കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ എഎസ്ഐയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

0

കൊച്ചി: കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി.എൻ. സന്തോഷിനെ കാറ് ഇടിച്ച് അപകടത്തിലാക്കാൻ ശ്രമം. സന്തോഷ് ബോണറ്റിലേയ്ക്ക് ഇടിക്കപ്പെട്ട ശേഷം കാറ് 20 മീറ്റർ വരെ മുന്നോട്ട് പാഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. വാഹനം സഡൻ ബ്രേക്ക് ഇട്ടതിനാൽ എഎസ്ഐ റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു.

സംഭവത്തിൽ പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here