പൊരുതിയത് വൈഭവും അഭിഗ്യാനും മാത്രം; ബംഗ്ലാദേശിന് മുന്നില്‍ 239 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യഅണ്ടര്‍ 19 ലോകകപ്പില്‍ അര്‍ധ സെഞ്ച്വറിയടിച്ച് വൈഭവ് സൂര്യവംശിയും അഭിഗ്യാന്‍ കുണ്ടുവും

0

ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ രണ്ടാം പോരാട്ടത്തില്‍ ബംഗ്ലാദേശ് ടീമിനെതിരെ 238 റണ്‍സെടുത്ത് ഇന്ത്യ. 48.3 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി. ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്കു തിരിച്ചടിയേറ്റു. 12 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. 53 റണ്‍സില്‍ മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു.

പിന്നീട് നാലാം വിക്കറ്റില്‍ വൈഭവ് സൂര്യവംശിയും അഭിഗ്യാന്‍ കുണ്ടുവും ചേര്‍ന്ന സഖ്യമാണ് ഇന്ത്യയെ കര കയറ്റിയത്. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 115 വരെ എത്തിച്ചു. സ്‌കോര്‍ 115ല്‍ നില്‍ക്കെ വൈഭവ് പുറത്തായി. അപ്പോഴും ഒരറ്റത്ത് അഭിഗ്യാന്‍ പൊരുതി നിന്നെങ്കിലും മറ്റാരും കാര്യമായി പിന്തുണച്ചില്ല.

അഭിഗ്യാന്‍ കുണ്ടു 4 ഫോറും 3 സിക്‌സും സഹിതം 80 റണ്‍സെടുത്ത് ടോപ് സ്‌കോററായി. വൈഭവ് 67 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 72 റണ്‍സെടുത്തു. കനിഷ്‌ക് ചൗഹാനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 28 റണ്‍സ് കണ്ടെത്തി.

‘സൂര്യകുമാർ യാ​ദവ് മെസേജുകൾ അയച്ചിരുന്നു’; നടിക്കെതിരെ 100 കോടിയുടെ അപകീർത്തി കേസ്

അവസാന വിക്കറ്റില്‍ കൂറ്റന്‍ അടികളുമായി കളം വാണ ദീപേഷ് ദേവേന്ദ്രനാണ് സ്‌കോര്‍ 238ല്‍ എത്തിച്ചത്. താരം 6 പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം തൂക്കി.

ബംഗ്ലാദേശിനായി അല്‍ ഫഹദ് 5 വിക്കറ്റെടുത്തു. ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍, അസിസുല്‍ ഹകിം എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

മെഗ് ലാന്നിങും ലിച്ഫീല്‍ഡും പൊരുതി; മുംബൈക്ക് മുന്നില്‍ 188 റണ്‍സ് ലക്ഷ്യം വച്ച് യുപി വാരിയേഴ്‌സ്

പിഎഫ് തുക പിന്‍വലിക്കാന്‍ ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ട; യുപിഐ പേമെന്‌റ് വഴി തുക പിന്‍വലിക്കാനുള്ള സംവിധാനം ഏപ്രിൽ മുതൽ

0

ന്യൂഡല്‍ഹി: ഇപിഎഫ് തുക ഇനി ജീവനക്കാര്‍ക്ക് യുപിഐ പേമെന്‌റ് ഗേറ്റ് വേ വഴി പിന്‍വലിക്കാനാകും. പുതിയ സംവിധാനം ഏപ്രില്‍ മുതല്‍ നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എടിഎം വഴി തുക പിന്‍വലിക്കാനാകുന്ന സൗകര്യവും ഒരുക്കും. ഇതോടെ, പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരില്ലെന്നത് ജീവനക്കാർക്ക് ആശ്വാസമാകും.

പിഎഫ് അക്കൗണ്ടിലെ നിശ്ചിത തുക മാത്രമാകും യുപിഐ വഴി പിന്‍വലിക്കാന്‍ സാധിക്കുകയെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് എത്രയാണെന്ന് പിഎഫ് വരിക്കാര്‍ക്ക് കാണാന്‍ കഴിയും. യുപിഐ പിന്‍ ഉപയോഗിച്ച് വളരെ ലളിതമായി തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയും. ബാങ്കിങ് സേവനങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് വരിക്കാര്‍ക്ക് നല്‍കാന്‍ ഇപിഎഫ്ഒ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ പേമെന്‌റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇപിഎഫ്ഒ ഈ യുപിഐ സൗകര്യം നടപ്പാക്കുക. യുഎഎന്‍ നമ്പറുമായി ലിങ്ക് ചെയ്ത അക്കൗണ്ടിലേക്ക് തന്നെയാണ് പണം ട്രാന്‍സ്ഫറാകുന്നത് എന്ന് ഉറപ്പിക്കാന്‍ മള്‍ട്ടി ലെവല്‍ സുരക്ഷാ ഫീച്ചറുകള്‍ ഏര്‍പ്പെടുത്തും.

നിലവില്‍ ഇപിഎഫ്ഒ അംഗങ്ങള്‍ വെബ്‌സൈറ്റ് വഴി അപേക്ഷിച്ച് വേണം തുക അക്കൗണ്ടിലെത്താന്‍. ലക്ഷക്കണക്കിന് അപേക്ഷകളാണ് ഇത്തരത്തില്‍ ദിവസവും ഇപിഎഫ്ഒ കൈകാര്യം ചെയ്യേണ്ടിവരുന്നത്. വര്‍ഷം അഞ്ച് കോടി അപേക്ഷകള്‍ പണം പിന്‍വലിക്കാന്‍ ലഭിക്കുന്നുണ്ട്. യുപിഐ സംവിധാനം നടപ്പാകുന്നതോടെ ഇതില്‍ വന്‍ കുറവുണ്ടാകും. ഇപിഎഫ്ഒയില്‍ നിലവില്‍ ഏഴ് കോടിയിലേറെ ജീവനക്കാരാണ് അംഗങ്ങളായുള്ളത്. പല അടിയന്തര ആവശ്യങ്ങള്‍ക്കും തുക പിന്‍വലിക്കാന്‍ അപേക്ഷിച്ച് ദിവസങ്ങളോളം വൈകുന്ന സാഹചര്യം വരിക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.

അത്യാവശ്യ സാഹചര്യങ്ങളില്‍ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് വഴി പിഎഫില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിര്‍മാണം തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയര്‍ത്തിയത്. നേരത്തെ, കോവിഡ് സമയത്താണ് ഈ സൗകര്യം ആദ്യമായി എര്‍പ്പെടുത്തിയത്.

കാസർകോട് മെഡിക്കൽ കോളജിൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും ‘പ്രേതം, പ്രേതം’ എന്ന് നിലവിളിച്ച് പുറത്തേക്കോടി ഒരു കൂട്ടമാളുകൾ; സംഭവമിങ്ങനെ…

0

കാസർകോട്: പണി പാതിവഴിയിലിരിക്കുന്ന കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് വിരുദ്ധമായി സമര സമിതി നടത്തിയ നവീന സമര രീതിയിൽ ഞെട്ടിത്തരിച്ച് മെഡിക്കൽ കോളേജ് പരിസരം. പെട്ടെന്ന് “പ്രേതം പ്രേതം” വിളിച്ചു പ്രവർത്തകർ പ്രേതമെന്ന ഭയത്തോടെ ഓടിയെത്തിയപ്പോൾ കോളേജ് പരിസരം ഞെട്ടി. എന്നാൽ, തുടർന്ന് ഇത് പ്രതീകാത്മക പ്രതിഷേധം മാത്രമാണെന്ന് അറിഞ്ഞപ്പോൾ ജനങ്ങൾക്ക് ആശ്വാസം ലഭിച്ചു.

കാസർകോട് മെഡിക്കൽ കോളജിന്റെ ശോച്യാവസ്ഥക്കെതിരെയാണ് വേറിട്ട സമരവുമായി സമര സമിതി എത്തിയത്. നിർമാണം പാതിവഴിയിലായ കെട്ടിടത്തിൽ പ്രേതത്തെ കണ്ട് ഓടി രക്ഷപ്പെടുന്ന രീതിയിലാണ് പ്രതീകാത്മകമായി പ്രതിഷേധം ആവിഷ്കരിച്ചത്. സമര സമിതി വ്യക്തമാക്കിയതുപോലെ, നിർമാണം 13 വർഷം പാതിവഴിയിലായിട്ടും പൂർത്തിയാകാത്ത ഈ ആശുപത്രി കെട്ടിടം സർക്കാരിന്റെ അനാസ്ഥ തുറന്നു കാണിക്കുന്നതിനുള്ള ശ്രമം മാത്രമാണ്. സമരപ്രവർത്തകർ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും ഭീകരകരമായി “പ്രേതം” വിളിച്ചു, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി.

ഇന്ന് ആരംഭിച്ച രണ്ടാംഘട്ട സമരത്തിൽ നിരവധിപ്പേർ പങ്കെടുത്തു. സമര സമിതി പ്രതീക്ഷിക്കുന്നത്, ജനങ്ങളുടെ ശ്രദ്ധ ഈ പ്രശ്നത്തിലേക്കും സർക്കാർ നിർമാണത്തിലേക്ക് എത്തിക്കുകയാണെന്ന്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുഴഞ്ഞുവീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു; മരണകാരണം വ്യക്തമല്ല

0

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുഴഞ്ഞുവീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ സുജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് വീട്ടിൽവെച്ച് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെയോടെ കുഞ്ഞ് മരിക്കുകയും ചെയ്തു. മരണകാരണം വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പ് കുഞ്ഞിന് നിലത്തുവീണ് പരിക്കേറ്റിരുന്നു. ഇതാണോ മരണകാരണം എന്നാണ് പരിശോധിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളൂ.

അരുണാചലിലെ തണുത്തുറഞ്ഞ സേല തടാകത്തിൽ അപകടം; ഐസ് പാളി തകർന്ന് വീണ് മലയാളി യുവാക്കൾ മുങ്ങിമരിച്ചു

0

ഇറ്റനഗർ: അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ തണുത്തുറഞ്ഞ സേല തടാകത്തിൽ മലയാളി യുവാക്കൾ മുങ്ങിമരിച്ചു. ഇന്നലെയായിരുന്നു അപകടം. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു, മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. നെടുമ്പന പുത്തന്‍ചന്ത മേലൂട്ട് വീട്ടില്‍ പ്രകാശിന്റെയും മഞ്ജുവിന്റെയും മകന്‍ വിനു പ്രകാശ് (26) ആണ് മരിച്ചത്. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിമാധവ് എം (24) നെ ഇപ്പോഴും കാണാനില്ല. കൊല്ലത്തുനിന്നും മലപ്പുറത്തുനിന്നും ഗുവാഹത്തി വഴി തവാങ്ങിലെത്തിയ ഏഴ് അംഗ വിനോദസഞ്ചാര സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ എന്ന് പോലീസ് സൂപ്രണ്ട് ഡി ഡബ്ല്യു തോങ്കോൺ പറഞ്ഞു.

ഐസ് പാളികള്‍ മൂടിയ സേല തടാകത്തിന് മുകളിലൂടെ നടന്നപ്പോള്‍ പാളികള്‍ തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പൊലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി. താപനില മൈനസ് ഡിഗ്രിയില്‍ ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു.

ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. കൊട്ടിയത്തെ ടൊയോട്ട മോട്ടേഴ്‌സില്‍ ജീവനക്കാരനാണ് മരിച്ച വിനു. മൃതദേഹം അരുണാചലിൽനിന്ന് നാട്ടിലെത്തിക്കും. സേല തടാകത്തിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, തണുത്തുറഞ്ഞ തടാകങ്ങളിൽ നടക്കരുതെന്നും സന്ദർശകരോട് നിർദ്ദേശിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മഞ്ഞുപാളികൾ അസ്ഥിരവും മനുഷ്യന്റെ ഭാരം താങ്ങാൻ കഴിയാത്തതുമാകാമെന്നും തണുത്തുറഞ്ഞ ജലാശയങ്ങൾ സുരക്ഷിതമല്ലെന്നും വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ജില്ലാ ഭരണകൂടം ഡിസംബറിൽ ഒരു ഉപദേശം നൽകിയിരുന്നു.

13,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സേല തടാകം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്, പക്ഷേ കടുത്ത തണുപ്പും ദുർബലമായ മഞ്ഞുമൂടിയതും കാരണം ശൈത്യകാലത്ത് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.

