാൻ ഷെട്ടി എന്നിവർ അഭിനയിച്ച മിഥുൻ, സുഖിന്ദർ സിംഗ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അഞ്ചാമത്തേത്, “മൊഹബ്ബത്ത് ഹോ ഗായി ഹേ”, അനു മാലിക്, മിഥുൻ, സോനു നിഗം, പലക് മുച്ചൽ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇവയ്‌ക്കെല്ലാം ആരാധകരിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

അതേ സമയം ‘ബോർഡർ 2’ ലെ ആകെ 9 ഗാനങ്ങളിൽ നിന്നുള്ള ഓഡിയോ
ചിത്രത്തിലെ ഒമ്പത് ഗാനങ്ങൾ ഇതുവരെ പുറത്തിറങ്ങി. അവയ്‌ക്കെല്ലാം ആരാധകരിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചു. “ജാതേ ഹുയേ ലാംഹോൺ” എന്ന ഗാനത്തിന്റെ ഓഡിയോയും പുറത്തിറങ്ങി. “ബോർഡറിലെ” “ലാംഹെൻ” എന്ന ഗാനത്തിന്റെ വരികൾ തന്നെയാണ്, എന്നാൽ ഇത്തവണ വിശാൽ മിശ്രയും രൂപ് സിംഗ് റാത്തോഡും ഒരുമിച്ച് ഗാനം ആലപിച്ചിരിക്കുന്നു. ചിത്രത്തിലെ ഓരോ ഗാനവും ഐക്കണിക് ആണ്, കൂടാതെ ചിത്രം ആദ്യത്തെ “ബോർഡറിനേക്കാൾ” മികച്ചതായിരിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

‘ബോർഡർ 2’ റിലീസ് തീയതി

സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസഞ്ജ്, അഹാൻ ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ജനുവരി 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സണ്ണി ഡിയോളിനൊപ്പം മോന സിംഗ്, ദിൽജിത്തിനൊപ്പം സോനം ബജ്‌വ, അഹാൻ ഷെട്ടിക്കൊപ്പം അന്യ സിംഗ്, വരുൺ ധവാൻ നായികയായി മേധ റാണ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മേധ റാണയും അന്യ സിംഗ് എന്ന ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ, എന്നാൽ ഇപ്പോൾ അവർക്ക് നിധി ദത്തയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ്ങ് ഹബ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു

0

ദുബായ് : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അതിവേഗ ഇലക്ട്രിക് വാഹന (EV) ചാർജിങ്ങ് ഹബ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
അഡ്‌നോക് ഡിസ്ട്രിബൂഷനാണ് ഈ അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ്ങ് ഹബ് ആരംഭിച്ചിരിക്കുന്നത്.

2027 അവസാനത്തോടെ യു എ ഇ ഹൈവേ ശൃംഖല വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് അഡ്‌നോക് ഈ ചാർജിങ്ങ് ഹബ് ആരംഭിച്ചിരിക്കുന്നത്.
അബുദാബി – ദുബായ് E11 ഹൈവേയിൽ സൈഹ് ഷുഹൈബിൽ സ്ഥിതി ചെയ്യുന്ന ഈ EV ചാർജിങ്ങ് ഹബിൽ 60 ഹൈ-സ്പീഡ് ചാർജിങ്ങ് പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. ഏകദേശം 20 മിനിറ്റിനുള്ളിൽ മിക്ക ഇലക്ട്രിക് വാഹനങ്ങളും പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന രീതിയിലുള്ള ചാർജിങ്ങ് പോയിന്റുകളാണിവ.

പശ്ചിമേഷ്യ, ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെ ഏറ്റവും വലിയതും, ലോകത്തിലെ ആറാമത്തെ വലിയതുമായ ഇലക്ട്രിക് വാഹന ചാർജിങ്ങ് ഹബാണിത്. യു എ ഇ ഹൈവേ ശൃംഖല വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2027 അവസാനത്തോടെ ഇത്തരത്തിലുള്ള 20 EV ചാർജിങ്ങ് ഹബുകൾ ആരംഭിക്കുന്നതിനാണ് അഡ്‌നോക് ഡിസ്ട്രിബൂഷൻ ലക്ഷ്യമിടുന്നത്. ഇതിൽ പതിനഞ്ച് ഹബുകൾ 2026-ൽ തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ. എസ്

0

കൊച്ചി : കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ. എസ്. കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള സംഘടിപ്പിച്ച ഒൻപതാമത് അന്താരാഷ്ട്ര കോൺക്ലേവ് ‘ഇക്സെറ്റ് 2026’ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം എന്ന പ്രമേയത്തിലാണ് കോൺക്ലേവ് നടന്നത്.

