മൂവാറ്റുപുഴയിൽ പതിനഞ്ച് കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ : ബംഗാളിൽ നിന്ന് കഞ്ചാവെത്തിക്കുന്നത് ട്രെയിൻ മാർഗം

0

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട. പതിനഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിത്താഴത്ത് നിന്നു മാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവുമായി കടന്നത്. അന്വേഷണ സംഘം പിന്തുടർന്നാണ് ഇവരെ പിടികൂടിയത്.

കിലോ ഗ്രാമിന് ആയിരം രൂപയ്ക്ക് അവിടെ നിന്നും കഞ്ചാവ് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നത്. ഇതര സംസ്ഥാനതൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡി വൈ എസ് പി പി. എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ മാസം ആലുവയിൽ 69 ഗ്രാം രാസ ലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാൽ (21), അങ്കമാലിയിൽ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെ റൂറൽ പോലീസ് പിടികൂടിയിരുന്നു. ബംഗലുരുവിൽ നിന്ന് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിലാണ് രാസലഹരി കടത്തിയത്.

കരൂർ ദുരന്തത്തിൽ രണ്ടാംഘട്ട മൊഴിയെടുപ്പ്; നടൻ വിജയ് ഇന്ന് സിബിഐ ആസ്ഥാനത്ത് ഹാജരാകും

0

ചെന്നൈ: കരൂർ ദുരന്തത്തി​ന്റെ രണ്ടാംഘട്ട മൊഴിയെടുപ്പ് ഇന്ന്. മൊഴി രേഖപ്പെടുത്താൻ നടൻ വിജയ് ഇന്ന് ഡൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകും. 11 മണിക്കാണ് വിജയ് ഹാജരാവുക. കഴിഞ്ഞയാഴ്ച നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നിരുന്നു. അന്ന് വീണ്ടും ഹാജരാകാൻ ആയിരുന്നു സിബിഐയുടെ നിർദേശം. എന്നാൽ പൊങ്കൽ പ്രമാണിച്ച് സമയം നീട്ടിത്തരണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാനായി നിർദേശം നൽകിയത്. സംഭവത്തിൽ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിജയ് മൊഴി നൽകിയത്. വിജയുടെയും മൊഴി രേഖപ്പെടുത്തിയതിനു ശേഷം ആയിരിക്കും തുടർനടപടികളിലേക്ക് സിബിഐ നീങ്ങുക.

സെപ്റ്റംബർ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉൾപ്പെടും.41 കുടുംബങ്ങളിൽ 39 കുടുംബങ്ങൾക്ക് ടിവികെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഇതിനകം നൽകിയിട്ടുണ്ട്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു . അന്വേഷണത്തിന്‍റെ ഭാഗമായി കരൂരിൽ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.

മാലിന്യമല്ല, ‘മഹാഭാഗ്യം’; ചില്ലറക്കാരനല്ല ചകിരിച്ചോർ; 5 കിലോയ്ക്ക് ആമസോണിൽ 9000 രൂപ വരെ!

0

ഒരുകാലത്ത് കയർ വ്യവസായ മേഖലയിലെ പാഴ്വസ്തുവായി കരുതിയിരുന്ന ചകിരിച്ചോർ ഇന്ന് വിപണിയിലെ വിലപിടിപ്പുള്ള താരമായി മാറിക്കഴിഞ്ഞു. തീരദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുന്നുകൂടിക്കിടന്നിരുന്ന ഈ അവശിഷ്ടം, ആധുനിക കൃഷിരീതികളിലെ അവിഭാജ്യ ഘടകമായതോടെയാണ് വൻ ഡിമാൻഡ് കൈവന്നത്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ 5 കിലോഗ്രാം ചകിരിച്ചോർ കട്ടകൾക്ക് 9000 രൂപ വരെ വില ഈടാക്കുന്നു എന്നത് ഈ മേഖലയിലെ വൻ കുതിച്ചുചാട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

എന്തുകൊണ്ട് ചകിരിച്ചോറിന് ഇത്രയധികം പ്രിയം?
മണ്ണില്ലാതെയുള്ള കൃഷിരീതികൾ (Soilless farming) വ്യാപകമായതാണ് ചകിരിച്ചോറിനെ വിഐപി ആക്കിയത്. നഗരങ്ങളിലെ ഫ്ലാറ്റുകളിലും പരിമിതമായ സ്ഥലസൗകര്യമുള്ള വീടുകളിലും കൃഷി ചെയ്യുന്നവർക്ക് ഏറ്റവും മികച്ച മാധ്യമമാണിത്. ഇതിന്റെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്;

വെള്ളം വലിച്ചെടുക്കാനും ദീർഘനേരം ഈർപ്പം നിലനിർത്താനുമുള്ള സവിശേഷ കഴിവ്.