എഞ്ചിൻ ഭാഗത്തുനിന്നും പുക; കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

0

തിരുവനന്തപുരം: കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കല്ലമ്പലം കടമ്പാട്ടുകോണത്ത് വച്ചാണ് അപകടം ഉണ്ടായത്. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ കാറിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം. തലനാരിഴക്കാണ് വാഹനത്തിനുള്ളിലുള്ളവർ രക്ഷപ്പെട്ടത്. അപകട സമയത്ത് വാഹനത്തിൽ സുഗന്ധകുമാറും കുടുംബാംഗങ്ങളും ആണ് ഉണ്ടായിരുന്നത്. ക്വോളിസ് വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നത്തോടെ വാഹനം ഒതുക്കി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. തുടർന്ന് അധികം താമസിക്കാതെ കാർ കത്തിനശിച്ചു. തീ പെട്ടെന്ന് പടരുകയായിരുന്നു. വിവരമറിഞ്ഞ് കല്ലമ്പലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ചു. തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. കല്ലമ്പലം പോലീസ് കേസെടുത്തു.

വന്ദേഭാരതിൽ പ്രാദേശിക വിഭവങ്ങൾ വിളമ്പിത്തുടങ്ങി; കേരളത്തിലെ രണ്ട് ട്രെയിനുകളിലും പുതിയ മെനു

0

ന്യൂഡൽഹി: ആറ് റൂട്ടുകളിലൂടെ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ്സുകളിൽ പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ വിളമ്പിത്തുടങ്ങി. കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളിൽ ഉൾപ്പെടെയാണ് റെയിൽവേ പ്രാദേശിക ഭക്ഷണം വിളമ്പിത്തുടങ്ങിയത്. തിരുവനന്തപുരം- കാസർകോട്, മംഗളൂരു-തിരുവനന്തപുരം, നാഗ്പുർ- സെക്കന്തരാബാദ്, സാബർമതി-വേരാവെൽ, ശ്രീ മാതാവൈഷ്‌ണോദേവി കത്ര- ശ്രീനഗർ, ശ്രീനഗർ- ശ്രീമാതാ വൈഷ്‌ണോദേവി കത്ര റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ പ്രാദേശിക ഭക്ഷണം കിട്ടുന്നത്.

ട്രെയിൻ യാത്ര പുറപ്പെടുന്ന സ്റ്റേഷൻ ഭാഗത്തെ പ്രാദേശികവിഭവങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം-കാസർകോട്, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിൽ അപ്പത്തോടൊപ്പം വെള്ള ചോറ്, പച്ചക്കായ ചെറുപയർ മെഴുക്കുപുരട്ടി, കടലക്കറി, പൊറോട്ട, സാദാ തൈര്, പാലടപ്പായസം എന്നിവയുൾപ്പെടെയുള്ള വിഭവങ്ങൾ വിളമ്പും. ഇടിയപ്പം, പരിപ്പുവട, ചെട്ടിനാട് വെജിറ്റബിൾ ഗ്രേവി, സോയാബീൻ ഫ്രൈ എന്നിവയുമുണ്ട്.

ബംഗാൾ, അസം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പുതുതായി ആരംഭിച്ച വന്ദേഭാരത് സ്ലീപ്പറിലും പുതുക്കിയ മെനു നടപ്പാക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

സൗദി അറേബ്യയിലെസൗദ കൊടുമുടികളിൽ അയ്യായിരത്തോളം വർഷം പഴക്കമുള്ള ശിലാലിഖിതങ്ങൾ കണ്ടെത്തി

0

റിയാദ് : സൗദ കൊടുമുടികളിൽ അയ്യായിരത്തോളം വർഷം പഴക്കമുള്ള പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. ജനുവരി 14-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദ ഡെവലപ്‌മെന്റ് എന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനിയുമായി ചേർന്നാണ് സൗദി ഹെറിറ്റേജ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. സൗദ കൊടുമുടികളുടെ സമീപപ്രദേശങ്ങളിൽ നിന്ന് പ്രാചീന ശിലാചിത്രങ്ങളുള്ള ഇരുപത് പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

സൗദയിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലുമായി 636.5 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ പദ്ധതി പ്രദേശം ഇപ്പോൾ മേഖലയിലെ ഏറ്റവും പഴക്കമേറിയ സാംസ്കാരിക അടയാളങ്ങളുടെ ആസ്ഥാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലയിൽ നിന്ന് 4000 മുതൽ 5000 വർഷം വരെ പഴക്കമുള്ള പ്രാചീന ശിലാചിത്രങ്ങളും, ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രദേശത്തിന്റെ സമ്പന്നമായ നാഗരിക, സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ.തമൂദിക് ലിഖിതങ്ങൾക്കൊപ്പം ഐബെക്സ്, കഴുതപ്പുലികൾ, ഒട്ടകപ്പക്ഷികൾ എന്നിവയുടെ ഉജ്ജ്വലമായ ചിത്രീകരണങ്ങൾ, വേട്ടക്കാർ, നർത്തകർ, ഈന്തപ്പനകൾ, ആയുധങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾ തുടങ്ങിയവ ഈ മേഖലയിൽ നിന്നുള്ള കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.