ഇൻഫോപാർക്ക് & കോഴിക്കോട് സൈബർ പാർക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ ഭദ്രദീപം കൊളുത്തുന്നു. ഐസിടി അക്കാദമി സിഇഒ മുരളീധരൻ മന്നിങ്കൽ , ടി.സി.എസ്. വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി.പി, നാസ്കോം എസ്എസ്സി സി.ഒ.ഒ ഡോ. ഉപ്മിത് സിങ്, സിഐഒ അസോസിയേഷൻ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ) പ്രസിഡന്റ് ശ്രീകുമാർ ബാലചന്ദ്രൻ എന്നിവർ സമീപം

വ്യവസായ ലോകത്തിന് അനുയോജ്യമായ പരിശീലന പരിപാടികൾ, സഹകരണങ്ങൾ, വൻകിട പദ്ധതികൾ എന്നിവയിലൂടെ തൊഴിൽ നൈപുണ്യത്തിലെ വിടവ് നികത്തുന്നതിലും, സാങ്കേതിക മേഖലയിലെ പുത്തൻ അവസരങ്ങൾക്കായി കേരളത്തിലെ യുവതയെ സജ്ജരാക്കുന്നതിലും ഐ.സി.ടി അക്കാദമി വഹിക്കുന്ന പങ്ക്‌ വളരെ വലുതാണെന്ന് ഐസിടി അക്കാദമി സിഇഒ മുരളീധരൻ മന്നിങ്കൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

ഗൂഗിൾ ഫോർ ഡെവലപ്പേഴ്സ് , മോംഗോ ഡിബി, റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ് , സിഐഒ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഇക്സെറ്റ് സംഘടിപ്പിച്ചത്.

ഗൂഗിൾ, എ.ഡബ്ല്യു.എസ്, ഐ.ബി.എം തുടങ്ങിയ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ നടന്ന വർക്ക്ഷോപ്പുകളും ഫയർസൈഡ് ചാറ്റുകളും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പുത്തൻ സാങ്കേതിക വിദ്യകളെ അടുത്തറിയാൻ അവസരമൊരുക്കി. മികച്ച പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ നോളജ് ഓഫീസർമാർക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

കോൺക്ലേവിന്റെ വിവിധ സെഷനുകളിലായി ടി.സി.എസ്. വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി.പി, നാസ്കോം എസ്എസ്സി സി.ഒ.ഒ, ഡോ. ഉപ്മിത് സിങ്, ഇൻഫോപാർക്ക് & കോഴിക്കോട് സൈബർ പാർക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സിഐഒ അസോസിയേഷൻ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ) പ്രസിഡന്റ് ശ്രീകുമാർ ബാലചന്ദ്രൻ, ഐസിടി അക്കാദമി അക്കാദമിക് ഓപ്പറേഷൻസ് ഹെഡ് സാജൻ എം. എന്നിവർ സംസാരിച്ചു

കെ.എം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎം മാണി സാമൂഹിക പഠനകേന്ദ്രത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. പാട്ടുത്തുക പ്രതിവര്‍ഷം 100 രൂപയാണ്.

ആറ് വര്‍ഷം കഴിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കെഎം മാണി സ്മാരകത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരില്‍ വലിയ അമര്‍ഷം ഉണ്ടായിരുന്നു. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും പാര്‍ട്ടി നേതാവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഉചിതമായ പദ്ധതി നടപ്പാക്കിയില്ലെന്നും അത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് നേരെയുള്ള വിമര്‍ശനമായി ഉയരുകയും ചെയ്തിരുന്നു.

മുന്‍ ധനമന്ത്രി കെഎംമാണിക്കു പാലായില്‍ സ്മാരകമന്ദിരം നിര്‍മിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുളള ഫൗണ്ടേഷന് അഞ്ചു കോടി രൂപ അനുവദിച്ചു കൊണ്ട് 2020- 21 ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു. പഠന കേന്ദ്രം തുടങ്ങാനായിരുന്നു തുക നീക്കിവെച്ചത്. 2020 ഫെബ്രുവരി ഏഴിന് തോമസ് ഐസക്ക് അവതരിപ്പിച്ച ശേഷം പിന്നീട് ആറ് ബജറ്റുകള്‍ കൂടി നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും കടലാസില്‍ ഉറങ്ങുകയായിരുന്നു.

കെഎം മാണിയെ ബഹുമാനിക്കുന്ന വലിയൊരു വിഭാഗം കേരളത്തില്‍ ഉണ്ടെന്നും അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാനായി പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതയാണെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക് അക്കാലത്ത് നല്‍കിയ വിശദീകരണം. കേരള കോണ്‍ഗ്രസ് മുന്നണി വിടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.

പരസ്യമായി അപമാനിച്ചു; അതിജീവിതയുടെ അഭിഭാഷക ജഡ്ജിക്കെതിരെ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി ഹൈക്കോടതിയില്‍. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെയാണ് ടി ബി മിനി കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ജഡ്ജി അപമാനിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ 10 താഴെ ദിവസങ്ങളില്‍ മാത്രമാണ് ടി ബി മിനി കോടതിയില്‍ ഹാജരായുള്ളൂവെന്നും ഉള്ളപ്പോഴാകട്ടെ ഉറങ്ങുകയായിരുന്നുമെന്നുമാണ് ജഡ്ജി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടയില്‍ പറഞ്ഞത്.

കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു.