ഭക്തര്‍ക്ക് ദർശന സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

ശബരിമല:  ശരണം വിളികളോടെ മലകയറിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.

മകരസംക്രമസന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇഡി പസാദ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി, തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു.

തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം തെളിഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, അയ്യപ്പദര്‍ശനത്തിനായി ആയിരക്കണക്കിനു തീര്‍ഥാടകരാണ് എത്തിയത്.

ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദിക്കാൻ റഷ്യൻ സാങ്കേതികവിദ്യ; സ്റ്റാർലിങ്കിനെ തളയ്ക്കാൻ വൻ നീക്കം


ഇറാനിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആശയവിനിമയ സംവിധാനങ്ങൾ തടയാൻ ഇറാൻ ഭരണകൂടം റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ. എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്താനാണ് ഇറാൻ റഷ്യൻ സഹായം തേടിയിരിക്കുന്നത്. ഇത്തരത്തിലൊരു സാങ്കേതിക നീക്കം തന്റെ 20 വർഷത്തെ കരിയറിൽ കണ്ടിട്ടില്ലെന്ന് സൈബർ സുരക്ഷാ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തെ ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചിട്ടും സ്റ്റാർലിങ്ക് വഴി ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടുന്നത് തടയാനാണ് ഈ പുതിയ നീക്കം. സ്റ്റാർലിങ്ക് സിഗ്നലുകളെ ജാം ചെയ്യാൻ റഷ്യ നൽകിയ അത്യാധുനിക ഉപകരണങ്ങളാണ് ഇറാൻ ഉപയോഗിക്കുന്നത്. ഇതോടെ സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ വേഗതയും ലഭ്യതയും 80 ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും തലസ്ഥാനമായ ടെഹ്‌റാനിലാണ് ഈ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.

ഇറാനിലെ പ്രതിഷേധക്കാർക്ക് ഇന്റർനെറ്റ് ലഭ്യമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ എലോൺ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർലിങ്ക് സേവനങ്ങൾ രാജ്യത്ത് സൗജന്യമാക്കാൻ സ്പേസ് എക്സ് തീരുമാനിച്ചത്. എന്നാൽ ഈ നീക്കങ്ങളെ തകർക്കാൻ ഇറാൻ സൈനിക ഗ്രേഡിലുള്ള ജാമറുകൾ സ്ഥാപിക്കുകയായിരുന്നു. ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് വഴി വൻ സാമ്പത്തിക നഷ്ടമാണ് ഇറാന് സംഭവിക്കുന്നത്.

റഷ്യയുടെ ഈ സാങ്കേതിക സഹായം ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയാതിരിക്കാൻ സഹായിക്കുമെന്ന് ആക്ടിവിസ്റ്റുകൾ ഭയപ്പെടുന്നു. നിലവിൽ ഇറാനിലെ പലയിടങ്ങളിലും ഇന്റർനെറ്റ് ബന്ധം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. എങ്കിലും ചില അതിർത്തി മേഖലകളിൽ സ്റ്റാർലിങ്ക് ഇപ്പോഴും ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. സ്റ്റാർലിങ്ക് വിരുദ്ധ നീക്കങ്ങൾക്കായി ഇറാൻ പ്രത്യേക സൈബർ വിഭാഗത്തെ തന്നെ നിയോഗിച്ചിരിക്കുകയാണ്

തായ്‌ലൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ തകർന്നു വീണു വൻ അപകടം; 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

തായ്‌ലൻഡിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ മേൽപ്പാലത്തിന് സമീപം വൻ അപകടം നടന്നതായി റിപ്പോർട്ടുകൾ. റെയിൽവേ പാതയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രെയിൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം അപകടത്തിൽ മുപ്പതോളം പേർക്ക് ജീവൻ നഷ്ടമായതായാണ് സൂചന. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും സുരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ട്രെയിനിന്റെ തകർന്ന ബോഗികൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. ക്രെയിനിന്റെ ഭാരമേറിയ ഭാഗങ്ങൾ വീണതിനെത്തുടർന്ന് ട്രെയിനിന്റെ മൂന്ന് ബോഗികൾ പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്ത് അഗ്നിശമന സേനയും മെഡിക്കൽ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.

