പ്രവാസികൾക്ക് കനത്ത തിരിച്ചടി : മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനം

ഈ തീരുമാനം നടപ്പിലാക്കുന്നതിന് സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്

0

റിയാദ് : സൗദി അറേബ്യയിലെ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനിച്ചു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതിയിലാണ് സ്വദേശിവത്കരണ തോത് ഉയർത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് :

1. സ്വകാര്യ സ്ഥാപനങ്ങളിലെ മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണത്തിന്റെ തോത് 60 ശതമാനമായി ഉയർത്തുന്നതാണ്. ഇതോടൊപ്പം ഈ തൊഴിൽ പദവികളിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരുടെ കുറഞ്ഞ വേതനം 5500 റിയാലാക്കി നിജപ്പെടുത്തുന്നതിനും MHRSD തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് മാനേജർ, അഡ്വെർടൈസിങ് മാനേജർ, പബ്ലിക് റിലേഷൻസ് പ്രൊഫഷണനൽസ്, ഫോട്ടോഗ്രാഫേഴ്സ്, അഡ്വെർടൈസിങ് ഏജന്റ്സ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്സ്, ഗ്രാഫിക് ഡിസൈനേഴ്സ്, അഡ്വെർടൈസിങ് ഡിസൈനേഴ്സ് തുടങ്ങിയ മാർക്കറ്റിംഗ് തൊഴിൽ പദവികളിലായി മൂന്നോ അതിലധികമോ ജീവനക്കാർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്.

2. സ്വകാര്യ മേഖലയിൽ സെയിൽസ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണത്തിന്റെ തോത് 60 ശതമാനമായി ഉയർത്തുന്നതാണ്. സെയിൽസ് മാനേജർ, റീറ്റെയ്ൽ, ഹോൾസെയിൽ സെയിൽസ് റപ്രസെന്ററ്റീവ്, ഐ ടി ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്വിപ്മെന്റ് സെയിൽസ് സ്പെഷ്യലിസ്റ്, കൊമേർഷ്യൽ സ്പെഷ്യലിസ്റ് തുടങ്ങിയ തൊഴിൽ പദവികളിലാണ് ഇത് നടപ്പിലാക്കുന്നത്.

ഈ തീരുമാനം നടപ്പിലാക്കുന്നതിന് സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here