ലോകാരോഗ്യ സംഘടനയിൽ (WHO) നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇന്ന് മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയാണ്. അധികാരമേറ്റ ആദ്യദിനം തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഒരു വർഷത്തെ നോട്ടീസ് കാലാവധി പൂർത്തിയായതോടെയാണ് അമേരിക്ക സംഘടനയുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചത്.
കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്ന് ട്രംപ് ഭരണകൂടം ആവർത്തിച്ചു വ്യക്തമാക്കി. സംഘടന ചൈനയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നു. ദശലക്ഷക്കണക്കിന് ഡോളർ സഹായം നൽകുന്ന തങ്ങളെ സംഘടന അവഗണിക്കുന്നുവെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
അമേരിക്കയുടെ പിന്മാറ്റം ആഗോള ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സംഘടനയുടെ ആകെ ബജറ്റിന്റെ 18 ശതമാനത്തോളം നൽകിയിരുന്നത് വാഷിംഗ്ടൺ ആയിരുന്നു. ഈ സാമ്പത്തിക സഹായം നിലയ്ക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളെയും വാക്സിനേഷൻ പദ്ധതികളെയും ബാധിക്കും.
നിലവിൽ 260 മില്യൺ ഡോളറിന്റെ കുടിശ്ശിക അമേരിക്ക സംഘടനയ്ക്ക് നൽകാനുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ തുക നൽകുന്നതിനെ ട്രംപ് ഭരണകൂടം ശക്തമായി എതിർക്കുകയാണ്. അമേരിക്കൻ ജനതയുടെ നികുതിപ്പണം ഇനി ഇത്തരം സംഘടനകൾക്കായി നൽകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അമേരിക്കയുടെ തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ചു. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന സമയത്ത് അമേരിക്കയെപ്പോലൊരു രാജ്യം മാറിനിൽക്കുന്നത് തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയ്‌ക്കൊപ്പം അർജന്റീനയും സംഘടനയിൽ നിന്ന് പിന്മാറാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് ആഗോള ആരോഗ്യ കൂട്ടായ്മയുടെ ഭാവി തന്നെ ചോദ്യചിഹ്നമാക്കുകയാണ്. ട്രംപിന്റെ ഈ കടുത്ത നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പുറത്തേക്ക്; കടുത്ത തീരുമാനവുമായി ഡൊണാൾഡ് ട്രംപ്

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്! നാളെ കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും
ന്യൂഡല്‍ഹി: നാളെ കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യ വ്യാപക പണിമുടക്കും ആയതിനാലാണിത്. ഫലത്തില്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം.
മാസാവസാനത്തോട് അടുക്കുന്നതിനാല്‍ പ്രവൃത്തി ദിനങ്ങളില്‍ ബാങ്കുകളില്‍ പതിവിലും കൂടുതല്‍ തിരക്കിനും സാധ്യതയുണ്ട്.
ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ വരുന്നത്. ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. 25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാല് ദിവസം അവധിയാണ് ഉണ്ടാവുക.
ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി പറയും
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിൽ ശനിയാഴ്ച വിധി പറയും.പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം, ബലാത്സംഗം അല്ല ഉഭയസമതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്തിരുന്നു.
എന്നാൽ ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും രാഹുൽ പ്രതിയായ സമാന സ്വഭാവമുള്ള മറ്റു രണ്ടു കേസുകളുടെ കാര്യവും ചൂണ്ടിക്കാട്ടുകയായിരുന്നു.
ട്വന്റി 20 എൻഡിഎയിലേക്ക്?; ബിജെപി–സാബു ജേക്കബ് കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം
കൊച്ചി: കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ നീക്കവുമായി ബിജെപി നേതൃത്വം. ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയിലേക്ക് എത്തുന്നതിൽ ഉറപ്പ് ലഭിച്ചതായാണ് പുതിയ വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി ചെയർമാൻ സാബു എം. ജേക്കബും തമ്മിൽ കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനത്തിലെത്തിയതെന്ന് ലഭിക്കുന്ന സൂചന.
കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമാകുമെന്ന് ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപി ഈ നീക്കം നടത്തുന്നത്. പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ ട്വന്റി 20യുടെ പിന്തുണ എൻഡിഎയ്ക്ക് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.
അങ്ങനെ ആണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു എം. ജേക്കബും വേദിയിലുണ്ടാകുമെന്നതും ശ്രദ്ധേയമാണ്. നേരത്തെ അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം തന്നെ, രാജീവ് ചന്ദ്രശേഖറും ട്വന്റി 20യെ എൻഡിഎയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. ഈ നീക്കങ്ങളുടെ തുടർച്ചയായാണ് ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം കൈവരിച്ചതെന്നാണ് വിവരം.
ഭാവന ചിത്രം ‘അനോമി’ റിലീസ് മാറ്റി; പുതിയ തീയതി അറിയാം
നടി ഭാവന മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം ‘അനോമി’യുടെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. നവാഗതനായ റിയാസ് മാരാത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആദ്യം ജനുവരി 30ന് പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ പുതിയ അറിയിപ്പ് പ്രകാരം, സിനിമയുടെ റിലീസ് ഫെബ്രുവരി 6ലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
മലയാളികളുടെ പ്രിയനായികയായ ഭാവനയുടെ 90-ാം ചിത്രമായ ‘അനോമി’യുടെ ടീസർ ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ പക്വതയും ബോൾഡ്നസും നിറഞ്ഞ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങളും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സാങ്കേതികമായി ഏറെ മികവുറ്റ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയിരിക്കും ‘അനോമി’ എന്ന സൂചനയാണ് ടീസർ നൽകുന്നത്. രഹസ്യങ്ങളും ആവേശകരമായ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ടീസറിൽ, സിനിമയുടെ ത്രില്ലിംഗ് സ്വഭാവം വ്യക്തമായി കാണാം.
ഭാവനയ്‌ക്കൊപ്പം നടൻ റഹ്മാനും ശക്തമായ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന പോലീസ് ഓഫീസറായി റഹ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്‌ക്രീൻ പ്രസൻസും ടീസറിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അതേസമയം, ഭാവന സാറ എന്ന ഫോറൻസിക് അനലിസ്റ്റിന്റെ വേഷത്തിലൂടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രാവിഷ്കാരമാണ് നടത്തുന്നത്.
സാധാരണ ഒരു കുറ്റാന്വേഷണ സിനിമയെന്നതിലുപരി, പാരലൽ അന്വേഷണങ്ങളുടെ സാധ്യതകൾ സൃഷ്ടിപരമായി ഉപയോഗിക്കുന്ന സിനിമ കൂടിയായിരിക്കും ‘അനോമി’. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
തെരഞ്ഞെടുപ്പ് വാതിൽക്കൽ; തമിഴകം വെട്രി കഴകത്തിന് വിസിൽ ചിഹ്നം
ചെന്നൈ: തമിഴകം വെട്രി കഴകം (ടിവികെ) പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. വിസിൽ ആണ് പാർട്ടിക്ക് ലഭിച്ച ചിഹ്നം. തമിഴ്നാട്ടിലും പുതുച്ചേരിയിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ടിവികെ വിസിൽ ചിഹ്നം ഉപയോഗിച്ചാകും മത്സരിക്കുക.
അതേസമയം പാർട്ടി നേതാവ് വിജയ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട പത്ത് ചിഹ്നങ്ങളിൽ ഒന്നാണ് വിസിൽ. ചിഹ്നം അനുവദിക്കുന്നതിൽ താമസം നേരിടുന്നതായി ടിവികെ നേരത്തെ പരാതി ഉന്നയിച്ചിരുന്നതും ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ നിർണായക മുന്നേറ്റം പാർട്ടിക്ക് കൈവന്നിരിക്കുന്നത്.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ ഡിഎംകെയും എഐഎഡിഎംകെയും രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും തമിഴകം വെട്രി കഴകം (ടിവികെ) ഇതുവരെ ഒരു സഖ്യകക്ഷിയെയും ഒപ്പം കൂട്ടാൻ തയാറായിട്ടില്ല.

ലോകപ്രശസ്തമായ കമൽജ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെ വെള്ളത്തിനടിയിലായി; ലോണാർ തടാകത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ! ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ ലോകപ്രശസ്തമായ ലോണാർ തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ജലനിരപ്പ് ഉയരുന്നത് തടാകത്തിന്റെ ജൈവവൈവിധ്യത്തിന് ഉയർത്തുന്ന ഭീഷണി ഗൗരവമായി കണക്കിലെടുത്തുകൊണ്ട്, ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഒരു പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ജലനിരപ്പിൽ വർദ്ധനവ് കാണപ്പെടുന്നു. തടാകത്തിന് ചുറ്റുമുള്ള നാല് പ്രധാന വറ്റാത്ത നീരുറവകളിൽ നിന്നുള്ള തുടർച്ചയായ നീരൊഴുക്ക് ജലനിരപ്പ് ഏകദേശം 15 മുതൽ 20 അടി വരെ ഉയർത്തിയതായി വിശ്വസിക്കപ്പെടുന്നു. ഇതേതുടർന്ന് തീരങ്ങളിലുള്ള നിരവധി പുരാതന ശിവക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായി.
ലോകപ്രശസ്തമായ കമൽജ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിലും വെള്ളത്തിനടിയിലായി. മുമ്പ് കാണാമായിരുന്ന ക്ഷേത്രത്തിന് മുന്നിലുള്ള ദീപസ്തംഭം ഇപ്പോൾ പകുതി വെള്ളത്തിനടിയിലാണ്. ഇത് സങ്കീർണമാക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ലോണാർ ഉപ്പുവെള്ള തടാകാമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.കഴിഞ്ഞ മൂന്ന്-നാല് മാസങ്ങളായി നീരുറവകളിൽ നിന്നുള്ള ശുദ്ധജലം തുടർച്ചയായി കലരുന്നത് അതിന്റെ ലവണാംശത്തെ ഭീഷണിപ്പെടുത്തുമെന്നും പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ തടാകത്തിൽ മത്സ്യങ്ങളെ കാണാനും തുടങ്ങിയിട്ടുണ്ട്. ഇത് ഉപ്പുവെള്ള തടാകത്തിന്റെ സ്വാഭാവിക പാരിസ്ഥിതിക ഘടനയ്ക്ക് ഹാനികരമാകാമെന്നാണ് വിലയിരുത്തൽ.
ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് രാജ് വകോഡ് എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകൻ മോഹിത് ഖജാഞ്ചിയെ ‘അമിക്കസ് ക്യൂറി’ (കോടതിയുടെ സുഹൃത്ത്) ആയി നിയമിക്കുകയും അടുത്ത ഏഴ് ദിവസത്തിനുള്ളിൽ വിശദമായ പൊതുതാൽപര്യ ഹർജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഉത്തരവുകളെ തുടർന്ന് ഛത്രപതി സംഭാജിനഗറിൽ നിന്നുള്ള ഭൂഗർഭജല വിദഗ്ദ്ധൻ പ്രൊഫസർ അശോക് തേജങ്കറും തഹസിൽദാർ ഭൂഷൺ പാട്ടീലും തടാകം പരിശോധിച്ചു. ജലനിരപ്പ് ഉയരുന്നതിനുള്ള കൃത്യമായ ശാസ്ത്രീയ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടാതെ ആഴത്തിലുള്ള ഗവേഷണത്തിന്റെ ആവശ്യകത വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഉൽക്കാശിലയുടെ ആഘാതത്താൽ സൃഷ്ടിക്കപ്പെട്ട ലോണാർ തടാകം, ലോകമെമ്പാടുമുള്ള പണ്ഡിതന്മാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന ശാസ്ത്ര ഗവേഷണത്തിന് ആഗോളതലത്തിൽ പ്രാധാന്യമുള്ളതാണ്. ഈ പ്രകൃതിദത്ത പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉറച്ച നിലപാട് പരിസ്ഥിതി സ്നേഹികൾ പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഉടക്കി ശശി തരൂർ; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി, ഹൈക്കമാന്റുമായുള്ള ചർച്ചയിൽ നിന്ന് വിട്ടു നിൽക്കും
തിരുവനന്തപുരം: മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന പരാതിയുമായി ശശി തരൂർ എംപി. കേരള നേതാക്കളും ഹൈക്കമാന്റുമായുള്ള ചർച്ചയിൽ നിന്ന് ശശി തരൂർ വിട്ടു നിൽക്കും എന്നാണ് വിവരം.
മഹാപഞ്ചായത്തിലെ രാഹുൽ ഗാന്ധിയുടെ അവഗണനയാണ് ഹൈക്കമാന്റുമായുള്ള ചർച്ചയിൽ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം. ഡൽഹി ചർച്ച ഒഴിവാക്കി ശശി തരൂർ കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ (കെഎൽഎഫ്) പങ്കെടുക്കും.
എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണന ലഭിച്ചില്ലെന്ന പരാതി കെ.സി. വേണുഗോപാലിനോടും ദീപാദാസ് മുൻഷിയോടും തരൂർ അറിയിച്ചെന്നാണ് വിവരം. ഇന്നലെ കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടി തീരുംമുമ്പേ തരൂർ വേദി വിട്ട് ഇറങ്ങിപ്പോയിരുന്നു.