അപകടത്തെത്തുടർന്ന് ഈ പാതയിലുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. നിർമ്മാണ പ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്.

അന്താരാഷ്ട്ര തലത്തിൽ ഈ ദാരുണമായ അപകടത്തിൽ പല രാജ്യങ്ങളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തായ്‌ലൻഡിലെ ദുരന്തത്തിൽ അനുശോചനം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം സന്ദർഭങ്ങളിൽ അമേരിക്കൻ ഭരണകൂടം സഹായങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്.

ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടസമയത്ത് ട്രെയിനിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ച് റെയിൽവേ അധികൃതർ വ്യക്തമായ കണക്കുകൾ ശേഖരിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് തായ്‌ലൻഡ് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

രാഹുലിന്‍റെ അറസ്റ്റിന് പിന്നാലെ റിനി പോസ്റ്റ് ചെയ്ത കുറിപ്പ് നീക്കണം എന്നാവശ്യം, പരാതി നൽകി അഭിഭാഷകൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിന്‍റെ അറസ്റ്റിന് പിന്നാലെ ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന നടി റിനി ആൻ ജോർജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കണമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന സ്വന്തം അഭിപ്രായങ്ങൾക്ക് വിശ്വാസ്യതയുണ്ടാകാൻ ജീവിച്ചിരിപ്പില്ലാത്ത വ്യക്തികളുടെ പേര് അനാവശ്യമായി ഉപയോഗിച്ചു എന്നാണ് പരാതി. ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്ത് വിശ്വാസ്യ യോഗ്യമല്ലാത്ത അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്ന റിനിയുടെ പോസ്റ്റ് നീക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.

റിനി ആൻ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:


ഇത് ഉമ്മൻ ചാണ്ടിയുടെയും വിജയം…അതിജീവിതകൾ സരിതകളും അയാൾ ഉമ്മൻ ചാണ്ടിയും എന്ന് പ്രചരിപ്പിക്കുന്നവർക്കായി സമർപ്പിക്കുന്നു…യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആകാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച പേര് മറ്റൊരാളുടേതായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ മരണം മുൻനിർത്തി അത് അട്ടിമറിക്കപ്പെടുകയായിരുന്നു… എന്നിട്ട് അദ്ദേഹത്തിന്റെ കല്ലറയിലും എന്തിന് ഗീവർഗീസ് പുണ്യാളന്റെ പള്ളിയിൽ വരെ അഭിനയിച്ചു തകർത്തു… എന്നാൽ പ്രസിഡന്റ് സ്ഥാനത്തെ കാലാവധി പൂർത്തീകരിക്കാൻ അയാൾക്ക് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്…. അദ്ദേഹത്തിന്റെ പിൻഗാമി എന്ന് അവകാശ പെടുമ്പോഴും അദ്ദേഹത്തിന്റെ സ്വന്തം മകനെ പോലും ഒഴിവാക്കാനുള്ള സകല പരിശ്രമങ്ങളും നടത്തി… ഇപ്പോൾ ഇതാ സ്വയം അഭിനവ ഉമ്മൻ ചാണ്ടിയായി അവരോധിക്കാൻ ഉള്ള നാടകം നടത്തുന്നു… ഒന്നും ചെയ്യാത്ത തന്നെ, സരിതകൾ വന്നു നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന കഥകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു… സ്വയം ഉമ്മൻ ചാണ്ടി ആയി നടിക്കുന്ന ഈ വ്യക്‌തിയാൽ ഉപദ്രവിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കേസുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം… പല യുവതികൾ ഇത്തരത്തിൽ അബോർഷൻ ചെയ്യപ്പെട്ടതായും വിവരങ്ങൾ ഉണ്ട്… ഇനിയും കണ്ടെത്താത്ത കേസുകളും വിവരങ്ങളും ഉണ്ടാകാം… പൈശാചികവും നിഷ്ടൂരവുമായ ലൈംഗീക പീഡനത്തിന് വിധേയയാക്കി എന്ന് പെൺകുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികൾ പുറത്തു വന്നിട്ടും ഇത്തരത്തിൽ ഉള്ള ഒരു വ്യക്തിയുമായി ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ ?

കോൺഗ്രസിനെ നശിപ്പിക്കാൻ രാഷ്ട്രീയ പ്രേരിതമായി ഇറങ്ങി എന്ന് പറയുന്നവരോട് കോൺഗ്രസിനെ തോൽപ്പിക്കുക എന്നതല്ല ലക്ഷ്യം, കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ ഇത്തരം പ്രവണതകളെ ഇല്ലാതാക്കുക എന്നതാണ്… അതിൽ ഏറ്റവും ആനന്ദിക്കുന്നതും ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവ് തന്നെയായിരിക്കും…

ബിഗ് ടിക്കറ്റ് – പുതുവർഷത്തിലെ ആദ്യ ഇ-ഡ്രോയിൽ മലയാളിക്ക് 50,000 ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് 2026-ൽ നടത്തിയ ആദ്യ വാരാന്ത്യ ഇ-ഡ്രോയിൽ 50,000 ദിർഹംവീതം നേടി രണ്ട് ഇന്ത്യക്കാർ.

മലയാളിയായ അഖിൽ കൃഷ്ണൻ, അബുദാബിയിൽ താമസിക്കുന്ന പ്രവാസി മുഹമ്മദ് ഫവാസ് എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള വിജയികൾ.

ഇവർക്ക് പുറമെ ജോർദാനിൽ നിന്നുള്ള അസദ്, തുർക്കിയിൽ നിന്നുള്ള ഉമുത് എന്നിവരും വിജയികളായി.

ഒമാനിലാണ് എട്ട് വർഷമായി അഖിൽ താമസിക്കുന്നത്.അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. ഡിസൈനാറായി ജോലിനോക്കുകയാണ്. സുഹൃത്തുക്കളായി 22 പേർക്കൊപ്പമാണ് അഖിൽ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സമ്മാനത്തുക എല്ലാവർക്കുമൊപ്പം വീതിക്കുമെന്ന് അഖിൽ പറഞ്ഞു.

സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് മുഹമ്മദ് ഫവാസും ടിക്കറ്റ് എടുത്തത്.

ജനുവരിയിൽ ഗ്രാൻഡ് പ്രൈസ് വിജയിക്ക് 20 മില്യൺ ദിർഹമാണ് സമ്മാനം. അഞ്ച് പേർക്ക് 1 മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും. മൂന്നു വാരാന്ത്യ ഇ-ഡ്രോകൾ ഈ മാസം ബാക്കിയുണ്ട്.

ബിഗ് വിൻ മത്സരത്തിലും ഡ്രീം കാർ സീരിസിലും പങ്കെടുക്കാനും ഈ മാസം അവസരമുണ്ടെന്ന് ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു.

മകരസംക്രമ പൂജ പൂർത്തിയായി, മകര ജ്യോതി ദർശനത്തിനായി ഭക്തലക്ഷങ്ങൾ ഒഴുകിയെത്തുന്നു

മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ മകരസംക്രമ പൂജ പൂർത്തിയായി. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത് ദർശിക്കാൻ ഭക്തലക്ഷങ്ങൾ സന്നിധാനത്ത് കാത്തിരിക്കുകയാണ്
പമ്പ: മകരജ്യോതി തെളിയാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ശബരിമല അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമായി.

മകരവിളക്കിനോട് അനുബന്ധിച്ച് മകരസംക്രമ പൂജ പൂർത്തിയായി. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകൾ ആണ് പറണശാലകൾ കെട്ടി കാത്തിരിക്കുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷം ആണ് ഓരോ പറണശാലകളിലും. കഴിഞ്ഞ ദിവസങ്ങളിൽ ദർശനതിന് എത്തിയവരും സന്നിധാനത്ത് തുടരുകയാണ്. പുണ്യദർശനം കാത്ത് പൊന്നമ്പലമേട്ടിൽ ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുകയാണ്.

