പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് വീണ ജോർജ് വീണ്ടും ജനവിധി തേടും എന്ന് റിപ്പോർട്ട്. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം എടുത്തത്. കോന്നിയിൽ നിലവിലെ എംഎൽഎയായ കെ യു ജിനേഷ് കുമാർ വീണ്ടും മത്സരിക്കും. തോമസ് ഐസക് , സി എസ് സുജാത എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ രണ്ടിടങ്ങളിൽ സിപിഐഎം മത്സരിക്കും.
അതേസമയം സ്ഥാനാർഥി നിർണയ ചർച്ചകൾ സംസ്ഥാനത്ത് ശക്തമായി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലും സിറ്റിങ് എംഎൽഎമാരെ വീണ്ടും കളത്തിലിറക്കാൻ തീരുമാനമായിരുന്നു. വിജയസാധ്യത കണക്കിലെടുത്താണ് ഈ നീക്കം.
ആറന്മുളയിൽ വീണാ ജോർജ് വീണ്ടും; കോന്നിയിൽ കെ.യു. ജനീഷ്‌കുമാർ; സ്ഥാനാർഥി ചർച്ചകൾ വേഗത്തിലാക്കി സിപിഐഎം
കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ എഎസ്ഐയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം
കൊച്ചി: കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി.എൻ. സന്തോഷിനെ കാറ് ഇടിച്ച് അപകടത്തിലാക്കാൻ ശ്രമം. സന്തോഷ് ബോണറ്റിലേയ്ക്ക് ഇടിക്കപ്പെട്ട ശേഷം കാറ് 20 മീറ്റർ വരെ മുന്നോട്ട് പാഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. വാഹനം സഡൻ ബ്രേക്ക് ഇട്ടതിനാൽ എഎസ്ഐ റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു.
സംഭവത്തിൽ പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന
കണ്ണൂര്‍: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും.
കഴുത്തിലെ ക്ഷതം, എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം.
ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിൻറെ പൂർണരൂപം ഇന്നിറങ്ങും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂർണരൂപം ഇന്നിറങ്ങും.
കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസർ ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകൻ ടി കെ രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖം ഒരുക്കിയത്.
കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും കാണാം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പിആർ സജീവമാക്കിയെന്ന വിമർശനങ്ങൾക്കിടെയാണ് രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖം പുറത്തിറങ്ങുന്നത്.
പ്രതിപക്ഷ നേതാവായിരിക്കെ ഇരുവർ എന്ന പേരിൽ ഉമ്മൻ ചാണ്ടിയും മോഹൻലാലുമായുള്ള അഭിമുഖം ജയ്‌ഹിന്ദ് ടി വി ഇന്നലെ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു
മന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണം; അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. ജില്ലാ പ്രസിഡൻ്റ് അതുൽ, അക്ഷയ്, മുബാസ്, യാസിൻ, ബിദുൽ എന്നിവരെയാണ് മാർച്ച് 12 വരെ റിമാൻഡ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിനുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം പരിക്കേറ്റ വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. മന്ത്രിയെ എംആർഐ സ്‌കാൻ അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കി.
വാഹനം തടഞ്ഞതിൽ 10 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അർദ്ധരാത്രി പ്രതിഷേധത്തിൽ മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ദേശീയ പതാക നശിപ്പിച്ച കേസിലാണ് നടപടി.
പത്താംക്ലാസ് പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകൻ വിദ്യാർത്ഥിയിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്തു; തകർന്ന കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ അധ്യാപകന്റെ മാനസിക പീഡനത്തെയും ഭീഷണിയെയും തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. വിദ്യാരണ്യ സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിയായ അഭിഷേകാണ് വിഷം കഴിച്ച് ചികിത്സയിലുള്ളത്. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകനായ രാജശേഖർ 80 ഗ്രാം സ്വർണ്ണാഭരണങ്ങളും വൻതുകയും വിദ്യാർത്ഥിയിൽ നിന്ന് കൈക്കലാക്കിയെന്നാണ് പരാതി.
ധാർവാഡിലെ വിദ്യാരണ്യ സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിയായ അഭിഷേകാണ് ആത്മഹത്യക്ക് ശ്രമിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിഷം കഴിച്ച നിലയിൽ എത്തിച്ച കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സ്കൂളിലെ അധ്യാപകൻ രാജശേഖറിനെതിരെ പൊലീസ് കേസെടുത്തു.
