ദീപക് ജീവനൊടുക്കിയ കേസ്; പ്രതി ഷിംജിത രാജ്യം വിടാൻ സാധ്യതയെന്ന് വിവരം, ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

0

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ വടകര സ്വദേശിനി ഷിംജിത മുസ്തഫയ്‌ക്കെതിരെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷിംജിത രാജ്യം വിട്ടയക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി യു

അതിനിടെ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. യുവതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കണമെന്നും മെൻസ് അസോസിയേഷൻ തങ്ങളുടെ ഹർജിയിൽ പറയുന്നുണ്ട്. ബസിലെ വീഡിയോ എഡിറ്റ് ചെയ്തയുവതിയുടെ മൊബൈൽ പിടിച്ചെടുക്കണമെന്നും അത് പരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.യുവതിയോട് ദീപക്ക് മോശമായി പെരുമാറി എന്ന പ്രചാരണം തെറ്റാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 3.17 ലക്ഷം രൂപ ദീപക്കിന്റെ കുടുംബത്തിനു കൈമാറിയതായി വീട് സന്ദർശിച്ചശേഷം മെൻസ് അസോസിയേഷൻ പ്രതിനിധി രാഹുൽ ഈശ്വർ പറഞ്ഞു. പുരുഷന്മക്ക് അഭയം നൽകുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ സംവിധാനം ഏർപ്പെടുത്താനാണ് മെൻസ് അസോസിയേഷന്റെ തീരുമാനം.. ദീപക്കി(41)ന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയി എന്നാണ് വിവരം.

യുവതി മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്നു. ഷിംജിത സംസ്ഥാനം വിട്ടെന്നും മംഗലാപുരം ഭാഗത്തേയ്ക്ക് പോയെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഷിംജിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ കൂടുതൽ ആളുകളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് ശേഷമാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം.

അതേസമയം, ദീപക്കിന്റെ മരണത്തിനിടയാക്കിയ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വീഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിന്റെ ഭാഗമായി യുവതിയുടെ ഫോൺ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here