തിരുവാഭരണ ഘോഷയാത്ര ഇതിനകം ശരംകുത്തി പിന്നിട്ടു. വൈകിട്ട് 6.20ന്‌ തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ, അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു തുടങ്ങിയവർ സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങും. പന്തളം കൊട്ടാരത്തിൽനിന്ന്‌ എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിയും.

ലഹരി കേസിലെ പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തി; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: ലഹരി കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന എക്സൈസ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയതായി റിപ്പോർട്ട്. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

അതേസമയം ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന ഇവർ പണം ആവശ്യപ്പെട്ടു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങി റിമോട്ട് ബൾബ്; ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു

0

പരിയാരം: മാതമംഗലം സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ ശ്വാസനാളിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി നീക്കംചെയ്തു.

ശിശുശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നിർവ്വഹിച്ചു. ഡോ. വരുൺ ശബരി നേതൃത്വം നൽകി; ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. ശ്വാസതടസ്സം അനുഭവിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആരോഗ്യനില സാധാരണയായപ്പോൾ കുട്ടിയെ വിട്ടയച്ചു.

പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ് എന്നിവരുടെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പി സംഘത്തെയും ഓപ്പറേഷൻ തീയേറ്റർ ജീവനക്കാരെയും അഭിനന്ദിച്ചു.

മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങി റിമോട്ട് ബൾബ്; ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു

0

പരിയാരം: മാതമംഗലം സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ ശ്വാസനാളിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി നീക്കംചെയ്തു.

ശിശുശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നിർവ്വഹിച്ചു. ഡോ. വരുൺ ശബരി നേതൃത്വം നൽകി; ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. ശ്വാസതടസ്സം അനുഭവിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആരോഗ്യനില സാധാരണയായപ്പോൾ കുട്ടിയെ വിട്ടയച്ചു.

പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ് എന്നിവരുടെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പി സംഘത്തെയും ഓപ്പറേഷൻ തീയേറ്റർ ജീവനക്കാരെയും അഭിനന്ദിച്ചു.

തായ്‌ലൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ വീണ് അപകടം; ട്രെയിൻ പാളം തെറ്റി മറിഞ്ഞ് 22 പേർ മരിച്ചു, 30 ലധികം പേർക്ക് പരിക്ക്

0

ബാങ്കോക്ക്: ബാങ്കോക്കിൽ നിന്ന് തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിൽ ക്രെയിൻ വീണുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായി ചെയ്തതായി പോലീസ് പറഞ്ഞു. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ (143 മൈൽ) വടക്കുകിഴക്കായി നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ട്രെയിനിന്റെ ഒരു ബോഗിക്ക് മുകളിലേക്ക് ക്രെയിൻ വീഴുകയായിരുന്നു.

അതിവേഗ റെയിൽപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുകയായിരുന്നു. ഇതിനിടെയാണ് ട്രെയിൻ അതുവഴി വന്നത്. ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ക്രെയിൻ തകർന്ന് മുകളിലേക്ക് വീണതോടെ പാളം തെറ്റി ട്രെയിനിന് തീപിടിച്ചുവെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തീ അണച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.

രക്ഷാപ്രവർത്തനത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നു. “തീ അണച്ചിട്ടുണ്ട്, രക്ഷാപ്രവർത്തനം ഇപ്പോൾ പുരോഗമിക്കുകയാണ്,” പോലീസ് പറഞ്ഞു.

