അടിയന്തര സാഹചര്യം; സൂപ്പർ എട്ട് പോരിന് മുമ്പ് വീട്ടിലേക്ക് മടങ്ങി റിങ്കു സിംഗ്

0

ന്യൂഡൽഹി: കുടുംബത്തിലെ അടിയന്തര സാഹചര്യം കാരണം ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് താൽക്കാലികമായി ടീം ക്യാമ്പ് വിട്ട് വീട്ടിലേക്ക് മടങ്ങി. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള പിതാവിനെ കാണാനായിരുന്നു മടക്കം.

നാളെ നടക്കുന്ന നിർണായക സൂപ്പർ എട്ട് മത്സരത്തിന് മുന്നോടിയായാണ് റിങ്കുവിന്റെ യാത്ര. ടീം മാനേജ്മെന്റ് വ്യക്തമാക്കിയതുപോലെ, താരം ഇന്ന് തന്നെ ടീമിനൊപ്പം വീണ്ടും ചേരും.

ICC ട്വന്റി20 ലോകകപ്പ് മത്സരങ്ങളിൽ റിങ്കു പങ്കെടുത്തിരുന്നുവെങ്കിലും ഇതുവരെ വലിയ സ്‌കോർ നേടാനായിട്ടില്ല.

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് ഇന്ത്യ തോറ്റിരുന്നു. ഇതോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് -3.800 ആയി താഴ്ന്നു. ഇനി സിംബാബ്‌വെയും വെസ്റ്റിൻഡീസുംക്കെതിരായ മത്സരങ്ങളിൽ മികച്ച വിജയം അനിവാര്യമാണ്.

Indian cricketer Rinku Singh briefly left the team camp due to a family emergency, as his father is hospitalized in Greater Noida. He is expected to rejoin the squad ahead of India’s crucial Super Eight match in the ICC T20 World Cup. India, after a heavy defeat to South Africa, must secure strong wins in the upcoming matches to improve their net run rate and semifinal chances.

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധം; ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജ്ക്ക് പരിക്കേറ്റു. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റതായി ആണ് ലഭിക്കുന്ന റിപ്പോർട്ട്. മന്ത്രിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് ടിക്കറ്റ് കൗണ്ടറിന് സമീപം പ്രതിഷേധം ഉണ്ടായത്. പൊലീസ് വലയം ഭേദിച്ചെത്തിയ പ്രതിഷേധക്കാരാണ് മന്ത്രിയെ കയ്യേറ്റം ചെയ്തതെന്നാണ്  ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് യാത്ര റദ്ദാക്കി.

സംഭവ സമയത്ത് മന്ത്രിക്കൊപ്പം കേരള നിയമസഭാ സ്പീക്കർ എൻ. എം. ഷംസീർയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിൽ മന്ത്രിക്കെതിരെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടന്നുവരികയാണ്.

തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:  തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലില്‍ തുടരുമ്പോള്‍ മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ ആന്‍ജിയോഗ്രാമില്‍ ബ്ലോക്ക് കണ്ടെത്തിയിരുന്നു.

ഇത് അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കാനാണ് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നിലവില്‍ തന്ത്രയുള്ളത്.

ജയിലില്‍ കഴിയുമ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെ തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ജയിലില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആന്‍ജിയോഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയത്.

ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് നീട്ടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി. കെഎസ് ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്.

കൊല്ലം വിജിലൻസ് കോടിതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തിരുവാഭരണം മുൻ കമ്മീഷണര്‍ കെഎസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നൽകും. ദ്വാരപാലക ശിൽപ കേസിലാണ് ജാമ്യ നീക്കം നടത്തുന്നത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം കിട്ടിയിരുന്നു.

പങ്കജ് ഭണ്ഡാരിയെ ഓണ്‍ലൈനായിട്ടാണ് കോടതിയിൽ ഹാജരാക്കിയത്. മറ്റ് രണ്ട് പേരെ നേരിട്ട് ഹാജരാക്കി. ദ്വാരപാലക കേസിൽ കൂടി സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ കെ എസ് ബൈജുവിന് പുറത്തിറങ്ങാൻ സാധിക്കും

തെരഞ്ഞെടുപ്പ് സമയത്ത് ജാഗ്രത വേണമെന്ന സർക്കുലർ പുറത്തിറക്കിയത് ആരോഗ്യ വകുപ്പിന്റെ അറിവോടെ

ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് ജാഗ്രത വേണമെന്ന സർക്കുലർ ഇറക്കിയത്  ആരോഗ്യ വകുപ്പിന്റെ അറിവോടെയെന്ന് കണ്ടെത്തൽ.

ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം ആദ്യം പുറത്തു വന്നത് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഇറക്കിയ സർക്കുലറാണ്.

അതിജാഗ്രത വേണമെന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് കാലമായതിനാൽ സർക്കാർ ആശുപത്രികളിൽ പൊതു ജനങ്ങളോട് നേരിട്ട് ഇടപെടുന്ന വിഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് സർക്കുലറിൽ പറയുന്നത്.

ആരോഗ്യ ഡയറക്ടറുടെ കാര്യാലയം ഇറക്കിയ സർക്കുലറിന്റെ പകർപ്പ് പുറത്തായി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് ഫെബ്രുവരി ഏഴിന് സർക്കുലർ ഇറക്കിയത്.

ഒപി, അത്യാഹിത വിഭാഗം, ഫാർമസി, മോർച്ചറി, ഡയഗനോസ്റ്റിക് പോയിന്റുകൾ എന്നിവിടങ്ങളിൽ ജാഗ്രത വേണം. ഈ വിഭാഗങ്ങളിൽ പ്രത്യേക മേൽനോട്ടം വേണമെന്നും അതിനായി ആവശ്യമായ നടപടികൾ സ്വീരിക്കണെന്നുമാണ് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നൽകിയ നിർദേശം.

കുട മറക്കേണ്ട; സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടുകൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്താലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ സമയത്ത് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ കൂടി നിരോധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

0

ദില്ലി: അശ്ലീല ഉള്ളടക്കം ആരോപിച്ച് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം.

അശ്ലീലവും സഭ്യമല്ലാത്തതുമായ ഉള്ളടക്കമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് അഞ്ച് പ്ലാറ്റ്‌ഫോമുകളും നിരോധിച്ചതെന്നും നിയമപ്രകാരം നിഷകർശിച്ച നടപടിക്രമങ്ങൾ പാലിച്ചാണ് മന്ത്രാലയത്തിന്റെ നീക്കമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഐടി ആക്ട് 2000 സെക്ഷൻ 69 എ പ്രകാരമാണ് നടപടി. MoodXVIP, Koyal Playpro, Digi Movieplex, Feel and Jugnu എന്നീ അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്.

ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് മന്ത്രാലയം നിർദേശിച്ചു.

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം:   പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സന്ദർശനം. രണ്ടു ഘട്ടങ്ങളിലായാണ് രാഹുലിന്റെ സന്ദര്‍ശനം.

ഇന്നും നാളെയുമാണ് ആദ്യഘട്ട സന്ദര്‍ശനം. അടുത്ത ഘട്ടത്തിന്റെ ഭാഗമായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ അദ്ദേഹം കേരളത്തിലെത്തും.

26ന് കണ്ണൂരില്‍ അദ്ദേഹം കര്‍ഷകരുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തും.

ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടക്കും. ചര്‍ച്ചയില്‍ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന യാത്രയുടെ സമാപനം നടക്കുന്ന മാര്‍ച്ച് ആറിന് രാഹുല്‍ ഗാന്ധി കൊല്ലത്തെത്തും. ശേഷം ശിവഗിരിമഠത്തിന്റെ പരിപാടിയിലും പങ്കെടുക്കും.

കൊച്ചി മെട്രോ സർവീസ് തടസപ്പെട്ടു

കൊച്ചി: കൊച്ചി മെട്രോ സർവീസ് തടസപ്പെട്ടു. രാവിലെ കലൂരിൽ വച്ച് ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സംഭവം. ഇതുമൂലം സർവീസുകൾ തടസപ്പെട്ടു.

ഇന്ന് രാവിലെ 8 മണി മുതലാണ് സർവീസ് നിർത്തിവെച്ചത്. 

സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. അര മണിക്കൂറിൽ ഇപ്പോൾ നേരിടുന്ന പ്രശ്നം പരിഹരിക്കുമെന്നാണ് കെഎംആർഎൽ അറിയിക്കുന്നത്.

പ്രതിസന്ധിയെ തുടർന്ന് രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലാത്.

എല്ലാ ട്രെയിനുകളും 10 കിമീ വേഗത്തിലാണ് സർവീസ് നടത്തുന്നത്. സാങ്കേതിക പ്രശ്നം നേരിട്ട ട്രെയിൻ മെട്രോ മുട്ടo യാർഡിൽ എത്തിയാൽ എല്ലാ ട്രെയിനുകളും സാധാരണ വേഗത്തിൽ സർവീസ് തുടരുമെന്നാണ് കെഎംആർഎൽ അറിയിക്കുന്നത്.

ഷാളിട്ട് സ്വീകരിച്ച ചിത്രം ഉണ്ടെങ്കിൽ പുറത്തുവിടൂ, ബിജെപിയെ വെല്ലുവിളിച്ച് ഐഷാ പോറ്റി

കൊല്ലം:  ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വെച്ചായിരുന്നു ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെന്നും  ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ വെളിപ്പെടുത്തിയിരുന്നു,

ഇതിന് പിന്നാലെ  ബിജെപി നേതാവിൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ് ഐഷാ പോറ്റി രംഗത്തെത്തി.

വയ്ക്കൽ സോമൻ പറഞ്ഞത് പച്ചക്കള്ളമാണ്. ഷാളിട്ട് സ്വീകരിച്ച ചിത്രം ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ എന്ന് വെല്ലുവിളിക്കുന്നു എന്നും ഐഷാ പോറ്റി പറഞ്ഞു.

സിപിഐഎം വിട്ട സമയത്ത് പല പാർട്ടിക്കാരോടും താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അവർ വ്യക്തമാക്കി.

ഷാളിട്ട് സ്വീകരിച്ച ചിത്രം ഉണ്ടെങ്കിൽ പുറത്തുവിടൂ, ബിജെപിയെ വെല്ലുവിളിച്ച് ഐഷാ പോറ്റി

കൊല്ലം:  ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വെച്ചായിരുന്നു ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെന്നും  ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ വെളിപ്പെടുത്തിയിരുന്നു,

ഇതിന് പിന്നാലെ  ബിജെപി നേതാവിൻ്റെ ആരോപണം നിഷേധിച്ച് കോൺഗ്രസ് നേതാവ് ഐഷാ പോറ്റി രംഗത്തെത്തി.

വയ്ക്കൽ സോമൻ പറഞ്ഞത് പച്ചക്കള്ളമാണ്. ഷാളിട്ട് സ്വീകരിച്ച ചിത്രം ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ എന്ന് വെല്ലുവിളിക്കുന്നു എന്നും ഐഷാ പോറ്റി പറഞ്ഞു.

സിപിഐഎം വിട്ട സമയത്ത് പല പാർട്ടിക്കാരോടും താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അവർ വ്യക്തമാക്കി.

ഓർത്തഡോക്സ്‌ സഭാ ആസ്ഥാനത്ത് എത്തി രമേശ്‌ ചെന്നിത്തല

കോട്ടയം:   ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി രമേശ്‌ ചെന്നിത്തല.

ഇന്ന് രാവിലെയാണ് ചെന്നിത്തല എത്തിയത്. സഭാ ആസ്ഥാനത്ത് സ്വന്തം വാഹനവും ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്.

സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു.

ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണെന്നും എപ്പോഴും ദേവലോകത്തെ നിത്യ സന്ദർശകൻ ആണെന്നും ചെന്നിത്തല പറഞ്ഞു.  സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

കുവൈത്തില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് കാഷ്‌ലെസ് സംവിധാനം നിര്‍ബന്ധം

0


കുവൈത്ത് സിറ്റി: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഇനി സേവന ഫീസുകള്‍ പണമായി നേരിട്ട് സ്വീകരിക്കില്ല. ബാങ്ക് വഴിയോ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെയോ മാത്രമേ ഫീസ് ഈടാക്കാവൂ എന്നതാണ് പുതിയ നിര്‍ദേശം.


ഈ ഉത്തരവ് പ്രഖ്യാപിച്ചത് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ്. രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന നയത്തിന്റെ ഭാഗമായും സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് നടപടി.


പബ്ലിക് ഹെല്‍ത്ത് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സലൂണുകള്‍, സ്പോര്‍ട്‌സ് ക്ലബ്ബുകള്‍, സ്വകാര്യ നഴ്‌സറികള്‍, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കീടനാശിനി ഇറക്കുമതി–സംഭരണ കമ്പനികള്‍, എലി–കീട നിയന്ത്രണ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും കാഷ്‌ലെസ് സംവിധാനം നിര്‍ബന്ധമാകും.


നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമതയോടെയും നല്‍കുക, സാമ്പത്തിക ഇടപാടുകളില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.

Kuwait has made digital payment mandatory for all institutions under the Public Health Ministry. Health Minister Dr. Ahmed Al-Awadhi ordered that service fees must be collected only through banks or electronic payment systems, eliminating cash transactions. The move is part of Kuwait’s digital transformation strategy to ensure transparency and efficiency in services.

പിഎസ്‌സി പ്രായപരിധി കൂട്ടി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

0


തിരുവനന്തപുരം: സംസ്ഥാന സർക്കാർ പിഎസ്‌സി പരീക്ഷകൾക്കുള്ള പ്രായപരിധിയിൽ നാല് വർഷം വർധനവ് പ്രഖ്യാപിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയാണ് ഉയർത്തിയത്.
ജനറൽ വിഭാഗം: 36ൽ നിന്ന് 40 വയസ്സാക്കി
എസ്.സി/എസ്.ടി വിഭാഗം: ഇനി 45 വയസ്സുവരെ അപേക്ഷിക്കാം
സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു.

