ഛത്തീസ്ഗഢിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്; മൃതദേഹം ജന്മനാട്ടിലെത്തിച്ചു

0

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്‍റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ ഒ‌ന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മേയർ ആര്യ രാജേന്ദ്രൻ, കല്പറ്റ എംഎൽഎ ടി.സിദ്ദിഖ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.(The cremation of the jawan who died heroically in Chhattisgarh today; The body was brought to his native place,)

പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോർച്ചറിയിൽ എത്തിച്ച ശേഷം മൃതദേഹം പുലർച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പത്ത് മണി വരെ വീട്ടിലും തുടർന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്കൂളിലും പൊതുദർശനത്തിന് വയ്ക്കും. ഇന്ന് 12 മണിക്കാണ് സംസ്കാരം.ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യുവരിച്ചത്. ശ്രീചിത്ര മെഡിക്കല്‍ കോളേജില്‍ നഴ്സായ നിഖിലയാണ് വിഷ്ണുവിന്റെ ഭാര്യ. മക്കള്‍: നിര്‍ദേവ്, നിര്‍വിന്‍.

Leave a Reply