‘ഖാര്‍ഗെ കൊണ്ടുവന്ന മാറ്റം കോണ്‍ഗ്രസിന് ഗുണം ചെയ്തു, അതുംകൂടി രാഹുല്‍ കളയും’

0

കൊച്ചി: പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഖാര്‍ഗെ വന്നതോടെ കോണ്‍ഗ്രസില്‍ വന്ന മാറ്റം രാഹുല്‍ ഗാന്ധി കളയുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍ . ‘ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ഖാര്‍ഗെ വന്നതോടെ കോണ്‍ഗ്രസില്‍ മാറ്റം വന്നു. അദ്ദേഹത്തിന്റെ ജഗ്ജീവന്‍ റാം മോഡല്‍ സംഭാഷണവും, അദ്ദേഹം പഴയ ആളല്ലേ, അതിന്റെ ഗുണം പാര്‍ട്ടിക്ക് ഉണ്ടായി. അതുംകൂടി രാഹുല്‍ ഗാന്ധി കളയും.’- ജി സുധാകരന്‍ വിമര്‍ശിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.(‘The change brought by Kharge has benefited the Congress,Rahul will do that too’,)

‘രാഹുലിന് ആരുടെയെങ്കില്‍ തോളില്‍ ചാരാതെ നില്‍ക്കാന്‍ വയ്യ. ഓരോ ആരോപണങ്ങള്‍ ഉന്നയിക്കും. എന്നാല്‍ അത് ദേശീയതലത്തില്‍ പ്രചാരണമാക്കില്ല. അതിന്റെ പിന്നാലെ പോകില്ല. അതൊന്നും ശരിയല്ല. ചരിത്രത്തില്‍ നിന്നൊന്നും രാഹുല്‍ ഗാന്ധി പഠിക്കുന്നില്ല. ആ കുടുംബത്തെയാണ് ഇപ്പോഴും എല്ലാവരും കാണുന്നത്. അതിന്റെയൊക്കേ കാലം കഴിഞ്ഞില്ലേ. അവരെല്ലാം പക്വതയുള്ള പ്രത്യേക വ്യക്തികളായി മാറുകയാണ് വേണ്ടത്. വസ്തുത പറഞ്ഞാലേ ഇന്ന് യുവാക്കള്‍ അംഗീകരിക്കുകയുള്ളൂ.’- സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here