ദുബായ്: ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ഏക സർവീസ് നിർത്തലാക്കാൻ നീക്കം. നിലവിൽ കൊച്ചി – ദുബായ് റൂട്ടിൽ സർവീസ് നടത്തുന്ന എ ഐ 934 വിമാനം മാർച്ച് 28-ഓടെ നിർത്തലാക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഇതിന് പകരമായി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടപ്പാക്കിയേക്കും.
എയർ ഇന്ത്യ പിൻവാങ്ങുന്നതോടെ യാത്രക്കാർക്ക് ലഭിച്ചിരുന്ന സൗജന്യ ഭക്ഷണം, അധിക ബാഗേജ് സൗകര്യം എന്നിവ ഇല്ലാതാകും. എയർ ഇന്ത്യയിലെ പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യങ്ങൾ ഉപയോഗിച്ചിരുന്ന യാത്രക്കാരെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.
കേരളത്തിലേക്കുള്ള പ്രീമിയം സർവീസുകൾ വെട്ടിക്കുറച്ച് പകരം ഡൽഹി, മുംബൈ റൂട്ടുകൾക്ക് പ്രാധാന്യം നൽകുന്ന കേന്ദ്ര നയത്തിനെതിരെ കടുത്ത അമർഷമാണ് പ്രവാസികൾക്കിടയിലുള്ളത്.
മാർച്ച് 29 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുകയെന്ന് ട്രാവൽ ഏജൻസികൾക്ക് അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
പ്രവാസികൾക്ക് തിരിച്ചടി; ദുബായ്-കൊച്ചി എയർ ഇന്ത്യ സർവീസ് നിർത്തുന്നു
പ്രവാസികൾക്ക് കനത്ത തിരിച്ചടി : മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനം
റിയാദ് : സൗദി അറേബ്യയിലെ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനിച്ചു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതിയിലാണ് സ്വദേശിവത്കരണ തോത് ഉയർത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് :
1. സ്വകാര്യ സ്ഥാപനങ്ങളിലെ മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണത്തിന്റെ തോത് 60 ശതമാനമായി ഉയർത്തുന്നതാണ്. ഇതോടൊപ്പം ഈ തൊഴിൽ പദവികളിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരുടെ കുറഞ്ഞ വേതനം 5500 റിയാലാക്കി നിജപ്പെടുത്തുന്നതിനും MHRSD തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് മാനേജർ, അഡ്വെർടൈസിങ് മാനേജർ, പബ്ലിക് റിലേഷൻസ് പ്രൊഫഷണനൽസ്, ഫോട്ടോഗ്രാഫേഴ്സ്, അഡ്വെർടൈസിങ് ഏജന്റ്സ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്സ്, ഗ്രാഫിക് ഡിസൈനേഴ്സ്, അഡ്വെർടൈസിങ് ഡിസൈനേഴ്സ് തുടങ്ങിയ മാർക്കറ്റിംഗ് തൊഴിൽ പദവികളിലായി മൂന്നോ അതിലധികമോ ജീവനക്കാർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്.
2. സ്വകാര്യ മേഖലയിൽ സെയിൽസ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണത്തിന്റെ തോത് 60 ശതമാനമായി ഉയർത്തുന്നതാണ്. സെയിൽസ് മാനേജർ, റീറ്റെയ്ൽ, ഹോൾസെയിൽ സെയിൽസ് റപ്രസെന്ററ്റീവ്, ഐ ടി ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്വിപ്മെന്റ് സെയിൽസ് സ്പെഷ്യലിസ്റ്, കൊമേർഷ്യൽ സ്പെഷ്യലിസ്റ് തുടങ്ങിയ തൊഴിൽ പദവികളിലാണ് ഇത് നടപ്പിലാക്കുന്നത്.
ഈ തീരുമാനം നടപ്പിലാക്കുന്നതിന് സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി മോഷ്ടാവ് കടന്നുകളഞ്ഞു
തൃശൂർ: കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പുലർച്ചെ മോഷ്ടാവിന്റെ ആക്രമണശ്രമം. കോടതി ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ പ്രതി, തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മാരകായുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കോടതിയുടെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ കൈവശമുണ്ടായിരുന്ന കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ കോടതിയിലെ പ്രധാന രേഖകളോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. കോടതിക്ക് സമീപത്തെ ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷണം പോയിട്ടുണ്ട്. കോടതിയിൽ അതിക്രമിച്ചു കയറിയ ആൾ തന്നെയാണ് ബൈക്ക് കവർന്നതെന്നുമാണ് പോലീസിന്റെ സംശയം. വിവരമറിഞ്ഞ ഉടൻ ഗ്രേഡ് എ.എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായി കുന്നംകുളം പോലീസ് അറിയിച്ചു.

കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ കെഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ; 6ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
കോഴിക്കോട്: കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ കെഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കെഎസ്‌യു നേതാവായിരുന്ന സഫീർ, സുഹൃത്ത് മുഹമ്മദ് ഷാമിൽ എന്നിവരാണ് പിടിയിലായത്. മലപ്പുറം തേഞ്ഞിപ്പലം വില്ലുന്നിയാൽ എന്ന സ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരിൽ നിന്ന് 6ഗ്രാം കഞ്ചാവും കണ്ടെത്തി.
മകനുമായുള്ള പ്രണയബന്ധത്തെ ചൊല്ലിയുള്ള പ്രശ്നം, ടെക്സ്റ്റൈൽസിൽ ജീവനക്കാരിക്ക് നേരെ ആക്രമണം; കറിക്കത്തി ഉപയോഗിച്ച് മുഖത്ത് കുത്തി പരിക്കേൽപ്പിച്ച് 19കാരി
കൽപറ്റ: വയനാട് കൽപ്പറ്റയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് യുവതി. പൊഴുതന സ്വദേശി നുസ്രത്തിനാണ്(45) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പകൽ കൽപറ്റയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിനുള്ളിൽ വച്ച് നുസ്രത്തിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. വൈത്തിരി സ്വദേശിയായ തീർത്ഥയാണ് (19) കുത്തിയത്.
ജോലി സമയത്ത് ഷോറൂമിൽ എത്തിയാണ് യുവതി കറിക്കത്തി ഉപയോഗിച്ച് കുത്തിയത്. മുഖത്ത് കുത്തേറ്റ നുസ്രത്ത് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നുസ്രത്തിന്റെ മകനുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ ചൊല്ലിയുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് സൂചന. മകൻ സ്നേഹിക്കുന്ന കുട്ടിയാണ് ആക്രമിച്ചതെന്നും നേരിട്ട് കാണുന്നത് ആദ്യമായാണെന്നുമാണ് നുസ്രത്ത് പ്രതികരിക്കുന്നത്.
ജോലി സമയത്ത് കസ്റ്റമർ ഉണ്ടായിരുന്ന സമയത്താണ് 19കാരി സമീപിക്കുന്നത്. രണ്ട് മിനിറ്റ് സംസാരിക്കണം എന്നായിരുന്നു തീർത്ഥ ആവശ്യപ്പെട്ടത്. കസ്റ്റമർ ഉള്ളതിനാൽ കാത്തിരിക്കാൻ പറഞ്ഞ ശേഷം തിരിഞ്ഞപ്പോഴായിരുന്നു തീർത്ഥ കത്തിയെടുത്ത് കുത്തിയത്. എന്തിനാണ് കുത്തിയതെന്ന് അറിയില്ലെന്നും നുസ്രത്ത് പറയുന്നത്.
പെൺകുട്ടിയെ ആദ്യമായാണ് കാണുന്നതെന്നും, താനുമായി യാതൊരു പ്രശ്നവും ഈ കുട്ടിക്കില്ലെന്നും, തനിക്ക് കുട്ടിയെ അറിയുക പോലുമില്ലെന്നുമാണ് നുസ്രത്ത് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തീർത്ഥയ്ക്കും മകനും ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് അറിയില്ല. വൈരാഗ്യമുള്ളതായും അറിയില്ലെന്നാണ് നുസ്രത്ത് പറയുന്നത്. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

‘പത്തുവർഷം കാത്തിരുന്ന സ്വപ്നം, എന്‍റെ സമയം ഒരുനാൾ വരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു, ഞാൻ എന്നെ ഭാഗ്യവാനായി തന്നെയാണ് കാണുന്നത്,’; ആത്മവിശ്വാസത്തോടെ സഞ്ജു സാംസൺ
മുംബൈ: അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി മലയാളി താരം സഞ്ജു സാംസണ്‍ കളിക്കളത്തിലിറങ്ങും. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച് പത്ത് വർഷം പിന്നിട്ടിട്ടും ഇതുവരെ ഒരു ലോകകപ്പ് മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന വേദന ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് സഞ്ജു. 2024ലെ ടി20 ലോകകപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാതിരുന്നതിന്റെ നിരാശ മറച്ചുവെക്കാതെ സഞ്ജു മനസ്സുതുറന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലം നീണ്ട തന്റെ കരിയറിലെ ഉയർച്ചകളും താഴ്ചകളും സഞ്ജു ഓർത്തെടുത്തു.