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് നേരെ ക്രൂര മർദനം; മുഖത്തും കൈയിലും കാലിലും തുടയിലുമടക്കം പരിക്ക്, അധ്യാപകനെതിരെ കേസ്

0

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അധ്യാപകനെത്തിയയാണ് പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ യുവാവിനെയാണ് അധ്യാപകൻ മർദിച്ചത്. യുവാവിന്റെ ശരീരത്തിലാകമാനം മർദനമേറ്റതിന്റെ അടയാളങ്ങളുണ്ട്. മുഖത്തും കൈയിലും കാലിലും തുടയിലുമടക്കമാണ് മർദനമേറ്റതിന്റെ പാടുകളുള്ളത്. കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വെള്ളയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.

മരണത്തിന് തൊട്ടരികെ ഇർഫാൻ സുൽത്താനി; കുടുംബത്തെ കാണാൻ വെറും 10 മിനിറ്റ് മാത്രം അനുവാദം; അല്ലാഹുവിനെതിരെ യുദ്ധം ചെയ്തെന്ന കുറ്റം ചാർത്തി തൂക്കിലേറ്റാൻ ഇറാൻ

0

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഇർഫാൻ സുൽത്താനി എന്ന 26-കാരനെ സർക്കാർ വധശിക്ഷയ്ക്ക് വിധേയനാക്കുന്നു. രാജ്യത്തെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് ഇദ്ദേഹത്തെ പിടികൂടിയത്.

ആരാണ് ഇർഫാൻ സുൽത്താനി?
ടെഹ്‌റാനിലെ കരാജിലുള്ള ഫാർഡിസ് സ്വദേശിയാണ് ഇർഫാൻ. ജനുവരി 8-ന് നടന്ന സർക്കാർ വിരുദ്ധ പ്രകടനത്തിനിടെയാണ് സുരക്ഷാ സേന ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ‘അല്ലാഹുവിനെതിരെ യുദ്ധം ചെയ്തു’ എന്ന ഗൗരവകരമായ കുറ്റമാണ് ഇർഫാനെതിരെ ചുമത്തിയിരിക്കുന്നത്. ഇറാനിലെ നിയമമനുസരിച്ച് ഇതിന് വധശിക്ഷയാണ് ലഭിക്കുക.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇർഫാന് നീതിയുക്തമായ വിചാരണ ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ സംഘടനയായ ഹെൻഗാവോ ആരോപിക്കുന്നു. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെയാണ് കോടതി വിധി പ്രസ്താവിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപായി കുടുംബാംഗങ്ങളുമായി വെറും 10 മിനിറ്റ് മാത്രമാണ് ഇദ്ദേഹത്തിന് സംസാരിക്കാൻ അനുവാദം നൽകിയത്. ജനുവരി 14 ബുധനാഴ്ച ശിക്ഷ നടപ്പിലാക്കുമെന്നാണ് വിവരം. ടെഹ്റാന് സമീപത്തുള്ള കറാജില്‍ വച്ചാകും പരസ്യമായി ഇര്‍ഫാനെ തൂക്കിക്കൊല്ലുകയെന്നാണ് റിപ്പോര്‍ട്ട്.

ഇറാനിലെ നിലവിലെ സാഹചര്യം
ഡിസംബർ അവസാനത്തോടെ സാമ്പത്തിക പ്രതിസന്ധികൾക്കെതിരെ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ശക്തമായ സർക്കാർ വിരുദ്ധ പോരാട്ടമായി മാറിയിരിക്കുകയാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്.

പ്രതിഷേധങ്ങൾക്കിടെ ഇതുവരെ 650-ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതയാണ് ഒദ്യോഗിക കണക്ക്. പതിനായിരക്കണക്കിന് ആളുകൾ നിലവിൽ ജയിലുകളിലാണ്. പ്രതിഷേധക്കാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് കടുത്ത ശിക്ഷാനടപടികളിലൂടെ ഇറാൻ സർക്കാർ ലക്ഷ്യമിടുന്നത്.

സ്ഥിരം കുറ്റവാളി ! രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് റിപ്പോർട്ടിൽ ഉള്ളത് ഗുരുതര പരാമർശങ്ങൾ.

രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്.

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എം എൽ എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് വിവരിച്ചിട്ടുണ്ട്.