ഒരുകാലത്ത് ഈ പ്രദേശത്ത് വസിച്ചിരുന്ന പുരാതന സമൂഹങ്ങളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആചാരങ്ങളെ ഈ പ്രാചീന ശിലാചിത്രങ്ങളും, ശിലാലിഖിതങ്ങളും പ്രതിഫലിപ്പിക്കുന്നു.

കുറുപ്പംപടിയിലെ മോഷണം : പ്രതി പിടിയിൽ : മോഷ്ടിച്ച പണവുമായി പ്രതി ആർഭാട ജീവിതം നയിച്ചത് ഗോവയിൽ

0

പെരുമ്പാവൂർ: കുറുപ്പുംപടിയിലെ മോഷണവുമായി ബന്ധപ്പെട്ട് തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടു പറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ് (45) നെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി , പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.

പുല്ലുവഴി കർത്താവുംപടിയിലെ വീടിൻ്റെ വാതിൽ പൊളിച്ച് അകത്ത് കയറി. എന്നാൽ വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. സിസിടിവി ക്യാമറ മോഷ്ടിച്ചു. അന്നേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള വീട് പൊളിച്ച് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവൻ തൂക്കം വരുന്ന മോതിരം മോഷണം നടത്തി. രണ്ട് വീട്ടിലും ആളുണ്ടായിരുന്നില്ല.

മോഷ്ടാവിനെ ചോദ്യം ചെയ്തതിൽ 11 മോഷണം നടത്തിയതായി ഇയ്യാൾ പോലീസിനോട് സമ്മതിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചു. ഈ വാഹനത്തിൽ കറങ്ങി നടന്നായിരുന്നു മോഷണങ്ങൾ നടത്തുന്നത്. മൂവാറ്റുപുഴ, അങ്കമാലി ആലുവ ചെങ്ങമനാട് നെടുമ്പാശ്ശേരി എറണാകുളം സൗത്ത് എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പൂട്ടി കിടക്കുന്ന ആളില്ലാത്ത വീടുകൾ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷണം നടത്തി.

ഗോവയിൽ പോയി ആർഭാട ജീവിതം നയിക്കുന്നതിനും ചൂതുകളിയ്ക്കും ആണ് പണം ഉപയോഗിച്ചിരുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ആണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കളവ് നടന്ന് അഞ്ചു ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചു.

റൂറൽ ജില്ലാ പോലീസ് മേധാവിഎം. ഹേമലതയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ, സബ് ഇൻസ്പെക്ടർ ബി.എംചിത്തുജി, അസി. സബ് ഇൻസ്പെക്ടർ പി.എഅബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ,ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തി ലുണ്ടായിരുന്നത്.

‘പൂപ്പ് പോലീസ്’; വളർത്തുമൃഗങ്ങളുടെ മാലിന്യം വൃത്തിയാക്കാത്ത ഉടമകളെ പിടികൂടാൻ ‘ഡിഎൻഎ’ പരിശോധന! സംഭവം ന്യൂജേഴ്‌സിയിൽ

0

വളർത്തുമൃഗങ്ങളുടെ മാലിന്യം വൃത്തിയാക്കുന്നതിൽ പരാജയപ്പെടുന്ന ഉടമകളെ പിടികൂടുന്നതിനായി നഗരങ്ങളിലും അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിലും സമൂഹങ്ങളിലും ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി ന്യൂജേഴ്‌സി. പൊതുജനാരോഗ്യ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇത്. ന്യൂജേഴ്‌സിയിലെ ‘ഹഡ്‌സൺ ഹാർബർ’ അപ്പാർട്ട്‌മെന്‍റ് അധികൃതരാണ് ഡിഎൻഎ പരിശോധനയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. അപ്പാർട്ട്‌മെന്‍റിൽ നായകളെ വളർത്തുന്നവർ 200 ഡോളർ (ഏകദേശം 16,500 രൂപ) നൽകി നായയുടെ ഉമിനീർ പരിശോധന ) നടത്തി ഡിഎൻഎ വിവരങ്ങൾ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യണം.