തെളിവായി കുട്ടി പലയിടങ്ങളിൽ വച്ചായി സ്വർണവും പണവും കൈമാറുന്ന സിസിടിവി ദൃശ്യങ്ങളും രക്ഷിതാക്കൾ പൊലീസിന് കൈമാറി. വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടതറിഞ്ഞ വീട്ടുകാർ അഭിഷേകിനെ ചോദ്യം ചെയ്തതോടെയാണ് ഇത് അധ്യാപകന് കൈമാറിയ വിവരം പുറത്തുവന്നത്. തുടർന്ന് അഭിഷേകിന്റെ മാതാപിതാക്കൾ അധ്യാപകനെ ചോദ്യം ചെയ്തെങ്കിലും പണവും സ്വർണവും വാങ്ങിയിട്ടില്ലെന്നായിരുന്നു മറുപടി. പിന്നാലെ രാജശേഖർ അഭിഷേകിന്റെ മാതാപിതാക്കൾക്കെതിരെ വ്യാജ കേസും നൽകി. ഇതോടെയാണ് അഭിഷേക് വിഷം കഴിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിന് പുറത്ത് അധ്യാപകൻ കുട്ടിയെ കണ്ടത് എന്തിനാണെന്നും കുട്ടിയുമായി ബൈക്കിൽ യാത്ര ചെയ്തത് എന്തിനാണെന്നും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ’ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ‘ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ’ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല മൂന്ന് സെഷനുകളിലായാണ് നടന്നത്.
ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വർക്ക്ഷോപ്പ് വിശദമാക്കി. കേൾവി പരിമിതി ഉള്ളവരും അല്ലാത്തവരുമായ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകി.
എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാവണം കല എന്നും, അതിനാണ് തങ്ങൾ ഇപ്പോൾ ഈ വർക്ക്ഷോപ്പ് അവസരമൊരുക്കിയിരിക്കുന്നത് എന്നും മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് സിദ്ധാർത്ഥ മേനോൻ പറഞ്ഞു. മൃദുവായ പരവതാനികൾ, കളിമൺ ശിൽപങ്ങൾ, വൈവിധ്യമാർന്ന തുണിത്തരങ്ങൾ എന്നിവയാണ് മൈൽഡ് ടൂത്ത് ഓഫ് മിൽക്ക് പ്രദർശനത്തിന്റെ പ്രധാന ആകർഷണം.
ദേശീയപാതയിൽ സ്ലാബ് ഇളകിവീണു; മുരിങ്ങൂരിൽ ഒഴിവായത് വലിയ അപകടം
കേരളം: തൃശൂർ ജില്ലയിലെ മുരിങ്ങൂരിന് സമീപം ദേശീയപാത നിർമ്മാണ ഭാഗത്ത് പാർശ്വഭിത്തിയിലെ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് ഇളകിവീണു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വാഹനങ്ങൾ കടന്നുപോകുന്ന സമയത്താണ് സ്ലാബ് വീണതെങ്കിലും അത്ഭുതകരമായി വലിയ അപകടം ഒഴിവായി.
ചാലക്കുടിയിലേക്കുള്ള ട്രാക്കിൽ മുരിങ്ങൂരിന് സമീപമാണ് സംഭവം. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയ രീതികളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന ആരോപണം ഉയരുന്നു. മുമ്പ് ചിറങ്ങരയിൽ പലതവണ പാർശ്വഭിത്തി സർവീസ് റോഡിലേക്ക് വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മണ്ണിട്ട് റോഡ് ഉയർത്തുമ്പോൾ പാലിക്കേണ്ട ശാസ്ത്രീയ നിർമാണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. പാർശ്വഭിത്തി തകർന്നാൽ അത് നീക്കം ചെയ്ത് വീണ്ടും ഘടിപ്പിക്കുന്നതിൽ മാത്രമാണ് നടപടികൾ ഒതുങ്ങുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാതെയാണ് പലപ്പോഴും നിർമാണ പ്രവർത്തികൾ നടക്കുന്നത്. മുൻപ് സമാന സംഭവത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
A massive concrete slab from a side wall collapsed onto the service road near Muringoor in Thrissur district, Kerala, during national highway construction. The incident occurred around 11 AM while vehicles were passing, but a major accident was narrowly avoided. Allegations of unscientific construction practices and lack of safety measures have been raised.

വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ട്വിസ്റ്റ്; ആരാധകർക്ക് സർപ്രൈസുമായി അർജിത് സിംഗ്
സംഗീതാസ്വാദകരെ നിരാശയിലാഴ്ത്തിയ വാർത്തയായിരുന്നു അർജിത് സിംഗിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇനി പിന്നണി പാടില്ലെന്ന് അറിയിച്ചതോടെ ആരാധകർ വേദന പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ രണ്ട് മാസത്തിന് ശേഷം ആരാധകർക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഗായകൻ.
പുതിയ അസൈൻമെന്റുകൾ എടുക്കുന്നത് നിർത്തിയെങ്കിലും, ഇതിനകം ഏറ്റെടുത്ത ഗാനങ്ങൾ ഇനിയും നിറയെ ബാക്കിയുണ്ടെന്നും ഈ വർഷവും ഒരുപക്ഷേ അടുത്ത വർഷവും തന്റെ പുതിയ ഗാനങ്ങൾ പുറത്തിറങ്ങുമെന്നും അർജിത് വ്യക്തമാക്കി.
“ഈ സന്ദേശം എന്റെ ശ്രോതാക്കൾക്ക് വേണ്ടിയാണ്. നിങ്ങൾ എന്റെ ശ്രോതാവല്ലെങ്കിൽ ദയവായി ഇത് വായിക്കരുത്. ഹലോ എന്റെ പ്രിയപ്പെട്ടവരെ! ഞാൻ നിങ്ങളെ വളരെ സ്നേഹിക്കുന്നു. ഈ ക്രൂര ലോകത്ത് നിങ്ങൾ കാണിക്കുന്ന ദയയ്ക്ക് നന്ദി. പുതിയ അസൈൻമെന്റുകൾ എടുക്കുന്നത് നിർത്തിയെങ്കിലും ബാക്കിയുള്ള ഗാനങ്ങളുടെ പട്ടിക ചെറുതല്ല. ഈ വർഷം മുഴുവനും ആ ഗാനങ്ങൾ ഉണ്ടാകും. ചിലപ്പോൾ അടുത്ത വർഷവും. സമാധാനത്തോടെ ഇരിക്കൂ. ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് പുറത്തുകടക്കൂ. വായിക്കുക, സ്നേഹിക്കുക, ധ്യാനിക്കുക. ജയ് ദേവി,” എന്നാണ് എക്സ് ഡോട്ട് കോമിൽ അർജിത് കുറിച്ചത്.
ജനുവരി 27നാണ് പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നതായി അർജിത് സിംഗ് പ്രഖ്യാപിച്ചത്. 38-ാം വയസിലായിരുന്നു തീരുമാനം. ഇത് പിന്നണി ഗാനരംഗത്തിൽ നിന്നുള്ള പിന്മാറ്റമാത്രമാണെന്നും സംഗീത മേഖലയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘മോണോ ആക്ട് പ്രകടനം’; മന്ത്രിക്കെതിരെ ആരോപണം, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യം
കോഴിക്കോട്: വീണാ ജോർജ്ക്കെതിരെ കടുത്ത വിമർശനവുമായി അലോഷ്യസ് സേവ്യർ. കണ്ണൂരിൽ നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന മന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്താണ് പ്രതികരണം.
സ്കൂൾകാലത്തെ മോണോ ആക്ട് വിജയിയുടെ മികവോടെ മന്ത്രി അഭിനയിച്ചുവെന്നാണ് അലോഷ്യസ് സേവ്യർ ആരോപിച്ചത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ലെന്നും, റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരിങ്കൊടി പ്രതിഷേധവുമായി എത്തിയവർ നാല് മുതൽ അഞ്ച് പേർ മാത്രമാണെന്നും, മന്ത്രിക്ക് 25ഓളം പോലീസുകാരുടെ സുരക്ഷ ഒരുക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ മന്ത്രി അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചു.
രണ്ട് ദിവസം മുമ്പ് നടന്ന പരിപാടിയിലും പിന്നീട് മട്ടന്നൂരിലെ ചടങ്ങിലും മന്ത്രിയുടെ കൈയിലെ പരിക്ക് കാണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി, കെ.എസ്.യു പ്രവർത്തകർ കയ്യേറ്റം നടത്തിയതിന്റെ ദൃശ്യങ്ങളുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചും അലോഷ്യസ് സേവ്യർ വിമർശനം ഉന്നയിച്ചു. സാധാരണക്കാർക്ക് മാന്യമായ ചികിത്സ ലഭിക്കുന്നില്ലെന്നാരോപിച്ചാണ് പ്രസ്താവന.
KSU State President Aloysius Xavier criticized Kerala Health Minister Veena George over the alleged injury during a protest at Kannur railway station. He termed the incident a “mono act performance” and demanded that CCTV footage from the station be released. He questioned the claims of assault and also raised concerns about issues in the state’s healthcare system.