ഇന്ത്യയിലെ ടോപ്പ് 100 അൺലിസ്റ്റഡ് കമ്പനികൾ; മൂന്നാം സ്ഥാനത്ത് മലബാർ ഗോൾഡ്

0

ഇന്ത്യയിലെ 100 വലിയ അൺലിസ്റ്റഡ് കമ്പനികളുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് മലയാളി സ്ഥാപനം. 2025-ലെ വാർഷിക വരുമാന കണക്കുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിലാണ് മലബാർ ഗോൾഡ് & ഡയമണ്ട്സ് മൂന്നാം സ്ഥാനത്തെത്തിയത്.


വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് റീട്ടെയിൽ. 2,71,227 കോടി രൂപ വരുമാനവുമായി 5% വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്ത് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് 83,105 കോടി രൂപ വരുമാനവും 17% വളർച്ചയും നേടി.
മൂന്നാം സ്ഥാനത്തെത്തിയ മലബാർ ഗോൾഡ് & ഡയമണ്ട്സ് 66,872 കോടി രൂപ വരുമാനവും 38% വളർച്ചയും നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം ടാറ്റ ഇലക്ട്രോണിക്സ് (66,601 കോടി)യും ടാറ്റ ഡിജിറ്റൽ (32,188 കോടി)യും ഇടം നേടി.


‘Unlisted Gems 2026’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ ഈ റിപ്പോർട്ട് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ സർവീസസ്യും റിസർച്ച്-ലക്സ്വറി പബ്ലിഷിങ് ഗ്രൂപ്പായ ഹുറൂൺ ഇന്ത്യയും ചേർന്നാണ് തയ്യാറാക്കിയത്. വാർഷിക വരുമാനം 1,000 കോടി രൂപയ്ക്കു മുകളിലുള്ള, ഇതുവരെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത സ്വകാര്യ കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
ലാഭവും മൂല്യനിർണയവും
2025-ൽ ഈ 100 കമ്പനികളുടെ മൊത്തം വരുമാനം 8.9 ലക്ഷം കോടി രൂപ.

പ്രവർത്തനലാഭം (EBITDA) 1.03 ലക്ഷം കോടി രൂപയായി. ലാഭത്തിൽ മുന്നിലുള്ളവയിൽ റിലയൻസ് റീട്ടെയിൽ, അദാനി പ്രോപ്പർട്ടീസ്, സെറോദ ബ്രോക്കിങ് എന്നിവയാണ് പ്രധാനപ്പെട്ടത്.


മൊത്തം മൂല്യനിർണയം 28.5 ലക്ഷം കോടി രൂപയായി ഉയർന്നു. ഏകദേശം 12 ലക്ഷം പേർക്ക് ഈ കമ്പനികൾ തൊഴിൽ നൽകുന്നു. 65% കമ്പനികളുടെയും കടം-ഓഹരി അനുപാതം ഒന്നിൽ താഴെയാണെന്നത് സാമ്പത്തിക സ്ഥിരത സൂചിപ്പിക്കുന്നു.

Malabar Gold & Diamonds has secured the third position in the latest ranking of India’s top 100 unlisted companies based on 2025 annual revenue. Reliance Retail leads the list, followed by Flipkart. The report titled “Unlisted Gems 2026” was prepared by JM Financial Services and Hurun India, highlighting the strong growth, profitability, and valuation of India’s major unlisted firms.

LEAVE A REPLY

Please enter your comment!
Please enter your name here