അപ്പാർട്ട്മെന്‍റ് പരിസരത്ത് നായയുടെ വിസർജ്യം കണ്ടെത്തിയാൽ അത് ഉടൻ തന്നെ ടെന്നസിയിലുള്ള ‘പൂപ്രിന്‍റ്സ്’ എന്ന ലാബിലേക്ക് അയക്കും. ഡിഎൻഎ ഒത്തുനോക്കി ഉടമയെ കണ്ടെത്തിയാൽ 250 ഡോളർ (ഏകദേശം 21,000 രൂപ) ആണ് ആദ്യത്തെ പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 1,000 ഡോളർ (ഏകദേശം 83,000 രൂപ) വരെ ഉയർന്നേക്കാം.

അധികൃതരുടെ ഈ നടപടിയെ ‘പൂപ്പ് പോലീസ്’ എന്നാണ് ചില നായ ഉടമകൾ വിശേഷിപ്പിച്ചത്. അപ്പാർട്ട്‌മെന്‍റിൽ ഇതിനോടകം തന്നെ ഒരുപാട് നിയമങ്ങളുണ്ടെന്നും പുതിയ നടപടി അതിരു കടന്നതാണെന്നും അപ്പാർട്ട്മെന്‍റിലെ ഒരു ഫ്ലാറ്റിന്‍റെ ഉടമയായ ആഞ്ചലീന ബുഡിജ പറയുന്നു. “പലപ്പോഴും ഇരുട്ടത്താണ് നായ്ക്കളെ പുറത്തിറക്കുന്നത്, അപ്പോൾ വിസർജ്യം കണ്ടെത്താൻ പ്രയാസമായിരിക്കും. ഇത് അല്പം ക്രൂരമാണ്,” അവർ വ്യക്തമാക്കി.

അപ്പാർട്ട്‌മെന്‍റ് അധികൃതരുടെ ഡിഎൻഎ പരിശോധനയ്‌ക്കെതിരെ ഒരു വിഭാഗം ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തിയെങ്കിലും, ശുചിത്വത്തിന് മുൻഗണന നൽകുന്ന ഭൂരിഭാഗം താമസക്കാരും ഈ തീരുമാനത്തെ കൈയടിച്ചു സ്വാഗതം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പൊതുസ്ഥലങ്ങളിൽ നായയുടെ വിസർജ്യം ചവിട്ടേണ്ടി വരുന്നത് വലിയ ദുരിതമാണെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു.

നായ്ക്കളുടെ വിസർജ്യം ശേഖരിച്ച് ലാബിലേക്ക് അയക്കുന്ന ചുമതലയുള്ള പ്രോപ്പർട്ടി മാനേജർ ക്രിസ്റ്റീന ഒർട്ടീസ് ഈ സാങ്കേതികവിദ്യ വളരെ ഫലപ്രദമാണെന്നാണ് അവകാശപ്പെട്ടത്. തന്‍റെ ജോലിയെ ഒരു ‘ഡിറ്റക്റ്റീവ്’ ജോലിയോടാണ് അവർ ഉപമിച്ചത്. പരിസരം വൃത്തിയായി സൂക്ഷിക്കാൻ ഈ പദ്ധതിയല്ലാതെ വേറെ വഴിയില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ നിലപാട്.

അതേസമയം വിനോദസഞ്ചാരികൾക്ക് പിഴ ചുമത്തില്ല, തെരുവിൽ നായ്ക്കളുടെ വിസർജ്ജ്യം ഉപേക്ഷിക്കുന്നതിന് ശിക്ഷ ലഭിക്കില്ല എന്നത് അന്യായമാണെന്ന് പല ഉടമകളും പറയുന്നു. തെരുവുകളിലെ കുഴപ്പങ്ങളിൽ ഭൂരിഭാഗവും ഉടമകളില്ലാത്ത തെരുവ് നായ്ക്കളുടെ ഫലമാണെന്ന ആശങ്കയും ഉണ്ട്.

