രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി; വധു ഡെബി

0

നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. രാഹുൽ തന്നെയാണ് വിവാഹ വിശേഷം ആരാധകരുമായി പങ്കുവച്ചത്.(Ramya Nambeesan’s brother and music director Rahul Subramanian got married; The bride is Debbie,)

ജൂൺ 12നായിരുന്നു വിവാഹം. വിവാഹശേഷം കൊച്ചിയിൽ നടന്ന വിവാഹ റിസപ്ഷനിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ പങ്കെടുത്തു. ജയസൂര്യ, ഇന്ദ്രൻസ്,ഭാവന, ജോമോൾ, അരുൺ ഗോപി, സിതാര, ശിൽപ ബാല, മൃദുല മുരളി, ഷഫ്ന, വിനീത്, അഭയ ഹിരൺമയി തുടങ്ങിയവർ പങ്കെടുത്തു. ആഘോഷവേളയിൽ രമ്യ നമ്പീശനും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിച്ച നൃത്തവും വൈറലായി. ഈ വർഷം ഏപ്രിൽ മാസത്തിലായിരുന്നു രാഹുലിന്റെയും ഡെബി സൂസന്റെയും വിവാഹനിശ്ചയം.2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്രഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ‘ജോ ആൻഡ് ദ് ബോയ്’, ‘സെയ്ഫ്’, ‘മേപ്പടിയാൻ’, ‘ഹോം’ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഈണമൊരുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here