മന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണം; അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

0

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. ജില്ലാ പ്രസിഡൻ്റ് അതുൽ, അക്ഷയ്, മുബാസ്, യാസിൻ, ബിദുൽ എന്നിവരെയാണ് മാർച്ച് 12 വരെ റിമാൻഡ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിനുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം പരിക്കേറ്റ വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. മന്ത്രിയെ എംആർഐ സ്‌കാൻ അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കി.

വാഹനം തടഞ്ഞതിൽ 10 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അർദ്ധരാത്രി പ്രതിഷേധത്തിൽ മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ദേശീയ പതാക നശിപ്പിച്ച കേസിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here