കാലുകൾ തല്ലിയൊടിച്ചു, പെട്രോളൊഴിച്ച് തീ കൊളുത്തി; നാവായിക്കുളത്ത് ഭാര്യയെ ക്രൂരമായി ആക്രമിച്ച് കടന്നുകളഞ്ഞ ഭർത്താവ് അറസ്റ്റിൽ

0

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് ഭാര്യയെ ക്രൂരമായി ആക്രമിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവാണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് പിടികൂടിയത്.

പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി അപകടനില തരണം ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ഗവ.മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.

കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. സമാന അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.

സംഭവത്തിൽ മുനീശ്വരിക്ക് തല, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ ഗുരുതര പരിക്കുകളും പൊള്ളലുകളും ഏറ്റിട്ടുണ്ട്. യുവതി നിലവിൽ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്. ഹോംനേഴ്സായ മുനീശ്വരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ബിനുവിനെതിരെ കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കല്ലമ്പലം പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

KERALANEWSUNCATEGORIZEDശബരിമല സ്വർണക്കവർച്ച കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി

0

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ എസ്ഐടി അറസ്റ്റ് ചെയ്ത മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിനെ വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസമാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി സമർപ്പിച്ച അപേക്ഷ പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിരിക്കുന്നത്. എ പത്മകുമാര്‍ നേതൃത്വം നല്‍കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു എന്‍ വിജയകുമാർ. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയതിൽ വുജയകുമാറിനും അറിവുണ്ടായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം, ശബരിമല സ്വർണക്കവർച്ചയിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്ക് മുറുകുന്നു. കൈവശം വെച്ചിരുന്ന വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ദേവസ്വം ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. 2012ലാണ് ബോർഡ് കമ്മീഷണർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കൾ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡിന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഈ ഉത്തരവ് നിലനിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. വളരെ ഗുരുതരമായ ചട്ടലംഘനം ആണ് കണ്ടെത്തിയിട്ടുള്ളത്.

പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരരുടെ കയ്യിലെയായിരുന്നു ഉണ്ടായിരുന്നത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. ഇതിന് വർഷങ്ങളുടെ പഴക്കമുണ്ട്. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് വാജിവാഹനം. ശബരിമലയില്‍ ഉണ്ടായിരുന്ന ഈ അമൂല്യ വാജിവാഹനം 2017 ലാണ് തന്ത്രി കണ്ഠരര് രാജീവര് വീട്ടിലേക്ക് കൊണ്ടുപോയത്. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാജിവാഹനം കണ്ടെടുത്തിരുന്നു.

സന്നിധാനത്തെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ നേരെത്തെ പ്രതികരിച്ചിരുന്നു. ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നതാണ് കീഴ്വഴക്കം എന്നാണ് അജി തറയിൽ പറഞ്ഞത്. അതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നായിരുന്നു അജയ് തറയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Posts:
ആർടിഒ ഉദ്യോസ്ഥൻ എന്ന വ്യാജേന ലോറികൾ തടഞ്ഞ് നിർത്തി പരിശോധിക്കും, പിഴത്തുക അടയ്ക്കാനായി നൽകുന്നത് സ്വന്തം ഗൂഗിൾ പേ നമ്പർ; ഒരു ദിവസത്തെ വരുമാനം 37000 രൂപ, യുവാവ് പിടിയിൽ
ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവം; എസ്ഡിപിഐ പ്രവർത്തക‍ർക്കെതിരെ കേസെടുത്ത് പോലീസ്, ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചവർക്കെതിരെയും കേസ്
ചാലക്കുടിയിൽ ഒന്നര വയസുകാരിയുടെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി; മണിക്കൂറുകൾ നീണ്ട പരിശ്രമം; ഒടുവിൽ പോറൽ പോലുമേൽക്കാതെ കൈ പുറത്തെടുത്തത് ഫയർഫോഴ്സ്
കിഴക്കേക്കോട്ടയിൽ നിന്ന് നെടുമങ്ങാടേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസ്, യാത്രയ്ക്കിടെ ടയര്‍ ഊരി തെറിച്ചു; അപകടമൊഴിവായത് തലനാരിഴക്ക്

KERALANEWSUNCATEGORIZED
ശബരിമല സ്വർണക്കവർച്ച കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി