അച്ഛന്റെ ജീവിതം സിനിമയാക്കുമോ ? ശ്രുതി ഹാസന്റെ മറുപടി

0

അച്ഛൻ കമൽ ഹാസന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ നടിയാണ് ശ്രുതി ഹാസൻ. പലപ്പോഴും കമൽ ഹാസനുമായുള്ള സന്തോഷ നിമിഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് ശ്രുതി. അടുത്തിടെ ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി കമലും ശ്രുതിയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കമൽ ഹാസന്റെ വരികൾക്ക് സംഗീതം ഒരുക്കിയത് ശ്രുതി ആയിരുന്നു.(Will my father’s life be made into a movie? Answer by Shruti Haasan,)

ഇപ്പോഴിതാ കമൽ ഹാസന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു ബയോപിക് സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ശ്രുതി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. സംവിധായികയാകണമെന്ന് തനിക്ക് തോന്നാൻ പ്രചോദനമായത് അച്ഛനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ തുറന്നു പറച്ചിൽ.

സൂപ്പർ ഹീറോ ഹീ മാനെപ്പോലെയാണ് അച്ഛനെ താൻ കരുതുന്നതെന്ന് ശ്രുതി പറയുന്നു. ‘പപ്പ എപ്പോഴും വളരെ ശാന്തനാണ്. ഒരു ദിവസം ഞാനൊരു സെറ്റിൽ പോയി. അവിടെ വച്ച് സംവിധായകൻ പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കുന്ന അച്ഛനെ ഞാൻ കണ്ടു. അച്ഛനെ ഇങ്ങനെ അഭിനയിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ആൾ ആരാണെന്നായിരുന്നു എന്റെ ചിന്ത. അപ്പോൾ സംവിധാനം ഒരു അടിപൊളി ജോലിയാണെന്ന് എനിക്ക് തോന്നി. തുടക്കത്തിൽ എനിക്ക് കിട്ടിയ ഒരു പ്രചോദനമായിരുന്നു അത്’- ശ്രുതി പറഞ്ഞു.കൂടാതെ കമൽ ഹാസൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി ബയോപിക് സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. അതിന്റെ കാരണവും ശ്രുതി വ്യക്തമാക്കി. ‘ഞാൻ എന്നെങ്കിലും അച്ഛൻ്റെ ജീവിതം സിനിമയാക്കുകയാണെങ്കിൽ അത് എൻ്റെ ഭാഗത്ത് നിന്ന് അങ്ങേയറ്റം പക്ഷപാതപരമായിരിക്കും. മാത്രമല്ല അദ്ദേഹത്തിൻ്റെ കഥയോട് നീതി പുലർത്താൻ കഴിവുള്ള ഒരുപാട് കഥാകൃത്തുക്കൾ ഇവിടെയുണ്ടെന്ന് താൻ കരുതുന്നതായും ശ്രുതി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here