ചെടികളുടെ വേരുകൾക്ക് സുഗമമായി വളരാനുള്ള വായുസഞ്ചാരം ഉറപ്പാക്കുന്നു.

രാസവസ്തുക്കളില്ലാത്ത മികച്ച ജൈവമാധ്യമം.

വിദേശ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നതിലൂടെ മികച്ച വിദേശനാണ്യവും ഈ മേഖല നേടിത്തരുന്നു.

മാലിന്യമായി കരുതിയിരുന്ന ഒന്നിനെ ശാസ്ത്രീയമായി സംസ്‌കരിച്ച് ബ്ലോക്കുകളാക്കി മാറ്റിയതോടെ സാധാരണക്കാരായ കർഷകർക്കും സംരംഭകർക്കും ഇത് വലിയ വരുമാനമാർഗ്ഗമായി മാറിയിരിക്കുകയാണ്. കൃഷിയിലെ ഈ ‘മാലിന്യ വിപ്ലവം’ ഒട്ടേറെപ്പേരെ കോടീശ്വരന്മാരാക്കി മാറ്റുകയും ചെയ്തു.

സൗദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18054 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു ; നിയമലംഘകരെ നാട് കടത്തും

0

റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18054 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2025 ജനുവരി 8 മുതൽ 2025 ജനുവരി 14 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജനുവരി 17-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 11343 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2853 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3858 പേരെയാണ് അറസ്റ്റ് ചെയ്തത്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

2025 ജനുവരി 1 മുതൽ 2025 ജനുവരി 7 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18836 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

“എനിക്ക് ഇപ്പോൾ മരിക്കണ്ട പപ്പാ..!” മുങ്ങിത്താഴുന്നതിനിടെ അവസാന കോൾ; നോയിഡയിൽ ടെക്കി യുവാവിന് ദാരുണാന്ത്യം

0

നോയിഡ: കൊടുംമഞ്ഞിൽ കാർ നിയന്ത്രണം വിട്ട് ആഴമേറിയ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 27-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ദാരുണാന്ത്യം. നോയിഡയിൽ ജോലി ചെയ്യുന്ന യുവരാജ് മെഹ്തയാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി നോയിഡ സെക്ടർ 150-ൽ വെച്ചായിരുന്നു സംഭവം.

മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതിനെത്തുടർന്ന് യുവരാജ് സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ മതിലിൽ ഇടിക്കുകയും, തുടർന്ന് സമീപത്തെ 70 അടിയോളം താഴ്ചയുള്ള വെള്ളക്കുഴിയിലേക്ക് പതിക്കുകയുമായിരുന്നു. വാഹനം മുങ്ങിക്കൊണ്ടിരിക്കെ യുവാവ് തന്റെ പിതാവിനെ ഫോണിൽ വിളിച്ച് സഹായത്തിനായി കേണപേക്ഷിച്ചു. “ഞാൻ വെള്ളത്തിൽ വീണു, എന്നെ രക്ഷിക്കൂ പപ്പാ, എനിക്ക് മരിക്കാൻ ആഗ്രഹമില്ല” എന്നതായിരുന്നു ആ യുവാവിന്റെ അവസാന വാക്കുകൾ.

മകന്റെ വിളി വന്നയുടൻ പിതാവ് പോലീസിനെയും രക്ഷാപ്രവർത്തകരെയും വിവരമറിയിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ അതിവേഗം ആഴങ്ങളിലേക്ക് താഴ്ന്നുപോയി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെയാണ് ദുരന്തനിവാരണ സേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് കാർ പുറത്തെടുത്തത്. അപ്പോഴേക്കും യുവരാജ് മരണപ്പെട്ടിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നത് നോക്കി നിൽക്കാനേ പിതാവ് രാജ്കുമാറിന് സാധിച്ചുള്ളൂ.

അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് യുവരാജിന്റെ കുടുംബം ആരോപിക്കുന്നു. റോഡരികിലെ മതിലിൽ റിഫ്ലക്ടറുകൾ ഉണ്ടായിരുന്നില്ല. കനത്ത മഞ്ഞുള്ള സമയത്ത് കൃത്യമായ മുന്നറിയിപ്പുകളോ സുരക്ഷാ സംവിധാനങ്ങളോ അവിടെ ഒരുക്കിയിരുന്നില്ല. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

“ആരെയും വേദനിപ്പിക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്”; വിവാദ പരാമർശങ്ങൾക്ക് വിശദീകരണവുമായി എ.ആർ റഹ്മാൻ

0

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വിവാദ പരാമർശങ്ങൾക്ക് വിശദീകരണവുമായി എ.ആർ റഹ്മാൻ. കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമാണ് എ.ആർ. റഹ്മാൻ പറഞ്ഞത്. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്‌കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു.

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലെ എ.ആർ. റഹ്മാന്റെ പരാമർശങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് അദ്ദേഹം നേരിട്ടത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയെ തൻ്റെ ഗുരുവും വീടുമായി അദ്ദേഹം വിശേഷിപ്പിച്ചു . “സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണ്‌. ഇന്ത്യ എൻ്റെ പ്രചോദനമാണ്, എൻ്റെ ഗുരുവും എൻ്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസ്സിലാക്കിയേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ എൻ്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എൻ്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” റഹ്മാൻ പറഞ്ഞു.

“ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്. ഇത് എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ബഹുസ്വരതയുടെയും ആഘോഷത്തിൻ്റെയും ഇടം സൃഷ്ടിക്കാൻ എന്നെ അനുവദിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ച WAVES ഉച്ചകോടിയിലെ ‘ഝാല’ എന്ന സൃഷ്ടി മുതൽ, യുവ നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, ഒരു സ്ട്രിംഗ് ഓർക്കസ്ട്ര സൃഷ്ടിച്ചത്, സൺഷൈൻ ഓർക്കസ്ട്രയെ മെൻ്റർ ചെയ്തത്, ഇന്ത്യയുടെ ആദ്യത്തെ ബഹുസാംസ്കാരിക വെർച്വൽ ബാൻഡായ സീക്രട്ട് മൗണ്ടൻ നിർമ്മിച്ചത്, ഹാൻസ് സിമ്മറിനൊപ്പം രാമായണത്തിന് സംഗീതം നൽകിയ ബഹുമതി വരെ. ഓരോ യാത്രയും എൻ്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തി. ഈ രാജ്യത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.’- റഹ്മാൻ കൂട്ടിച്ചേർത്തു. ഒരു ക്രിക്കറ്റ് മത്സരത്തിനിടെ തൻ്റെ “മാ തുഝേ സലാം/വന്ദേ മാതരം” എന്ന ഗാനം ആലപിക്കുന്നതിൻ്റെ ദൃശ്യത്തോടെയാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമാണ് എ.ആർ. റഹ്മാൻ അഭിമുഖത്തിൽ സൂചിപ്പിച്ചത്. ബോളിവുഡിലെ അധികാരഘടനയിൽ മാറ്റമുണ്ടായി. അധികാരത്തിലുള്ളവർ സർഗാത്മകതയില്ലാത്തവരാണ്. ചിലപ്പോൾ അതിന് പിന്നിൽ വർഗീയ മാനങ്ങളുമുണ്ടാവാമെന്നും റഹ്‌മാൻ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് ചർച്ചകൾക്ക് വഴിവെച്ചത്.

അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ഹരിദ്വാറിലെ ഹർ കീ പൗരിയിൽ ബോർഡ് സ്ഥാപിച്ച് ഗംഗ സഭ

0

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഹർ കീ പൗരിയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് ബോർഡ്. ഹർ കി പൗരിയുടേയും സമീപ ഘാട്ടകളുടെയും പരിപാലനം നടത്തുന്ന ഗംഗ സഭയാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചത്. എല്ലാ എൻട്രി പോയിന്റുകളിലും ഇത്തരത്തിലുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

നേരത്തെ അറബി വേഷം ധരിച്ചെത്തിയ രണ്ട് പേർ ഹർ കി പൗരിക്ക് സമീപം നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നീട് ഇവർ ഹിന്ദുക്കളാണെന്നും റീൽസ് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് അറബി വേഷത്തി​ലെത്തിയതെന്നും വ്യക്തമായിരുന്നു.ഇതിന് പിന്നാലെ ഹരിദ്വാറിലെ മതപരമായ സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, ഗംഗയിലെ ഘാട്ടുകൾ എന്നിവയിൽ അർധ കുംഭമേളക്ക് മു​മ്പ് അഹിന്ദുക്കളുടെ പ്രവശേവനം തടയണമെന്ന് ഗംഗ സഭ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഗംഗസഭ പരിപാലിക്കുന്ന മേഖലകളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുവെച്ചത്. 1916ലെ ഹരിദ്വാർ മുൻസിപ്പൽ ​നിയമപ്രകാരം ഹർ കി പൗരിയിൽ അഹിന്ദുക്കളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ടെന്ന് ഗംഗ സഭ പ്രസിഡന്റ് നിതിൻ ഗൗതം പറഞ്ഞു. ബോർഡു​വെച്ചതിലൂടെ ഇതുമായി ഉയർന്നുവന്നിട്ടുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിദ്വാർ മുൻസിപ്പിൽ കമീഷണർ നന്ദൻ കുമാറും 1916ലെ നിയമപ്രകാരം ഹർ കി പൗരിയിൽ അഹിന്ദുക്കളുടെ പ്രവേശനം തടയുന്നുണ്ടെന്നും പറഞ്ഞു.

ഇടുക്കിയിൽ വിനോദ സഞ്ചാരികളുമായെത്തിയ ബസ് തിട്ടയിൽ ഇടിച്ച് മറിഞ്ഞു; 18 പേർക്ക് പരിക്ക്

0

ഇടുക്കി: ഇടുക്കിയിൽ വിനോദ സഞ്ചാരികളുമായെത്തിയ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേ‌ർക്ക് പരിക്ക്. ഇടുക്കി നാരകക്കാനത്താണ് അപകടമുണ്ടായത്. ബസ് തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കാൽവരി മൗണ്ടിൽ നിന്നും രാമക്കൽമേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിൾ മാപ്പ് നോക്കി പോകുമ്പോൾ ഇടുങ്ങിയ വഴിയിലെ തിട്ടയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാരും തങ്കമണി പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

ജെല്ലിക്കെട്ടിൽ ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

0

തമിഴ്നട്: ജെല്ലിക്കെട്ട് വീരൻമാർക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നവർക്കാണ് എം.കെ സ്റ്റാലിൻ സർക്കാർജോലി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ലോക പ്രശസ്തമായ അലങ്കനെല്ലൂർ ജെല്ലിക്കെട്ട് സന്ദർശിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

മൃഗ സംരക്ഷണ വകുപ്പിൽ മുൻഗണനാ ക്രമത്തിലാണ് സംസ്ഥാന സർക്കാർ ജോലി നൽകുക. അലങ്കനെല്ലൂരിൽ ഉയർന്ന സൗകര്യങ്ങളുള്ള മൃഗാശുപത്രി പണിയുന്നതിന് 2 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് കാളകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തുന്നതിന് ഇത് കൂടുതൽ പ്രാധാന്യം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ജെല്ലിക്കെട്ട് വീരൻമാർക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നുവരുന്നുണ്ട്.

ജെല്ലിക്കെട്ടിൽ ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

0

തമിഴ്നട്: ജെല്ലിക്കെട്ട് വീരൻമാർക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നവർക്കാണ് എം.കെ സ്റ്റാലിൻ സർക്കാർജോലി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ലോക പ്രശസ്തമായ അലങ്കനെല്ലൂർ ജെല്ലിക്കെട്ട് സന്ദർശിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

മൃഗ സംരക്ഷണ വകുപ്പിൽ മുൻഗണനാ ക്രമത്തിലാണ് സംസ്ഥാന സർക്കാർ ജോലി നൽകുക. അലങ്കനെല്ലൂരിൽ ഉയർന്ന സൗകര്യങ്ങളുള്ള മൃഗാശുപത്രി പണിയുന്നതിന് 2 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് കാളകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തുന്നതിന് ഇത് കൂടുതൽ പ്രാധാന്യം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ജെല്ലിക്കെട്ട് വീരൻമാർക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നുവരുന്നുണ്ട്.

മണിപ്പൂർ കലാപത്തിനിടെ നടന്ന കൂട്ടബലാത്സംഗം; പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 വയസ്സുകാരി മരിച്ചു

0

മണിപ്പൂർ: മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായി ചികിത്സയിലായിരുന്ന 20 കാരി മരിച്ചു. പരിക്കുകളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 2023 മെയിലുണ്ടായിരുന്ന സംഭവത്തെ തുടർന്ന് ശാരീരിക പരിക്കുകളിൽ നിന്നും മാനസിക ആഘാതങ്ങളിലും നിന്നും യുവതി കരകയറിയില്ലെന്ന് കുടുംബം പറഞ്ഞു. ശാരീരിക പരിക്കുകൾ കാരണം ശ്വസന പ്രശ്നങ്ങൾ ഉണ്ടായതായും യുവതിയുടെ അമ്മ പറഞ്ഞു.

കുക്കി വിഭാഗത്തിൽപെട്ട യുവതിയെ മെയ്തെയ് വിഭാഗത്തിലുള്ളവരാണ് ക്രൂരപീഡനത്തിനിരയാക്കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല. കറുത്ത ഷർട്ടുകൾ ധരിച്ച നാല് ആയുധധാരികളായ പുരുഷന്മാർ ഒരു കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു. കലാപത്തിൽ ആക്രമണത്തിന് നേതൃത്വം കൊടുത്ത മെയ്തെയ് ഗ്രൂപ്പിലെ അരാംബായ് ടെങ്കോൾ അംഗങ്ങളാണ് കറുത്ത ഷർട്ടുകൾ ധരിച്ചിരുന്നത്.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം ജൂലൈ 21ന് മാത്രമാണ് പൊലീസിൽ പരാതി നൽകാൻ കഴിഞ്ഞത്. 2023 ജൂലൈ 22ന് കേസ് സിബിഐക്ക് കൈമാറി. രണ്ട് വർഷത്തിലേറെയായിട്ടും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇംഫാലിലെ ന്യൂ ചെക്കൺ പ്രദേശത്തുള്ള സീകം സ്കൂളിലെ എടിഎം ബൂത്തിന് സമീപത്ത് നിന്നാണ് യുവതിയെ പർപ്പിൾ നിറത്തിലുള്ള മാരുതി സ്വിഫ്റ്റിൽ തട്ടിക്കൊണ്ടുപോയതെന്ന് എഫ്‌ഐആറിലും ദൃക്‌സാക്ഷികളും പറയുന്നു.

തുടർന്ന് വാങ്ഖൈ അയൻപാലി പ്രദേശത്തേക്ക് കൊണ്ടുപോയ യുവതിയെ മെയ്തെയ് വനിതാ സിവിൽ സൊസൈറ്റി ഗ്രൂപ്പിലെ അംഗങ്ങളും നിരവധി പുരുഷന്മാരും ചേർന്ന് ആക്രമിച്ചതായും ആരോപിക്കപ്പെടുന്നു. ബലാത്സംഗത്തിന് ശേഷം യുവതിയെ കൊല്ലണോ എന്ന് തർക്കിക്കുന്നതിനിടയിൽ യുവതി കുന്നിൻ മുകളിൽ നിന്ന് താഴേക്ക് വീണു. പച്ചക്കറികൾ കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

ഉടൻ തന്നെ ബിഷ്ണുപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസുകാരൻ മെയ്തെയിയാണെന്ന് തിരിച്ചറിഞ്ഞ യുവതി തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ റിക്ഷാ ഡ്രൈവറോട് അപേക്ഷിച്ചു. ഒടുവിൽ അവളെ കാങ്‌പോക്പിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി നാഗാലാൻഡിലെ കൊഹിമയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മലയാളി ബാലൻ അബുദാബിയിൽ പനി ബാധിച്ച് മരിച്ചു

0

അബുദാബി: അബുദാബിയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു. പെരുമ്പാവൂർ കരുവാട്ട് ഇർഫാന്റെയും അസ്നയുടെയും മകൻ ഫൈസാൻ ഇർഫാൻ (8) ആണ് മരിച്ചത്. പനി ബാധിച്ച് അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബനിയാസ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

സഹോദരൻ: സയാൻ. കബറടക്കം ഞായർ രാവിലെ പത്തരയ്ക്ക് പെരുമ്പാവൂർ വട്ടേക്കാട്ടുപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

മലയാളി ബാലൻ അബുദാബിയിൽ പനി ബാധിച്ച് മരിച്ചു

0

അബുദാബി: അബുദാബിയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു. പെരുമ്പാവൂർ കരുവാട്ട് ഇർഫാന്റെയും അസ്നയുടെയും മകൻ ഫൈസാൻ ഇർഫാൻ (8) ആണ് മരിച്ചത്. പനി ബാധിച്ച് അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബനിയാസ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

സഹോദരൻ: സയാൻ. കബറടക്കം ഞായർ രാവിലെ പത്തരയ്ക്ക് പെരുമ്പാവൂർ വട്ടേക്കാട്ടുപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

റോഡ് ടാറിങ് സ്ഥലത്ത് രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; ഉദ്യോഗസ്ഥയെ കടന്നുപിടിച്ച് എടുത്ത് ഉയർത്തി, ഫോൺ തട്ടിയെടുത്തു; പ്രതിയെ പൊലീസ് രക്ഷപ്പെടുത്തിയതായി പരാതി

0

ശാസ്താംകോട്ട (കൊല്ലം): രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ എൻജിനീയറെ റോഡിൽ വച്ച് കടന്നു പിടിച്ച് എടുത്ത് ഉയർത്തി, ഫോൺ തട്ടിയെടുത്തു. പരാതി നൽകിയിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് രക്ഷപ്പെടുത്തിയതായി പരാതി. വെറ്റമുക്ക് – താമരക്കുളം കിഫ്ബി പദ്ധതിയിലെ ടാറിങ്ങിനു മേൽനോട്ടം വഹിക്കുന്ന കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്‌റ്റന്റ് എൻജിനീയർമാർ, സൂപ്പർ വൈസേഴ്സ് എന്നീ വനിതാ ഉദ്യോ​ഗസ്ഥർക്ക് നേരെയാണ് ആക്രമണം നടന്നത്. ശാസ്താംകോട്ട – ആഞ്ഞിലിമുട് പ്രധാന പാതയിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം.

വാഹന നിയന്ത്രണ സംവിധാനങ്ങൾ മറികടന്ന്, ടാറിങ് നടക്കുന്ന സ്ഥലത്തേക്ക് ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. വനിതകൾ ഓടി മാറിയതോടെ യുവാവ് പുറത്തിറങ്ങി പ്രകോപനം സൃഷ്ടിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ കടന്നു പിടിച്ച് എടുത്ത് ഉയർത്തി. ഫോണും തട്ടിയെടുത്തു.

രക്ഷ തേടി വിളിച്ചപ്പോൾ പൊലീസെത്തി പരാതി ഉണ്ടങ്കിൽ സ്റ്റേഷനിൽ എഴുതി കൊടുക്കാൻ പറഞ്ഞ് മടങ്ങി. രാത്രി പത്തരയോടെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തിയ എൻജിനീയർമാർ പരാതി എഴുതി നൽകി. ഇതിനിടെ അക്രമ സംഘത്തിലെ ചിലർ ‌സ്റ്റേഷൻ പരിസരങ്ങളിൽ എത്തിയിരുന്നു. റോഡിൽ തിരിച്ചെത്തിയ വനിതാ ഉദ്യോഗസ്‌ഥർ ടാറിങ് പൂർത്തിയാക്കി പുലർച്ചെ മടങ്ങി. എന്നാൽ ഇതിനിടെ ഒരിക്കൽപോലും പൊലീസ് സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയതേയില്ല. സ്റ്റേഷനിൽ വിളിച്ച് തിരക്കിയപ്പോൾ പ്രതികളുമായി സംസാരിച്ച് തീർക്കാനാണ് പൊലീസ് നിർദേശിച്ചത്. കേസെടുക്കാനും തയാറായില്ല.

വാഹനങ്ങളുടെ തിരക്കൊഴിഞ്ഞ ശേഷം രാത്രി 9.30 മുതൽ രാവിലെ 6 വരെയാണ് ടാറിങ്. ഏഴാം തീയതി മുതൽ പണി നടക്കുന്നുണ്ട്. ഇതിന് മുൻപേ തന്നെ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനു കത്ത് നൽകിയിരുന്നുവെന്നും വനിതകൾ മാത്രമായതിനാൽ പട്രോളിങ് ജീപ്പുകൾ അതുവഴി ഇടയ്ക്ക് വരണമെന്ന് അറിയിച്ചിരുന്നതായും എൻജിനീയർമാർ പറഞ്ഞു.

ഇതിനിടെ റോഡിന്റെ വശങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കാൻ കഴിയുന്ന തരത്തിൽ ടാർ ചെയ്യണമെന്ന് പറഞ്ഞ് സമീപവാസികളായ ചിലർ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തിയിരുന്നു. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ കൊല്ലം റൂറൽ പൊലീസ് മേധാവിക്കും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർക്കും പരാതി നൽകി.

ഇന്ത്യൻ ക്യാപ്റ്റന് കൈ കൊടുക്കാതിരുന്നത് കൈയബദ്ധം മാത്രമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്; മത്സര ശേഷം ഹസ്തദാനം ചെയ്ത് താരങ്ങൾ

0

ബുലവായോ: ടോസിട്ട ശേഷം ഇന്ത്യൻ ക്യാപ്റ്റന് കൈ കൊടുക്കാതിരുന്നത് കൈയബദ്ധം മാത്രമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അണ്ട‍ർ 19 ലോകകപ്പിലെ രണ്ടാം മത്സരത്തിലാണ് ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെക്ക് ബംഗ്ലാദേശിന്‍റെ താല്‍ക്കാലിക ക്യാപ്റ്റനായ സവാദ് അബ്രാര്‍ കൈ കൊടുക്കാതിരുന്നത്. എന്നാൽ മത്സര ശേഷം ഇരു ടീമുകളിലെയും താരങ്ങൾ തമ്മില്‍ പതിവ് രീതിയിലുള്ള ഹസ്തദാനം നടത്തിയാണ് പിരിഞ്ഞത്.

ഏഷ്യാ കപ്പിനിടെ ഉണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ താരങ്ങളുടെ ഹസ്തദാന വിവാദത്തെ ഓര്‍മിപ്പിച്ചാണ് ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ കൂടിയായ സവാദ് അബ്രാര്‍ ടോസിട്ട ശേഷം ആയുഷ് മാത്രെക്ക് കൈ കൊടുക്കാൻ വിസമ്മതിച്ച് കയറിപ്പോയത്. എന്നാല്‍ ഇത് ബോധപൂര്‍വം ആയിരുന്നില്ലെന്നും ക്യാപ്റ്റനായ അസീസുള്‍ ഹക്കീമിന് സുഖമില്ലാതിരുന്നതിനാല്‍ വൈസ് ക്യാപ്റ്റനായ സവാദ് അബ്രാറിനെ ടോസിനായി അയക്കുകയായിരുന്നുവെന്നും ബംഗ്ലാദശേ് ക്രിക്കറ്റ് ബോര്‍ഡ് പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി. ടോസിട്ടശേഷം അബ്രാര്‍ കൈ കൊടുക്കാതിരുന്നത് ബോധപൂര്‍വമല്ല, അശ്രദ്ധമൂലം സംഭവിച്ചതാണ്. എതിര്‍ ടീമിനെ അപമാനിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. വൈസ് ക്യാപ്റ്റന്‍റെ ശ്രദ്ധക്കുറവിനെ ബോര്‍ഡ് ഗൗരവമായാണ് കാണുന്നതെന്നും ക്രിക്കറ്റിന്‍റെ മാന്യതക്കും അടിസ്ഥാന തത്വങ്ങള്‍ക്കും നിരക്കുന്ന രീതിയിലായിരിക്കണം കളിക്കാരുടെ പെരുമാറ്റമെന്ന് ടീം മാനേജ്മെന്‍റിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. പിന്നാലെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിക്കുകയും ഐസിസി ഇത് തള്ളിയെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബംഗ്ലാദേശ്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെിരായ മത്സരങ്ങളില്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ ഇന്ത്യ തയാറാവാഞ്ഞത് വലിയ വിവാദമായിരുന്നു.