കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ എസ്ഐടി അറസ്റ്റ് ചെയ്ത മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിനെ വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസമാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി സമർപ്പിച്ച അപേക്ഷ പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിരിക്കുന്നത്. എ പത്മകുമാര്‍ നേതൃത്വം നല്‍കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു എന്‍ വിജയകുമാർ. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയതിൽ വുജയകുമാറിനും അറിവുണ്ടായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, ശബരിമല സ്വർണക്കവർച്ചയിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്ക് മുറുകുന്നു. കൈവശം വെച്ചിരുന്ന വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ദേവസ്വം ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. 2012ലാണ് ബോർഡ് കമ്മീഷണർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കൾ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡിന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഈ ഉത്തരവ് നിലനിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. വളരെ ഗുരുതരമായ ചട്ടലംഘനം ആണ് കണ്ടെത്തിയിട്ടുള്ളത്.
പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരരുടെ കയ്യിലെയായിരുന്നു ഉണ്ടായിരുന്നത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. പ്രയാർ ഗോപാലകൃഷ്ണൻെറ ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. ഇതിന് വർഷങ്ങളുടെ പഴക്കമുണ്ട്. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് വാജിവാഹനം. ശബരിമലയില്‍ ഉണ്ടായിരുന്ന ഈ അമൂല്യ വാജിവാഹനം 2017 ലാണ് തന്ത്രി കണ്ഠരര് രാജീവര് വീട്ടിലേക്ക് കൊണ്ടുപോയത്. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാജിവാഹനം കണ്ടെടുത്തിരുന്നു.
സന്നിധാനത്തെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ നേരെത്തെ പ്രതികരിച്ചിരുന്നു. ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നതാണ് കീഴ്വഴക്കം എന്നാണ് അജി തറയിൽ പറഞ്ഞത്. അതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നായിരുന്നു അജയ് തറയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Related Posts:
ആർടിഒ ഉദ്യോസ്ഥൻ എന്ന വ്യാജേന ലോറികൾ തടഞ്ഞ് നിർത്തി പരിശോധിക്കും, പിഴത്തുക അടയ്ക്കാനായി നൽകുന്നത് സ്വന്തം ഗൂഗിൾ പേ നമ്പർ; ഒരു ദിവസത്തെ വരുമാനം 37000 രൂപ, യുവാവ് പിടിയിൽ
ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവം; എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചവർക്കെതിരെയും കേസ്
ചാലക്കുടിയിൽ ഒന്നര വയസുകാരിയുടെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി; മണിക്കൂറുകൾ നീണ്ട പരിശ്രമം; ഒടുവിൽ പോറൽ പോലുമേൽക്കാതെ കൈ പുറത്തെടുത്തത് ഫയർഫോഴ്സ്
കിഴക്കേക്കോട്ടയിൽ നിന്ന് നെടുമങ്ങാടേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസ്, യാത്രയ്ക്കിടെ ടയര്‍ ഊരി തെറിച്ചു; അപകടമൊഴിവായത് തലനാരിഴക്ക്
KERALANEWSUNCATEGORIZED
ശബരിമല സ്വർണക്കവർച്ച കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി