യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത്;മരിച്ച നിലയിൽ കണ്ടെത്തി

0

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെയാണ് (44) മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു ദീപു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തമിഴ്നാട് പൊലീസിന്റെ പെട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.(The young man was found dead inside the car with his throat cut,)

കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ പൊലീസ് വാഹനത്തിന് സമീപമെത്തുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളമുണ്ടായിരുന്നു.പണം തട്ടിയെടുക്കുന്നതിനായോ അല്ലെങ്കിൽ ബിസിനസ് തർക്കമോ ആയിരിക്കും കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply