‘മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല’; പിണറായിക്കും സർക്കാരിനും സിപിഐ യോഗത്തിൽ രൂക്ഷവിമർശനം

0

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം. ന്യൂനപക്ഷ പ്രീണനം പരിധി വിട്ടു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയകാരണമായി. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും അംഗങ്ങൾ വിമർശിച്ചു.തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് കനത്ത തിരിച്ചടിയായി. പൗരത്വ നിയമത്തിനെതിരായ യോഗങ്ങള്‍ മതയോഗങ്ങളായി മാറി. യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം നൽകി. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറി എന്നും അംഗങ്ങൾ വിമർശനം ഉന്നയിച്ചു.(‘Government will not improve without a change of Chief Minister’; Criticism of Pinarayi and the government at the CPI meeting,)

ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സ് ധൂര്‍ത്ത് ആയി മാറി. പരിപാടിക്കായി വലിയ പണപ്പിരിവാണ് നടന്നത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചു. സർക്കാരിലെ മന്ത്രിമാരുടെ പ്രകടനം മോശമാണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സി കെ ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയും കാലത്തെപ്പോലെ തിരുത്തല്‍ ശക്തിയാകാന്‍ സിപിഐക്ക് ഇന്ന് കഴിയുന്നില്ലെന്നും നേതാക്കള്‍ വിമർശനം ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here