The Kerala government has increased the upper age limit for Kerala PSC exams by four years. The general category limit has been raised from 36 to 40 years, while SC/ST candidates can now apply up to 45 years. The decision brings major relief to job aspirants.

തികഞ്ഞ ആത്മവിശ്വാസം, ആകാവുന്ന വിധം നാടിനെ ഉയർത്തി; മുഖ്യമന്ത്രി

രാജ്യത്ത് പൗരത്വം സംബന്ധിച്ച് പല ആശങ്കങ്ങളും ഉണ്ടായിരുന്നു, എന്നാൽ കേരളത്തിലെ മക്കൾക്ക് ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി. നിരവധി അനവധി അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത സഭയാണ്, ചരിത്രപരമായ തീരുമാനങ്ങൾ എടുത്തു. പ്രതിപക്ഷം ക്രിയാത്മകമായിരുന്നില്ല. ചർച്ചയെ ഭയപ്പെടുന്ന പ്രതിപക്ഷമായിരുന്നു. സാധാരണ പ്രതിപക്ഷം ഭരണപക്ഷത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുളള ആരോപണങ്ങൾ ഉന്നയിക്കുമായിരുന്നു. ഈ സർക്കാരിന് എതിരെ എന്ത് ആക്ഷേപമാണ് ഉന്നയിക്കാനുള്ളത്. ഇതുപോലെ ഏതെങ്കിലും പ്രതിപക്ഷത്തെ എവിടെയെങ്കിലും കാണുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ ഭയമുളള പ്രതിപക്ഷം ലോകത്ത് എവിടെ എങ്കിലും ഉണ്ടോ. സഭയുടെ അവസാന കാലത്ത് എഴുതി കൊടുത്ത് ആരോപണം ഉന്നയിക്കാറുണ്ട്. ഏതെങ്കിലും ഒരു ചെറിയ ആരോപണം എങ്കിലും ഉന്നയിക്കാനായോ ?. ചർച്ചയെ , വസ്തുതകളെ ഭയപ്പെടുന്ന പ്രതിപക്ഷമാണ്. ഇതുപോലെ വികസന വിരുദ്ധരായ പ്രതിപക്ഷം വേറെയുണ്ടോ ?. കേരളം ഒരിഞ്ചു മുന്നോട്ട് പോകുന്നതിന് സഹായിച്ചിട്ടുണ്ടോ. അതിന് അവർ ആഗ്രഹിച്ചിട്ടില്ലാലോ. കിഫ്ബിയെ എതിർത്തു.

ഏതെങ്കിലും ഘട്ടത്തിൽ കിഫ്ബിക്ക് അനുകൂലമായി സംസാരിച്ചിട്ടുണ്ടോ. നമ്മുടെ നാടിൻ്റെ വികസനത്തിന് എതിരായ നിലപാടാണ് തുടർച്ചയായി സ്വീകരിച്ചത്. ഇപ്പോൾ വേണ്ട എന്നാണ് പറയുന്നത്. LDF ആയത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ദേശിയപാത വികസിച്ചത് LDF ആയതു കൊണ്ടാണ്. എൽഡിഎഫിനോടുള്ള രാഷ്ട്രീയ വിരോധം കാരണം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു. എന്നിട്ട് കടക്കെണിയിൽ എന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ആർഎസ്എസിന് വിഷമമുണ്ടാക്കുന്ന ചെറിയ കാര്യം പോലും ചെയ്യാൻ യുഡിഎഫ് തയ്യാറായില്ല. അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി റദ്ദാക്കുമെന്നാണ് മുൻപ് UDF പറഞ്ഞത്. എന്താണ് UDF ൻ്റെ മുൻഗണന. സർക്കാരിനെതിരെ വ്യാപകമായി നുണകൾ പ്രചരിപ്പിക്കുന്നു. വളരെ ആസൂത്രിതമയാണ് നടക്കുന്നത്. ന്യൂനപക്ഷത്തെ സമീപനമാണ് LDF സ്വീകരിച്ചത്.

അതുകൊണ്ടാണ് കേരളത്തിൽ ഒരു വർഗീയ കലാപമോ സംഘർമോ ഉണ്ടാകാത്തത്. എല്ലാ വർഗീയ പാർട്ടികളെയും ഒരുപോലെയാണ് കാണുന്നത്. എന്നാൽ യുഡിഎഫ് വർഗീയ പാർട്ടികളോട് ചേർന്നുനിൽക്കുന്നു. തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. ആകാവുന്ന വിധം നാടിനെ ഉയർത്തി. ഞങ്ങളാൽ ആകാവുന്ന വിധം നാടിനെ ഉയർത്താനും വളർത്താനും സാധിച്ചു എന്ന സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.