ലോകകപ്പ് സ്വപ്നവും നിരാശയും
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിരവധി പരാജയങ്ങളും ചില മനോഹര വിജയങ്ങളും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ഇന്ത്യൻ ടീമിനായി ഒരു ലോകകപ്പ് കളിക്കാരനാകുക എന്ന വലിയ സ്വപ്നം എത്രത്തോളം ആഗ്രഹിക്കുന്നതാണെന്നും, അതിനായി എന്തെല്ലാം സഹിക്കേണ്ടിവരുമെന്നും തിരിച്ചറിയാനുള്ള കാലഘട്ടമായിരുന്നു ഈ വർഷങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നിട്ടും ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കാതിരുന്നത് വലിയ നിരാശയായിരുന്നുവെന്നും, പലപ്പോഴും കാര്യങ്ങൾ താൻ പ്രതീക്ഷിച്ചതുപോലെ നടന്നില്ലെന്നും സഞ്ജു സമ്മതിച്ചു. എന്നിരുന്നാലും, വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഇടം നേടാൻ കഴിഞ്ഞതിൽ അങ്ങേയറ്റം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങൾക്കിടയിലെ ആത്മവിശ്വാസം
ഇന്ത്യക്കായി കളിക്കുമ്പോൾ ഉയരുന്ന വിമർശനങ്ങളും ബഹളങ്ങളും അവഗണിക്കുക എളുപ്പമല്ലെന്ന് സഞ്ജു തുറന്നുപറഞ്ഞു. അതിനാൽ തന്നെ, തനിക്ക് ചുറ്റും സ്വന്തം ഒരു ലോകം സൃഷ്ടിച്ചെന്നും, ഒപ്പമുള്ളവരെ കൂടുതൽ കരുത്തുറ്റവരാക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ട് പോകുകയായിരുന്നു തന്റെ വഴി. ‘എന്‍റെ സമയം ഒരുനാൾ വരുമെന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. അതാണ് എന്നെ മുന്നോട്ട് നയിച്ചത്,’ സഞ്ജു വ്യക്തമാക്കി.
ഓപ്പണറായി പുതിയ ജീവിതം
ഒട്ടും പ്രതീക്ഷിക്കാത്ത ഘട്ടത്തിലാണ് താൻ ഓപ്പണറായി ബാറ്റ് ചെയ്യാൻ തുടങ്ങിയത് എന്നും സഞ്ജു പറഞ്ഞു. ടീമിലേക്ക് തിരിച്ചെത്തുമ്പോൾ മൂന്നാമോ നാലാമോ അഞ്ചാമോ നമ്പറിൽ ബാറ്റ് ചെയ്യാനായിരുന്നു പ്രതീക്ഷ. എന്നാൽ അവസരം തുറന്നത് ഓപ്പണിംഗ് സ്ഥാനത്തേക്കായിരുന്നു. പത്തോളം ഇന്നിംഗ്‌സുകളിൽ ലഭിച്ച ആ അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ സ്ഥിരം ഓപ്പണറുടെ റോളിലേക്ക് എത്താൻ സാധിച്ചതെന്നും, അതിനെ തന്റെ കരിയറിലെ വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും സഞ്ജു പറഞ്ഞു.
ഇന്ത്യൻ ജേഴ്‌സിയോടുള്ള ആവേശം
തനിക്കു തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന വിമർശനങ്ങൾ കേൾക്കാറുണ്ടെങ്കിലും, അതിലും ഒരു പോസിറ്റീവ് വശമുണ്ടെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ പത്ത് വർഷം പിന്നിട്ടിട്ടും ഇന്ത്യൻ ജേഴ്‌സി അണിയുമ്പോൾ ഇന്നും ഒരു പ്രത്യേക വികാരം തോന്നുന്നുവെന്നും, അതാണ് തന്റെ ഉള്ളിലെ പോരാട്ടവീര്യത്തെ എപ്പോഴും ജ്വലിപ്പിച്ചു നിർത്തുന്നതെന്നും സഞ്ജു കൂട്ടിച്ചേർത്തു. ‘അതിനാൽ തന്നെ, ഞാൻ എന്നെ ഭാഗ്യവാനായി തന്നെയാണ് കാണുന്നത്,’ എന്ന് ആത്മവിശ്വാസത്തോടെ സഞ്ജു പറഞ്ഞു.
ശങ്കരദാസിന്റെ അസുഖം എന്ത്? കെ.പി ശങ്കരദാസിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡിനോട് ഹൈക്കോടതി
ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസിന് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ ആരോഗ്യനില പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്.
ദീപക് ജീവനൊടുക്കിയ കേസ്; പ്രതി ഷിംജിത രാജ്യം വിടാൻ സാധ്യതയെന്ന് വിവരം, ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ വടകര സ്വദേശിനി ഷിംജിത മുസ്തഫയ്‌ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷിംജിത രാജ്യം വിട്ടയക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി യു
അതിനിടെ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. യുവതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കണമെന്നും മെൻസ് അസോസിയേഷൻ തങ്ങളുടെ ഹർജിയിൽ പറയുന്നുണ്ട്. ബസിലെ വീഡിയോ എഡിറ്റ് ചെയ്തയുവതിയുടെ മൊബൈൽ പിടിച്ചെടുക്കണമെന്നും അത് പരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.യുവതിയോട് ദീപക്ക് മോശമായി പെരുമാറി എന്ന പ്രചാരണം തെറ്റാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 3.17 ലക്ഷം രൂപ ദീപക്കിന്റെ കുടുംബത്തിനു കൈമാറിയതായി വീട് സന്ദർശിച്ചശേഷം മെൻസ് അസോസിയേഷൻ പ്രതിനിധി രാഹുൽ ഈശ്വർ പറഞ്ഞു. പുരുഷന്മക്ക് അഭയം നൽകുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ സംവിധാനം ഏർപ്പെടുത്താനാണ് മെൻസ് അസോസിയേഷന്റെ തീരുമാനം.. ദീപക്കി(41)ന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയി എന്നാണ് വിവരം.
യുവതി മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്നു. ഷിംജിത സംസ്ഥാനം വിട്ടെന്നും മംഗലാപുരം ഭാഗത്തേയ്ക്ക് പോയെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഷിംജിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ കൂടുതൽ ആളുകളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് ശേഷമാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം.
അതേസമയം, ദീപക്കിന്റെ മരണത്തിനിടയാക്കിയ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വീഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിന്റെ ഭാഗമായി യുവതിയുടെ ഫോൺ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

യുഎഇ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം: കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനായിവിവിധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു
ദുബായ് : കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ കരാറുകളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു. യു എ ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും ഈ കരാറുകളിൽ ഒപ്പ് വെച്ചത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ഇന്ത്യൻ പ്രധാനമന്ത്രിനരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവിധ വകുപ്പുകളിലെ മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കരാറുകളിലും, ധാരണാപത്രങ്ങളിലും ഒപ്പ് വെച്ചത്.
യു എ ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ചുള്ള ധാരണാപത്രം, യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറും കൈമാറി.
ബഹിരാകാശ വ്യവസായ വികസനവും വാണിജ്യ സഹകരണവും സാധ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി യു എ ഇ ബഹിരാകാശ ഏജൻസിയും ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും (IN-SPACe) തമ്മിലുള്ള സമ്മതപത്രം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്റ് ഇബ്രാഹിം അൽ ഹാഷിമിയും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ഈ വേളയിൽ കൈമാറി.
ADNOC ഗ്യാസും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) തമ്മിലുള്ള വിൽപ്പന, വാങ്ങൽ കരാറിൽ യു എ ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും ADNOC മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറും ഇന്ത്യൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹിസ് എക്സലൻസി ഹർദീപ് സിംഗ് പുരിയും ഒപ്പ് വെച്ചിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷയും സാങ്കേതിക ആവശ്യകതകളും സംബന്ധിച്ച ധാരണാപത്രത്തിൽ യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും, ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയും (APEDA) ഒപ്പ് വെച്ചു.
ധോലേറ പ്രത്യേക നിക്ഷേപ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് യു എ ഇ നിക്ഷേപ മന്ത്രാലയവും ഗുജറാത്ത് സർക്കാരും തമ്മിലുള്ള നിക്ഷേപ സഹകരണത്തെക്കുറിച്ചുള്ള സമ്മതപത്രം യു എ ഇ സഹമന്ത്രി സയീദ് ബിൻ മുബാറക് അൽ ഹജേരിയും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചേർന്ന് കൈമാറിയിട്ടുണ്ട്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡൻ്റ് ജനുവരി 19-ന് ഇന്ത്യയിലെത്തിയിരുന്നു.