വര്‍ക്കലയില്‍ കുന്നിടിക്കുന്നതിനിടയില്‍ മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്കു മണ്ണിടിഞ്ഞ് വീണു: ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0

തിരുവനന്തപുരം: വര്‍ക്കലയില്‍ കുന്നിടിക്കുന്നതിനിടയില്‍ മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്കു മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ മരിച്ചു. കൊല്ലം നെടുമണ്‍കാവ് സ്വദേശി അനീഷ് ആണ് മരിച്ചത്. 38 വയസായിരുന്നു.

വര്‍ക്കല ചെറുന്നിയൂര്‍ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്ക് 12 മണിയോടെ കുന്നിടിക്കുന്നതിനിടയില്‍ മുകളില്‍ നിന്നും മണ്ണ് അടര്‍ന്ന് ജെസിബിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ജെസിബി ഭാഗികമായി തകര്‍ന്നു. വര്‍ക്കലയില്‍യില്‍നിന്ന് അഗ്നിരക്ഷാസേന എത്തി അനീഷിനെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here