കോഴിക്കോട്: വീണാ ജോർജ്ക്കെതിരെ കടുത്ത വിമർശനവുമായി അലോഷ്യസ് സേവ്യർ. കണ്ണൂരിൽ നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന മന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്താണ് പ്രതികരണം.
സ്കൂൾകാലത്തെ മോണോ ആക്ട് വിജയിയുടെ മികവോടെ മന്ത്രി അഭിനയിച്ചുവെന്നാണ് അലോഷ്യസ് സേവ്യർ ആരോപിച്ചത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ലെന്നും, റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരിങ്കൊടി പ്രതിഷേധവുമായി എത്തിയവർ നാല് മുതൽ അഞ്ച് പേർ മാത്രമാണെന്നും, മന്ത്രിക്ക് 25ഓളം പോലീസുകാരുടെ സുരക്ഷ ഒരുക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ മന്ത്രി അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചു.
രണ്ട് ദിവസം മുമ്പ് നടന്ന പരിപാടിയിലും പിന്നീട് മട്ടന്നൂരിലെ ചടങ്ങിലും മന്ത്രിയുടെ കൈയിലെ പരിക്ക് കാണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി, കെ.എസ്.യു പ്രവർത്തകർ കയ്യേറ്റം നടത്തിയതിന്റെ ദൃശ്യങ്ങളുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചും അലോഷ്യസ് സേവ്യർ വിമർശനം ഉന്നയിച്ചു. സാധാരണക്കാർക്ക് മാന്യമായ ചികിത്സ ലഭിക്കുന്നില്ലെന്നാരോപിച്ചാണ് പ്രസ്താവന.
KSU State President Aloysius Xavier criticized Kerala Health Minister Veena George over the alleged injury during a protest at Kannur railway station. He termed the incident a “mono act performance” and demanded that CCTV footage from the station be released. He questioned the claims of assault and also raised concerns about issues in the state’s healthcare system.

